അടുപ്പത്തിന്റെ മേഖലകള്‍:തദ്ദേശീയ ഇടങ്ങളും അയല്‍പക്കങ്ങളും

പ്രത്യേക സ്ഥാലാധിഷ്ഠിതതന്ത്രങ്ങള്‍ ഒരു പ്രത്യേക ഇടത്തി അമൂര്‍ത്തവും സാര്‍വ്വത്രികപ്രസക്തിയുമുള്ള ഒരു സത്ത ആരോപിക്കുന്നതിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്.  എന്നാല്‍ അയല്‍പക്കത്തെ കേന്ദ്രീകരിച്ചുള്ള സ്ഥലതന്ത്രം ഏതെങ്കിലും തദ്ദേശീയ ഇടവുമായി അവിടുത്തുകാര്‍കകുള്ള മൂര്‍ത്തമായ അടുപ്പത്തിന് ഊന്നല്‍ നല്‍കുകയാണ് പതിവ്.  ആ ഇടവുമായുള്ള ദൈനംദിന പരിചയത്തില്‍ നിന്നാണ് മൂര്‍ത്തമായ ഈ അടുപ്പമുണ്ടാകുന്നത്.  രാമന്റെ (ഒരോയൊരു) ജന്മ ഭൂമിഎന്ന അയോദ്ധ്യയുടെ നില അമൂര്‍ത്തവും സാര്‍വ്വത്രികപ്രസക്തിയാര്‍ന്നതുമാണ്.  അയോദ്ധ്യയുടെ പാവനത്വം എല്ലാ ഹിന്ദുക്കളെയും ഒരുപോലെ അഭിസംബോധന ചെയ്യുമെന്ന ലക്ഷ്യത്തോടു കൂടി സൃഷ്ടിക്കപ്പെട്ടതാണ്.  ഇതില്‍ അയോദ്ധ്യാനിവാസികള്‍ക്ക് മറ്റുള്ളവരെക്കാള്‍ പ്രാധാന്യമില്ല.  (തന്നെയുമല്ല, ഈ സാര്‍വ്വത്രിക പ്രസക്തിയിലൂന്നിയ ബന്ധത്തില്‍ നിന്നാണ് പുറന്നാട്ടുക്കാരായ ഭക്തസൈന്യങ്ങള്‍ ആ ഇടത്തെ വീണ്ടെടുക്കാനായി പുറപ്പെട്ടു വന്നത്.)  മാത്രമല്ല, സ്ഥലാധിഷ്ഠിത സമരങ്ങള്‍ ചില സവിശേഷാവസരങ്ങളെ ആശ്രയിച്ചു കൊണ്ട്, ‘ ഒന്നുകില്‍ വിജയം അല്ലെങ്കില്‍ മരണംഎന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.  ദൈനംദിന സ്വഭാവത്തിന്റെ നേര്‍വിപരീതമായ ദിശയിലാണ് അവ ചലിക്കുന്നത്.  വിപ്ലവകരംഅല്ലെങ്കില്‍ പാവനംഎന്നു വിശേഷിപ്പിക്കാവുന്ന ചെറിയ കാലയളവുകളില്‍ നടക്കുന്ന ധീര സമരങ്ങളുടെ രൂപമാണ് അവ കൈക്കൊള്ളാറ്.  ഈ ചെറിയ കാലങ്ങളില്‍ ദൈനംദിന ജീവിതത്തിന്റെ അതിസാധാരണമായ യുക്തി താത്ക്കാലികമായി മാത്രമാണെങ്കിലും അട്ടിമറിക്കപ്പെടുന്നു.

          ഇതിനു വിപരീതമായി, അയല്‍പക്കാധിഷ്ഠിത തന്ത്രങ്ങ അയല്‍വാസത്തിന്റെ അടിഞ്ഞു കൂടിയ സാധാരണത്വങ്ങളെയാണ് ആശ്രയിക്കാറ്.  ദീര്‍ഘകാലം അടുത്തടുത്തു കഴിഞ്ഞതി നിന്ന് വ്യക്തികളിലും കുടുംബങ്ങളിലും ജനിക്കുന്ന അടുപ്പത്തിന്മേലാണ് അതു പടുത്തുയര്‍ത്തപ്പെടുന്നത്.  ദൈനംദിന ജീവിതത്തിന്റെ ദീര്‍ഘയളവില്‍ വേരുറപ്പിക്കുന്ന ഈ തന്ത്രങ്ങള്‍ തങ്ങളുടെ വിശ്വാസസമരങ്ങളിലേക്ക് അതിസാധാരണമായ ദൈനംദിനാനുഭവങ്ങളെ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കുന്നു.  അവ വിനിയോഗിക്കാറുള്ള പ്രത്യയശാസ്ത്രവിളി ആ തദ്ദേശീയ ഇടത്തില്‍ താമസിക്കുന്നവരെയാണ് ഉന്നംവയ്ക്കുന്നത്.

