നഃശാസ്ത്ര വിമർശനത്തിന്റെ താത്ത്വികതലങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ബൃഹദ്ഗ്രന്ഥം – ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ രചിച്ചിട്ടുള്ള നിരൂപകയാണ് ഡോ. എം. ലീലാവതി. പക്ഷെ, വിമർശനരംഗത്ത് ഇത്തരം സൈദ്ധാന്തിക മനഃശാസ്ത്രരീതികളേക്കാളേറെ കാല്പനിക നിരൂപണരീതിയാണ് ലീലാവതിയെ നയിക്കുന്നത്. സമകാലീന വിമർശനം ജ്ഞാനസിദ്ധാന്തങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് സംസ്‌കാരപഠനനിഷ്ഠമായി മാറുന്ന കാലത്തും, കവിത കവിതയ്ക്കുള്ളിലെ മാനങ്ങൾകൊണ്ട് അടയാളപ്പെടുത്തേണ്ടതും ആസ്വദിക്കപ്പെടേണ്ടതും ആണ് എന്ന ചിന്തയാണ് അവരുടെ വിമർശനസമ്പ്രദായത്തെ മാറ്റിനിർത്തുത്. മലയാള കവിതാസാഹിത്യചരിത്രം മുതലിങ്ങോട്ട് അവർ നടത്തിയ വിമർശനങ്ങൾ ഇത്തരമൊരു നിലപാടിൽ ഊന്നി നിന്നുകൊണ്ടുള്ളതാണെന്ന് കാണാം.

പാഠനിർവ്വചനത്തെ കേന്ദ്രതത്ത്വമായി സ്വീകരിക്കുമ്പോഴും കവിതയുടെ കടയ്ക്കൽ വളങ്ങൾ വിതറിക്കൊടുക്കുന്ന കാലസാഹചര്യങ്ങളെ കാണാതെ പോകുന്നില്ല. ഈ കണ്ടെത്തലിനെ അവർ ഇങ്ങനെ വിശദീകരിക്കുന്നു: കളകളും കളവുകളും നിറഞ്ഞ സ്ഥലരാശി, വളവുകളും ഒഴിവുകളും പിഴകളും ഉള്ള കാലനീതി ഇവയോടു പൊരുതിക്കൊണ്ടു പൊങ്ങുന്ന കവിതാചേതന അതുനിൽക്കുന്ന കളത്തിന്റേയും ഉൾക്കൊണ്ട വളയത്തിന്റേയും ധർമ്മങ്ങൾ പ്രതിഫലിപ്പിക്കുത് സ്വാഭാവികം.”1 വെമണിക്കവിതകളുടെ ഗൗരവമില്ലായ്മയെപ്പറ്റി പറയുന്ന സന്ദർഭത്തിൽ, ‘കവിതയെ നിസ്സാരമാക്കിത്തള്ളിയതുകൊണ്ടല്ല, ആഴത്തിൽക്കൊണ്ട ജീവിതസമീപനരീതിയുടെ സവിശേഷതകൊണ്ടാണ് ഈ ലാഘവബോധം വന്നുപെട്ടതെന്ന് എനിക്ക് തോന്നുന്നു”2ന്ന് വിലയിരുത്തുന്നത് മുൻപറഞ്ഞ കളത്തിനേയും വളയത്തിനേയും പഠനവിധേയമാക്കുന്നതു കൊണ്ടാണ്. സാംസ്‌കാരിക വിശകലനത്തെ മുഖ്യഉപാധികളിലൊന്നായി കൈക്കൊണ്ടിരിക്കുന്ന ലീലാവതി പഴയ കവിതകളോടും പുതിയ കവിതകളോടും ഒരുപോലെ സംവദിക്കുന്നു. ഒരുപോലെ എന്നു പറയുമ്പോൾ പുതിയ കവിതകൾ വായനയ്ക്കും നിരൂപണത്തിനും വിധേയമാക്കുന്നുഎന്നു മാത്രമല്ല, താൻ പുലർത്തിപ്പോന്നിരുന്ന വിമർശന മാനദണ്ഡങ്ങൾ തന്നെ പ്രയോഗിക്കുന്നു എാന്നൊരർത്ഥവും ഉൾക്കൊള്ളുന്നുണ്ട്.

