ആരാച്ചാർ പഠനത്തിൽ, ‘ പരമവിധേതയ്ക്കും നിർഘൃണമായി പകപോക്കുന്ന പടകാളിത്തത്തിനും കുടികൊള്ളാൻ ഹൃദയത്തിൽ രണ്ടു അറകൾ പേറുവൾ.  സ്ത്രീവാദത്തിന് ഇപ്രകാരം രണ്ട് അറകൾ സൂക്ഷിക്കാൻ കവിയുമെന്നതിന്റെ വക്താവാണ് കഥാപാത്രായ ചേതനയും കഥാകർത്രിയുടെ ചേതനയും‘ (പു.35) പറയുന്നതിൽ കഥയും കഥാപാത്രങ്ങളും മാത്രമല്ല, ചേതനയെ കഥാപാത്രത്തിലൂടെ കെ.ആർ.മീര വെളിപ്പെടുത്തുന്ന സ്‌ത്രൈണവ്യക്തിസത്തയുടെ സ്വഭാവം കൂടി വ്യക്തമാക്കുന്നു.  ധ്വനിസാന്ദ്രമായുപയോഗിക്കുന്ന പദങ്ങൾക്കിടയിൽ വ്യാഖ്യാനത്തിന്റെ, സൈദ്ധാന്തികതയുടെ ഉൾവെളിച്ചം പൊടുന്നനവെ തെളിയുന്നതിന് ഉദാഹരണമാണിത്.  ഇത്തരത്തിൽ അയത്‌നലളിതമായി കാര്യം അവതരിപ്പിക്കു എഴുത്തു രീതി എം.ലീലാവതിയുടെ സ്വന്തമാണ്.  ലിംഗപദവിയുടേതായ സ്വയംബോധമല്ല ഇത് നിർമ്മിക്കുത്.  സർഗ്ഗാത്മക എഴുത്തിൽ രൂപമെടുക്കുന്ന സ്വതന്ത്രമായ  പ്രകടനം  (performance) ആണത്.  പ്രകടനം എത്രത്തോളം മികച്ചതാണ്, വ്യത്യസ്തമാണ്, തനിമയുള്ളതാണ്, മൂല്യവത്താണ്, കാലാതിവർത്തിയാണ് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് എഴുത്തിന്റെ രംഗത്ത് പ്രധാനപ്പെട്ടത്.  അത്തരത്തിൽ സാഹിതീയമായ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി അത് എഴുത്തുകാരുടെ സാംസ്‌കാരികമായ അവകാശമായി പരിഗണക്കുമ്പോഴാണ് എഴുത്ത് ലിംഗപദവിയുടെ, സാമ്പ്രദായികതയുടെ ചിട്ടവട്ടങ്ങൾക്കപ്പുറത്ത് എത്തുന്നത്. ലിംഗപദവിയോ മറ്റെന്തെങ്കിലും സാമൂഹിക സ്ഥാപനങ്ങളോ നേരിട്ട് ഇടപെടാതെ സ്ത്രീക്ക് ഒരു എഴുത്തു ജീവിതം സാധ്യമാണ് എന്നതാണ് എം.ലീലാവതിയുടെ നിരൂപക ജീവിതം തെളിയിക്കുന്നത്.

