To: The President of India Rashtrapati Bhavan New Delhi, INDIA
The Prime Minister of India Race Course Road New Delhi, INDIA
The President Sahitya Akademi New Delhi, INDIA 17 October 2015
ബഹുമാന്യരേ
പെൻ ഇന്റർനാഷണലിന്റെ 81 –മത് കോൺഗ്രസ്സിനായി കാനഡയിലെ ക്യൂബെക് നഗരത്തിൽ ഒത്തുകൂടിയ 150 –ഓളം രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ പ്രശസ്ത പണ്ഡിതനും ബുദ്ധിജീവിയുമായിരുന്ന എം എം കൽബുർഗിയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ ഉത്കണ്ഠാകുലമായ കാലത്തെ ചൊല്ലിയുള്ള തങ്ങളുടെ ആഴത്തിലുള്ള ആശങ്ക അറിയിച്ചിട്ടുണ്ട്. പെൻ ഇന്റർനാഷണലിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് , ഇന്ത്യൻ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഏറ്റവും മഹത്തായ പാരമ്പര്യത്തോട് ചേർന്നു നിൽക്കുന്ന വിധം, ഭരണഘടനയോട് നീതിപുലർത്തിക്കൊണ്ട് എഴുത്തുകാരും കലാകാരന്മാരുമുൾപ്പടെയുള്ള എല്ലാ മനുഷ്യരുടെയും അവകാശങ്ങൾ സംരക്ഷിക്കുവാൻ ഇന്ത്യൻ ഗവണ്മെന്റ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന നിലയിൽ ഇവിടെ ശക്തമായി ഉയർന്ന ആവശ്യം താങ്കളുമായി പങ്കിടാൻ ഇവർ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വ്യത്യസ്ത കാഴ്ച്ചപ്പാടുകളോട് സഹിഷ്ണുതയുള്ളവരാണു തങ്ങളുടെ മന്ത്രിമാർ എന്ന് എഴുത്തുകാരുടേയും കലാകാരാന്മാരുടേയും സമൂഹത്തോട് വീണ്ടും ഉറപ്പുകൊടുക്കാൻ ഗവണ്മെന്റ് തയ്യാറാകണം. എം എം കൽബുർഗി, നരേന്ദ്ര ധഭോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ന്യായവും ഉചിതവുമായി നടത്തുമെന്നും കൊലപാതകികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ഉറപ്പ് നൽകണം.
പുരസ്കാരങ്ങൾ തിരികെ നൽകിയ അമ്പതിലേറേ നോവലിസ്റ്റുകൾ, പണ്ഡിതർ, കവികൾ, ബുദ്ധിജീവികൾ എന്നിവരോട് ചേർന്ന് നിന്ന് ഞങ്ങൾ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരുടെ ധീരതയെ ശ്ലാഘിക്കുകയും ചെയ്യുന്നു. പെൻ കോൺഗ്രസ്സിന്റെ പ്രസ്താവനയുടെ കോപ്പി ഇതോടൊപ്പം വയ്ക്കുന്നു.
വിശ്വസ്തതയോടെ
ജോൺ റാൾസ്റ്റൺ സോൾ
പ്രസിഡന്റ്
പെൻ ഇന്റർനാഷണൽ
എഴുത്തുകാരുടെ ഐക്യദാർഢ്യപ്രഖ്യാപന പ്രസ്താവന: 81 –മത് പെൻ ഇന്റർനാഷണൽ കോൺഗ്രസ്, ക്യൂബെക്.
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണു. എന്നിട്ടും യാഥാസ്ഥിതികത്വത്തെയും മൗലികവാദത്തെയും എതിർക്കുന്നവർക്ക് എതിരെ വലിയ രീതിയിലുള്ള അസഹിഷ്ണുത വളർന്ന് വരുന്ന കാലാവസ്ഥയാണിന്നുള്ളത്.
