എന്തുമഴയായിരുന്നിടിമിന്നലും
കണ്ണുനനയുന്നൊരോർമ്മയും…രാത്രിയിൽ..!
പണ്ടുമഴക്കാറിരുണ്ടുകൂടുമ്പൊഴും
ഉണ്ടായിരുന്നുനക്ഷത്രവുംചന്ദ്രനും,
പണ്ടുതലപോയതെങ്ങിന്റെപൊത്തിലു–
മുണ്ടായിരുന്നുതത്തമ്മയുംമക്കളും,
ദൈവങ്ങളുണ്ടായിരുന്നൂ…വെളുപ്പിനെ
(പാവങ്ങൾ) പക്ഷിച്ചിറകുകുടഞ്ഞവ,
നമ്മളറിയാതെദൂരദൂരത്തിലേ–
ക്കെന്തിനോയാത്രപുറപ്പെട്ടുപോയവ,
എല്ലാമുറങ്ങിക്കഴിയുംവരെസ്വപ്ന–
ഗന്ധവുംകൊണ്ടുവരാതിരുന്നവ,
നമ്മൾനീട്ടുന്നകൈകാണാതിരുന്നവ,
ഈയിടെയെല്ലാദിവസവുംനമ്മളെ–
ക്കാണുവാനെത്തീചിലച്ചുപറന്നവ,
മുറ്റത്തു പൂക്കൾവിരിയിച്ചുവെച്ചവ,
അത്രയ്ക്കിണങ്ങിനിവേദ്യമശിച്ചവ…..
ഒക്കെക്കുയിലുകളായിരുന്നൂ…കാക്ക
കൂട്ടിയകൂട്ടിൽവിരിഞ്ഞുശീലിച്ചവ,
രാത്രിയിലെന്നുംഒളിഞ്ഞുനോക്കുന്നവ,
നാട്ടിലതൊക്കെപറഞ്ഞുനടക്കുന്നവ,
എത്രപതുക്കെമന്ത്രിച്ചാലുമൊക്കെയും
കേൾക്കാൻചെവികൾവിളക്കായിരുന്നവ….
ഇന്നുപകൽവന്നുദിച്ചപ്പൊളീമുല–
ക്കണ്ണുകൾമുന്തിരിയാണെന്നറിഞ്ഞുഞാൻ,
പണ്ടുമെഴുതാത്തകണ്ണുകൾക്കുള്ളിലു–
മുണ്ടായിരുന്നുമഴപ്പീലി…ആഴവും…!!
Be the first to write a comment.