റഫീക് അഹമ്മദിന്റെ സമ്പൂർണ്ണകവിതാസമാഹാരത്തി (റഫീക് അഹമ്മദിന്റെ കവിതകൾ) നെഴുതിയ അവതാരിക ഈ വിമർശനരീതിയുടെ ഏറ്റവും നൂതനമായ ദൃഷ്ടാന്തമാണ്. കവിതാവായനയിൽ താൻ അറിഞ്ഞതും അനുഭവിച്ചതുമായ സൗന്ദര്യാനുഭൂതികളെ സൂക്ഷ്മമായി രേഖപ്പെടുത്തുതോടൊപ്പം, സമാനവിഷയങ്ങൾ സ്വീകരിച്ച മുൻ കവിതകളോട് ചേർത്തുവെച്ച് പരിശോധിക്കുന്ന രീതിയും അവർ പിന്തുടരുന്നു. മലയാളത്തിലെ വിലാപകാവ്യങ്ങളെ വിശ്വസാഹിത്യപശ്ചാത്തലത്തിൽ പരിശോധിച്ചുകൊണ്ട് എഴുതിയ കണ്ണീരും മഴവില്ലുംന്ന കൃതിയിലെ നിരൂപണസമ്പ്രദായത്തോട് അടുത്ത് ബന്ധം പുലർത്തുന്നതാണ് തോരാമഴയെക്കുറിച്ചുള്ള പഠനം.

തോരാമഴയെ വൈലോപ്പിള്ളിയുടെ സുപ്രസിദ്ധമായ മാമ്പഴംന്ന കവിതയോട് താരതമ്യപ്പെടുത്തുന്നു. കവിത പ്രവർത്തിക്കുന്ന അന്തർഭാവത്തിന്റെ തലത്തിൽ ഊന്നിക്കൊണ്ടാണ് ഈ താരതമ്യം നടക്കുന്നത്. തോരാമഴയെ മാമ്പഴത്തേക്കാൾ മികച്ച കവിതയാക്കുന്ന കാരണങ്ങൾ പറയുമ്പോൾ പ്രവർത്തിക്കുന്ന യുക്തിഭദ്രത ഈ പഠനത്തെ ആകർഷകമാക്കുന്നുണ്ട്. മാമ്പഴത്തിലെ വാസ്തവമറിയാതെന്ന പദപ്രയോഗത്തിൽ സ്പന്ദിക്കുന്നത് അമ്മമനസ്സല്ല, കവിമനസ്സാണെന്നും, മകൻ മരിച്ച മണ്ണിൽ വാസ്തവമറിയാത്തതുപോലെ മാമ്പഴം കൊണ്ടുവെക്കുന്ന അമ്മയുടെ വാക്കുകളേക്കാൾ, മഴയിൽ മകൾ നനയാതിരിക്കാൻ അവൾ ഉറങ്ങിക്കിടക്കുന്ന മണ്ണിൽ അവളുടെ പുള്ളിക്കുട നിവർത്തിവെക്കുന്ന അമ്മയുടെ വാക്കില്ലായ്മ കവിതയെ ഘനസാന്ദ്രമാക്കുന്നുവെന്നും പറയുമ്പോൾ, ആ നിരീക്ഷണത്തോട് ഒരു നിമിഷമെങ്കിലും അനുകൂലിച്ചുപോകും.

