തൊട്ടുമുൻപായിരുന്നു :

കൈപ്പടത്തിൽ ഉരുണ്ടുതടിച്ച

കാപ്പിക്കപ്പ് ചൂട് മണം

മുഖത്ത് പുകമഞ്ഞുതണുപ്പ്

നിയോൺ പുലർവെട്ടം

 

വെള്ളം വട്ടംകെട്ടിയ വാക്കിന്

താഴോട്ട്

അഴിമുകളിലൂടായുമ്പോൾ

ആറാനിട്ട തുണികൾ

ബാൽക്കെണികൾ

ജനലുകൾ

കഴുകിയ പോർച്ചുകൾ കാറുകൾ

പുലർച്ചെനടത്തം

പുൽത്തകിടിയോഗം

 

ഉള്ളിലേയ്ക്കൊരു ശ്വാസമെടുത്ത്

ഒരിറക്ക് കാപ്പി കുടിച്ച്

തിരിയുമ്പോൾ

വെള്ളം വട്ടംകെട്ടിയ വാക്കിന്

അരിയ്ക്കുന്നു

ചേരട്ട :

കാലുതട്ടുമ്പോൾ

അട്ട ചുരുട്ടി വഴുക്കി

അഴിപ്പഴുതൂടെ

പറപറക്കുന്നു

ചെമപ്പളുക്കായി

താഴോട്ട്

 

പുല്ലിലോ കോൺക്രീറ്റിലോ ?

പൊട്ടിച്ചിതറുമോ പൊടിതട്ടിപ്പോകുമോ ?

തിന്നുമോ കുടിയ്ക്കുമോ ?

തിരിതിരിയുന്നു

പല പെരുക്കങ്ങൾ

താഴോട്ട്

 

പുറത്തേയ്ക്കൊരു ശ്വാസമയച്ച്

ഒരിറക്ക് കാപ്പി കുടിച്ച്
തിരിയുമ്പോൾ

Comments

comments