ജീവിത വീക്ഷണവുംമൂഹവുമായി സഹവസിക്കാൻ അനുവദിക്കുമ്പോഴാണ് എഴുത്തുണ്ടാകുന്നത്.  സ്ത്രീ എഴുത്തുകാരിക്ക് തീർച്ചയായും തന്റേതായ ശബ്ദവും രീതിയുമുണ്ടാകും.  എഴുത്തുകാരിയാകാനിറങ്ങുമ്പോൾ താനറിഞ്ഞ ജീവിതയാഥാർത്ഥ്യം പകർന്നു കൊടുക്കുക എന്ന സത്യസന്ധതയും കൂറുമാണ് പ്രധാനം. സ്ത്രീയെ മാനസ്സികവും ശാരീരികവും സാമൂഹികവുമായ പരിമിതികളൊന്നുംന്നെ അവിടെ കടന്നു വരുന്നില്ല.  വ്യക്തിത്വരഹിതവും സാർവ്വലൗകികവുമായ ഓണ് എഴുത്ത്.  നിരൂപണത്തെക്കുറിച്ചുള്ള ലീലാവതിയുടെ തന്നെ വാക്കുകളിൽ അതു തെളിയുുണ്ട്. ഏതു തരത്തിൽ അപഗ്രഥിച്ചാലും ഒരു കൃതിയുടെ പരമവിജയം മാനവമാനസഭാവങ്ങളെ അനുവാചകനിൽ  ആത്മീയ പ്രകമ്പനപരമ്പരകൾ സൃഷ്ടിക്കത്തക്കവണ്ണം കാന്തവൈദ്യുതോർജ്ജമാക്കി അവതരിപ്പിക്കാൻ കഴിയുന്നതിലാണ് കുടികൊള്ളുന്നത്(ദ ഗോഡ്ഓഫ് സ്‌മോൾ തിങ്‌സ് പഠനം, പു.120).  ഴുത്ത് ദൈവത്തിന്റെ സർഗ്ഗശക്തി‘ (പു.120) യാണെന്ന സൂചനയും അവിടെ ലീലാവതി നൽകുന്നുണ്ട്.  നാമറിയാതെ, നാം ചോദിക്കാതെ ലഭിക്കുന്ന ജന്മസിദ്ധമായ കഴിവാണത്.  ഈ കഴിവ് ലഭിച്ചവർ സ്ത്രീയായലും പുരുഷനായാലും എഴുതുക തന്നെ ചെയ്യും.

          ദൈവത്തിന്റെ കയ്യൊപ്പ് ലഭിച്ച എഴുത്തുകാർ ഉപയോഗിക്കേണ്ട സ്വാതന്ത്ര്യവും തനിമയും എങ്ങനെയാവണം എന്നതാണ് എം.ലീലാവതിയുടെ നിരൂപണങ്ങൾ വെളിപ്പെടുത്തുന്നത്, ‘പുറമേയ്ക്കു കാണില്ലെങ്കിലും ഉള്ളിൽ കൂർത്തു നിൽക്കുന്ന ശക്തിയുടെ കൊമ്പുകൾ പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യം കൂടി കുതിരകൾക്കു വേണംഎന്ന് എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതിയത് സാർത്ഥകമാക്കുകയാണ്  തന്റെ നിരൂപണജീവിതം കൊണ്ട് ലീലാവതി ചെയ്തത്.  ഒരു ജന്മത്തിന്റെ നിരന്തരമായ കർമ്മത്തിലൂടെയാണ് അവരത് വെളിപ്പെടുത്തിയത്.  എഴുത്ത് എന്നത് സ്ത്രീ പുരുഷവ്യത്യാസങ്ങളില്ലാത്ത ഒന്നാണ്.  ഓരോ എഴുത്തുകാരും പുതുവഴിവെട്ടിയാണ് കർമ്മരംഗത്തെത്തുത്.  സ്വാതന്ത്ര്യാനന്തര ജനാധിപത്യ ഇന്ത്യയുടെ സാമൂഹിക പരിസരത്തിൽ ലിംഗപദവിയുടെ വിവേചനങ്ങളോ നിയന്ത്രണങ്ങളോന്നും സ്ത്രീ എഴുത്തിന് തടസ്സമല്ലെന്ന് ലീലാവതിയുടെ ജീവിതം തെളിയിക്കുന്നു.  മലായളത്തിലെ സ്ത്രീ രചനയ്ക്ക് ശക്തവും വ്യതിരിക്തവുമായ ഒരു പാരമ്പര്യം നൽകുകയാണ് ഈ കർമ്മത്തിന്റെ ആത്യന്തികഫലം.