ഇതിവൃത്തങ്ങളിലുള്ള പൊരുത്തം മാത്രമല്ല ഇത്തരം താരതമ്യങ്ങൾക്ക് ആധാരം. ഭാവവും രൂപവും ബിംബകല്പനകളും എല്ലാം ഈ താരതമ്യത്തിന് അടിസ്ഥാനമാകുന്നു. വള്ളത്തോൾ, നാലപ്പാ, ചങ്ങമ്പുഴ, അക്കിത്തം, എൻ.വി., സച്ചിദാനന്ദൻ, സുഗതകുമാരി തുടങ്ങി ഒട്ടനവധി പൂർവ്വകവികളുടെ കവിതകളുമായി ഈ ഒത്തുനോട്ടം നടത്തുന്നുണ്ട്. അവിടെനിന്നും പിന്നിലേക്കുപോയി വാല്മീകി, കാളിദാസൻ എിവരുടെ കൃതികളുമായും ഋഗ്വേദത്തിലെ സൂക്തങ്ങളുമായും ഈ താരതമ്യം വികസിക്കുന്നു. അതോടൊപ്പം ഷേക്‌സ്പിയർ, മിൽ‘, ഹെയ്‌നേ തുടങ്ങിയ വൈദേശിക സാഹിത്യത്തിലെ മഹാരഥന്മാരുമായും ഈ താരതമ്യം നീണ്ടുപോകുന്നു. ലീലാവതിയുടെ പല കവിതാപഠനങ്ങളിലും ഈയൊരു രീതി കാണാവുതാണ്. വിജയലക്ഷ്മിയുടെ കവിതകളെക്കുറിച്ചുള്ള ഒരു പഠനത്തിൽ (ബാലാമണിയമ്മയുടെ തുടർച്ചയാണ് വിജയലക്ഷ്മിമാതൃഭൂമി 2013 ഒക്‌ടോബർ) ബാലാമണിയമ്മയുടെ കവിതകളുമായി വിജയലക്ഷ്മിയുടെ കവിതകൾ പുലർത്തു അടുപ്പം നിരീക്ഷിക്കുുണ്ട്. രാവുണ്ണിയുടെ കവിതാപഠനത്തിലൊന്നിൽ രാവുണ്ണിയുടെ രചനാതന്ത്രത്തെ എഷറിന്റെ കലാതന്ത്രവുമായാണ് സാദൃശ്യപ്പെടുത്തുത്. ആദിപ്രരൂപങ്ങളുടെയോ മറ്റ് നൂതനവിമർശന സമ്പ്രദായങ്ങളുടേയോ പ്രയോഗവും പ്രയുക്തിയും വളരെ കുറച്ചുമാത്രമേ ഇത്തരം കവിതാപഠനങ്ങളിൽ കടുവരുന്നുള്ളൂ.

കവിയുടെ കാലം പകരുന്ന സാംസ്‌കാരിക സവിശേഷതകൾ ലീലാവതിയുടെ കാവ്യപഠനത്തിലെ മറ്റൊരു ശ്രദ്ധേയമായ ഘടകമാണ്. ശിവകാമി എന്ന കവിതയിൽ കവി എറിയുന്ന ചോദ്യങ്ങൾ മനഃസാക്ഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ നേർചിത്രണം സാധ്യമാക്കുതാണെന്ന കണ്ടെത്തൽ, ഒരു കവിത അതെഴുതപ്പെടുന്ന കാലഘട്ടത്തിന്റെ ചിത്രണം കൂടിയാണെ നിലപാടിൽനിന്നും ഉയിരെടുക്കുന്നതാണ്. ഈദൃശമായ അഭിപ്രായം വിജയലക്ഷ്മിയുടെ ജ്ഞാനമഗ്ദലനത്തേയും ബാലാമണിയമ്മയുടെ അംബയേയും താരതമ്യപ്പെടുത്തുമ്പോഴും അവർ പുലർത്തുന്നുണ്ട്.

