രിസ്ഥിതി എന്ന വാക്ക് നമുക്കിന്നു സുപരിചിതമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന രണ്ടു ദശാബ്ദങ്ങളിൽ മനുഷ്യാവകാശ സംരക്ഷണം പോലെ തന്നെ ആഗോള തലത്തിൽ ഉയർന്നുവന്ന, പരക്കെ അംഗീകാരം കിട്ടിയ ചിന്തയാണ് പരിസ്ഥിതി സംരക്ഷണവും. മനുഷ്യർക്ക്‌ ഒറ്റയ്ക്ക് നിലനിൽക്കാൻ കഴിയില്ലെന്നും  മണ്ണും വെള്ളവും വായുവും സസ്യജാലങ്ങളും അടങ്ങിയ ചുറ്റുപാടിന്റെ സ്വാഭാവിക നിലനിൽപ്പ്‌ നമ്മുടെ നല്ല ഭാവിയ്ക്ക് അത്യന്താപേക്ഷിതമാണെന്നും തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് പരിസ്ഥിതി സംരക്ഷണത്തെ സ്റ്റേറ്റ് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, വിഭവങ്ങളുടെ ജനാധിപത്യപരമായ വിനിയോഗവും ലഭ്യതയും സാധ്യമായില്ലെങ്കിൽ തന്റെ തന്നെ ജീവിതം അപകടത്തിലാവും എന്ന അതിന്റെ ലളിത സാമ്പത്തിക ശാസ്ത്രമാണ് പരിസ്ഥിതിയെ ജനകീയമാക്കിയത്‌. പരിസ്ഥിതി എന്ന വാക്ക് നമുക്കിന്നു സുപരിചിതമാണ്. കഴിഞ്ഞ നൂറ്റാണ്ടിനെ അവസാന രണ്ടു ദശാബ്ദങ്ങളിൽ മനുഷ്യാവകാശ സംരക്ഷണം പോലെ തന്നെ ആഗോള തലത്തിൽ ഉയർന്നുവന്ന, പരക്കെ അംഗീകാരം കിട്ടിയ ചിന്തയാണ് പരിസ്ഥിതി സംരക്ഷണവും. മനുഷ്യർക്ക്‌ ഒറ്റയ്ക്ക് നിലനിൽക്കാൻ കഴിയില്ലെന്നും  മണ്ണും വെള്ളവും വായുവും സസ്യജാലങ്ങളും അടങ്ങിയ ചുറ്റുപാടിന്റെ സ്വാഭാവിക നിലനിൽപ്പ്‌ നമ്മുടെ നല്ല ഭാവിയ്ക്ക് അത്യന്താപേക്ഷിതമാണെന്നും തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് പരിസ്ഥിതി സംരക്ഷണത്തെ സ്റ്റേറ്റ് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, വിഭവങ്ങളുടെ ജനാധിപത്യപരമായ വിനിയോഗവും ലഭ്യതയും സാധ്യമായില്ലെങ്കിൽ തന്റെ തന്നെ ജീവിതം അപകടത്തിലാവും എന്ന അതിന്റെ ലളിത സാമ്പത്തിക ശാസ്ത്രമാണ് പരിസ്ഥിതിയെ ജനകീയമാക്കിയത്‌.

നർമ്മദ ബച്ചാവോ സമരവും, ഭോപ്പാലും, എൻഡോസൾഫാൻ വിരുദ്ധ സമരവും കൊക്കകോളാ വിരുദ്ധ സമരവുമെല്ലാം പാരിസ്ഥിതിക ദുർഭരണത്തിന്റെ കെടുതികൾ അനുഭവിച്ച സാധാരണക്കാരുടെ മുന്നേറ്റങ്ങളായിരുന്നു. ഓരോ സമരങ്ങളും പ്രാദേശിക പ്രശ്നങ്ങളായാണ് തുടങ്ങിയതെങ്കിലും  ഇനിയൊരു ഹിരോഷിമയും നാഗസാക്കിയും വേണ്ട, ഇനിയൊരു ഭോപ്പാൽ വേണ്ട, ഇനിയൊരു കാസർഗോഡ്‌ വേണ്ട, എന്നിങ്ങനെ എല്ലാ മുന്നേറ്റങ്ങളും മുന്നോട്ടു വെച്ചത് അതതു മേഖലയുടെ നയവും രാഷ്ട്രീയവുമാണ് എന്നത് ശ്രദ്ധേയമാണ്. അത്തരം വിഷയങ്ങൾ വർദ്ധിക്കുന്നതോടെ പ്രധാന രാഷ്ട്രീയ വിഷമായി പരിസ്ഥിതി മാറി. യോജിപ്പായാലും വിയോജിപ്പായാലും, പരിസ്ഥിതിയുടെ രാഷ്ട്രീയത്തോട് തങ്ങളുടെ നിലപാട് പ്രഖ്യാപിക്കാതെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മത/മതേതര സംഘടനകൾക്കും  മുന്നോട്ടു പോകാൻ വയ്യെന്നായിരിക്കുന്നു.

