റിച്ചു നടാനൊരു കടൽ

കരകയറി വരുന്നതറിയാത്ത

സ്വപ്ന താഴ്‌വാരമായിരുന്നവൾ.

 

വഴി രണ്ടായ്‌ പിരിയുമാ

മുക്കിൽ തറഞ്ഞു നിൽക്കവെ,

കിട്ടാ തണലു തേടി

മനസ്സുടഞ്ഞു പോയവൾ.

 

മേനിപ്പുറത്തെ കറുപ്പിനി-

പ്പോഴുമൊരു ജാതിപ്പേരുണ്ടത്രെ..

 

പൂവിട്ടു കായ്ക്കുമാ

വേരുറപ്പുകളെ കൂട്ടാക്കി,

മറയാക്കി, തുണയാക്കിയവൾ

കാലം കഴിക്കവെ..

 

വെയിലരിയ്ക്കും കൊമ്പിലിന്നൊരു

ചരടിനറ്റത്തായിട്ടാട്ടി

രസിക്കുന്നുണ്ടവളെ..

ലഹരി പെറ്റിട്ടകുറേ

കുത്തിക്കഴപ്പുകൾ.

Comments

comments