          സാംസ്‌കാരിക ചാര്‍ച്ചാബന്ധങ്ങളും ( നമ്മുടെ ആളുകള്‍ എന്ന ധാരണ), താമസസ്ഥലലത്തോടുള്ള അടുപ്പവും ( നമ്മുടെ സ്വന്തം സ്ഥലംഎന്ന ധാരണ) പരസ്പരം മുറിച്ചു കടക്കുന്ന ഇടത്തിലാണ് ഇന്നത്തെ ഹൈന്ദവ വര്‍ഗീയതയും അയല്‍പക്കങ്ങളില്‍ അതിന്റെ അടിഞ്ഞു കൂടലും സാദ്ധ്യമായിത്തീര്‍ന്നിരിക്കുന്നത്.  പ്രബല വര്‍ഗീയ സംഘടനകളുടെ

( സവിശേഷശൈലികള്‍ പിന്തുടര്‍ന്നു കൊണ്ടെങ്കിലും; വ്യത്യസ്ത അളവുകളിലാണെങ്കിലും) വിശ്വാസലക്ഷ്യങ്ങളെല്ലാം കുടുംബമെന്നതിനു ചുറ്റും തിരിയുംവിധത്തിലാണ് ഉറപ്പിക്കപ്പെട്ടതെന്ന വസ്തുതയോട് വ്യക്തമായും ബന്ധപ്പെട്ട കാര്യമാണിത്.  മറ്റേതൊരു സ്ഥാപനത്തെക്കാളും രക്തം, താമസസ്ഥലം എന്നിവയുടെ കൂട്ടുചേര്‍ന്ന ബന്ധങ്ങളാ നിര്‍വ്വചിക്കപ്പെടുന്ന സ്ഥാപനമാണല്ലോ ഇത്.  പക്ഷേ, ചാര്‍ച്ചാബന്ധങ്ങളും മനുഷ്യവാസകേന്ദ്രങ്ങളും രണ്ടും മുന്‍കൂട്ടി നിര്‍ണ്ണയിക്കപ്പെട്ട ആദിമസംവര്‍ഗ്ഗങ്ങളല്ലെന്നും അവ ചില പരിമിതികള്‍ക്കു വിധേയമായി നിര്‍മ്മിക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നുവെന്നും കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ വര്‍ഗീയതയുടെ ഈ വശത്തെക്കുറിച്ചുള്ള സൂക്ഷ്മപഠനത്തിലൂടെ സാധിച്ചേക്കും.

          ബോംബെ കേന്ദ്രമാക്കിയ ശിവസേന നല്ലൊരു ഉദാഹരണമാണ്.  വ്യക്തികളെ മാത്രമല്ല, അവുടെ കുടുംബത്തെയാകെ ഉള്‍ച്ചേര്‍ക്കാനാണ് ഈ സംഘടന ശ്രമിക്കാറുള്ളത്.  ശാഖ-ഉപശാഖാ സംവിധാനത്തിലധിഷ്ഠിതമായ അയല്‍പക്കതല സംഘടനാരീതിയാണ് ശിവസേനയുടേത്.  ഈ രീതിയോട് എന്തുകൊണ്ടും യോജിക്കുന്ന ഉള്‍ച്ചേര്‍ക്കലാണിത്.  ഇതിന്റെ ഫലമായി, സംഘടനയുടെ മദ്ധ്യ-കീഴ്ത്തട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന സേനാപ്രവര്‍ത്തകര്‍ – ശാഖാ- ഉപശാഖാ പ്രമുഖ – താണ ഇടത്തരക്കാരുടെയും ദരിദ്രരുടെയും അയല്‍പക്കങ്ങളി വേരുള്ളവരാണ്.  ഭാര്യാഭര്‍തൃകലഹം മുതല്‍ പൊട്ടിയൊഴുകുന്ന പൈപ്പുകള്‍ വരെയുള്ള ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരാണിവര്‍.  പ്രത്യേക അയല്‍പക്കങ്ങളില്‍ ശക്തമായ അടിത്തറയുള്ളവര്‍; അവിടെ സുപരിചിതരായവര്‍.

          എന്നാല്‍, ദൈനംദിന പ്രവര്‍ത്തനങ്ങളെ കവിഞ്ഞു നില്‍ക്കുന്ന പരിപാടികള്‍ക്കും സമരങ്ങള്‍ക്കും മറ്റും പ്രവര്‍ത്തകരെ അണിനിരത്തുന്ന സാഹചര്യങ്ങളിലാണ് അയല്‍പക്കാധിഷ്ഠിതന്ത്രത്തിന്റെ വിവക്ഷകളെന്തെന്ന് പൂര്‍ണ്ണമായി തെളിയുന്നത്.  ഇതു പലപ്പോഴും വര്‍ഗീയ ഹിംസയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു.  1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തെങ്ങും പടര്‍ന്നു പിടിച്ച മുസ്ലിം വിരുദ്ധകലാപങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്, ശിവസേന എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മഹ- ആരതിനല്ലൊരുദാഹരണമാണ്.  രണ്ടു സംഘടനകളും ഹിന്ദു ഉത്സവങ്ങളെ പുനര്‍നിര്‍മ്മിക്കുകയും രാഷ്ട്രീയവത്ക്കരിക്കുകയും ചെയ്തിട്ടുണ്ട്.  തെരുവുകള്‍ ഹിന്ദുക്കള്‍ക്കായി തിരിച്ചു പിടിക്കുകഎന്ന ധര്‍മ്മമാണ് അതിന് കല്പിക്കപ്പെട്ടിട്ടുള്ളത്.  ഇത് ബോംബെയിലെ മുസ്ലിങ്ങള്‍ക്കെതിരെ അക്രമം നടത്താനുള്ള പ്രേരണയ്ക്ക് ആക്കം കൂട്ടിയെന്ന് പറയപ്പെടുന്നു.  മദ്ധ്യവര്‍ഗ അയല്‍പക്കങ്ങളില്‍ അത്തരം അക്രമത്തിന് കൂടുതല്‍ സാധൂകരണം നേടിക്കൊടുക്കാനും അതിനു കഴിഞ്ഞത്രേ. അതുപോലെ, ‘ വിനിമയ അതിക്രമം‘ (exchange violence) എന്നു വിളിക്കാവുന്ന പ്രതിഭാസത്തിന്റെ അയല്‍പക്കതല സംഘാടനവും ഈ പശ്ചാത്തലത്തില്‍ പ്രസക്തമാകുന്നു.  ഇത് പ്രത്യക്ഷത്തില്‍ത്തന്നെ അസൂത്രിതമായ തന്ത്രമാണ്.  അതായത്, ‘ എന്നു പേരായ ഒരു അയല്‍പക്കത്തിലുള്ളവര്‍ എന്നു പേരായ മറ്റൊരു അയല്‍പക്കത്തിലെ താമസക്കാരുമായി രഹസ്യധാരണയിലെത്തിക്കൊണ്ട്, ‘ യിലെ മുസ്ലിംജനങ്ങളെ ആക്രമിക്കുന്നു.  ഇതിനുപകരമായി യിലുള്ളവര്‍ യിലെ മുസ്ലിങ്ങളെ, ആക്രമിക്കാന്‍ തയ്യാറാകുന്നു.  ഇത്തരം അക്രമങ്ങളുടെ വൈവിദ്ധ്യരാജിയുടെ ഒരറ്റം ഇതാണെങ്കില്‍ മറ്റേയറ്റം തൊട്ടടുത്തു നിന്നുണ്ടാകുന്ന അക്രമമാണ്.  ഇതില്‍ ഭുരിപക്ഷസമുദായക്കാര്‍ ന്യൂനപക്ഷത്തെ ബലപ്രയോഗത്തിലൂടെ പുറന്തള്ളിക്കൊണ്ട് വംശീയശുദ്ധീകരണം (ലവേിശര രഹലമിശെിഴ) നടത്തുന്നു.