കുറിപ്പുകൾ

1. Tori Moi bpsS I am not a women writer ന്ന  ലേഖനത്തിൽ പരാമർശിച്ചത്. www.eurozine.com/aticles/2009-06-12-moi-en.html.

2. 1970, 1980കളിൽ അക്കാദമികലോകത്തും പുറത്തും സജീവ ചർച്ചാ വിഷയമായിരുന്നു സ്ത്രീയുടെ എഴുത്തും ecriture feminine ന്ന പദവും. A Literature of Their Own (Showalter, Elaine, 1977 Princeton, NJ:Princeton University Press), Women Writing and Writing about Women (ed.Mary Jacobus, 1979, London: Croom Helm), Fictions of Feminine Desire (Kamuf, Peggy, 1982 Lincoln, NE: University of Nebraska Press) The Poetics of Gender (Miller, Nancy K., ed 1986 New York: Columbia University Press) തുടങ്ങിയ രചനകൾ സ്ത്രീയുടെ സർഗ്ഗാത്മകത, എഴുത്ത്, കലയുടെ ഉൽപാദനം തുടങ്ങിയവയിൽ സൈദ്ധാന്തികമായി ഏറെ മുന്നേറി.  സ്ത്രീകൾ സ്ത്രീകൾക്കുവേണ്ടി സ്ത്രീകളെക്കുറിച്ച് രചിച്ച പുസ്തകങ്ങൾ ഏറെ ചർച്ച ചെയ്യാനിടയായി.   Helene Cixous വിനെയും Luce Irigaray യെയും പോലുള്ള മനോവശ്ലേഷണ ചിന്തകർ സ്‌ത്രൈണത (femininity)യ്ക്ക് മനശ്ശാസ്ത്രപരമായ മാനങ്ങൾ നൽകി സ്ത്രീയുടെ രചന  (ecriture feminine) എന്ന് വേർതിരിച്ച് അവതരിപ്പിക്കുകയും ചെയ്തു.  നിരവധി സ്ത്രീകൾ എഴുതുക എന്ന പ്രക്രിയ തികച്ചും വൈകാരികവും രാഷ്ട്രീയവുമായി പരിഗണിച്ച് എഴുത്തിന്റെ പുതിയ ലോകം തന്നെ നിർമ്മിക്കുകയുണ്ടായി.  അതിന്റെ അനുരണനങ്ങൾ  മലയാള സാഹിത്യത്തിലും കേരളീയ സമൂഹത്തിലും കടന്നുവന്നതിന്റെ അടയാളമാണ് ഇന്ന് ശക്തമായി നിലകൊള്ളുന്ന സ്ത്രീ രചനാ ചരിത്രം. 

3.       റഷ്യയിൽ ജനിച്ച് ഫ്രാൻസിൽ ജീവിച്ച നതാലി നോവലിസ്റ്റ്, നാടകകൃത്ത്, വിമർശക തുടങ്ങിയ നിലകളിൽ പ്രശസ്തി നേടി When I write, I am neither man nor woman, nor dog nor cat, I am not me I am no longer anything, There is no such thing as ecriture feminine, I have never seenit 1984Sonia Rykiel  ചെയ്ത ഇന്റർവ്യൂവിലാണ് നതാലി ഇത് പറഞ്ഞത്.