സ്വന്തമായൊരു മുറി

          സാഹിത്യവിമർശകർക്ക്, സ്ത്രീ എഴുത്തുകാർക്ക്, വെർജീനിയാ വൂൾഫ് പറഞ്ഞതു പോലെ സ്വന്തമായൊരു മുറിആവശ്യമാണ്.  സാഹിത്യമെന്തറിയുന്നതിലൂടെ, വ്യത്യസ്തമായ സാഹിത്യരൂപങ്ങൾ പരിചയിക്കുന്നതിലൂടെ, വ്യാഖ്യാനിക്കാനുള്ള സിദ്ധാന്തങ്ങൾ സ്വായത്തമാക്കിയതിലൂടെയാണ് എം.ലീലാവതി ആ മുറി ചിട്ടപ്പെടുത്തിയത്.  മുൻസൂചിപ്പിച്ച നാലു ലേഖനങ്ങൾ മുൻനിർത്തി എം.ലീലാവതിയുടെ മുറിയിൽ എന്തൊക്കെയുണ്ടെന്ന് നോക്കാം.  ‘(സാഹിത്യകാരന്മാർ കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ദുഃസ്വപ്നങ്ങൾ അപഗ്രഥിച്ചാൽ സമുഹാത്മാവിനൊന്നാകെ പ്രസക്തമായ ഗതകാലസ്മൃതികളുടെയും സമകാലസ്ഥിതികളുടെയും വരുംകാലഭീതികളുടെയും സത്യങ്ങൾ ഗ്രഹിക്കാം‘ ( മരുഭൂമികൾ ഉണ്ടാകുന്നത്, കാവ്യാരതി, പു.167) ന്നതിലുൾച്ചേർന്ന സാഹിത്യം സംസ്‌കാരത്തിന്റെ കലവറ  (archive) യാണെ തിരിച്ചറിവാണ് ലീലാവതിയുടെ വായനയ്ക്കു ഊർജ്ജം പകരുന്നത്.  സാഡിസവും മാസോക്കിസവും ഇപ്രകാരമുള്ള ജ്വാലകൾ വമിക്കണമെങ്കിൽ അവയ്ക്കു ഉചിതങ്ങളായ, ആലംബങ്ങൾ, ആശ്രയങ്ങൾ വേണം.  ടു ബീ ഓർ നോട്ട് ടു ബീ ന്ന സന്ദേഹാത്മകസ്വത്വം ഒരനുഭൂതിജ്വാലയുടെ ചുളയായി ഭവിക്കണമെങ്കിൽ ഒരാശ്രയവ്യക്തി,  ഒരു വസ്തുമാധ്യമം, ആവശ്യമുണ്ട്‘.  ന്നെഴുതുമ്പോൾ വാക്കുകളിൽ താനറിയാതെ കടന്നുവരുന്ന പാശ്ചാത്യ പൗരസ്ത്യ സിദ്ധാന്തസമന്വയം. കാഫ്ക ഓസ്‌ക്കാർ പൊളാക്കിനെഴുതിയ കത്തിന്റെ ഒരു ഭാഗം, വൈലോപ്പിള്ളിയുടെയും എൻ.വിയുടെയും കവിതാശകലങ്ങൾ, കൃഷ്ണവാരിയരുടെ കൃഷ്ണവധം എന്ന കവിതയുടെ കാവ്യരൂപഘടന, ഫിറ്റ്‌ജ്യോഫ് കാപ്രയെ ശാസ്ത്രജ്ഞന്റെ  cascade of energy  ന്ന ദർശനം, വില്യം  ഗോൾഡിംഗിന്റെ ലോർഡ് ഓഫ് ഫ്‌ളൈസ്ന്ന നോവൽ, ഇടനെഞ്ഞു മുട്ടുന്ന ഒരവസ്ഥയെ വിവരിക്കാൻ കടം കൊണ്ട കാളിദാസശൈലി ( ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ് പഠനം, പു.7) The Human Zooന്ന നോവൽ, ദുരവസ്ഥ, നളിനി, കവാബത്തയുടെ നോവലായ സഹശയനം (വിവ.വിലാസിനി), രവീന്ദ്രനാഥ ടാഗോറിന്റെ ചിന്തകൾ, ജോസഫ് കോറാഡിന്റെ  Heart of darkness, റൊളാങ് ബാർത്തിന്റെ S/Z വ്യാഖ്യാനം തുടങ്ങി പരസ്പര ബന്ധിതവും അല്ലാത്തതുമായി ലേഖനങ്ങളിലുടനീളം ചിതറിക്കിടക്കു വായനയുടെ വിസ്തൃതലോകം എം.ലീലാവതിയുടെ മുറിയെപ്പറ്റി ഒരു ഏകദേശ ധാരണ നൽകുന്നുണ്ട്.  വായനയുടെ പ്രത്യക്ഷ പരോക്ഷസ്വാധീനതകൾ ലേഖനങ്ങളിൽ ധാരാളം കണ്ടെത്താമെങ്കിലും ഏതെങ്കിലും പുസ്തകത്തിലോ സിദ്ധാന്തത്തിലോ സ്വയം മുഴുകാൻ അവർ ഒരുക്കമല്ല എന്നതിലാണാ പ്രാധാന്യം.

