സാമൂഹ്യോദ്ധാരണത്തില് ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രീയ സമീപനങ്ങളുടെയും പ്രയോഗങ്ങളുടെയും കുറവുകള്‍ വളർന്നതുമൂലം വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യവും ധര്‍മ്മവും സാധിക്കാതെ വരുന്ന ഒരു സാമൂഹ്യ രാഷ്ട്രീയ പാശ്ചാത്തലമാണ് ഇന്ന് നിലവിലുള്ളത്. നമ്മുടെ വിദ്യാഭ്യാസ നയങ്ങളെ നാം തന്നെ എന്തിനീവിധം വികൃതമാക്കി മാറ്റി?
സാമൂഹ്യ വളര്‍ച്ചയുടെ ചരിത്രപരമായ വികാസം വളര്‍ന്നുവരുന്ന തലമുറയെ പഠിപ്പിക്കുക, അതായത് മനുഷ്യന് നേടിയെടുത്ത എല്ലാ അറിവുകളെ കുറിച്ചും പുതുതായുയര്ന്നു വരുന്ന തലമുറയ്ക്ക് അവര്‍ വളരുന്ന സാമൂഹ്യ സാഹചര്യത്തില്‍ പൊതുവീക്ഷണത്തെ തന്നെ ആധാരമാക്കിക്കൊണ്ട് അവരുടെ സര്‍ഗ്ഗാത്മക വികാസത്തിന് അനുരോധമായ രീതിയില്‍ അവരെ പ്രാപ്താരാക്കി മാറ്റുക എന്ന സാമൂഹ്യമായ കടമയാണ് വിദ്യാഭ്യാസ പ്രക്രിയകൊണ്ട് നിർവഹിചെടുക്കേണ്ടത്. വിദ്യാഭ്യാസം ഈ വിധം ലഭ്യമാകുമ്പോള്‍ മാത്രമേ കുട്ടികളില്‍ സൃഷ്ട്ടിപരമായ ചിന്തകളും ഗുണദോഷ വിചാരയുക്തമായ ചിന്തകളും ഏവര്‍ക്കും സ്വീകാര്യമായ സ്വഭാവ സവിശേഷതകളും ശരിയായ ആശയവിനിമയ ശേഷിയും അവരുടെ നിത്യജീവിതത്തിൽ ഉയര്‍ന്നുവരുന്ന ഓരോ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുവാനുള്ള ശേഷിയും വര്‍ദ്ധിക്കുകയുള്ളൂ.
വിദ്യാഭ്യാസം ലഭിക്കുവാനും ലഭ്യമാകാനുള്ള സൌകര്യവും ഓരോ പൌരനും ലഭ്യമാകാത്ത ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. വിദ്യാഭ്യാസരംഗത്തെ ജനാധിപത്യ രീതിയില്‍ പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടതിനു പകരം അത് സ്വകാര്യമേഖലകളിലെ ലാഭകച്ചവടങ്ങള്ക്കുവേണ്ടി മാറ്റി സ്ഥാപിച്ചപ്പോള്‍ അതിന്റെ ധാര്‍മ്മികതയും ലക്ഷ്യവും നഷ്ട്ടപ്പെടുകയും അതോടെ സാമൂഹ്യരംഗത്തെ സംതുലിതാവസ്ഥയുടെ താളവും നഷ്ടപ്പെട്ടു തുടങ്ങി.
ഏവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് സാമൂഹ്യമായ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് സമൂഹം പിന്മാറുന്നതോടെ വിദ്യാഭ്യാസത്തിലൂടെ സ്വാംശീകരിച്ചെടുക്കേണ്ട സാമൂഹ്യസ്വഭാവവും വ്യക്തിത്വ വികസനവും സാദ്ധ്യമാകാതെ പോകുന്നു. ഇത്തരം അപകടകരമായ രീതി തുടരാതിരിക്കുവാന്‍ ഇന്നത്തെ വിദ്യാഭ്യാസ രീതികളും അതിന്റെ ഘടനയും പ്രയോഗങ്ങളും സമീപനങ്ങളും സാമൂഹ്യവീക്ഷണത്തില്‍ അധിഷ്ട്ടിതമാക്കി ഉയര്‍ത്തുകയാണ് വേണ്ടത്. മനുഷ്യന് സാമൂഹ്യ ജീവിയാണെന്ന വസ്തുതയാണ് ഈ വീക്ഷണത്തിനു കാരണം. സമൂഹവുമായി ബന്ധപ്പെടാതെയോ വസ്തുനിഷ്ട്ടമായി കാര്യങ്ങളെ സമീപിക്കാതെയോ ജീവിതത്തില്‍ ഒരു പ്രവര്‍ത്തനവും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വ്യക്തിവികാസത്തിനു വേണ്ടി എന്നതുപോലെ തന്നെ താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ കൂടി ഉന്നതിക്കുവേണ്ടിയും കൂടിയാണ് എന്ന് പറയുന്നത്. വിദ്യാഭ്യാസത്തിലൂടെ വ്യക്തിത്വ വികസനം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അടക്കവും ചിട്ടയുമാര്‍ന്ന വീക്ഷണത്തോടെയും പ്രയോഗ പദ്ധതിയിലൂടെയും വളരുന്നില്ലെങ്കില്‍ അവ പ്രതിലോമകരമായ ചിന്തകള്‍ക്ക് ജന്മം നല്‍കും.
