കുടിലില്‍ താമസിക്കുന്ന ഒരു പ്രസിഡന്റാണ് ലോകത്ത് ആദ്യമായി ഒരു രാജ്യത്ത് മരിയുവാന ഉപയോഗത്തിന് നിയമസാധുത നല്കുകന്നത്. ഉറൂഗ്വേയുടെ ജോസ് മുജിക്കയ്ക്ക് 80 വയസ്സായി. സർക്കാരിന്റെ വളരെ പ്രധാനപ്പെട്ട മീറ്റിങ്ങുകളിൽ ചെരിപ്പിട്ട് പങ്കെടുക്കുന്ന തടിച്ച, വെളളിത്തലമുടിയുളള ഈ മനുഷ്യന്റെ ചിത്രങ്ങള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തരായ നേതാക്കളില്‍ ഒരാളായി ഇദ്ദേഹത്തെ മാറ്റി.
മണ്ടേല മരിച്ചിരിക്കുന്നു. ഓങ് സാന്‍ സൂ കീ അവർക്കു കഴിയുന്ന തരത്തിൽ ഒരു പ്രഭാവം ലോകത്ത് ഇനിയും ഉണ്ടാക്കാന്‍ ഇരിക്കുന്നതേയുളളൂ. ജയിലില്‍ ഒരു പതിറ്റാണ്ടിലേറെ ചിലവഴിച്ച ഒരു വിപ്ലവകാരി കൂടിയാണ് ഈ കൊല്ലം കാലാവധി പൂർത്തിയാക്കിയ മുൻ ഉറൂഗ്വേ പ്രസിഡന്റ്. ഏഴ് കൊല്ലത്തിലധികം നീണ്ട ഏകാന്ത തടവിലായിരുന്നു അദ്ദേഹത്തിന്റെ ശിക്ഷയുടെ ഭൂരിഭാഗവും.
എന്നിട്ടും മണ്ടേലയുടെയൊ ഓങ് സാനിന്റെയൊ പോലെയല്ലാതെ, തന്റെ ചെറുപ്പ കാലത്തെ വിപ്ലവ ആവേശത്തിന്റെ പേരില്ലല്ല ഇദ്ദേഹം കൂടുതൽ പ്രശസ്തന്‍. അധികാരത്തിലെത്തിയപ്പോൾ ഇദ്ദേഹം സ്വീകരിച്ച ജീവിതശൈലിയാണ് ഇദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കുന്നത്. ഒരു ഒറ്റമുറി വീട്ടിലാണ് മുജിക്കാ താമസിക്കുന്നത്, തന്റെ ശമ്പളത്തിന്റെ 90 ശതമാനവും ദാനം ചെയ്യുന്നു, നന്നായി ഉപയോഗിക്കപ്പെട്ട ബീറ്റിലില്‍ ആണ് സഞ്ചരിക്കുന്നത്.
ഓരോ രാജ്യത്തിനും ഇദ്ദേഹത്തെപ്പോലെയുളള നേതാക്കളെയാണ് ആവശ്യമെന്ന് ഇന്ന് ഭൂരിഭാഗം ലോകവും ആംഗീകരിക്കുന്നു; നിസ്വാർത്ഥൻ, സഹാനുഭൂതിയുളളയാൾ, ബുദ്ധിമാന്‍. ഓരോ മനുഷ്യനെയും മാതൃകാ അയൽകാരനെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ഒരു നേതാവാണ് ഇദ്ദേഹം.
ഇത്രയും പറഞ്ഞതിനു ശേഷം ഉറൂഗ്വേയിലെ മരിയുവാന ഉപയോഗത്തിന് നിയമസാധുത നൽകിയത് ഈ മാതൃകാനേതാവാണ് എന്ന വാസ്തവം ചിലർക്കെങ്കിലും ഞെട്ടലുണ്ടാക്കിയേക്കാം. മരിയുവാന ഉപയോഗത്തിന് നിയമസാധുത നല്കുമ്പോൾ പ്രസിഡന്റ് ജോസ് താൻ അതിന്റെ ഉപയോക്താവല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ രാജ്യത്ത് ഒരു ലക്ഷത്തോളം മരിയുവാന ഉപയോക്താക്കളുണ്ടെന്നും, അതില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ആധിപത്യം സ്ഥാപിച്ച അപകടകാരിയായ മയക്കുമരുന്ന് മാഫിയയെ നശിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ചെറുപ്പക്കാര്‍ മറച്ച് വച്ച് കാര്യങ്ങൾ ചെയ്യുമ്പോൾ സംഭവിക്കാവുന്ന അപകടങ്ങൾ അവസാനിപ്പിക്കാന്‍ മരിയുവാന നിയമസാധുവാക്കിയാൽ സാധിക്കും. മയക്കുമരുന്ന് മാഫിയയും പോലീസും തമ്മിലുളള അഴിമതിയും ഇങ്ങനെ കുറയ്ക്കാൻ സാധിക്കും. എന്നാൽ ഉദാരമനസ്കതയ്ക്ക് പേരു കേട്ട ഇദ്ദേഹത്തെ ചെറുപ്പക്കാരുടെ ആരോഗ്യം കുരുതി നല്കിയ ആളായി സംശയാലുക്കള്‍ കുറ്റപ്പെടുത്തിയേക്കാം. പക്ഷെ അതിനു മുൻപ് ഒരു നിമിഷം നിൽക്കുക.
