ഭാഗമായി മാറിയ ജനപ്രിയ സാഹിത്യം പക്ഷെ ടെലിവിഷന്റെ വരവോടെ വൻ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം തന്നെ ജനപ്രിയ – ഉദാത്തസാഹിത്യ സങ്കല്പങ്ങളുടെ വിചിത്രമായ പരസ്പരാദേശവും പ്രകടമായിത്തുടങ്ങി. ആധുനികതയുടെ അന്ത്യമെന്ന നിലയിൽ മലയാളസാഹിത്യത്തിൽ സംഭവിച്ച ഏറ്റവും ശ്രദ്ധേയമായ ഭാവുകത്വപരിണാമമായി കാണാവുന്ന ഒന്നാണ് ഈ പ്രവണത.
പൊതുവിൽ മലയാളിയുടെ വായനയ്ക്കും വിശേഷിച്ച് സാഹിത്യവായനയ്ക്കും സംഭവിച്ച ഈ ജനപ്രിയവത്ക്കരണത്തിന്റെ ഫലങ്ങളിലൊന്നാണ് പരമ്പരാഗത സാഹിത്യരൂപങ്ങളിൽ നോവലിനുമാത്രം നിലനിൽക്കുന്ന വിപണിയും വായനാമണ്ഡലവും. എഴുത്ത്, പ്രസാധനം, വിപണനം, വായന തുടങ്ങിയ തലങ്ങളിൽ ആധുനികാനന്തര മലയാളനോവലിന്റെ ഭാവുകത്വ സ്വരൂപങ്ങളെ ഈ സാംസ്‌കാരികഘടകം എങ്ങനെ അടയാളപ്പെടുത്തുന്നു എന്നു നോക്കാം.
മലയാളത്തിൽ സാഹിത്യ, പുസ്തകപ്രസാധനത്തിന്റെ ഒന്നരനൂറ്റാണ്ടിന്റെ സാമാന്യമായ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുകയുണ്ടായല്ലോ. അതു വെളിപ്പെടുത്തു ഏറ്റവും പ്രധാന വസ്തുത, മലയാളത്തിൽ ആധുനികതാവാദം ശക്തിപ്പെടുന്ന 1950 മുതലുളള കാലത്ത് നോവലിന് മറ്റു സാഹിത്യരൂപങ്ങളെ അപേക്ഷിച്ചു കൈവന്ന വൻ ജനപ്രീതിയാണ്. കഴിഞ്ഞ ലക്കത്തിൽ നൽകിയ ഈ കണക്ക് ഒന്നുകൂടി ശ്രദ്ധിക്കുക.
സാഹിത്യപ്രസാധനം മലയാളത്തിൽ – നോവലിന്റെ മുന്നേറ്റം
അതുവരെ അച്ചടിയിലും പ്രചാരത്തിലും മുന്നിലുണ്ടായിരുന്ന കവിത, നാടകം, കഥ തുടങ്ങിയവ ക്രമേണ പിന്തളളപ്പെടുന്നു. ഈ കണക്കുകളുടെ കൂടുതൽ കൗതുകകരമായ ഒരു ചിത്രം ഡി.സി. ബുക്‌സിന്റെ, പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ പ്രസാധനവിവരങ്ങൾ നൽകും. മലയാളത്തിലെ ഏറ്റവും വലിയ ഈ പ്രസാധകർ ഒരു ദശകക്കാലത്തു പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കണക്ക് നോക്കുക:
ഈ കണക്കുകൾ വെളിപ്പെടുത്തു ഏറ്റവും സവിശേഷമായ വസ്തുതയും നോവലിനു നിലനിൽക്കുന്ന മേൽക്കൈയാണ്. ഇരുപതാംനൂറ്റാണ്ടിൽ മലയാളിയുടെ സാഹിത്യ – സാഹിത്യവായനാ സംസ്‌കാരങ്ങളെ രൂപപ്പെടുത്തിയ നാലു മുഖ്യ മണ്ഡലങ്ങളെക്കുറിച്ചു മുകളിൽ സൂചിപ്പിച്ചു. അവയ്ക്കു സംഭവിച്ച മാറ്റങ്ങളും അടിസ്ഥാനപരമായി വെളിപ്പെടുത്തു വസ്തുത, പരമ്പരാഗത സാഹിത്യത്തിനു പൊതുവിലുണ്ടായ മാന്ദ്യത്തിനും തകർച്ചക്കുമിടയിൽ വിപണിയിൽ പിടിച്ചുനിൽക്കുന്നത് നോവൽ മാത്രമാണ് എന്നതത്രെ.