സ്ത്രീയുടെ ത്രിവിധ തപസ്സിന്റെ (മനസ്സുകൊണ്ടും വചസ്സുകൊണ്ടും വപുസ്സുകൊണ്ടും) മഹത്ത്വത്തെ പുനഃപ്രതിഷ്ഠിക്കാനാണ് ഭീഷ്മരുടെ ഒടുക്കത്തെ ശയ്യയിലെ ശരങ്ങൾ അപരാധബോധത്തിന്റെ ആണികളാണെന്നും വില്ലുവെച്ചത് വീര്യം നഷ്ടപ്പെട്ടതിനാലാണെന്നും തിരുത്തിമായിക്കലിലൂടെ ബാലാമണിയമ്മ ഒരുമ്പെട്ടത്‘. ഭീഷ്മർ ചെറിയൊരു കവിതയാണെങ്കിലും ധർമ്മബോധത്തിന്റെയും ഭീഷ്മത്യാഗത്തിന്റേയും അവതാരമായി മാലോകരെല്ലാം വാഴ്ത്തുന്ന ഒരു മഹാപുരുഷനെയാണ് പ്രതിക്കൂട്ടിൽ നിർത്തി ബാലാമണിയമ്മ വിചാരണ ചെയ്യുന്നത്. ആ ധീരതയെ എത്തിത്തൊടുക മാത്രമല്ല, അതിശയിക്കുകപോലും ചെയ്യുന്ന ധീരതയാണ് മഗ്ദലനമറിയത്തിന്റെ പുനഃപ്രതിഷ്ഠാപനത്തിലൂടെ കവി  പ്രകടിപ്പിക്കുന്നത്. അതിശയിക്കുന്നതെന്നു പറയാൻ കാരണമുണ്ട്. അംബ നിൽക്കുന്നത് ബാലാമണിയമ്മയുടെ തട്ടകത്തിലായേ ആളുകൾ കാണൂ. വിജയലക്ഷ്മി സ്വന്തം തട്ടകത്തിൽ നിന്ന് പുറത്തുകടക്കുന്നുഎന്ന് കരുതുന്നതിന് വേണ്ട സങ്കുചിതത്വത്തിന് ഉടമകളായവർ പെരുത്തുണ്ട് ഇാന്നാട്ടിൽ.”4

ഒരു കവിതയ്ക്കുള്ളിൽ കണ്ടെത്താവുന്ന സൈദ്ധാന്തികതലങ്ങളെ തിരിച്ചറിയുമ്പോഴും കവിതാവിമർശനത്തിൽ അനുഭൂതിപ്രധാനമായ ഒരു സമീപനമാണ് അവർ സ്വീകരിക്കുന്നത്. അപാരമായ കാവ്യപ്രപഞ്ചത്തെ സൃഷ്ടിക്കാനുള്ള കവിമർമ്മത്തെക്കുറിച്ച് പൂർണ്ണവിശ്വാസമുണ്ട് ലീലാവതിക്ക്. കവിക്കു തന്റെ വാങ്മയത്തിന്റെ മാന്ത്രികശക്തികൊണ്ട് യുക്തിവാദിയെ ആസ്തികനോ, ആത്മീയവാദിയോ ആക്കാൻ കഴിയുന്നു. കവിതയിൽ, അയാൾ ജീവിക്കുന്നട്ടത്തിൽ”5എന്ന് കവിതയെക്കുറിച്ചും, ”ഉള്ളിന്നുള്ളിലുണരുന്ന രാഗലയങ്ങളുടെ കവിഞ്ഞൊഴുകലാണ് കവിത. ആഴങ്ങളിൽനിന്ന്  ഊക്കോടെ ഉയരുന്ന ആർദ്രതയുടെ ഉറവയാണ് കവിത, ന്നത്താൻ മറക്കുന്ന മയക്കത്തിന്റെ മറവിൽ ഉൾക്കണ്ണുകളുടെ ഉണർച്ചയാണ് കവിത, ഉഴറുന്ന ചേതനയ്ക്ക് അമ്മയുടേയോ നിലാവിന്റേയോ തലോടലിനോടൊപ്പം കുളിരേകുന്ന സാന്ത്വനമാണ് കവിത, കെട്ടടങ്ങാത്ത കനൽപോലെ ഉള്ളുപൊള്ളിക്കുന്ന ഒരു അസ്വസ്ഥതയാണ് കവിത.”6എന്ന്കവിതയേയും നിർവചിക്കുമ്പോൾ പ്രകടമാകുന്നത് ഉന്നതമായ ഒരു സഹൃദയത്വവും സർഗ്ഗാത്മകമായ പ്രതികരണവുമാണ്.

