ത്തവണ ഏതായാലും വല്യ  പ്രശ്നമൊന്നും ഉണ്ടായില്ല. എന്നാൽ സംഭവം നടന്നത് കഴിഞ്ഞ കൊല്ലത്തെ ഓസ്കർ സമയത്താണു. ഓസ്കർ നിശയിൽ സെൽഫി കാരണം പ്രമുഖ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ് സ്തംഭിച്ച  വാർത്ത വായിച്ച് 90 വയസ്സ് പിന്നിട്ട നാട്ടുമ്പുറത്തുകാരനായ കുഞ്ഞയ്മു അന്തം വിട്ടു! അക്ഷയകേന്ദ്രത്തിന്റെ  വൃദ്ധർക്കായുള്ള കമ്പ്യൂട്ടർ ക്ലാസ്സിൽ പോയി ഇന്റർനെറ്റിനെപ്പറ്റിയും  മറ്റും  കുഞ്ഞയ്മു അത്യാവശ്യം മനസ്സിലാക്കിയിട്ടുണ്ട്. ഒറ്റ സെക്കന്റോണ്ട് ഈ ദുനിയബിന്റെ ഏതറ്റത്തിരിക്കണോനേം,  ദുബായിലിരിക്കണോനേം  കാണാംന്നും കുഞ്ഞയ്മൂനു അറിയാം. പക്ഷേ ഇതൊരു കുഴപ്പിക്കുന്ന വാർത്തയാണു. ആരാണീ സെൽഫി? ഓനെന്ത് പണിയാണു കാട്ടീത്?

തിരിച്ചും മറിച്ചും ചിന്തിച്ചിട്ടും കുഞ്ഞയ്മുവിനു പിടികിട്ടിയില്ല. അവസാനം തന്റെ കൊച്ചുമോൻ കാലിദിനെത്തന്നെ വിളിച്ചു.
ടാബനെആരായീ ശെൽഫി?
മൈഉപ്പൂപ്പാ. ശെൽഫിയല്ല..ഡ്യ്യൂഡ് സെൽഫി. അതാണു ശരി. കാലിദ് മൊഴിഞ്ഞു. കാലിദ് അങ്ങനെയാണു. ന്യൂ ജെനറേഷൻ  കൂൾ ഡ്യൂഡ് ആണവൻ. കാലിദ് കാലക്രമത്തിൽ പരിണാമം സംഭവിച്ച്  കൂൾ ഡ്യൂഡ് ആകുമെന്നാണു അവന്റെ പരിണാമ സിദ്ധാന്തം. എന്നിരുന്നാലും തന്റെ ജ്ഞാനം വെളിപ്പെടുത്താൻ കിട്ടിയ അവസരം അവൻ പാഴാക്കിയില്ല. സെൽഫിയെപ്പറ്റി അവൻ  ഉപ്പൂപ്പായ്ക്ക് സോദാഹരണം വിവരിച്ചുകൊടുത്തു.
കുഞ്ഞയ്മു അത് അച്ചടിഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു. അതായത്പരസഹായം കൂടാതെ അവനവൻ തന്നെ സ്വന്തം  പടം എടുത്ത് അവനവൻ തന്നെ പ്രസിദ്ധീകരിച്ച് അവനവൻ തന്നെ ആസ്വദിച്ച് മറ്റുള്ളവരെക്കൂടി ആസ്വദിപ്പിക്കുന്ന  (?) പ്രതിഭാസമല്ലെഈ സെൽഫി
കുഞ്ഞയ്മു ചോദ്യരൂപേണ കൊച്ചുമോനെ നോക്കി. ഉപ്പൂപ്പ മൊഴിമാറ്റം തുടങ്ങിയപ്പോൾ തന്നെ അപകടം മണത്തറിഞ്ഞ കൂൾ ഡ്യൂഡ് ഹെഡ്ഫോൺ ചെവിയിൽ തിരുകി കൂളിംഗ് ഗ്ലാസ്സ് രണ്ട്ബട്ടൻസ് അഴിച്ചിട്ട ഷർട്ടിൽ തൂക്കി അപ്രത്യക്ഷമായിരുന്നു. തുടർന്ന് കുഞ്ഞയ്മുവിന്റെ ആത്മഗതം. –
അപ്പൊ ഓനും അച്ചേല്ക്കന്നെ! ന്റെള്ളാ. ദുനിയാബുലുള്ള മൻസന്മാരിക്കെല്ലാം ദന്നെ പണി!? അവാർഡ് കിട്ട്യാ ശെൽഫി, കിട്ടില്ലെങ്കി ശെൽഫികല്യാണം കയ്ച്ചാ ശെൽഫി,കയ്ച്ചില്ലെങ്കി ശെൽഫി. നിന്ന നിപ്പിലു ബട്ടംകറങ്ങ്യാ ശെൽഫി. പടച്ച തമ്പുരാനേഈ ബെലാലോളു നിമച്ചത്തായാലൂണ്ടാവുംഓൽട്യെക്കെബകശെൽഫി! അല്ല.ശെൽഫി…”

Comments

comments