നോവൽ പാഠത്തിലെ പദങ്ങളും വാക്യശൈലികളും ഉപയോഗിച്ച് രചയിതാവിന്റെ ആഖ്യാനശൈലിയും പാഠത്തിന്റെ സൂചിതാശയവും വെളിപ്പെടുത്താനുള്ള ശ്രമം പാഠാ(text)പഗ്രഥന രീതിയാണ്.  കഥാപാത്രങ്ങളിലൂടെ അധികാരബന്ധങ്ങളും ലിംഗപദവിയും പാരമ്പര്യലിംഗമൂല്യങ്ങളും മറ്റും വെളിപ്പെടുത്താൻ ശ്രമിക്കുമ്പോൾ സ്ത്രീവാദസൗന്ദര്യശാസ്ത്രവും ഉറക്കം നഷ്ടപ്പെടുന്ന അനുഭവമാണ് എനിക്കുണ്ടായത്.  ന്നതിലടങ്ങിയ ആസ്വാദപ്രതികരണ (Reder – Response Criticism) സ്വഭാവവും, വിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത, വിവർത്തനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവർത്തനത്തിന് വഴങ്ങുന്നതല്ല എാന്നൊക്കെയുള്ള പരാമർശനങ്ങളിൽ തെളിയുന്ന വിവർത്തന പഠന (Translation Studies)ങ്ങളുടെ സ്വാധീനവും ലീലാവതീനിരൂപണങ്ങളിൽ നിന്ന് തിരിച്ചറിയാൻ സാധിക്കും.  സഹൃദയനാവശ്യമായ ഭാവയിത്രീപ്രതിഭയുടെ ആവശ്യകത, അർഹതയുള്ള രചനകൾ അവഗണിക്കുന്നതിലുള്ള രോഷം എന്നിവയെല്ലാം സാന്ദർഭികമായി വിമർശപാഠത്തിൽ കടന്നു വരുന്നു.  പുളിച്ച ജീർണ്ണത വാറ്റിക്കുടിച്ച് ലഹരി പൂണ്ടവരുടെ ജൽപ്പനങ്ങളിൽ ക്രോധത്തിന്റെ ജ്വാലയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന നിരൂപകരും ജീർണ്ണതയുടെ യുഗത്തിലേക്കുള്ള പതനത്തെ ത്വരിതമാക്കും‘ ( പ്രകൃതി നിയമം, കാവ്യാരതി, 1993, പു.229-238) എന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ എം.ലീലാവതി എന്ന വിമർശകയ്ക്ക് ഒട്ടും പേടിയില്ല.  ഉച്ചരിക്കപ്പെട്ട സത്യവചസ്സുകൾ വിതയ്ക്കപ്പെട്ട വിത്തുകളാണ്.  പാഴ്‌നിലത്തിൽ പോലും കാലം വരുമ്പോൾ അവ കിളിർക്കുംന്ന തിരിച്ചറിവാണ് എം.ലീലാവതിയെ നയിക്കുത്.  അക്കാദമികമോ അല്ലാത്തതോ ആയ ഒരാശയത്തിനും മുന്നിൽ അവർ മുട്ടുമടക്കുന്നില്ല.  ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ് എന്ന നോവലിനെഴുതിയ പഠനത്തിൽ ഉദാത്തത്തെയും ബീഭത്സത്തെയും (The sublime and the grotesque) സങ്കലനം ചെയ്യുന്നതിൽ എൻ.