വായനയുടെയും പിന്നിലുള്ള ശക്തി തിരിച്ചറിയാൻ കഴിയൂ. നതാലി സാറാ (Nathalie Sarraute) പറയുന്നതു പോലെ അവിടെ ഒരു നിർവ്യക്തീകരണ പ്രക്രിയ (impersonalization)1 സംഭവിക്കുന്നുണ്ടോ? “എഴുതുന്ന അവസരത്തിൽ ഞാനൊരു സ്ത്രീയോ പുരുഷനോ പട്ടിയോ പൂച്ചയോ ഒന്നുമല്ല. പെണ്ണെഴുത്ത് (ecriture feminine)2 എന്നൊന്ന് അവിടെയില്ല, ഞാനിതുവരെ അത് കണ്ടിട്ടുമില്ല”എന്ന് പറഞ്ഞ Nathalie Sarraute3 ആണ് സ്ത്രീയും സർഗ്ഗാത്മകതയും തമ്മിലുള്ള പുതിയ സംവാദങ്ങൾക്ക് തുടക്കമിട്ടത്. സമാനമായ നിരവധി പരാമർശങ്ങൾ മലയാളത്തിലെ എഴുത്തുകാരികളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ആണെഴുത്ത്, പെണ്ണെഴുത്ത് എിങ്ങനെയുള്ള പരികൽപ്പനകൾ അർത്ഥശൂന്യമാണെന്ന് യൂറോപ്യൻ ഫെമിനിസവും ചിന്തിക്കാൻ തുടങ്ങി.
അതേ സമയം, എഴുത്തുകാരായ സ്ത്രീകൾ എഴുതുത് ഞാൻ സ്ത്രീയാണെു തിരിച്ചറിഞ്ഞു തന്നെയാണ്. ‘ വ്യത്യസ്തതകളെക്കുറിച്ചുള്ള അവബോധം ആഴത്തിൽ വേരോടിയതു കൊണ്ടായിരിക്കാം. ഈ നോവൽ ഒരു സ്ത്രീ രചിച്ചതു തയൊണെ് വിശ്വസിക്കാൻ പ്രയാസം തോന്നിയത്‘ എന്ന് ആരാച്ചാർ വായനയെക്കുറിച്ച് ലീലാവതി പരാമർശിക്കുമ്പോളത് വ്യക്തമാകുന്നുണ്ട്. ‘ ഒരു കൃതി സ്വയം രചിക്കുകയാണെങ്കിൽ അതനുസരിച്ചുള്ള ശൈലി ആർക്കും രൂപവൽക്കരിക്കാം. കൈക്കോട്ടിനെ കൈക്കോട്ടെന്നു വിളിക്കാനുള്ള ചങ്കുറ്റമാണ് അരുന്ധതി പ്രകടിപ്പിച്ചത്. ഈ ചങ്കുറ്റം ആണുങ്ങളിലാണെങ്കിൽ ആണുങ്ങൾ പൊറുക്കും. പുരുഷന് സെക്‌സും അശ്ലീലവുമൊക്കെ തനിക്കും തോന്നും പോലെ കൈകാര്യം ചെയ്യാനവകാശമുണ്ട്. പെണ്ണിനോ? ഒരു പെണ്ണ് ഇങ്ങനെയൊക്കെ എഴുതുകയോ? ഈശ്വരാ! പെണ്ണൊരുമ്പിട്ടാൽ ബ്രഹ്മനും തടുക്കാനാവുമോ? (പു 22) ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ് പഠനത്തിൽ അരുന്ധതിറോയിയുടെ ഭാഷയെ ശക്തമായി അനുകൂലിക്കുമ്പോൾ എഴുതാനുള്ള സ്വാതന്ത്ര്യത്തെയും എഴുത്തിൽ മുസ്തിത്വത്തോടെ നിലകൊള്ളു ലിംഗഭേദത്തിന്റെ അഭാവത്തെയുമാണ് എം.ലീലാവതി ചൂണ്ടിക്കാണിക്കുത്. ‘ ഭാവുകത എന്നു വിളിക്കുത് ഇത്തരത്തിൽ ഒരലിയുന്നസ്ത്രീ ഹൃദയമുണ്ടാവലിനെയാണ്. ഓരോ പുരുഷന്റെയുള്ളിലും ഒരു സ്ത്രീസത്ത് ഒളിഞ്ഞിരിക്കുന്നതു (ആനിമ) കൊണ്ട് സാഹിത്യമോ മറ്റ് കലകളോ ആസ്വദിക്കാൻ കഴിവുള്ളവരിലെല്ലാം പ്രായേണ അതുകണ്ട് താനും ‘ ( ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ് പഠനം, പു.7) എന്ന് സാഹിത്യാദികലകളും സ്ത്രീ സത്തയുമായുള്ള അടുത്ത ബന്ധം മനശ്ശാസ്ത്രത്തെ കൂട്ടുപിടിച്ച് നിരൂപക വെളിപ്പെടുത്തുന്നുണ്ട്.