          സ്ഥലത്തെക്കുറിച്ചുള്ള സാധാരണകാഴ്ച ഒരേസമയം പ്രതിരോധസ്വഭാവമുള്ളതും വികേന്ദ്രീകൃതവുമാണ്.  തെരുവ്, അല്ലെങ്കില്‍ തെരുവിന്റെ ചെറിയൊരു ഭാഗം, ചിലപ്പോള്‍ ചേരിപ്രദേശം, അല്ലെങ്കില്‍ മൊഹല്ല‘ (mohalla), ഇവയാണ് സാധാരണജനങ്ങള്‍ സ്ഥലത്തെക്കുറിച്ചു വച്ചു പുലര്‍ത്തുന്ന സാമാന്യധാരണകള്‍‘. വിശാലമായ അര്‍ത്ഥത്തില്‍ ഈ വാദം ശരിതന്നെ.  പക്ഷേ, ഒറ്റനോട്ടത്തില്‍ പരിമിതയായി തോന്നിയേക്കാവുന്ന ഈ സ്വഭാവവിശേഷം ഒരു ശക്തിസ്രോതസ്സായിത്തീരാനുള്ള സാദ്ധ്യതയെ കുറച്ചു കാണുന്ന വാദമാണിത്.  അവസാന വിശകലനത്തില്‍ അയല്‍പക്കാധിഷ്ഠിത സ്ഥലതന്ത്രത്തിന്റെ പ്രസക്തി സ്വന്തം സ്ഥലപരിമിതിക്കുള്ളില്‍ അത് എന്തുനേടുന്നു എന്നതിനെ ആശ്രയിച്ചല്ല നില്‍ക്കുന്നത്.  മറിച്ച്, ഇത്തരം തദ്ദേശീയ ഇടങ്ങളെ പ്രത്യയശാസ്ത്രവ്യാപനവും രാഷ്ട്രീയപ്രവര്‍ത്തനവും സാദ്ധ്യമാക്കുന്ന വിശാലവലയത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള സാദ്ധ്യതകള്‍ തുറക്കുന്നുവെന്നതിലാണ് അതിന്റെ പ്രസക്തി.  അപ്പോള്‍, അയല്‍പക്കം ഒരുതരം , ‘ പുനഃപ്രക്ഷേപണധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്.  സാമൂഹ്യ ഇടത്തില്‍ എവിടെ നില്‍ക്കുന്നുവെന്നതിനനുസരിച്ചാണ് അയല്‍പക്കങ്ങളുടെ നിലനില്‍പ് എന്നത് വാസ്തവം തന്നെ.  എങ്കിലും ( ഹിന്ദുത്വ) ലോകവീക്ഷണങ്ങളുടെ ഉത്പാദനവും പുനരുത്പാദനവും സാദ്ധ്യമാക്കുന്ന പ്രത്യയശാസ്ത്ര പശ്ചാത്തലം തയ്യാറാക്കാന്‍ അതിനു കഴിയും.  അതുപോലെ, ഹിന്ദുത്വവിശ്വാസലക്ഷ്യങ്ങളില്‍ ശക്തമായ ശിക്ഷണം നേടിയ പ്രവര്‍ത്തകരെ ഹിന്ദുത്വരാഷ്ട്രീയത്തിനായി നിര്‍മ്മിച്ചെടുക്കാനും സാധിക്കും.  പ്രത്യേക സ്ഥലാധിഷ്ഠിതതന്ത്രങ്ങളുടെയും പാതകളെ ആധാരമാക്കിയുള്ള തന്ത്രങ്ങളുടെയും സാദ്ധ്യതകള്‍ ഇത്തരം തദ്ദേശീയ ഇടങ്ങളിലൂടെയും അയല്‍പക്കങ്ങളിലൂടെയും ഉണ്ടായി വരുന്നു.  ലളിതമായി പറഞ്ഞാല്‍, ഹിന്ദുത്വത്തിനു വേണ്ടിയുള്ള /ഹിന്ദുത്വത്തിന്റെ പേരിലുള്ള സമര- പ്രചരണ പരിപാടികളുടെ ഭാഗമായിത്തീരുന്ന (സാധാരണഗതിയില്‍ കീഴ്വര്‍ഗ – കീഴ്ജാതിക്കാരായ ) ജനങ്ങളെ നല്‍കുന്നത് ഈ ദൈനംദിന സ്ഥലങ്ങളാണ്.  ഈ അയല്‍പക്കങ്ങളില്‍ നിന്നാണ് ജനക്കൂട്ടങ്ങളുണ്ടാകുന്നത്.. ജനക്കൂട്ടം മടങ്ങുന്നതും അവിടേക്കു തന്നെ.