പരിസ്ഥിതിക്കൊരു രാഷ്ട്രീയമുണ്ടോ? സാധാരണയായി കക്ഷി രാഷ്ട്രീയമാണ് മലയാളിക്ക് പരിചയമുള്ള രാഷ്ട്രീയം. എന്നാലിന്ന് മിക്കരാഷ്ട്രീയ കക്ഷികളിലും തങ്ങൾ പരിസ്ഥിതി സംരക്ഷകരാണ് എന്ന് അവകാശവാദം ഉന്നയിച്ചു രംഗത്തുവരുന്ന നേതാക്കളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. മതസംഘടനകൾ മിക്കതും തങ്ങൾ പരിസ്ഥിതി സംരക്ഷകരാണെന്നും തങ്ങളുടെ മതമാണ്‌ ഈ സന്ദേശം ആദ്യം പറഞ്ഞതെന്നും മറ്റും അവകാശപ്പെട്ടു എട്ടുകാലി മമ്മൂഞ്ഞുമാരായി പതിവുപോലെ രംഗത്ത് എത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പതാകവാഹകർ എന്നവകാശപ്പെടുന്നവരിൽ എത്ര പേർ പരിസ്ഥിതിയുടെ രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പരിസ്ഥിതിക്ക് “മാർക്കറ്റ്” ഉണ്ടാകുകയും വിപണിയുള്ള എന്തിനെയും തങ്ങളുടെതാക്കി വിൽക്കാൻ ഇറങ്ങുന്നതിനുമപ്പുറം എന്ത് രാഷ്ട്രീയമാണ് ഇവരൊക്കെ മുന്നോട്ടു വെയ്ക്കുന്നതെന്ന് പരിശോധിച്ചാൽ, പലതും ക്യാൻസർ രോഗത്തിന് തൊലിപ്പുറത്തെ ചികിത്സയാണെന്നു കാണാം. പലതും പരസ്പര വിരുദ്ധവുമാണ്.

വികസനമെന്ന പേരിൽ നടപ്പാക്കപ്പെടുന്ന നയങ്ങളും പ്രവർത്തനങ്ങളും എതിർക്കപ്പെടുമ്പോൾ ആണ് പരിസ്ഥിതി അധികവും ചർച്ചയ്ക്കു വരാറ്. മനുഷ്യ കേന്ദ്രീകൃതമാവണം വികസനമെന്നും മനുഷ്യന് വേണ്ടിയുള്ളതാണ് പരിസ്ഥിതി സംരക്ഷണമെന്നും, ആ പരിധി ലംഘിച്ച് വികസനത്തെ ഇല്ലാതാക്കുന്നത് ആകരുത് അതെന്നുമാണ് പൊതുവെ പറഞ്ഞു കേൾക്കുന്ന എതിർശബ്ദം. പരിസ്ഥിതി എന്താണെന്ന് മനസിലാകാത്ത ത്തിന്റെ മാത്രമല്ല, വികസനം എന്താണെന്ന് മനസിലാകാത്തതിന്റെ കൂടി പ്രശ്നമാണ് ഇതെന്നാണ് എന്റെ പക്ഷം. വികസനമെന്ന് പറയുമ്പോൾ അടിസ്ഥാന സൗകര്യ വികസനത്തെപ്പറ്റിയാണ്‌ നാമെന്നും കേൾക്കുന്നത്. എന്നാൽ അതിലെപ്പോഴും വലിയ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, പോർട്ടുകൾ, എന്നിങ്ങനെയുള്ള അജൈവ സൌകര്യങ്ങളെപ്പറ്റി മാത്രമേ പറഞ്ഞു കേൾക്കാറുള്ളൂ.  അതിലെവിടെയും ശുദ്ധവായു, ശുദ്ധജലം, ശുദ്ധഭക്ഷണം, ഭൂമി  എന്നീ അടിസ്ഥാന ജൈവ ആവശ്യങ്ങളെപ്പറ്റി കേൾക്കാറില്ല. അതിന്റെ തുടർച്ച ഉറപ്പുവരുത്തുന്ന ഒന്നും വികസനമായി കണക്കാക്കാറുമില്ല. അതിന്റെ ഒരു പ്രധാന കാരണം, വികസനത്തിന്റെ പേരിൽ അടിസ്ഥാന ജീവിത സൌകര്യങ്ങൾ നഷ്ടപ്പെടുന്നത് സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളായിരിക്കും എന്നതിനാലും, ഗുണം ലഭിക്കുന്നത് മുഖ്യധാരയ്ക്കാണ് എന്നതിനാലുമാണ്. ഇതാണിന്നത്തെ വികസനത്തിന്റെ രാഷ്ട്രീയം.