4.       ഏറ്റവുമൊടുവിലത്തെ ഉദാഹരണം ചന്ദ്രമിതയുടേതാണ്.  ഒരു നല്ല എഴുത്തുകാരി ഒരിക്കലും ഞാൻ എഴുതുന്നത് പെണ്ണെഴുത്താണ് എന്ന് പറയില്ല….സ്ത്രീ എഴുത്തിനെ പാർശ്വവൽക്കരിക്കുകയാണ് അത് ചെയ്തത്.  (ഭാഷാപോഷിണി ജൂ – 2014, പു.38)

5.       പിൽക്കാലത്ത് സ്ത്രീ പഠനങ്ങൾ  (Women Studies) ലിംഗപദവീപഠന (Gender Studies) ങ്ങളിലേക്ക് മാറിയതും ഘടനാവാദാന്തര ചിന്തകളുടെ സ്വാധീനതയാൽ ഫെമിനിസത്തിനുണ്ടായ പരിവർത്തനവുമൊക്കെ ഇത്തരം വ്യക്തികേന്ദ്രീത ചിന്തകളിൽ സംശയങ്ങളുയർത്തി.  1977ൽ പുറത്തിറങ്ങിയ The Death of the Author ( Roland Barthes) എന്ന ലേഖനത്തിന് ലഭിച്ച സാർവ്വത്രിക അംഗീകാരവും Jacques Derrida കർത്താവിനെ  (subject) കുറിച്ചൊന്നും സംസാരിക്കാതെ പാഠ (text) ത്തെക്കുറിച്ചും അർത്ഥ നിർമ്മാണ പ്രക്രിയയിലെ സൂചിതങ്ങളുടെ നിരയെക്കുറിച്ചും സംശയമില്ലാതെ വിശദമാക്കിയതും സ്ത്രീവാദ ചിന്തകളിൽ സ്ത്രീയും എഴുത്തുമെന്ന സങ്കല്പനം നിശബ്ദമാകാൻ കാരണമായി.  1980കളിൽ ഈ സംഘർഷം പാശ്ചാത്യ ഫെമിനിസത്തിൽ പ്രകടമാകാൻ തുടങ്ങി.  ഒരേ സമയം സ്ത്രീ എഴുത്തുകാരെ പരിഗണിക്കേണ്ടിയും ബാർത്തിനെയും ദരിദയെയും പിൻപറ്റേണ്ടിയും വരുന്ന അവസ്ഥ. Peggy Kamuf, Nancy Miller, Gayatri Spivak തുടങ്ങിയവർ ഈ മാറ്റത്തെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.  ഇവരെ തുടർന്ന്  Judith Butler ന്റെ  Gender Trouble (1990) പുറത്തു വന്നതോടു കൂടി രൂപപ്പെട്ട postfeminist കാലത്ത്, Women നു പകരം കൂടുതൽ അധികാരഘടനയെ വെളിപ്പെടുത്തു തരത്തിൽ Gender ഫെമിനിസത്തിൽ കടന്നുന്നു.  Judith Butler സാഹിത്യമെഴുത്തിന്റെ സിദ്ധാന്തത്തെക്കാൾ Gender ന്റെ തത്ത്വശാസ്ത്രമാണ് വിശദീകരിച്ചത്.  ഇന്ന് ധൈഷണികമായി ഉയർന്ന നിലവാരമുള്ള നിരവധി സ്ത്രീ എഴുത്തുകാർ ലോകമെമ്പാടുമുണ്ട്. 2005ലെ MLA (Modern Language Association) പ്രൈസ് നേടിയ Paula Backscheider (2005)Eighteenth-Century WOmen Poets and Their Poetry : Inventing Agency, Inventing Genre) DZmlcWamWv. Contemporary Womens Writing എന്ന ജേണൽ സമകാലീക സ്ത്രീ എഴുത്തുക്കാരെ പരിചയപ്പെടുത്തുന്നുണ്ട്. 1980നു ശേഷം എഴുതിത്തുടങ്ങിയ നിരവധി സ്ത്രീഎഴുത്തുകാർ മലയാളസാഹിത്യചരിത്രത്തിന്റെ അവിഭാജ്യഘടകമാണ്.

6. Virginia, Woolf(2005)A Room of Ones Own. New York:Harcourt.

7. ‘എഴുത്തുകാരന്റെ സ്വാതന്ത്യം‘, മൂല്യസങ്കല്പങ്ങൾ, 1992,പു.23

 

Comments

comments