പല ഊര്‍ജ്ജങ്ങളെ ഏകോപിപ്പിക്കുന്ന പാതകള്‍:ജാഥകളും തീര്‍ത്ഥാടനങ്ങളും

          സത്താസ്ഥാനങ്ങള്‍ ഞാന്‍ ജയിച്ചാല്‍; നീ തോറ്റുഎന്ന യുക്തിയെ വാശിയോടെ ഉയര്‍ത്തിക്കാട്ടുന്നു.  അടുപ്പത്തിന്റെ മേഖലകള്‍ പ്രസ്ഥാനത്തോടു കൂറു പുലര്‍ത്തുന്നവരെ കൂട്ടത്തോടെ സൃഷ്ടിക്കുന്നു.  ഈ രണ്ടു പ്രക്രിയകളെയും ഒന്നിച്ചു ചേര്‍ത്ത് ചലനാത്മകമാക്കുന്നു തന്ത്രങ്ങള്‍ ജാഥകള്‍, തീര്‍ത്ഥാടനങ്ങള്‍ തുടങ്ങിയവയെ കേന്ദ്രമാക്കുന്നു.  ഈ തന്ത്രങ്ങളുടെ മുഖമുദ്ര ചലനാത്മകതയാണ്.  ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ- പ്രത്യയശാസ്ത്ര പ്രത്യാഘാതത്തെ പതിന്മടങ്ങ് വികസിപ്പിക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട്. 

          പുരാതനകാലം മുതല്‍ക്കുതന്നെ തീര്‍ത്ഥാടനമെന്നത് വിശ്വാസി ലോകത്തിന്റെ അവിഭാജ്യഘടകമാണ്.  മേല്‍ക്കോയ്മ, അധികാരം, ഭുപ്രദേശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം എന്നിവയെ സംബന്ധിച്ച ചോദ്യങ്ങള്‍ തീര്‍ത്ഥാടനങ്ങളെ ബാധിച്ചിരുന്നിരിക്കാം.  പ്രത്യക്ഷത്തില്‍ത്തന്നെ രാഷ്ട്രീയമാനങ്ങളുള്ള ഒരു സ്ഥലതന്ത്രമായി – അനുഷ്ഠാനവത്ക്കരിക്കപ്പെട്ട, സംഘസ്വഭാവമുള്ള യാത്രയായി – അത് പുനര്‍വിന്യസിക്കപ്പെട്ടതിന്റെ സമീപകാല ഉദാഹരണങ്ങളും നിരവധിയാണ്.  വളരെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ അരങ്ങേറിയവയാണ് അവ.  ചൈനയില്‍ മാവോസെതുങ്ങ് നയിച്ച Long March, മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്ര, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് അമേരിക്കന്‍ ഐക്യനാടുകളില്‍ നടത്തിയ March to Montgomery.  എന്നാല്‍, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ തന്ത്രം ഫലപ്രദമായി പലതവണ ഉപയോഗിച്ചത് ആര്‍.എസ്.എസ്സിന്റെ വിശാല നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ സംഘടനകളാണ്.  ഈ സംഘടനകളുടെ ഒരു സവിശേഷ സ്വഭാവമത്രെ ഇത്.