മിക്ക രാജ്യങ്ങളും സിഗരറ്റിന്റെ വില്പന അനുവദിക്കുന്നുണ്ട്, എല്ലാ കൊല്ലവും ശ്വാസകോശ ക്യാൻസർ പിടിപ്പെട്ട് മരിക്കുന്നത് ആയിരക്കണക്കിന് ആളുകളാണ്. ആൽകഹോൾ ഉപയോഗം മിക്ക രാജ്യങ്ങളിലും നിയമപരമാണ്, കരള്‍ വീക്കവും അത് പോലുളള മറ്റ് രോഗങ്ങളും പിടിപ്പെട്ട് മരിക്കുന്നവര്‍ ആയിരങ്ങളാണ്. നമുക്ക് ചില വസ്തുതകള്‍ നോക്കാം. ആയിരക്കണക്കിന് കൊല്ലങ്ങളായി ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഒരു സസ്യമാണ് മരിയുവാന. വീഡ് അഥവാ കഞ്ചാവ് ഉപയോഗിച്ചിട്ടുളളവർക്ക് അറിയാം സൗഹാർദ്ദന്തരീക്ഷത്തിൽ ആളുകളെ ശാന്തരാക്കിയും, തമാശകള്‍ പങ്കിടാനും മനോഹരമായ സ്വപ്‌നങ്ങളും ദർശനങ്ങളും കാണാനുമൊക്കെയാണു ഇത് ഹേതുവാകുന്നതെന്ന്. തീർച്ചയായും മദ്യപിച്ചു കഴിയുമ്പോൾ ചിലപ്പോൾ ആളുകൾ ചെന്നെത്തുന്നതു പോലെ മോശമായ അവസ്ഥകളിലേക്ക് എത്തുന്ന ചില സമയങ്ങളുമുണ്ട്, പക്ഷെ അതൊക്കെ അപൂർവ്വമാണ്. എല്ലായ്പ്പോഴും സംഭവിക്കുന്നതേയല്ല.
നിങ്ങൾക്ക് കൂടുതൽ വിശദീകരണങ്ങൾ ആവശ്യമാണെങ്കിൽ ലഹരിമരുന്നുകളുടെ നിയമസാധുതയെ അനുകൂലിക്കുന്ന ബരാക്ക് ഒബാമയുടെ നിലപാടുകൾ പരിശോധിക്കാവുന്നതാണ്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ഇത് നിയമവിധേയം ആക്കിയിരിക്കുകയാണ്. കൂടാതെ ഇതിന്റെ വ്യത്യസ്ത വകഭേദങ്ങള്‍ വില്ക്കു ന്ന സ്വകാര്യ കമ്പനികളും ഉണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ അടക്കം ഭേദമാക്കാൻ സാധിക്കുന്ന വൈദ്യശാസ്ത്രപരമായ ഉപയോഗം കൂടി ഈ മരുന്നിനുണ്ടെന്ന് യുഎസ്സിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഒരു പക്ഷെ, പുതിയ ഗവേഷണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികളാണ്. യുഎസ്സില്‍ കൊളറാഡോ, വാഷിങ്ടണ്‍, അലാസ്‌ക്കാ, ഒറിഗൊണ്‍ എന്നീ സംസ്ഥാനങ്ങളിൽ വിനോദത്തിനും, വൈദ്യശാസ്ത്രപരമായും മരിയുവാന ഉപയോഗിക്കുന്നത് പൂർണ്ണമായും നിയമ സാധുവാക്കിയിട്ടുണ്ട്. മെയ്‌നിലെ (Maine) പോർട്ട് ലാൻഡ്, സൗത്ത് പോർട്ട് ലാൻഡ് നഗരങ്ങൾ മരിയുവാന വൈദ്യശാസ്ത്രപരമായും, വിനോദത്തിനായും ഉപയോഗിക്കുന്നത് പൂർണ്ണമായും നിയമവിധേയമാക്കിയിരിക്കുന്നു. വിനോദത്തിനായും, വൈദ്യശാസ്ത്രപരമായുമുളള മരിയുവാന ഉപയോഗം ഡിസ്ട്രിക്ട് ഓഫ് കൊളംബിയയില്‍ പൂർണ്ണമായും നിയമ സാധുവാക്കിയിരിക്കുന്നുവെങ്കിലും വിനോദത്തിനായുളള അതിന്റെ വാണിജ്യപരമായ വില്പ്പ ന കോൺഗ്രസ്സ് തടഞ്ഞിരിക്കുകയാണ്. 