സവിശേഷവും ഗാഢവുമായ സാഹിത്യവായനയും അതേക്കുറിച്ചുള്ള പ്രതികരണവും കൊണ്ട് മുറപ്രകാരം രൂപമെടുക്കുതാണ് എം.ലീലാവതിയുടെ നിരൂപണലേഖനങ്ങൾ. ഈ പ്രക്രിയയിൽ ഉൾച്ചേരു മുറ അഥവാ നിയമങ്ങളിൽ, തീർച്ചയായും എഴുതു വ്യക്തിയുടെ ഒരു തിരഞ്ഞെടുപ്പുണ്ട്. എന്തൊക്കെയാണ് തന്റെ രചനയിൽ ഉൾക്കൊള്ളിക്കേണ്ടത്, അതിന്റെ ഘടന എന്താവണം, ഏത് രീതി ശാസ്ത്രമാണ് ഉപയോഗിക്കേണ്ടത്, വാദമുഖങ്ങളും നിഗമനങ്ങളും ക്രമീകരിക്കേണ്ടതെങ്ങനെ, സാഹിത്യപാഠത്തിന് നൽകു വ്യാഖ്യാനം ഏതു കാഴ്ചപ്പാടിലുള്ളതാണ് എിങ്ങനെ നിരവധി നിയമങ്ങൾ ഈ പ്രക്രിയയിൽ പ്രവർത്തിക്കുന്നു. എഴുത്തിന്റെ രീതി ശാസ്ത്രത്തെ സംബന്ധിക്കുന്ന പാരമ്പര്യ നിയമങ്ങളിൽ ഒരാൾ സ്വതന്ത്രമായി ഇടപെടുമ്പോഴാണ് പുതിയ പാഠങ്ങൾ രൂപപ്പെടുത്. പുതിയത് മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളൂ. എം.ലീലാവതി എന്ന വിമർശക മലയാള നിരൂപണത്തിൽ ക്രമപ്പെടുത്തിയ എഴുത്തിന്റെ രീതിശാസ്ത്രം അതുവരെയുള്ള ഒന്നിന്റെയും പകർപ്പായിരുന്നില്ല. സാഹിത്യവായനയുമായി ബന്ധപ്പെട്ട് രൂപമെടുത്ത സ്ത്രീവാദമുൾപ്പെടെയുള്ള സമകാലിക സിദ്ധാന്തങ്ങളെല്ലാം പഠനത്തിലുപയോഗിക്കുന്നുണ്ട്; എന്നാലൊരു സിദ്ധാന്തത്തിലും സ്വയം മറക്കുന്നില്ല, ഇഷ്ടമേഖലയായ മനോവിജ്ഞാനീയത്തിൽ പോലും.
എഴുത്തുകാലത്തിന്റെ തുടക്കം മുതൽ തന്നെ ഏതെങ്കിലം ഒരാശയത്തിലോ സിദ്ധാന്തത്തിലോ കക്ഷിയിലോ കൂറു പലർത്താതെയുള്ള സാഹിത്യരചനയെക്കുറിച്ചുള്ള ചിന്തകളാണ് എം.ലീലാവതി പുലർത്തിയിരുത് (മൂല്യസങ്കല്പങ്ങൾ നോക്കുക.) സാഹിത്യവിമർശനത്തിൽ പാരമ്പര്യ സ്വഭാവമെന്ന് കരുതുന്ന കഥാസംഗ്രഹം തന്ത്രപൂർവ്വം തന്റെ പഠനത്തിലൊളിപ്പിച്ചു വെയ്ക്കുന്നത് ഈ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ്. അതാകട്ടെ, എങ്ങനെ ഒരു സാഹിത്യപാഠത്തിന് സംഗ്രഹമൊരുക്കാം എന്നതിന് ഉത്തമദൃഷ്ടാന്തമാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട് താനും. ‘ ഒരു നല്ല കഥയുള്ളതു കൊണ്ടു മാത്രം കൃതി മഹത്തരമാകുമോ? കരുണരസം ധ്വനിക്കുമോ? ഉവ്വെങ്കിൽ ഏതു കൃതിയിൽ നിന്നു കിട്ടുന്ന രസാനുഭൂതിയും ആ കൃതിയിലെ കഥയുടെ സംഗ്രഹം മറ്റൊരാൾ സ്വന്തം രീതിയിൽ ആഖ്യാനം ചെയ്യുതിൽ നിന്ന് കിട്ടേണ്ടതാണ്. അങ്ങനെ പതിവില്ല. സംഗ്രഹിച്ച കഥാഖ്യാനം മൂലത്തെപ്പോലെത്തന്നെ സർഗ്ഗാത്മക രചനയാകുമ്പോഴൊഴികെ. ആഖ്യാനത്തിലെ കലാത്മകമായ ചാരുതകളാണ് ഏതു കൃതിയെയും ഹൃദയദ്രവീകരണത്തിനും ഹൃദയോൻമഥനത്തിനും ഹൃദയ വികാസത്തിനും ശക്തമാക്കുന്ന രസനിഷ്യന്ദികളായ വരിഷ്ടരചനകളാക്കുന്നത് എന്ന് ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ് പഠനത്തിൽ (പു.37) കഥാസംഗ്രഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം സൂചിപ്പിക്കുന്നുമുണ്ട്. കഥാസംഗ്രഹങ്ങൾക്കല്ല പ്രാധാന്യമെന്നും‘ഇടവും വലവും തിരിയാനനുവദിക്കാതെ മനുഷ്യത്വത്തെ തടവറയിലിട്ടു വീർപ്പു മുട്ടിച്ചു കൊല്ലുന്ന പല മതിലുകളെപറ്റി…സംസാരിക്കുന്ന’ (ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ് പഠനം. പു.7) സാഹിത്യത്തിന്റെ മർമ്മമാണ് നിരൂപണത്തിൽ വെളിപ്പെടുത്തേണ്ടതെന്നും എം.ലീലാവതിക്കറിയാം.