           1983ല്‍ വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച ഏകാത്മയജ്ഞമാണ് ഈ രാഷ്ട്രീയ തീര്‍ത്ഥാടനങ്ങളി ആദ്യത്തേത്.  ഹരിദ്വാര്‍ മുതല്‍ കന്യാകുമാരി വരെ; കാഞ്മണഡു മുതല്‍ രാമേശ്വരം വരെ, ഗംഗാസാഗര്‍ മുതല്‍ സോമനാഥ് വരെ – ഇന്ത്യയുടെ നീളവും വീതിയും അങ്ങോളമിങ്ങളോളം സഞ്ചരിച്ച മൂന്നു യാത്രകളായിരുന്നു ഏകാത്മയജ്ഞം‘.  ഇതോടൊപ്പം 47 ഉപയാത്രകളും സംഘടിപ്പിക്കപ്പെട്ടു.  60 ദശലക്ഷം ഇന്ത്യക്കാരെ തങ്ങള്‍ അഭിസംബോധന ചെയ്തുവെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.  നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, മൗറീഷ്യസ് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തവും ഏറെ ആഘോഷിക്കപ്പെട്ടു.  അവിടെയുള്ള നദികളില്‍ നിന്നു തീര്‍ത്ഥജലംഇവിടെ എത്തിച്ചു കൊണ്ടുള്ള, പങ്കുചേരലാണ് നടന്നത്.  ഈ യജ്ഞത്തിന്റെ ദേശവ്യാകമായ പ്രചരണം വന്‍തോതിലുള്ള പ്രചാരം നേടുകയും അതുവഴി ദേശവ്യാപകമായി വിശ്വഹിന്ദു പരിഷത്തിന് ശാഖകള്‍ ആരംഭിക്കാനുള്ള അനുകൂലസാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇതിനുശേഷമാണ്, കുറേക്കൂടി നേരിട്ടുള്ള രാഷ്ട്രീയമാനങ്ങളോടു കൂടി എല്‍,കെ.അദ്വാനിയുടെ രഥയാത്രഅയോദ്ധ്യയിലേക്ക് പുറപ്പെട്ടത്.  പോയ വഴിമുഴുവന്‍ വര്‍ഗീയ ലഹളകള്‍ക്ക് അത് വഴിവച്ചു.  മുരളീമനോഹര്‍ ജോഷിയുടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്ര ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തുക എന്ന പ്രഹസനത്തില്‍ കലാശിച്ചു.  ഇതിനുശേഷം അത്രയദികം വിജയകരമാകാത്ത ജന ആദേശയാത്രയുണ്ടായി.  അടുത്തിടെയായി ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ ഗൗരവയാത്രയും.  അവസാനത്തെ ഉദാഹരണം സൂചിപ്പിക്കും പോലെ, ഈ തന്ത്രത്തിന്റെ ഫലദായകത്വം കുറഞ്ഞു വരുന്നു.  ഇത് വോട്ടുനേടാനുള്ള വെറും സ്റ്റണ്ട് മാത്രമാണെന്ന വസ്തുത തെളിഞ്ഞു വരുന്നു.

          തദ്ദേശീയ ഇടങ്ങളില്‍ നടക്കുന്ന ജാഥകളെ അടിസ്ഥാനമാക്കുന്ന സ്ഥലതന്ത്രങ്ങള്‍ മുകളില്‍ വിവരിച്ചതിനെയപേക്ഷിച്ച് കൂടുതല്‍ ശക്തവും പ്രചാരം നേടിയവയുമാണ്.  നഗരത്തെ മുഴുവന്‍ ഉള്‍പ്പടുത്തിക്കൊണ്ടാണ് ഇത് സാധാരണഗതിയില്‍ പ്രാവര്‍ത്തികമാക്കുന്നത്.  പ്രത്യേകസ്ഥലാധിഷ്ഠിതവും അയല്‍പക്കാധിഷ്ഠിതവുമായ തന്ത്രങ്ങളുടെ ശക്തികളെ പരസ്പരം കൂട്ടിച്ചേര്‍ത്ത് അധികം ഊര്‍ജ്ജമുണ്ടാക്കാന്‍ അവയ്ക്കു കഴിയുന്നു.  സത്താസ്ഥലത്തെക്കുറിച്ചുള്ള ശാഠ്യങ്ങള്‍ ഇവിടെയും പ്രത്യക്ഷപ്പെടുന്നു.  ജാഥനടക്കുന്ന പാത, അതിന്റെ ലക്ഷ്യസ്ഥാനം, ഇവ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ട് തെരഞ്ഞെടുക്കപ്പെടുന്നവയാണ്.  അതുകൊണ്ടു തന്നെ യാതൊരുവിധ നീക്കുപോക്കുകളും അവയുടെ കാര്യത്തില്‍ സമ്മതിച്ചു കൊടുക്കാന്‍ സമരക്കാര്‍ തയ്യാറാവില്ല.  ഈ ജാഥയില്‍ ചേരുന്ന ജനക്കൂട്ടങ്ങള്‍, നന്നായി തയ്യാറെടുത്തു വരുന്ന അല്‍പക്ക സംഘങ്ങളിലുള്ളവരാണ്.  ഈ അയല്‍പക്ക സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രത്യേക സ്ഥലാധിഷ്ഠിത തന്ത്രത്തിന്റെ ഇടയ്ക്കിടെ മാത്രം സംഭവിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമാണിത്.  ജാഥകള്‍ ഒരേസമയം സ്ഥാപനവത്കൃതങ്ങളും നിയന്ത്രിതങ്ങളും മുന്‍കൂട്ടി പ്രവചിക്കാവുന്ന തരത്തില്‍ നടക്കുന്നവയുമാകാം.  എന്നാല്‍ തീവ്രമായ കേന്ദ്രീകരണത്തിനും അന്തഃപ്രേരിതസ്വഭാവമുള്ള രാഷ്ട്രീയ പൊട്ടിത്തെറികള്‍ക്കും അതിനെത്തുടര്‍ന്നുള്ള അക്രമത്തിനും പറ്റിയ അരങ്ങ് അവ ഒരുക്കിക്കൊടുക്കുകയും ചെയ്യും.  അങ്ങനെ, ജാഥകളിലൂടെ പ്രത്യേക സ്ഥലാധിഷ്ഠിത തന്ത്രങ്ങളും അയല്‍പക്കാധിഷ്ഠിതതന്ത്രങ്ങളും അവയുടെ പരിമിതികളെ മറികടക്കുന്നു.  പ്രത്യേക സ്ഥലാധിഷ്ഠിത തന്ത്രങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ വഴക്കവും നിയന്ത്രിത സ്വഭാവവും കൈവരുന്നു.  അയല്‍പക്കാധിഷ്ഠിത തന്ത്രങ്ങള്‍ തദ്ദേശീയ പരിധികള്‍ക്കപ്പുറം കടന്ന് ചലനസ്വഭാവം കൈവരിക്കുന്നു.