11 സംസ്ഥാനങ്ങളിൽ വൈദ്യശാസ്ത്രപരമായ മരിയുവാന ഉപയോഗം നിയമവിധേയമാക്കുന്നതും മരിയുവാന ഉപയോഗവും കൈവശംവയ്ക്കലും ക്രിമിനൽകുറ്റങ്ങളുടെ പട്ടികയിൽ നിന്നു നീക്കം ചെയ്തുകൊണ്ടുള്ള നിയമഭേദഗതികളും ഉണ്ട്. 9 സംസ്ഥാനങ്ങളിലും, ഗ്വാം, പ്യുർട്ടോറിക്കൊ എന്നിവടങ്ങളിലും വൈദ്യശാസ്ത്രപരമായ മരിയുവാന മാത്രമാണ് നിയമ സാധുവാക്കിയിട്ടുളളത്. 3 സംസ്ഥാനങ്ങളും, യുഎസ്സ് വെർജിൻ ഐലന്റുകളും മരിയുവാന കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റമല്ലായെന്ന് നിയമം കൊണ്ടുവന്നിട്ടുണ്ട്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സമൂഹം വിശാലമായി യാഥാസ്ഥിതികരും, പുരോഗമന വാദികളും എന്ന് രണ്ടായി വേർതിരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ മിക്കവാറും ആദ്യത്തേതിന് ആയിരിക്കും വഴി നടക്കുന്നതിനുളള അവകാശം. പക്ഷെ ഇന്റർനെറ്റ് യുഗത്തിൽ ചോദിക്കപ്പെടാവുന്ന എല്ലാ ചോദ്യങ്ങളും ചോദിക്കപ്പെട്ടിരിക്കും എന്നത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
അപ്പോള്‍ മരിയുവാന നിരോധിക്കണം എന്ന് ആവശ്യപ്പെടുന്നവർ മദ്യത്തിനും സിഗരറ്റിനും സമൂഹത്തില്‍ എന്തുകൊണ്ടാണ് ഉയർന്ന നിലനില്പുളളതെന്നും വീഡ് സ്ഥിരമായി ബഹിഷ്‌ക്കരിക്കപ്പെടേണ്ടത് എന്തുകൊണ്ടാണെന്നുള്ളതിനും മറുപടി പറയേണ്ടതുണ്ട്. കൂടുതല്‍ ഉന്മാദകരമായതും കൂടുതൽ നീണ്ട് നില്ക്കുന്ന പ്രഭാവമുള്ളതും ഉപയോക്താക്കളുടെ ആരോഗ്യത്തില്‍ താരതമ്യേന ഗൗരവതരമായ ഫലങ്ങൾ ഉണ്ടാക്കുന്നതുമായ ഹെറോയിന്‍ അല്ലെങ്കിൽ കൊക്കെയിൻ പോലുള്ളവയുടെ വിഭാഗത്തിൽ വീഡിനെ ഉൾപ്പെടുത്താൻ സാധിക്കില്ല.
നമ്മുടെ കാലത്തെ ഏറ്റവും വിവേകമുളള നേതാക്കളിൽ ഒരാളാണ് ജോസ് മുജിക്കാ. ബരാക്ക് ഒബാമയാകട്ടെ തീർച്ചയായും നിസ്സാരനായി കണക്കിലെടുക്കേണ്ടുന്ന ഒരു മനുഷ്യനുമല്ല.
വീഡ് ജീവിതം പോലെയാണ്. ഭക്ഷണം, വൈന്‍, സ്‌നേഹം തുടങ്ങിയ എല്ലാ നല്ല കാര്യങ്ങളെപ്പോലെയും ഇത് പ്രകൃതി നല്കിയതാണ്. ഇന്ത്യയില്‍ വീഡ് ആത്മീയ ആചാരങ്ങളുമായും ബന്ധപ്പെട്ടതാണ്, അഘോരി സന്ന്യാസിമാർ ഈ മരുന്ന് തുറസ്സായി ഉപയോഗിക്കുന്നു. ഇന്ത്യയില്‍ വിദ്യാർത്ഥികളും മറ്റ് സാധാരണ ആളുകളും സ്ഥിരമായി അറസ്റ്റ് ചെയ്യപ്പെടാറുണ്ടെങ്കിലും ഗാഞ്ച ഉപയോഗിക്കുന്നതുകൊണ്ട് സന്യാസികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി നാം ആപൂർവ്വമായാണ് കേൾക്കാറുളളതെന്നത് കൗതുകകരമാണ്. തീർച്ചയായും ഭരണഘടന യോഗികളും പൗരന്മാരും തമ്മില്‍ വേർതിരിവ് കാണിക്കുന്നില്ല.
