ഒരുവൻ വെറ്റിലമുറുക്കുകയാണ്…
വെറ്റില…..
അടയ്ക്ക…..
ചുണ്ണാമ്പ് ……
പുകയില…….
അയാളുടെ വായിലെ സിംഹം
തന്റെ കൂർത്തനഖങൾ കൊണ്ട്
നാൽവർ സംഘത്തെ വലിച്ചുകീറി!
ആദ്യം ബാല്യം പിന്നെ കൗമാരം
യൗവനം,വാർദ്ധക്യം,
ഒടുവിൽ
അയാൾ ചവച്ചുതുപ്പിയത്
നിണമണിഞ്ഞ ഒരായിരം
സ്വപ്നങ്ങൾ ആയിരുന്നു……

ക്രിസ്റ്റീന, I I I ബി.എ.മലയാളം, കെകെടിഎം കോളജ്, പുല്ലൂറ്റ്

Comments

comments