ങ്ങ്യാവൂ !
കാറില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍ കിറ്റി വല്ലാതെ അസ്വസ്ഥയാണ്.അവള്‍ ജെന്നിയുടെ കയ്യിലിരുന്നു പോലും കുതറിക്കൊണ്ടിരുന്നു .കബീര്‍ ലിവിംഗ് റൂമിലെ സെറ്റിയില്‍ ചടഞ്ഞിരുപ്പുണ്ടായിരുന്നു.ജെന്നിയെ ഒന്ന് നോക്കി അവന്‍ വീണ്ടും ലാപ്പിലെക്ക് ശ്രദ്ധ തിരിച്ചു.ബെഡ് റൂമിലെ കിറ്റിയുടെ ഹാംഗ്ഔട്ടില്‍ അവളെ വിട്ടു ജെന്നി വിയര്‍പ്പില്‍ കുതിര്‍ന്ന ടൈയ്യും കോട്ടും ഒക്കെ എങ്ങനെയൊക്കെയോ വലിച്ചൂരിയെടുത്തു . ഉടുപ്പ് മാറി ഡ്രസ്സിംഗ് റൂമിന് പുറത്തിറങ്ങുമ്പോള്‍ കിറ്റി കാലില്‍ വന്നുരുമ്മി . അത് പതിവുള്ളതല്ല. ഓഫീസില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ സ്നേഹപ്രകടനങ്ങള്‍ കാറില്‍ വെച്ച്തന്നെ കിറ്റി കഴിച്ചിരിക്കും

അയ്യോടാ ,വിശക്കുന്നുണ്ടോ എന്‍റെ ചക്കരക്കുട്ടിക്ക് ?”

ജെന്നി ഫ്രിഡ്ജ്‌ തുറന്നു നേരത്തെ കാച്ചി വെച്ചിരുന്ന പാല്‍ എടുത്ത് കിറ്റിയുടെ പാത്രത്തിലൊഴിച്ചു.പാലില്‍ പൊന്തിക്കിടക്കുന്ന വിധം ചെറിയ കഷണങ്ങളാക്കിയ ബ്രെഡുമിട്ട് കിറ്റിയുടെ മുന്നിലേക്ക് വെച്ചു .അവള്‍ക്കത് മതി . നോണ്‍ വെജ് അധികം ശീലിപ്പിച്ചിട്ടില്ല അവളെ .
ഡൈനിങ്ങ്‌ ടേബിളില്‍ എച്ചില്‍പ്പാത്രങ്ങള്‍ നിരന്നിരിക്കുന്നു .കബീര്‍ ഭക്ഷണം ഉണ്ടാക്കിക്കഴിച്ചു എന്ന് തോന്നുന്നു .വേറെ ആരോ കൂടി ഭക്ഷണം കഴിക്കാന്‍ ഉണ്ടായിരുന്നിരിക്കണം .മാനേഴ്സ് തൊട്ടു തെറിച്ചിട്ടില്ല കബീറിന്. കഴിച്ച പാത്രങ്ങള്‍ കഴുകി വെക്കാന്‍ ഡിവോഴ്സ്പെറ്റീഷന്‍ അയച്ചു കാത്തിരിക്കുന്ന അവന്‍റെ കെട്ട്യോള്‍ അനാമിക വരുമോ ?
പാത്രങ്ങള്‍ എടുത്ത് ഓരോന്നായി സിങ്കിലെക്ക് തട്ടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടെ കിറ്റി ഡൈനിങ്ങ്‌ ടേബിളില്‍ പാഞ്ഞു കയറി അവളെ നോക്കി ദീനമായി കരഞ്ഞു .പിന്നെ ടേബിളില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി .ജെന്നി അസാധാരണമായതെന്തോ മണത്തു. കിറ്റി പാല്‍ തൊട്ടു നോക്കിയിട്ട് പോലുമില്ല . അടുത്ത പാച്ചിലിനിടെ കിറ്റിയെ ജെന്നി കയ്യിലെടുത്തു.

എന്താടാ കുട്ടാ ,വിശക്കുന്നില്ലേ ?”

രോമങ്ങള്‍ക്കിടയിലൂടെ വയറ്റില്‍ ഞെക്കി നോക്കി .അസ്വസ്ഥത പ്രകടമാക്കി അവള്‍ കുതറിച്ചാടി വാല്‍ പൊക്കിപ്പിടിച്ച് തുടര്‍ച്ചയായി കുടഞ്ഞു .വീണ്ടും മ്യാവൂ

എന്തേ?അപ്പിയിടണോനിനക്ക് ?”

ജെന്നിക്ക് ആധി കൂടി .വയറിനു എന്തെങ്കിലും അസുഖമായിരിക്കുമോ ?ഓ ഗോഡ്!എന്‍റെ പൂച്ചപ്പെണ്ണിനു എന്താ പറ്റിയത് ? ഉച്ച കഴിഞ്ഞാല്‍ ആ വെറ്റിനറി സര്‍ജ്ജന്‍ ഫെര്‍ണാണ്ടസ് ക്ലിനിക്ക് പൂട്ടി സ്ഥലം വിടും .പിന്നെ ഫോണില്‍ വിളിച്ചിട്ടും കാര്യമില്ല .കുടിച്ചു കുന്തം മറിഞ്ഞു കിടക്കുകയായിരിക്കും കിഴവന്‍ .കിറ്റി അവളുടെ കയ്യില്‍ നിന്ന് ചാടിയിറങ്ങി ആരെയോ പ്രതീക്ഷിക്കുന്നത് പോലെ വാതിലിനടുത്ത് പോയി വാല് വിറപ്പിച്ചു കൊണ്ട് നില്‍പ്പായി. പേടിപ്പിച്ചു കളഞ്ഞല്ലോ നീ വെറുതെ മനുഷ്യനെ ?”