നിയതമായ ചില നിലപാടുകളുടെയോ വീക്ഷണങ്ങളുടേയോ വെളിച്ചത്തിൽ മാത്രം കവിതാവിമർശനം നടത്തു രീതി ലീലാവതിക്ക് അന്യമാണ്. കവിതയുടെ അനുഭവമണ്ഡലത്തെ തൊറിയുകയും അതിന് യോജിച്ച അപഗ്രഥനരീതി സ്വീകരിക്കുകയുമാണ് അവർ ചെയ്യുക. ആവശ്യമായ സന്ദർഭങ്ങളിൽ മനോവിശ്ലേഷണ സമ്പ്രദായത്തേയും നവവിമർശനരീതികളേയും ഉപയോഗപ്പെടുത്തുന്നുമുണ്ട്. വിജയലക്ഷ്മിയുടെ തച്ചന്റെ മകൾ, മൃഗശിക്ഷകൻ എന്നീ കവിതകളെ നിരൂപണം ചെയ്യുമ്പോൾ ആ കവിതയിലെ ഫെമിനിസ്റ്റ് – മനഃശാസ്ത്രസ്വഭാവങ്ങളെ കണ്ടെടുക്കാനും അപഗ്രഥിക്കാനും ശ്രമിക്കുന്നുണ്ട്. എല്ലാവർക്കും സ്വീകാര്യമായ ഒരൊറ്റ അപഗ്രഥനരീതിയേ കവിതയ്ക്കുള്ളൂ  എന്ന് ആരും ശഠിക്കുകയില്ല. നൂതനമായ പാരായണരീതിയിലൂടെ കവിത പുനഃസൃഷ്ടിക്കൽ ഓരോ വാചകന്റേയും അവകാശമാണ്. അതിനുള്ള വകകവിതയിലുണ്ടാകുമ്പോഴാണ് കവിത കവിതയാകുത്.”7 ഈ അഭിപ്രായം ഒരേസമയം ആസ്വാദകപക്ഷത്തെക്കുറിച്ചുള്ള ഉദാരമായ നിലപാടും കവിതയിലെ വിതയെക്കുറിച്ചുള്ള സങ്കല്പങ്ങളും പങ്കുവെക്കുന്നു.

കവിതയിലെ അനുഭൂതികളെ ആസ്വദിക്കാൻ ആന്തരികമായ ഒരു യക്ഷുസ്സും അതിലെ സാമൂഹ്യാവസ്ഥകളെ (അതിനെ ഉൾക്കൊള്ളുന്നതും അതുൾക്കൊള്ളുന്നതും) കണ്ടെടുക്കാൻ ബാഹ്യമായ ഒരു ചക്ഷുസ്സും തുല്യപ്രാധാന്യത്തോടെ ഈ വിമർശനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ സർഗ്ഗാത്മകരചനകളുടെ നൂതനമായ കാഴ്ചകളിലേക്ക്, അവരുടെതന്നെ വാക്കുകൾ കടമെടുത്താൽ, ”ആ കാഴ്ചയുടെ ആർദ്രതയും സ്നിഗ്ദ്ധതയും ലോലമായ അനുഭൂതി സംക്രമണവുമാണ്തന്റെ നിരൂപണത്തിലൂടെ അനുഭവിപ്പിക്കാൻ ശ്രമിക്കുന്നത്.

കുറിപ്പുകൾ

1.        രാവുണ്ണി. വൃശ്ചികം (കവിതാസമാഹാരം) അവതാരിക, കോട്ടയം ഡി.സി., 1995
2.      
ഡോ. എം. ലീലാവതി, കവിതാസാഹിത്യചരിത്രം, കേരള സാഹിത്യ അക്കാദമി, തൃശൂർ, 1985
3.      
ബാലാമണിയമ്മയുടെ തുടർച്ചയാണ് വിജയലക്ഷ്മി‘ (ലേഖനം) മാതൃഭൂമി 2013 ഒക്‌ടോബർ
4.      
ബാലാമണിയമ്മയുടെ തുടർച്ചയാണ് വിജയലക്ഷ്മി‘ (ലേഖനം) മാതൃഭൂമി 2013 ഒക്‌ടോബർ
5.      
ലളിതാനായർ, വിഷുക്കണി അവതാരിക, ഗ്രന്ഥകർത്താ, തിരുവനന്തപുരം, 1993 ഡിസംബർ
6.      
ലളിതാനായർ, വിഷുക്കണി അവതാരിക, ഗ്രന്ഥകർത്താ, തിരുവനന്തപുരം, 1993 ഡിസംബർ
7.      
പ്രമീളാദേവി – നിഷാദം അവതാരിക, കറന്റ് ബുക്‌സ് 1995, നവംബർ

Comments

comments