തൊഴിലധിഷ്ഠിത കോഴ്‌സുകളും മറ്റും വൻതോതിൽ ഭാഷാസാഹിത്യ മണ്ഡലങ്ങളോടു വിമുഖത പുലർത്തുകയും അതുവഴി പുതിയ തലമുറയ്ക്കെങ്കിലും ലൈബ്രറി ഉപയോഗം കേവലം റഫറൻഷ്യൽ സ്വഭാവത്തിലേക്കു മാറുകയും ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ ഈ റഫറൻഷ്യൽ മാധ്യമം തന്നെ കംപ്യൂട്ടറിലേക്കു മാറി.
മൂന്ന്, കേരളീയ ആധുനികതയുടെ സചേതനവും സക്രിയവുമായ പൊതുമണ്ഡലങ്ങളിലൊന്നായി നിലനിന്ന സാമൂഹിക ഇടങ്ങൾ പലതും വിട്ട് മലയാളിയുടെ അറിവ്, വിനോദാന്വേഷണങ്ങൾ ഗാർഹിക മണ്ഡലത്തിലേക്കു ചുരുങ്ങിയതിന്റെ കൂടി ഫലമാണ് സാഹിത്യമണ്ഡലത്തിന്റെ നിർണായകസ്ഥാപനമായിരുന്ന വായനശാലകൾക്കു സംഭവിച്ച മാറ്റങ്ങൾ. ഗ്രാമീണ, പബ്ലിക് ലൈബ്രറികളോരോന്നും പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നതും അതുവഴി നാളിതുവരെ നിലനിന്നിരുന്ന സ്ത്രീകളുടെ വായനശാലാ അംഗത്വത്തിലെ പരിമിതി മറികടക്കുന്നതും മറ്റൊരു പശ്ചാത്തലത്തിലല്ല വിശദീകരിക്കേണ്ടത്. നിശ്ചയമായും ഇനി സംഭവിക്കാനുളളത് വെർച്വൽ ലൈബ്രറികളിലേക്കുളള പരിണാമം മാത്രമാണ് എന്നുപോലും വേണമെങ്കിൽ പറയാം.
കാലിഫോർണിയാ സർവകലാശാലയുടെ അണ്ടർ ഗ്രാജ്വേറ്റ് ലൈബ്രറിയിൽ, 1998 തുടക്കത്തിൽ ആകെയുള്ള പുസ്തകങ്ങളുടെ എണ്ണം 80,000 മാണ്. ഒരു ലക്ഷത്തി എൺപതിനായിരം പുസ്തകങ്ങളുണ്ടായിരുന്ന ലൈബ്രറിയാണിത്. കമ്പ്യൂട്ടറുകളും ടെലിവിഷൻ സെറ്റുകളും വി. സി ആറുകളും ചേർന്ന് പുസ്തകങ്ങളെ മാറ്റി പ്രതിഷ്ഠിക്കുന്ന സംസ്‌കാരം ഇവിടെ രൂപപ്പെട്ടുകഴിഞ്ഞു. പുസ്തകങ്ങളേയില്ലാത്ത, വെർച്വൽ ലൈബ്രറികളിലേക്കുള്ള മാറ്റത്തിന്റെ തുടക്കമായാണ് പല മാധ്യമ പഠിതാക്കളും ഇതിനെ കാണുന്നത്. ഇ- ബുക്കും വീഡിയോ മാഗസിനുകളും ഓൺലൈൻ പത്രങ്ങളും സൃഷ്ടിച്ച ഇ-റീഡിംഗ് അത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും പരമ്പരാഗതമായി ജ്ഞാനാർജന മാർഗമെന്ന നിലയിൽ പുസ്തകത്തിനുണ്ടായിരുന്ന കുത്തക ഇന്റർനെറ്റിന്റെ വരവോടെ അവസാനിച്ചു കഴിഞ്ഞു.
ഫ്ലോറിഡയിലെ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി പുസ്തകരഹിതവായനശാല (Bookless Library) ആരംഭിച്ചുവെന്ന് 2014 ഓഗസ്റ്റ് 31 ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ മുൻപും പല കോളേജ്, സ്‌കൂൾ ലൈബ്രറികളും ‘പുസ്തകരഹിത‘മായി‘ട്ടുണ്ട്. ഇ-ബുക്ക്, ഡിജിറ്റൽ ലൈബ്രറികളായി രൂപം മാറുന്ന ഇവ ഫലത്തിൽ ‘വായനശാല‘ എന്ന പേരിനും അർഹമല്ലതന്നെ.‘വായന‘യ്ക്കപ്പുറമുളള പല സാധ്യതകളും സൗകര്യങ്ങളും ലക്ഷ്യങ്ങളുമാണ് ലൈബ്രറികളെ ഇന്ന് നിലനിർത്തുന്നതുതന്നെ. വിനോദമാധ്യമമെന്ന നിലയിലും അക്ഷരം അതിന്റെ അവസാനപുറങ്ങളിലെത്തിക്കഴിഞ്ഞുവെന്ന് മറ്റു പല സർവകലാശാലകളിലേയും ലൈബ്രറികൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റം തെളിയിക്കുന്നു. ഇത് പാശ്ചാത്യസാഹചര്യത്തിൽ മാത്രം പ്രസക്തമായ ഒരവസ്ഥയല്ല എന്നാണ് അച്ചടി – ദൃശ്യമാധ്യമങ്ങൾക്കുള്ള ജനപ്രീതിയുടെ അനുദിനം വർധിച്ചുവരുന്ന വ്യത്യാസവും വായനാനുഭവത്തിന്റെ ഏറ്റവും മൂർത്തമായ ഉപാധി എന്ന നിലയിൽ നിന്ന് സാഹിത്യത്തിനു സംഭവിച്ചിരിക്കുന്ന തകർച്ചയും തെളിയിക്കുന്നത്.
