നോവലിന്റെ ഏകലോകം

 ഒന്ന്

          ആധുനികാനന്തര മലയാളസാഹിത്യമണ്ഡലത്തിന്റെ ഏറ്റവും സവിശേഷമായ സ്വഭാവം, പരമ്പരാഗത സാഹിത്യഗണങ്ങളായ കവിത, നാടകം തുടങ്ങിയവയ്ക്ക് അച്ചടിയിലും വില്പനയിലും വായനയിലും ആനുകാലിക, പുസ്തകരൂപങ്ങളിൽ ഒരുപോലെ (നാടകത്തിന് അരങ്ങിലും കാഴ്ചയിലും കൂടി) സംഭവിച്ച വൻതകർച്ചയും നോവലിനുമാത്രം നിലനിൽക്കുന്ന ജനപ്രിയതയുമാണ്. ഈ നോവലാകട്ടെ, വരേണ്യ-ജനപ്രിയ ഭാവുകത്വങ്ങളുടെ അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. സമാന്തരമായി ടെലി-വിഷ്വൽ സാധ്യതകളുപയോഗപ്പെടുത്തു നാനാതരം ആഖ്യാനങ്ങളും –അനുഭവവും യാത്രയും തിരക്കഥയും പാചകവും മറ്റും – ജീവിതവിജയം പോലുളള സൂത്രവാക്യങ്ങളിൽ വിറ്റഴിയുന്ന ഏ.പി.ജെ. അബ്ദുൾകലാം മോഡൽ കൃതികളും ഈ രംഗത്തു കുത്തക നേടുകയും ചെയ്യുന്നു. പരമാവധി ദൃശ്യവൽകൃതമാകുന്ന ആത്മീയതയും ലൈംഗികതയും പ്രായോഗിക, ജീവിതവിജയത്തിന്റെ കുറുക്കുവഴികളുമാണ് ആനുകാലികങ്ങൾ മുതൽ പുസ്തകങ്ങൾ വരെയുളള വായനാരൂപങ്ങളിൽ മലയാളിയെ ആകർഷിക്കുന്നത്. ഒരുപക്ഷെ മലയാളിയുടെ അച്ചടി-ദൃശ്യ വാർത്താസംസ്‌കാരം ഒരുപോലെതന്നെ സെൻസേഷണലിസത്തിനു കീഴടങ്ങിയ കുറ്റവർത്തമാനങ്ങളിലേക്കു ചുരുങ്ങിയതിനു സമാന്തരവും സമാനവുമാണ് ഈ മാറ്റം എന്നും കരുതാം. മലയാളസിനിമയിലെ സമീപകാലപ്രവണതയും മറ്റൊന്നല്ലല്ലോ.

          യഥാർഥത്തിൽ മലയാളിയുടെ വായനാസംസ്‌കാരത്തിന് ഒന്നരനൂറ്റാണ്ടിലധികം പഴക്കമോ ചരിത്രമോ ഇല്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മലയാളത്തിൽ അച്ചടി എത്രയും ശുഷ്‌കവും സാക്ഷരത എത്രയും പരിമിതവും സാഹിത്യവും വായനയും എത്രയും വരേണ്യവുമായിരുന്നു എന്നതിന്റെ കണക്കുകൾ ലഭ്യമാണ്. ഇവ മുൻനിർത്തിയുളള സാമൂഹ്യ, സാംസ്‌കാരിക വിശകലനങ്ങൾ തെളിയിക്കുന്നതും മറ്റൊരു വസ്തുതയല്ല. റോബിൻ ജഫ്രി, വി.കെ. രാമചന്ദ്രൻ, ഇ.വി. രാമകൃഷ്ണൻ, ഉദയകുമാർ, ജെ. ദേവിക തുടങ്ങിയവരുടെ പഠനങ്ങൾ ഉദാഹരണം. ഇരുപതാം നൂറ്റാണ്ടിലുടനീളം മലയാളിയുടെ പൊതുവായനയെയും സാഹിതീയ ഭാവനയെയും രൂപപ്പെടുത്തി നിലനിന്ന നാലു മുഖ്യമേഖലകൾ (1) വായനശാലകൾ, (2) സാഹിത്യസംഘടനകൾ, പ്രസിദ്ധീകരണങ്ങൾ, (3) പുസ്തകപ്രസാധനം, (4) ജനപ്രിയസാഹിത്യം എന്നിവയായിരുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി ഇവയുടെ അവസ്ഥയെന്താണ്?