          പഴയ നഗരങ്ങള്‍ നേരിടുന്ന പുതിയ പ്രതിസന്ധികളെക്കുറിച്ചുള്ള തന്റെ വിശാലാന്വേഷണത്തിന്റെ ഭാഗമായി സമുഹശാസ്ത്രജ്ഞയായ രത്‌നാ നായിഡു ഹൈദരബാദ് നഗരത്തില്‍ ജാഥകള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിരിക്കുന്നു.  ഇപ്പോള്‍ ലഭ്യമായ പഠനങ്ങളില്‍ ഏറ്റവും ആഴവും പരപ്പുമുള്ള പഠനമാണിത്. മൂന്നു പ്രധാനജാഥകളാണ് പരമ്പരാഗതമായി ഈ നഗരത്തില്‍ നടന്നുവന്നിട്ടുള്ളത്.  20-ആം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് തുടങ്ങിയ ഗണേശോത്സവ ജാഥ; മുഹറത്തിന്റെ ഭാഗമായി നടക്കുന്ന ബീബി കാല ആലം ജൂലൂസ് എന്ന ദുഃഖാചരണ ജാഥ ( കുത്തബ്ഷാഹി രാജവംശക്കാലത്ത് – 1591 മുതല്‍ 1687 വരെ – ആരംഭിച്ചത്); കാളിയുടെ അവതാരങ്ങളെ ആസ്പദമാക്കിയുള്ള ബോണലുഉത്സവ ജാഥ ( കീഴ്ജാതി ഹിന്ദുക്കളുടെ ആരാധനയുടെ ഭാഗമാണിത്.  ജാഥയില്‍ പങ്കെടുക്കുന്നവര്‍ അധികവും സ്ത്രീകളാണ്.)  ഇതില്‍ അവസാനത്തേതിനാണ് ഏറെ പഴക്കം.  അവിടുത്തെ തദ്ദേശിയജനതയോട് ബന്ധപ്പെട്ട ഉത്സവമാണത്. എന്നാല്‍ ജാഥകളെ രാഷ്ട്രീയ ഉപകരണങ്ങളായി പ്രയോഗിക്കുന്ന രീതി വളരെ അടുത്തകാലത്താണ് (1970കളുടെ അവസാനം) ആരംഭിച്ചത്.

          1980കള്‍ക്കു ശേഷം ഗണേശോത്സവജാഥയും ബണലു ഉത്സവജാഥയും – അതായത് രണ്ടു പ്രധാന ഹിന്ദുജാഥകളും – കാര്യമായി മാറിയിരിക്കുന്നു.  സ്വഭാവത്തിലും വലുപ്പത്തിലും അവ വികസിച്ചിരിക്കുന്നു.  മുഖ്യജാഥയില്‍ വന്നു ചേരുന്ന ഉപജാഥകളുടെ എണ്ണം.  അവ താണ്ടുന്ന പാതയുടെ ദൈര്‍ഘ്യം, ജാഥാംഗങ്ങളുടെ എണ്ണം ഇവയിലെല്ലാം ഗണ്യമായ വര്‍ദ്ധന കാണാനുണ്ട്. 

( ഉദാഹരണത്തിന് 1984ലെ ഗണേശോത്സവജാഥയില്‍ 15ല്‍ കുറയാത്ത ഉപജാഥകളാണ് സംഗമിച്ചത്  അവ ചാര്‍മിനാറിനു സമീപം ഒത്തു ചേര്‍ന്ന് നഗരമദ്ധ്യത്തിലൂടെ എട്ടു കിലോമീറ്ററപ്പുറമുള്ള ഹുസൈന്‍സാഗര്‍ തടാകത്തിലേക്ക് പുറപ്പെട്ടു.  ആ ഒരു ദിവസത്തേക്ക് തടാകത്തിന്റെ പേര് വിനായകസാഗര്‍ എന്നാക്കിയത്രേ!  ആ വര്‍ഷത്തെ ബോണലു ഉത്സവജാഥയ്ക്ക് 35 ഉപശാഖകളാണുണ്ടായിരുന്നത്.)  വലിപ്പത്തിലുള്ള മാറ്റത്തിന് സ്വഭാവത്തിലുള്ള മാറ്റത്തോടുബന്ധമുണ്ട്.  ചെറുതും തദ്ദേശീയവുമായ  മത-സാംസ്‌കാരിക സംഭവങ്ങള്‍ സുപ്രധാന രാഷ്ട്രീയ അരങ്ങുകളായി മാറിയിരിക്കുന്നു.  എതിരാളികളുടെമേല്‍ ഹിംസാത്മകസമ്മര്‍ദ്ദം ചെലുത്താനും സ്വന്തം ശക്തി പ്രദര്‍ശിപ്പിക്കാനുമുള്ള അവസരങ്ങളായി അവ പരിണമിച്ചിരിക്കുന്നു.  വിശേഷിച്ചും, മുസ്ലിം സമുദായത്തിനെതിരെ.  ജാഥയുടെ വഴിയും മാറിയിരിക്കുന്നു. മുസ്ലിം പ്രദേശങ്ങളിലൂടെ; മുസ്ലീം പള്ളികള്‍ക്കു സമീപമുള്ള വഴികളിലൂടെയാണവ മുന്നേറുന്നത്..  പ്രകോപനസാദ്ധ്യതയെ പരമാവധി വിപുലമാക്കിത്തീര്‍ത്തിരിക്കുന്നുവെന്നര്‍ത്ഥം.

