ന്തുമഴയായിരുന്നിടിമിന്നലും
കണ്ണുനനയുന്നൊരോർമ്മയുംരാത്രിയിൽ..!

പണ്ടുമഴക്കാറിരുണ്ടുകൂടുമ്പൊഴും
ഉണ്ടായിരുന്നുനക്ഷത്രവുംചന്ദ്രനും,
പണ്ടുതലപോയതെങ്ങിന്റെപൊത്തിലു
മുണ്ടായിരുന്നുതത്തമ്മയുംമക്കളും,
ദൈവങ്ങളുണ്ടായിരുന്നൂവെളുപ്പിനെ
(
പാവങ്ങൾ) പക്ഷിച്ചിറകുകുടഞ്ഞവ,
നമ്മളറിയാതെദൂരദൂരത്തിലേ
ക്കെന്തിനോയാത്രപുറപ്പെട്ടുപോയവ,
എല്ലാമുറങ്ങിക്കഴിയുംവരെസ്വപ്ന
ഗന്ധവുംകൊണ്ടുവരാതിരുന്നവ,
നമ്മൾനീട്ടുന്നകൈകാണാതിരുന്നവ,
ഈയിടെയെല്ലാദിവസവുംനമ്മളെ
ക്കാണുവാനെത്തീചിലച്ചുപറന്നവ,
മുറ്റത്തു പൂക്കൾവിരിയിച്ചുവെച്ചവ,
അത്രയ്ക്കിണങ്ങിനിവേദ്യമശിച്ചവ..
ഒക്കെക്കുയിലുകളായിരുന്നൂകാക്ക
കൂട്ടിയകൂട്ടിൽവിരിഞ്ഞുശീലിച്ചവ,
രാത്രിയിലെന്നുംഒളിഞ്ഞുനോക്കുന്നവ,
നാട്ടിലതൊക്കെപറഞ്ഞുനടക്കുന്നവ,
എത്രപതുക്കെമന്ത്രിച്ചാലുമൊക്കെയും
കേൾക്കാൻചെവികൾവിളക്കായിരുന്നവ.

ഇന്നുപകൽവന്നുദിച്ചപ്പൊളീമുല
ക്കണ്ണുകൾമുന്തിരിയാണെന്നറിഞ്ഞുഞാൻ,
പണ്ടുമെഴുതാത്തകണ്ണുകൾക്കുള്ളിലു
മുണ്ടായിരുന്നുമഴപ്പീലിആഴവും!!

Comments

comments