‘ഭാഷാപോഷിണി‘ ഉൾപ്പെടെയുളള സാഹിത്യമാസികകൾ ഇക്കാലത്തുതന്നെയാണ് സാഹിത്യത്തിൽ നിന്നു വഴിമാറിത്തുടങ്ങുന്നത്. 1993 മുതൽ 2010 വരെയുളള കാലത്തെ ഭാഷാപോഷിണിയുടെ ഉളളടക്കം മുൻനിർത്തി ഈ വിഷയം പരിശോധിച്ചാൽ വെളിപ്പെടുന്ന വസ്തുതകൾ കൗതുകകരമാണ്. താഴെ കൊടുത്തിരിക്കു പട്ടിക സ്വയം സംസാരിക്കും, ഈ മാറ്റത്തെക്കുറിച്ച്.
സാമാന്യമായി ഈ രേഖകൾ വ്യക്തമാക്കുന്നത് പൊതുവിൽ സാഹിത്യത്തിനു സംഭവിക്കുന്ന വിപണിയില്ലായ്മയാണെങ്കിലും സാഹിത്യപ്രസിദ്ധീകരണങ്ങൾക്കുണ്ടായ അപ്രാധാന്യവും ഇതോടു ചേർത്തു വായിക്കണം. 1980 കളിൽ ഒരുലക്ഷം കോപ്പിവരെ പ്രചാരമുണ്ടായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെയും ഏറെ സമ്മതിനേടിയിരുന്ന കലാകൗമുദി, കുങ്കുമം തുടങ്ങിയവയുടെയും ഇന്നത്തെ അവസ്ഥ ഓർത്താൽ മതി. സാഹിത്യത്തിനു മാത്രം പ്രാതിനിധ്യമുണ്ടായിരുന്ന വാർഷികപ്പതിപ്പുകളും ഓണപ്പതിപ്പുകളും സ്വീകരിച്ച ഉളളടക്കമാറ്റങ്ങൾ ശ്രദ്ധിച്ചാലും ഈ കാര്യം വെളിപ്പെടും.
മുഖ്യമായും നോവൽ എന്ന രൂപത്തെ കേന്ദ്രീകരിച്ച് മലയാളിയുടെ സാഹിത്യവായനാ ചരിത്രത്തിൽ ഏറ്റവും വലിയ വിപ്ലവമായി രൂപം കൊണ്ട ജനപ്രിയവാരികകളുടെ കഥകൂടി ശ്രദ്ധിക്കുക. 1985-95 കാലത്ത് നാൽപ്പതുലക്ഷം കോപ്പികൾ വരെ പ്രചാരമുണ്ടായിരുന്നു, മംഗളം, മനോരമ തുടങ്ങിയ ഒരു ഡസൻ ആഴ്ചപ്പതിപ്പുകൾക്ക്. ഇവയിൽ മംഗളത്തിനും മനോരമയ്ക്കും മാത്രം പതിനഞ്ചുലക്ഷത്തിലധികം കോപ്പികൾ പ്രചാരമുണ്ടായിരുന്നു. 95 മുതലുളള കാലത്ത് ഇത് കുത്തനെ ഇടിഞ്ഞു. മംഗളംവാരിക നൽകിയ കണക്കുതന്നെ നോക്കുക:
ജനപ്രിയനോവൽ വായിച്ചിരുന്നവർ ഏതാണ്ടൊന്നടങ്കം ടെലിവിഷൻ പരമ്പരകളിലേക്കു കൂടുമാറി. ഇന്നിപ്പോൾ ഏതാണ്ട് 5-6 ലക്ഷം കോപ്പികളിൽ താഴെയാണ് ഈ രംഗത്തവശേഷിച്ചിട്ടുളള രണ്ടു പ്രസിദ്ധീകരണങ്ങൾക്കും കൂടിയുളളത്.
ഇതേകാലത്താണ് മലയാളി സിനിമാതീയറ്ററുകളോടും വിടപറഞ്ഞു തുടങ്ങുന്നത്. 1996-ൽ 1600 തീയറ്ററുകളും അവയിൽ ഒട്ടാകെ 15 ലക്ഷത്തോളം സീറ്റുകളുമുണ്ടായിരുന്നു കേരളത്തിൽ. 2012-ൽ തീയറ്ററുകളുടെ എണ്ണം 561 ആയി കുറഞ്ഞു. സീറ്റുകൾ അഞ്ചുലക്ഷമായും. പ്രേക്ഷകരുടെ എണ്ണമാകട്ടെ അഞ്ചിലൊന്നായി കുറഞ്ഞു. ജനസംഖ്യയിലുണ്ടായ വർധന പരിഗണിച്ചാൽ, തീയറ്ററുകൾ ഉപേക്ഷിച്ച
Be the first to write a comment.