          ഇത്തരത്തില്‍ പ്രകോപനപരമായി പുനര്‍വിന്യസിക്കപ്പെട്ടിരിക്കുന്ന ഗണേശോത്സവ- ബോണലുജാഥകള്‍ക്ക് മറുപടിയെന്നൊണം പുതിയൊരു പങ്കജാഥ മുസ്ലിം വര്‍ഗീയ സംഘടനകള്‍ 1980കളില്‍ ആരംഭിച്ചതും അക്രമത്തിനിടയാക്കിയിട്ടുണ്ട്.  എന്നാല്‍ ഈ വിഷയത്തെക്കുറിച്ചു നടത്തിയ സര്‍വ്വേയില്‍ ഉത്തരം നല്‍കിയ വ്യക്തികളുടെ മറുപടികളില്‍ നിന്ന് സ്ഥാപനവത്ക്കരിക്കപ്പെട്ടതും അക്രമം നടത്താന്‍ പലമടങ്ങ് അധികം കഴിവുള്ളതുമായ ഹിന്ദുജാഥകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാണ് പുറത്തു വരുന്നത്.  ഉത്തരം നല്‍കിയ മുസ്ലിങ്ങളില്‍ 80 ശതമാനവും എല്ലാത്തരം ജാഥകളെയും സര്‍ക്കര്‍ നിരോധിക്കണമെന്ന അഭിപ്രായക്കാരായിരുന്നു.  പക്ഷെ ഹിന്ദുക്കളിലും   SC/ST വി.ഭാഗങ്ങളിലും ഇതേ അഭിപ്രായം പറഞ്ഞവര്‍ 53 ശതമാനം മാത്രമായിരുന്നു.  29 ശതമാനം ഹിന്ദുക്കളും 22 ശതമാനം SC/ST വിഭാഗക്കാരും സര്‍ക്കാര്‍ നിരോധനത്തെ എതിര്‍ത്തു.  മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായാണ് അവര്‍ അതിനെ വിലയിരുത്തിയത്.  എന്നാല്‍ പൊതുവെ മതഭ്രാന്തന്മാരായി ചിത്രീകരിക്കപ്പെടുന്ന മുസ്ലിങ്ങള്‍ക്കിടയില്‍ കേവലം എട്ട് ശതമാനം പേര്‍ മാത്രമാണ് ഈ എതിര്‍പ്പില്‍ പങ്കു ചേര്‍ന്നത്.  ഒരുപക്ഷേ ഏറ്റവും ചിന്തോദ്ദീപകമായ സംഖ്യ, ജാഥാപങ്കാളിത്തത്തെക്കുറിച്ചുള്ളതാണ്.  സ്വസമുദായം സംഘടിപ്പിക്കുന്ന ജാഥകളില്‍ പങ്കു ചേരാറുണ്ടെന്ന് പറഞ്ഞ മുസ്ലിങ്ങള്‍ വെറും ആറു ശതമാനം മാത്രമായിരുന്നു. എന്നാല്‍ 32 ശതമാനം ഹിന്ദുക്കളും 49 ശതമാനം SC/ST വിഭാഗക്കാരും ഇത്തരം ജാഥകളില്‍ പങ്കു ചേരാറുണ്ടെന്ന് വെളിപ്പെടുത്തി.

          ഹൈദരബാദ് ഒരപവാദമല്ല. ഇന്ത്യന്‍ രഷ്ട്രീയരംഗത്തിന്റെ ദീര്‍ഘകാലസ്വാഭാവങ്ങളിലൊന്നാണ് ഹിന്ദു വര്‍ഗീയവാദികള്‍ ജാഥകളെ സംഘടിതമായി ഉപയോഗിക്കുന്ന ഈ രീതി. ഇന്ത്യയൊട്ടാകെ , വിശേഷിച്ചും ഉത്തരേന്ത്യയില്‍. ഇവ വീണ്ടും വീണ്ടും വ്യത്യസ്ത രീതികളില്‍ ഉപയോഗിക്കപ്പടുന്നതിന്റെ ദുഃഖകരമായ തെളിവ് വര്‍ഗ്ഗീയാതിക്രമങ്ങളെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട നിരവധി അന്വേഷണകമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളില്‍നിന്ന് ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന്  D.P.Madon കമ്മിറ്റിയുടെ റിപ്പോര്‍ട്ട് – ഭീവണ്ടിയില്‍ നടന്ന ഭയങ്കരവര്‍ഗീയകലാപത്തെക്കുറിച്ചുള്ള അന്വേഷണരേഖ, ഭിവാണ്ടിയില്‍ നാലുവര്‍ഷം തുടര്‍ച്ചയായി ശിവജയന്തിജാഥ (ശിവാജിയുടെ പിറന്നാളാഘോഷിക്കല- സൂക്ഷ്മമായി നോക്കിയാല്‍ ഇത് മതപരമായ ആഘോഷമേയല്ല) നടന്നതിന്റേയും ആ ജാഥയെ സ്‌ഫോടനാത്മകമായ ഉപകരണമാക്കി മാറ്റിയതിന്റേയും സസൂഷ്മവിവരണം ഈ റിപ്പോര്‍ട്ടിലുണ്ട്. ജാഥാധിഷ്ഠിതതന്ത്രത്തിന്റേത് സാഹചര്യങ്ങളുടെ പ്രത്യേകതകള്‍ ബാധകമല്ലാത്ത അമൂര്‍ത്ത സങ്ക്‌ലപനവ്യവസ്ഥയാണെന്നു തെളിയിക്കുംവിധത്തിലാണ് ജസ്റ്റീസ് ജഗന്‍മോഹന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്. 1969 ല്‍ അഹമ്മദാബദില്‍ പൊട്ടിപ്പുറപ്പെട്ട കുപ്രസിദ്ധലഹളയ്ക്കു തിരികൊളുത്തിയ ഗോജാഥ‘ – പശുക്കളുടെ ജാഥ – പൊട്ടിത്തെറിയില്‍ കലാശിച്ചതിന്റെ സാഹചര്യങ്ങള്‍ അതില്‍ വിവരിക്കുന്നുണ്ട്.