സന്ന്യാസിമാരെ അറസ്റ്റ് ചെയ്യണമെന്നല്ല തീർച്ചയായും ഇവിടത്തെ നിർദ്ദേശം. എന്നാല്‍ അതിന്റെ ഉപയോഗം നിയമവിധേയമാക്കികൊണ്ട് മരിയുവാന ഉപയോഗിക്കുന്നതുകൊണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുന്നത് നിർത്തണം എന്നാണ്. സിഗരറ്റുകളുടെയൊ അല്ലെങ്കില്‍ ആല്ക്കഹോളിന്റെയൊ പകുതി അപകടകാരിയല്ല വീഡ്. അമേരിക്കയ്ക്കും ചില യൂറോപ്യന്‍ രാജ്യങ്ങൾക്കും, ജമൈക്കയ്ക്കും –ഇതിഹാസതുല്യനായ ബോബ് മാർലിയുടെ ജന്മദേശം – വീഡ് നിയമവിധേയമാക്കാന്‍ കാരണങ്ങൾ കണ്ടെത്താമെങ്കിൽ ആത്മീയതയുമായി ബന്ധപ്പെട്ട് ഈ മരുന്ന് ഉപയോഗിക്കുന്നതിന്റെ സമ്പന്നമായ പൈതൃകമുളള ഇന്ത്യ തീർച്ചയായും ഈ ആശയം പരിഗണിക്കേണ്ടതാണ്.
നമുക്ക് കാര്യങ്ങള്‍ വ്യക്തമാക്കാം, വ്യക്തിയുടെ സ്വാതന്ത്ര്യത്തിനായി മനുഷ്യ വർഗ്ഗം എന്നെന്നും പോരാടിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ഭൂമി മനുഷ്യർ ഉപയോഗിക്കേണ്ട ഫലങ്ങളും പൂവുകളും കൊണ്ട് നിറഞ്ഞ വളരെ വലിയ ഒരു ഉദ്യാനമായിരുന്നു. അതുകൊണ്ടാണ് ഭുമിയെ എപ്പോഴും പ്രകൃതിയുടെ മാതാവ് എന്ന് പറയുന്നത്. വീഡ് മനുഷ്യ വർഗ്ഗത്തിനുളള ഒരു സമ്മാനമാണ്; പുരുഷനും സ്ത്രീകൾക്കും ചിന്തിക്കാനും, സൃഷ്ടിക്കാനും, വരയ്ക്കാനും, മികച്ച രീതിയില്‍ ആശയ വിനിമയം നടത്താനും പ്രോൽസാഹിപ്പിക്കാനാണ് ഇതെന്ന് ചിലർ പറയുന്നു, മികച്ച ഒരു നാളെയെ സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ഇന്ന് തന്നെ ചെയ്യുന്നതിന് വേണ്ടി.
കൂടുതല്‍ സ്വാതന്ത്ര്യം എപ്പോഴും കൂടുതല്‍ സന്തോഷകരമായ സമൂഹത്തെയാണ് സൃഷ്ടിക്കുക. സർക്കാരുകളും രാജ്യങ്ങളും നിലവിൽ വരുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യ വർഗ്ഗത്തിന് അവര്‍ ആഗ്രഹിക്കുന്ന വിശ്രമത്തിനും ആനന്ദത്തിനും ഉളള ഏത് സസ്യവും ഉപയോഗിക്കാവുന്നതായിരുന്നു. ഇത് നമ്മുടെ പരിണാമത്തിന്റെ കഥയുടെ ഭാഗമാണ്.
ഇന്ന് മതത്തില്‍ അത്യാനന്ദം കണ്ടെത്തുന്നവരും അവയുടെ വിശുദ്ധ ഗ്രന്ഥങ്ങളെ ഉദ്ധരിക്കുന്നവരും, ഇന്ത്യന്‍ പൗരാണികശാസ്ത്രത്തിന്റെ തീവ്രതയും സൗന്ദര്യവും തീർച്ചയായും നഷ്ടപ്പെടുത്തിക്കൂടാ. ഈ ആശ്ചര്യജനകമായ കവിതകളും കഥകളും എഴുതിയത് ഔപചാരിക വസ്ത്രം ധരിക്കുന്നവരും കാലത്ത് 9 മുതല്‍ 5 വരെ ജോലി ചെയ്യുന്നവരും ആയ ആളുകൾ ആണെന്ന് അവര്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ?
———-
വിവർത്തനം: സുദീപ് ഹരിഹരൻ
Be the first to write a comment.