കഥാപാത്രങ്ങളാണ് ലീലാവതി നിരൂപണങ്ങളുടെ മറ്റൊരു ഇഷ്ടവിഷയം. കഥാപാത്രങ്ങളിലൂടെയുള്ള സംവാദാത്മക സഞ്ചാരമായി സാഹിത്യവിമർശനം മാറുത് തന്റെ എഴുത്തിന്റെ മറ്റൊരു സ്വാതന്ത്ര്യമായി ടീച്ചർ കണക്കാക്കുന്നു. ചെറുലേഖനങ്ങളുടെ സ്ഥല പരിമിതിയില്ലെങ്കിൽ ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ് പഠനം പോലെ വിശദമായ കഥാപാത്ര നിരൂപണങ്ങൾ ഉണ്ടായേനെ. മലയാള വിവർത്തനമിറങ്ങാത്ത കാലത്ത് ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സിന് നടത്തിയ ഈ പാരായണം നല്ല വായനാനുഭവമാണ് നൽകിയത്. ‘ ഈ കഥയിലെ ദുരന്തതീവ്രതയറിയാൻ കഥയറിഞ്ഞതുകൊണ്ട് ഒന്നുമാവില്ല. കഥകളി ആസ്വദിക്കും പോലെ, ഭാവഭംഗിയിൽ മനസ്സു ലയിക്കണമെങ്കിൽ ഓരോ വർണ്ണനവും വാക്യവും അനുസന്ധാനം ചെയ്യണം‘ (പു.44) എറിയു വിമർശക അത് വായനക്കാരിലേക്ക് പകർ് നൽകുു. സ്ത്രീ എഴുത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് നിരൂപക ആഹ്ലാദിക്കു സന്ദർഭങ്ങൾ പഠനത്തിൽ പലയിടങ്ങളിലുമുണ്ട്. ‘മർമഭേദകമായ യാതനയുടെ അഗ്നിയിൽ ഉരുകു കൽക്കരി നർമഭാസുരായ വൈരച്ചിരിയായി വിളയുതുപോലുള്ള വ്‌സ്മയം ഈ കൃതി കാ‘ിത്തരുമ്പോൾ നർമ്മം സ്ത്രീക്ക് പറഞ്ഞി‘ുള്ളതല്ലെ കേസരീഗർജ്ജനം പഴംകഥയായിത്തീരുു.‘ എ സാഹിത്യവിമർശന/രചനാചരിത്രപാരമ്പര്യം കീഴ്‌മേൽ മറിയുതിന്റെ സന്തോഷം പ്രകടമാക്കു ഉപസംഹാരം ഉദാഹരണമാണ്. സി.വി.രാമൻപിള്ള, ആനന്ദ്, സി.രാധാകൃഷ്ണൻ എിവരോടൊപ്പം കെ.ആർ.മീരയ്ക്ക് സ്ഥാനം നൽകിയപ്പോഴും സമാനമായ സന്തോഷം തിരിച്ചറിയാൻ സാധിക്കും.
കഥാപാത്ര നിരൂപണങ്ങളിൽ നിന്ന് കഥാകൃത്തിലേക്കും പാഠത്തിന്റെ സങ്കീർണ്ണ പരിസരങ്ങളിലേക്കും സംവാദാത്മകതയിലേക്കും മാറാൻ എം.ലീലാവതിക്ക് അധികനേരം വേണ്ടതില്ല. ഉദാഹരണമായി
Be the first to write a comment.