          കാഴചയെ പിടിച്ചുനിര്‍ത്തുന്നതും ശക്തിപ്രദര്‍ശനത്തിലൂടെ ഭീതി പടര്‍ത്തുന്നതുമായ സ്ഥലതന്ത്രമെന്ന നിലയ്ക്ക് ജാഥാധിഷ്ഠിതതന്ത്രത്തിന് അതുല്യമായ നിലയാണുള്ളത്.  വലിയ ജനക്കൂട്ടത്തിന്റെ മറയും അര്‍ദ്ധ- മതപരമായ സന്ദര്‍ഭവും മുതലെടുത്ത് മുന്‍നിശ്ചയിച്ചപ്രകാരം എതിരാളിയുടെ ജീവനും , സ്വത്തിനുമെതിരെ അതിക്രമമഴിച്ചുവിടാനുള്ള സാഹചര്യമാണതൊരുക്കുന്നത്.  ഒപ്പം എല്ലാവര്‍ഷവും നടക്കുന്ന , വ്യവസ്ഥാപിത സംഭവമെന്ന നിലയ്ക്ക പൂര്‍ണ്ണമോ ഭാഗീഗകമോ ആയി ആസൂത്രണം ചെയ്യപ്പെട്ട അന്തഃപ്രേരിതഹിംസയ്ക്ക് ആതിഥ്യം പ്രോത്സാഹനവും നല്‍കുന്നു.  ഈ ഹിംസയെ വളരെ എളുപ്പം കൈയൊഴിയാന്‍  ജാഥയുടെ സംഘാടകര്‍ക്ക് കഴിയുകയും ചെയ്യും.  അയല്‍ക്കൂട്ടാധിഷ്ഠിതതന്ത്രങ്ങള്‍ക്ക് ചിലപ്പോഴൊക്കെ പ്രതിരോധസ്വഭാവം കൈവരിക്കാറുണ്ടെങ്കില്‍, ജാഥാധിഷ്ഠിതതന്ത്രങ്ങള്‍ക്ക് സംശയാതീതമാംവണ്ണം ആക്രമണ സ്വഭാവമാണുള്ളത്.

ഉപസംഹാരം

മൂന്നൂം നാലും അദ്ധ്യായങ്ങളില്‍ സമീപകാലത്ത് ഇന്ത്യയെന്ന ദേശം വിഭാവനംചെയ്യപ്പെട്ട രണ്ടു പ്രധാനശൈലികളുടെ രേഖാരൂപങ്ങള്‍ അവതരിപ്പിക്കാനാണ്. ഞാന്‍ ശ്രമിച്ചത്. എന്നാല്‍ പലതരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യപ്പെടുന്ന ഭാഗികവിശകലനം മാത്രമാണിത്. കാരണം, ദേശത്തെ പുനര്‍നിര്‍മ്മിക്കാന്‍ശ്രമിക്കുന്ന ശക്തികള്‍ വര്‍ഗ്ഗീയതയില്‍ ഊന്നിനില്‍ക്കുന്നവ, സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തിക്കാട്ടുന്നവ എന്നീ രണ്ടു പക്ഷങ്ങളെക്കാള്‍ വിപുലമാണ്. ഇവയല്ലാത്ത  മറ്റു പല ശക്തികളും രംഗത്തുണ്ട്. അവയുടെയെല്ലാം ആകെമൊത്തം പ്രത്യാഘാടമാണ് നിര്‍ണ്ണായകമാകാന്‍ ഇടയുള്ളത്.

          ഈ ഇതരശക്തികളില്‍ അഞ്ചെണ്ണം പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു.  1991 മുതല്‍ ആരംഭിച്ച പുത്തന്‍ സാമ്പത്തികനയം‘( New economic policy)ആഗോളവത്ക്കരണമെന്ന് അയഞ്ഞമട്ടില്‍ വിശേഷിക്കപ്പെടുന്ന വിവിധ പ്രക്രിയകള്‍, ജാതിപ്രശ്‌നങ്ങളുടെ ശക്തമായ തിരിച്ചുവരവ്, ‘പുതിയ മദ്ധ്യവര്‍ഗത്തിന്റെ ഉദയവും പങ്കും, ഈ നാലുപ്രക്രിയകളുടേയും സംയുക്തഫലമായി ഇന്ത്യയെന്ന ദേശത്തെ ന്യായീകരിക്കാനും യുക്ത്യാനുസരണം പുനഃപ്രക്ഷേപിക്കാനുള്ള ശ്രമങ്ങള്‍. തുടര്‍ന്നുള്ള അദ്ധ്യാങ്ങള്‍ വിഭിന്ന വീക്ഷണകോണുകളില്‍ നിന്ന് ഇവയില്‍ ചില ഘടകങ്ങളെപ്പറ്റി ചിന്തിക്കുന്നു.

അവസാനിച്ചു

Comments

comments