ജീവിതത്തിന്റെ അടിസ്ഥാന സൌകര്യങ്ങൾ നഷ്ടപ്പെടുത്തുന്ന ഒന്നും വികസനമായി കണക്കാക്കാൻ കഴിയില്ല. ഭൂരിഭക്ഷം പേർക്കും കഴിവതും കുറഞ്ഞ ശ്രമത്താൽ ജീവിതത്തിനു അത്യന്താപേക്ഷിതമായ സൌകര്യങ്ങൾ ഉണ്ടാക്കുകയും അത് നിലനിർത്തുകയും ചെയ്യുന്നതാകണം വികസനം. അത് ഉറപ്പുവരുത്തണമെങ്കിൽ വിഭവങ്ങളുടെ മേൽ പൊതു ഉടമസ്ഥത അംഗീകരിക്കണം. പരിസ്ഥിതിയിൽ സ്വകാര്യ ലാഭത്തിനായുള്ള ചൂഷണം അനുവദിക്കാനാകില്ല. ഇതാണ് ഞാൻ കാണുന്ന പരിസ്ഥിതിയുടെ രാഷ്ട്രീയം. ആറന്മുളയിലെ വയലുകളെ സംരക്ഷിക്കാൻ പറയുകയും, അതിന്റെ പതിന്മടങ്ങ്‌ വയലുകൾ നികത്തി കൊച്ചി മെട്രോ പണിയുമ്പോൾ അതിനെതിരെ കണ്ണടയ്ക്കുകയും ചെയ്യുന്നത് പരിസ്ഥിതിയുടെ രാഷ്ട്രീയമല്ല,  അരാഷ്ട്രീയമാണ്. പശ്ചിമഘട്ടത്തിലെ പാറയും തീരദേശത്തെ മണലും മനുഷ്യർക്ക്‌ ഒരുപോലെ ആവശ്യമുള്ള വിഭവമാണ്. രണ്ടും രണ്ടു കൂട്ടർക്കും ഉറപ്പുവരുത്താൻ, മുതലാളിത്ത വ്യവസ്ഥിതിയുടെ കമ്പോളനീതി പോരായെന്നാണ് എന്റെ അഭിപ്രായം. കമ്പോള നിയമങ്ങൾക്കു പാരിസ്ഥിതികനീതി ഉറപ്പാക്കാൻ കഴിയില്ല. കാരണം അതിന്റെ അടിസ്ഥാനം ലാഭമാണ്. പ്ലാച്ചിമടയിലെ നാട്ടുകാർക്ക് വെള്ളം സൗജന്യമായി കൊടുക്കാമെന്നു കൊക്കകോള പറഞ്ഞിട്ടും മയിലമ്മ സമ്മതിച്ചില്ല. “ഇന്ന് ഞങ്ങൾക്കവർ വെള്ളം തരുമായിരിക്കും. എന്നാൽ പ്ലാച്ചിമടയിലെ വെള്ളം തീരുന്ന ദിവസം കമ്പനി ഇവിടം വിടും, അത് കഴിഞ്ഞു ഞങ്ങൾക്കാര് വെള്ളം തരും?” എന്ന് മയിലമ്മ ചോദിച്ചു.

പരിസ്ഥിതിയുടെ രാഷ്ട്രീയവും സാമ്പത്തികശാത്രവും മലയാളി പഠിക്കേണ്ടത് പി.എച്ച്.ഡി തിസീസുകളിൽ നിന്നോ രാഷ്ട്രീയ പാർട്ടി ഓഫീസുകളിൽ നിന്നോ സർവ്വകലാശാലകളിൽ നിന്നോ അല്ല, മയിലമ്മമാരുടെ പച്ചയായ ജീവിത  ചോദ്യങ്ങളിൽ നിന്നാണ്.

Comments

comments