          മലയാളിയുടെ പത്ര, സാഹിത്യവായനകളെ കാലങ്ങളായി രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്ത ഏറ്റവും പ്രധാനപ്പെട്ടസ്ഥാപനങ്ങളാണ് ഗ്രാമീണ വായനശാലകൾ, പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള പബ്ലിക് ലൈബ്രറികൾ,  സ്കൂൾ, കോളേജ് ലൈബ്രറികൾ എന്നിവ. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളവയാണ് ഇവയിൽ പല സ്ഥാപനങ്ങളും. ആയിരക്കണക്കിനു വായനശാലകളുണ്ട് കേരളത്തിൽ. 2006 – 07 ലെ കണക്കനുസരിച്ച് സംസ്ഥാന ലൈബ്രറി കൗസിലിൽ രജിസ്റ്റർ ചെയ്ത 4601 പൊതുവായനശാലകൾ കേരളത്തിലുണ്ട്. സ്‌കൂൾ, കോളേജ് ലൈബ്രറികൾ പുറമെ.  ഇവ സൃഷ്ടിച്ച വായനാസംസ്‌കാരമാണ് അറിവിന്റെയും വിനോദത്തിന്റെയും അനുഭവങ്ങളിലൂടെ കഴിഞ്ഞ നൂറ്റാണ്ടിലെ മിക്കവാറും ആശയസ്വാധീനങ്ങൾക്കും അഭിപ്രായരൂപീകരണങ്ങൾക്കും വഴിവെച്ചത്. ഈയവസ്ഥ പക്ഷെ മാറിത്തുടങ്ങിയിരിക്കുന്നു. ഗ്രാമീണവായനശാലകളിൽ പുസ്തകങ്ങൾക്കുപകരം ടെലിവിഷൻ ആധിപത്യം നേടി. കണ്ണൂർ ജില്ലയിലൊഴികെ കേരളത്തിലൊരിടത്തും തന്നെ ഗ്രാമീണവായനശാലാപ്രസ്ഥാനം ഇന്ന് സജീവമല്ല. പബ്ലിക് ലൈബ്രറികളിൽ സാഹിത്യ പുസ്തകങ്ങളെക്കാൾ പ്രാധാന്യം വിജ്ഞാനവിഷയങ്ങളിലെ പുസ്തകങ്ങൾക്കായി. കോളേജ് ലൈബ്രറികൾ മിക്കയിടങ്ങളിലും ഇൻഫൊർമേഷൻ സെന്ററുകളും കംപ്യൂട്ടർ സെന്ററുകളുമായി വേഷം മാറി. സ്ത്രീകളും ചെറുപ്പക്കാരും വായനശാലകളെ കൈവിട്ടു. വായനയുടെയും സാഹിത്യാവബോധത്തിന്റെയും കേന്ദ്രസ്ഥാപനങ്ങളെന്ന നിലയിൽ 1940-80 കാലത്ത് മലയാളിയുടെ സാംസ്‌കാരിക ചരിത്രത്തെ ഏറെ സ്വാധീനിച്ച വായനശാലകളെ സാങ്കേതികമായി മാത്രമല്ല ഭാവുകത്വപരമായിത്തന്നെ പരിണമിപ്പിച്ചതിൽ ഇലക്‌ട്രോണിക് മാധ്യമസംസ്‌കാരത്തിനുള്ള പങ്ക് ഏറെ നിർണ്ണായകമാണ്.

          പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾ തൊട്ടുതന്നെമലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കും വ്യാപനത്തിനും വലിയ സംഭാവനകളാണ് സാഹിത്യസംഘടനകളും സാഹിത്യപ്രസിദ്ധീകരണങ്ങളും നൽകിപ്പോന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ, ദേശീയ പ്രസ്ഥാനത്തിനും പിന്നീട് ഇടതുപക്ഷപ്രസ്ഥാനത്തിനും സാഹിത്യ സംസ്‌കാരത്തോടുണ്ടായിരുന്ന സവിശേഷമായ ബന്ധവും കടപ്പാടും ചരിത്രത്തിന്റെ ഭാഗമാണ്. 1920 കളിലാരംഭിച്ചസമസ്തകേരളസാഹിത്യപരിഷത്തിനു പിന്നാലെ 1940 കളിൽ എസ് പി സി എസ്, ഗ്രന്ഥശാലാസംഘം, പുരോഗമന സാഹിത്യപ്രസ്ഥാനം എന്നിങ്ങനെ നിരവധി സംഘടനകൾ മലയാളിയുടെ വായനാ സംസ്‌കാരത്തെയും സാഹിത്യഭാവുകത്വത്തെയും രാഷ്ട്രീയ ഭാവുകത്വത്തിന്റെയും അതുവഴി പൊതു സാംസ്‌കാരികഭാവുകത്വത്തിന്റെ തന്നെയും സവിശേഷ ഭാഗമാക്കി മാറ്റി. സ്വാതന്ത്ര്യാനന്തരമുണ്ടായ സാഹിത്യ അക്കാദമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പിന്നീട് ഭരണകൂടങ്ങളുടെ ഔദ്യോഗിക സാഹിത്യജിഹ്വകളായി മാറി. സമാന്തരമായി രാഷ്ട്രീയ, വാർത്താ പ്രസിദ്ധീകരണങ്ങളിൽ സാഹിത്യത്തിനു ലഭിച്ച പ്രാധാന്യമാണ് മറ്റൊന്ന്. സാഹിത്യമാസികകളും വൻ പ്രചാരം നേടി. എന്നാൽ 1990 കളോടെ മേൽപ്പറഞ്ഞ മുഴുവൻ സംഘടനകളും സാഹിത്യപ്രതിനിധാനങ്ങളും വൻ പ്രതിസന്ധി നേരിടുകയും ഇന്നിപ്പോൾ മിക്കവയും അപ്രസക്തം തന്നെയായിമാറുകയും ചെയ്തിരിക്കുന്നു. 

          ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ മുതൽ കേരളത്തിലാരംഭിച്ച പുസ്തകപ്രസാധനശാലകൾ ഏതാണ്ടൊന്നടങ്കം സാഹിത്യകൃതികളാണ് പ്രസിദ്ധീകരിച്ചിരുത്. മംഗളോദയം ഉൾപ്പെടെയുള്ളവ ഉദാഹരണം. 1940 കളിൽ എസ് പി സി എസ് നിലവിൽ വന്നു. തൊട്ടടുത്ത ദശകങ്ങളിൽ  തൃശ്ശൂർ കറന്റ്, ഡി സി ബുക്‌സ് തുടങ്ങിയവയും. രണ്ടാംനിര പ്രസിദ്ധീകരണ സ്ഥാപനങ്ങൾ നിരവധി വേറെ. തൊണ്ണൂറുകളുടെ തുടക്കം വരെ ഇവയുടെ പ്രസിദ്ധീകരണങ്ങളിൽ ഭൂരിപക്ഷവും മലയാളസാഹിത്യകൃതികളായിരുന്നുവെങ്കിൽ (കെ.എം.ഗോവിയുടെ അഭിപ്രായത്തിൽ 65-75 ശതമാനം) 1990 കളിൽ അവസ്ഥ മാറി. പ്രസിദ്ധീകരണത്തിൽ മാത്രമല്ല വിറ്റുവരവിലും സാഹിത്യം പിന്നോട്ടു പോയി. വിപണനതന്ത്രങ്ങളിൽ കുത്തകവൽക്കരണം നടന്നു. സാഹിത്യത്തിനു മാത്രമല്ല പുസ്തകവായനയ്ക്കും വൻ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് പൊതുവെ നിരീക്ഷിക്കപ്പെട്ടു. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിനു ലഭിക്കുന്ന വൻസ്വീകാര്യത, ദൃശ്യമാധ്യമങ്ങളുടെ വൻ പ്രചാരം, കാഴ്ചയ്ക്കു ലഭിച്ച ഭാവുകത്വമേൽക്കൈ, വിവര, വിനോദ മാധ്യമരംഗത്തുണ്ടായ മാറ്റങ്ങൾ തുടങ്ങിയവ ഇതിനു കാരണമായി. 

          ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ടുതന്നെ ഗദ്യസാഹിത്യവും വായനാസംസ്‌കാരവും പ്രചരിച്ചുവെങ്കിലും 1950 കളിലാണ് ജനപ്രിയ സാഹിത്യമെന്ന് കൃത്യമായി നിർവചിക്കാവുന്ന പ്രവണത മലയാളത്തിൽ രൂപം കൊള്ളുത്. 1850-1950 കാലത്ത് 6222 സാഹിത്യഗ്രന്ഥങ്ങളും 4341 സാഹിത്യേതര ഗ്രന്ഥങ്ങളുമുൾപ്പെടെ ഒട്ടാകെ 10563 പുസ്തകങ്ങളാണ് മലയാളത്തിൽ അച്ചടിക്കപ്പെട്ടത്. എന്നാൽ 1950-60 ദശകത്തിൽ മാത്രം 7462 ഗ്രന്ഥങ്ങൾ അച്ചടിക്കപ്പെട്ടു. തുടർന്നുള്ള ദശകങ്ങളിലും സ്ഥിതി തുടർന്നു. സാക്ഷരതാനിരക്കിലെ വർധന, പുസ്തക, ആനുകാലിക വിപണിയുടെ വളർച്ച, വായനശാലകളുടെ പെരുപ്പം തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. ഈ പ്രവണതയുടെ ഉച്ചഘട്ടമെന്നു വിളിക്കേണ്ടത് 1985 – 95 കാലത്തെയാണ്. മുഖ്യമായും ജനപ്രിയ ആനുകാലികങ്ങളിലൂടെ മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ

Comments

comments