വി.കൃഷ്ണവാരിയർ കവിതയിൽ ഉപയോഗിച്ച തന്ത്രങ്ങൾക്കു സമാനമായ തന്ത്രങ്ങൾ ഈ കൃതിയിലുണ്ട്.  നിർവികാരനിസ്സംഗതയുടെയും പരുഷതയുടെയും ബാഹ്യതലങ്ങളും തീക്ഷ്ണശോകത്തിന്റെയും കടുത്ത ബീഭത്സത്തിന്റെയും ആന്തരതലങ്ങളും സങ്കലിത കവിത  (Impure Poetry) എന്ന്ന്യൂ ക്രിട്ടിസിസത്തിന്റെ വക്താക്കൾ വിശേഷിപ്പിക്കുമായിരുന്ന രീതിയിൽ മേളിപ്പിച്ചിരിക്കുന്നു.‘ (പു.36) എത് നോവൽ, കവിത തുടങ്ങിയ രൂപവ്യതിയാനങ്ങൾ കലാസൗന്ദര്യത്തിനു മുന്നിൽ പ്രസക്തമല്ല എന്ന ആശയത്തിന്റെ ഭാഗമാണ്.  ഇതാണ് ലീലാവതിയുടെ സ്റ്റൈൽ.  അത് വിമർശനമെന്ന അറിവു രൂപത്തോടുള്ള അഭിനിവേശമാണു.  അവിടെ ലീലാവതിയാണ് പ്രജാപതി.  ഏതു രൂപത്തിൽ, ഏതു സിദ്ധാന്തം, ഏത് ആശയം എങ്ങനെ എവിടെ ഉപയോഗിക്കണമെന്ന് ലീലാവതി തീരുമാനിക്കുന്നു.  ഗ്രന്ഥകർത്രിക്ക് മാർക്‌സിസ്റ്റ് പാർട്ടിയോടൊതിർപ്പുണ്ടെന്ന് വ്യാഖ്യാനിക്കുന്നവർ അവരുടെ യഥാർത്ഥ സഹാനുഭതി നക്‌സലിസത്തോടാണെ് കണ്ടെത്താൻ കൂടി വിധിക്കപ്പെടും.  ഒരു പാർട്ടിയോടുമില്ല അവർക്ക് വിശേഷാൽ കൂറ് എതാണ് വാസ്തവം.  പീഡിതജനതയുടെ ഒരു വക്താവു മാത്രം ………അവർക്കു വേണ്ടിക്കരയുന്ന ഒരാർദ്രഹൃദയത്തിന്റെ സാന്നിധ്യം കൃതിയിലൊട്ടാകെയുണ്ട്‘ (പു.34) എന്ന് അരുന്ധതിറോയിയെക്കുറിച്ച് എഴുതിയത് ലീലാവതിയെന്ന നിരൂപകയ്ക്കാണ് ഏറ്റവും യോജിക്കുത്.

            ‘സ്വന്തമായൊരു മുറിന്നതിൽ സ്ത്രീകൾക്ക് ലഭിക്കാവുന്ന സാംസ്‌കാരിക മൂലധനത്തെക്കുറിച്ചാണ് വെർജീനിയ വൂൾഫും എഴുതിയത്.  വായിക്കാനുള്ള പുസ്തകങ്ങൾ, സമയം, ഒരു വായനാപാരമ്പര്യം…….. ഇതൊക്കെ ആധുനികതയുടെയും ജനാധിപത്യത്തിന്റെയും പുതിയ സാമൂഹികതലത്തിൽ ഏതു മലയാളി സ്ത്രീക്കും സാധിക്കുന്നതാണെ് ലീലാവതി കാണിച്ചു തരുന്നു.  സ്ത്രീ എന്ന ബോധത്തിൽ നിന്നല്ല സ്ത്രീ എഴുത്തുകാരുണ്ടാകുന്നത്.  തന്റെ അനുഭവവും

Comments

comments