ഇടക്കൊക്കെ ഫ്ലാറ്റിനു മുന്നിലെ പുല്‍ത്തകിടിയില്‍ കുത്തിമറിയാനും വയലറ്റ് പൂക്കള്‍ വിടര്‍ത്തി നില്‍ക്കുന്ന കരിനൊച്ചി മരത്തില്‍ നഖമിട്ടുരക്കാനും അവള്‍ക്കങ്ങനെ ഒരു പോക്കുണ്ട്. ആശ്വാസത്തോടെ ജെന്നി വാതില്‍ തുറന്നു കൊടുത്തു.ശരം വിട്ട പോലെ കിറ്റി താഴേക്ക് പാഞ്ഞു .കോണിപ്പടി രണ്ടെണ്ണമിറങ്ങി അവള്‍ തിരിച്ചു വന്നു ജെന്നിക്ക് ചുറ്റും വീണ്ടും കറങ്ങിത്തിരിഞ്ഞു.
ഹേ നിന്‍റെ കളിക്ക് നില്‍ക്കാന്‍ എനിക്ക് തീരെ നേരമില്ല ,പൊയ്ക്കോ, അടുക്കളയില്‍ പണിയുണ്ട് “. ജെന്നി ഒരു ചെറുചിരിയോടെ വാതിലടച്ചു .
കല്യാണി എവിടെ ?”
,അവിടെ എവിടെയെങ്കിലും കാണും കബീറിന്‍റെ അലസമായ മറുപടി ജെന്നിയില്‍ ഈര്‍ഷ്യ പടര്‍ത്തി .
മാസ്റ്റര്‍ ബെഡ് റൂമാണ് കല്യാണിയുടെ ലോകം .ജനാലക്കരികിലെക്ക് വലിച്ചിട്ട വീല്‍ ചെയറില്‍ ഇരുന്നു മേഘ മാലകളിലിരുന്നു ക്ഷമയോടെ ഇരുപത്തിനാല് മണിക്കൂറും കല്യാണിയെ കേള്‍ക്കുന്ന ഏതോ ദേവകിന്നരനു വേണ്ടി വയലിനില്‍ രാഗമാല്യങ്ങള്‍ തീര്‍ക്കുകയായിരുന്നു അവള്‍ . നിശബ്ദം കല്യാണിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് ജെന്നി അടുത്തിരുന്നു .
ഇതാണ് കുഴപ്പം .ജെന്നിയുടെ വിരലുകള്‍ മുടിയിഴകളിലൂടെ ഓടാന്‍ തുടങ്ങുമ്പോഴേക്കും കല്യാണി ഉറങ്ങും .എഴുന്നേറ്റ് പോകാന്‍ തുടങ്ങിയ ജെന്നിയിലെക്ക് കൂടുതല്‍ ഒതുങ്ങിക്കൂടിക്കൊണ്ട് കണ്ണുകള്‍ തുറക്കാതെ തന്നെ കല്യാണി പ്രതിഷേധിച്ചു . “മമ്മാ പ്ലീസ് ജെന്നി പിന്നൊന്നും പറഞ്ഞില്ല .പാവം കുട്ടി! .ജനാലക്കരികിലെ ഒരു കീറു ആകാശം മാത്രം കാണാന്‍ വിധിക്കപ്പെട്ട അവള്‍ക്ക് ,.തന്‍റെ മടിത്തട്ടില്‍ പ്രപഞ്ചം മുഴുവന്‍ ദൃശ്യമാകുന്നെങ്കില്‍ ആവട്ടെ . കല്യാണി മയങ്ങുന്നത് കണ്ടപ്പോള്‍ എ/സി യുടെ തണുപ്പ് കുറച്ചു കൂടി കൂട്ടിയിട്ടു അവള്‍ കിച്ചനിലെക്ക് മടങ്ങി. അവള്‍ക്ക് വയര്‍ കത്തുന്നുണ്ടായിരുന്നു .
കുറച്ചു സവാളയും കാബേജും ഒക്കെ കൊത്തിയരിഞ്ഞു അവള്‍ ഒരു സാന്‍ഡ് വിച്ചുണ്ടാക്കി .അത് മെല്ലെ അകത്താക്കുമ്പോള്‍ ലിവിംഗ് റൂമില്‍ ടി വിയില്‍ നിന്നുയരുന്ന ആരവം കെട്ടു . ഡബ്ല്യു‌ഡബ്ല്യു ഈ ചാനലില്‍ റെസിലിംഗ് തുടങ്ങിക്കാണും , കഴിച്ചു കൊണ്ടിരുന്ന സാന്‍ഡ് വിച്ച് പാത്രത്തില്‍ നിന്നെടുത്ത് കടിച്ചു കൊണ്ട് ജെന്നി ലിവിംഗ് റൂമിലേക്ക് നടന്നു .കര്‍ട്ടന്‍ നീക്കി നോക്കിയപ്പോള്‍ ലോണില്‍ കിറ്റി ഉണ്ടായിരുന്നില്ല എവിടെപ്പോയോ ആവോ ?സാരമില്ല ,കുറച്ചു കഴിയുമ്പോള്‍ ഒരു കള്ള മ്യാവൂവുമായി വരും . അപ്പോള്‍ നല്ല അടി വെച്ചു കൊടുക്കുന്നുണ്ട് .
അണ്ടര്‍ ടേക്കര്‍ കെയ്ന്‍ പോരാട്ടമാണ് ചാനലില്‍ . പതിവ് പോലെ

Comments

comments