ഉദാഹരണത്തിന്, വായനശാലകളിൽ നിന്ന് അംഗങ്ങൾ എടുക്കുന്ന പുസ്തകങ്ങളിൽ ഭൂരിഭാഗവും നോവലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഗ്രാമീണ, സ്‌കൂൾ, കോളേജ്, പബ്ലിക് ലൈബ്രറികളിൽ ഈ പ്രവണത ഒരേപോലെ നിലനിൽക്കുന്നുവെന്നാണ് ഈ വിഷയത്തിൽ ഈ ലേഖകൻ നടത്തിയ പഠനവും തെളിയിക്കുന്നത്.
സാഹിത്യം, സാംസ്‌കാരികമണ്ഡലത്തിലെ ബഹുജനരൂപമായിരുന്ന ആധുനികതയിൽ വായനശാലകൾ കൈവരിച്ച സാമൂഹികസ്ഥാനം 1990 കളോടെ പരിണമിച്ചു തുടങ്ങുന്നു എന്നതാണ് അടിസ്ഥാന വസ്തുത. നാടകവേദികളോ സിനിമാതീയറ്ററുകളോ പോലെ കേവലമായ ഒരു കൂടിച്ചേരൽ സ്ഥലമായിരുന്നില്ല വായനശാലകൾ. ഒരു പ്രദേശത്തെ വായനാതാൽപര്യമുളള ആളുകളുടെ( മുഖ്യമായും ആണുങ്ങളുടെ തന്നെ!) രാഷ്ട്രീയമുൾപ്പെടെ പലതരം ആശയങ്ങളുടെ വിനിമയങ്ങൾ സാധ്യമാകുന്ന ഒത്തുകൂടൽ സ്ഥലമെന്ന നിലയിലാണ് അവ വർത്തിച്ചിരുത്. മേല്പറഞ്ഞ നാലുതരം വായനശാലകളിൽ ഒന്നൊഴികെ എല്ലാറ്റിലും സാഹിത്യവും അതിന്റെ വായനയും നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലമായി കാണാനാവുന്നത് മുഖ്യമായും മൂന്നു കാരണങ്ങളാണ്.
ഒന്ന്, ആധുനികതയുടെ പ്രഥമ വ്യവഹാരമായിരുന്ന സാഹിത്യത്തിനു പകരമെന്നോണം ഇതര സാംസ്‌കാരിക മണ്ഡലങ്ങൾ രൂപംകൊളളുകയും സാഹിത്യത്തോടും വായനയോടും ഉളളതിനെക്കാൾ താൽപര്യത്തോടെ വലിയൊരു വിഭാഗം അവയിലേക്കു തിരിയുകയും ചെയ്തു. ആധുനിക കലാരൂപങ്ങളായ നാടകം, സിനിമ, കഥാപ്രസംഗം തുടങ്ങിയവയുടെ പ്രചാരവും സാന്നിധ്യവും സാഹിത്യവായനയെയും താൽപര്യത്തെയും ഒരിക്കലും പ്രതികൂലമായി ബാധിച്ചിരുന്നില്ലെങ്കിലും ടെലിവിഷനും, ഇതര ഇലക്‌ട്രോണിക് മാധ്യമ, കലാരൂപങ്ങളും അങ്ങനെയായിരുന്നില്ല സമൂഹത്തിൽ പ്രവർത്തിച്ചത്.
രണ്ട്, സാഹിത്യത്തിൽ പരമ്പരാഗത വായനാരൂപങ്ങൾക്കൊപ്പം പുതിയ രൂപങ്ങളും ഗണങ്ങളും ഉടലെടുക്കുന്നതോടെ വായനയുടെ പ്രധാനമണ്ഡലവും പ്രഥമവ്യവഹാരവുമെന്ന നിലയിൽ പരമ്പരാഗത സാഹിത്യത്തിനുണ്ടായിരുന്ന പദവി വെല്ലുവിളി നേരിട്ടുതുടങ്ങി. ഇതോടൊപ്പമാണ്, മാറിയ പാഠ്യപദ്ധതികളും പഠനരീതികളും
Be the first to write a comment.