ഓരോ അറിവും ഉയര്‍ന്നു വരുന്നത് അതുവരെ സമാഹരിക്കപ്പെട്ട അറിവുകളുടെ പ്രതലത്തില്നിന്നുമാണ്. അതുപോലെ തന്നെ ഓരോ വ്യക്തിയും വളര്‍ന്നു വലുതാകുന്നത് വളര്‍ന്നു വന്ന സാമൂഹ്യ സാഹചര്യങ്ങളുടെ പ്രതലത്തില്‍ നിന്നുമാണ്. അവിടെ നിന്നാണ് ആ വ്യക്തി എല്ലാം സ്വാംശീകരിച്ചെടുക്കുന്നത്. അപ്പോള്‍ സമൂഹത്തില്‍ വളര്‍ന്നു വന്നുനില്ക്കുന്ന സ്വഭാവവും വ്യക്തിയെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. കൂടാതെ മനുഷ്യ ചരിത്രത്തെ കുറിച്ചും സാമൂഹ്യ ചരിത്രത്തെ കുറിച്ചും ശാസ്ത്രീയമായി പടുത്തുയര്‍ത്തിയ അറിവുകളുടെ പഠനം നടക്കുന്നില്ല എങ്കില്‍ തന്റെ ചുറ്റുപാടിനെ കുറിച്ചുള്ള ഒരു ശരിയായ വീക്ഷണം വളര്‍ന്നു വരില്ല. ചരിത്രപരമായ അന്വേഷണത്തിലൂടെയും ശാസ്ത്രീയമായ സമീപനത്തിലൂടെയും വളര്‍ത്തിയെടുത്ത ഈ അറിവുകള്‍ ഓരോ വ്യക്തിയിലെക്കും കൈമാറുവാന്‍ വേണ്ടുന്ന സാഹചര്യം വിദ്യാഭ്യാസത്തിലൂടെ ഒരുക്കിയെടുക്കേണ്ടതുണ്ട്. അവ ഓരോ വ്യക്തിയിലും വ്യത്യസ്ത രീതികളില്‍ അവരുടെ ചിന്തകളെ ഉണര്‍ത്തുവാൻ സഹായിക്കുകയും അതിലൂടെ നിലവിലുള്ള അറിവുകള്‍ക്ക് പുതിയ ഭാവങ്ങളും രൂപങ്ങളും പ്രയോഗങ്ങളും നല്കി വിവര്‍ത്തനം ചെയ്യുവാന്‍ സാധ്യമാകുന്നതോടെ സാമൂഹ്യമായ പുരോഗമനത്തിന്റെ വഴികള്‍ തുറക്കുകയായി. സാമൂഹ്യമായ പുരോഗമനം എന്ന് പറയുന്നത് അറിവുകളുടെ കൂട്ടായ ഉപയോഗം സാധ്യമാകുന്നതോടെയാണ്. ഈ പ്രപഞ്ചവും പ്രകൃതിയും അതിന്റെ വളര്‍ച്ചയുടെ കേവലമായ അര്‍ത്ഥത്തിലും നിയമത്തിലും തുടരുമ്പോള്‍ തന്നെയും മനുഷ്യന്റെ ജീവിത രീതിക്ക് മാത്രം വിപ്ലവകരമായ മാറ്റങ്ങള്‍ സാദ്ധ്യമായത് മനുഷ്യന് മാത്രം സാദ്ധ്യമായ വിവര്‍ത്തന ശേഷിയുടെ ശക്തികൊണ്ടുമാത്രമാണ്.
ഒരു വ്യക്തിയെയോ സമൂഹത്തെയോ വിശകലനം ചെയ്യാന്‍ സാധിക്കുന്നത് സാമൂഹ്യ മേഖലകളില്‍ അവര്‍ സ്വീകരിച്ചിരിക്കുന്ന ജനാധിപത്യ മര്യാദകളും രാഷ്ട്രീയ സാമൂഹ്യ ധാര്‍മ്മിക രീതികളും സമീപനങ്ങളും ശ്രദ്ധിച്ചാല്‍ മതി. അവര്‍ അതുവരെ വിദ്യാഭ്യാസം കൊണ്ട് എന്തുനേടി എന്നതും അതിലൂടെ അവര്‍ നേടിയെടുത്ത വിദ്യാഭ്യാസ നിലവാരത്തിന്റെ ഗുണം എന്തെന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നു.
ഓരോ കാലഘട്ടങ്ങളിലും വിദ്യാഭ്യാസം അതാതു കാലഘട്ടങ്ങളിലെ ഉത്പാദന ബന്ധത്തെയും അതിന്റെ നീതിശാസ്ത്രത്തെയും പ്രതിഫലിപ്പിക്കും എന്ന സത്യം കൂടി വളരെ പ്രാധാന്യത്തോടെ മനസ്സിലാക്കണം. വിദ്യാഭ്യാസമേഖലയിൽ സ്വതന്ത്രമായൊരു രീതി
Be the first to write a comment.