മൂന്ന് ജനകീയ ബുദ്ധിജീവികൾ കൊല്ലപ്പെട്ടു. അജ്ഞാതരായ അക്രിമകളാൽ കൊല്ലപ്പെട്ട എം എം കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാബോൽക്കർ എന്നിവരുടെ വിയോഗത്തിൽ പെൻ ഇന്റർനാഷണൽ അനുശോചനം രേഖപ്പെടുത്തുന്നു. ഈ കുറ്റകൃത്യങ്ങളുടെ ആസൂത്രകരെ കണ്ടെത്തുവാനും പിടികൂടുവാനും തയ്യാറാകണമെന്ന് പെൻ ഇന്റർനാഷണൽ ഇന്ത്യാ ഗവണ്മെന്റിനോട് ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ ഏറ്റവും ഉന്നതമായ സാഹിത്യപുരസ്കാരങ്ങളിലൊന്നായ സാഹിത്യ അക്കാദമി അവാർഡ് നേടിയ ആളാണു കൽബുർഗി. അദ്ദേഹത്തിന്റെ കൊലപാതകത്തിനു ശേഷവും അതിന്റെ അംഗങ്ങളിൽ പലരും പ്രതിഷേധസൂചകമായി രാജിവച്ചിട്ടും പലരും അക്കാദമി അവാർഡുകൾ മടക്കി നൽകിയിട്ടും അക്കാദമി മൗനം പാലിക്കുകയാണു. രണ്ട് ഗവണ്മെന്റ് മന്ത്രിമാർ എഴുത്തുകാർ പുരസ്കാരങ്ങൾ തിരികെ നൽകുന്നതിനു പിന്നിലെ ലക്ഷ്യം ചോദ്യം ചെയ്തിരിക്കുകയാണു. നിലവിലെ ഇന്ത്യൻ അന്തരീക്ഷത്തിൽ പൊതുപ്രതിഷേധങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നതിനു അസാമാന്യമായ ധീരത ആവശ്യമാണു. പെൻ ഇന്റർനാഷണൽ ആ ധീരതയെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം പുരസ്കാരങ്ങൾ തിരികെ നൽകുകയോ അക്കാദമി അംഗത്വം രാജിവയ്ക്കുകയോ ചെയ്ത് പ്രതിഷേധിച്ചവരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. തഴെ പേരു കൊടുത്തിരിക്കുന്നവരാണവർ
Uday Prakash, Nayantara Sahgal, Ashok Vajpeyi, Rahman Abbas, Sarah Joseph, Kumar Veerabhadrappa (Kumvee), Mangalesh Dabral, Rajesh Joshi, Keki N. Daruwalla, Krishna Sobti, Ganesh Devy, Veeranna Madiwalar, T. Satish Javare Gowda, Sangamesh Menasinakai, Hanumanth Haligeri, Shridevi V. Aloor, Chidanand Sali, Gurbachan Singh Bhullar, Ajmer Singh Aulakh, Atamjit Singh, Waryam Sandhu, G.N. Ranganath, D.N. Srinath, N. Shivdas, Megh Raj Mitter, E. V. Ramakrishnan, K. S. Ravikumar, C. R. Prasad, Ghulam Nabi Khayal, Rahamat Tarikeri, Surjit Pattar, Baldev Singh Sadaknama, Jaswinder and Darshan Buttar, Anil Joshi, Aman Sethi, Chaman Lal, Pradnya Pawar, Bhai Baldeep Singh, Homen Borgohain, Nirupama Borgohain, Mandakranta Sen, Chandrashekhar Patil, Ibrahim Afghan, Mukund Kule, Urmila Pawar, Milind Malshe, Rajeev Naik, Mohan Patil, Harishchandra Thorat, Sanjay Bhaskar Joshi, Ganesh Visputay, Dalip Kaur Tiwana, K Satchidanand, P.K. Parakkavadu, Arvind Malagatti, and Shashi Deshpande.
നിരാശാജനകമായ ഈ അവസ്ഥയിൽ ഇന്ത്യയുടെ സാംസ്കാരികമന്ത്രിയായ മഹേഷ് ശർമ്മ, “ എഴുത്തുകാർക്ക് എഴുതാൻ കഴിയുന്നില്ലെങ്കിൽ അവർ എഴുത്ത് നിർത്തട്ടെ. നമുക്ക് അപ്പോൾ നോക്കാം” എന്ന രീതിയിൽ പ്രതികരിച്ചതിനെ അത്യന്തം അസ്വസ്ഥതയോടെയാണു പെൻ ഇന്റർനാഷണൽ നോക്കി കാണുന്നത്.
ഇന്ത്യൻ സാഹിത്യത്തിന്റെ വിശാലതയെയും വൈവിധ്യത്തെയും മഹത്വത്തെയും പ്രതിനിധീകരിക്കുന്ന ഈ എഴുത്തുകാരെ പെൻ ഇന്റർനാഷണലിന്റെ 81 –മത് കോൺഗ്രസ്സിനായി കാനഡയിലെ ക്യൂബെക് നഗരത്തിൽ ഒത്തുകൂടിയിട്ടുള്ള ലോകത്തെല്ലായിടത്തു നിന്നുമുള്ള എഴുത്തുകാർ അഭിവാദ്യം ചെയ്യുന്നു.
ഏറ്റവുമധികം മനുഷ്യരെ ഉൾക്കൊള്ളുന്ന ജനാധിപത്യമെന്ന നിലയ്ക്ക് അതിന്റെ ഭരണഘടനയുടെ ഉന്നതമൂല്യങ്ങൾക്കനുസരിച്ച് എല്ലാ ഇന്ത്യൻ പൗരനും “ഭീതിയില്ലാത്ത മനസ്സോടെയും ഉയർത്തിപ്പിടിച്ച ശിരസ്സോടെയും” ജീവിക്കാൻ കഴിയുന്നൊരു പ്രദേശമായി ഇന്ത്യ ഉയർന്ന് പ്രവർത്തിക്കുമെന്ന് പെൻ ഇന്റർനാഷണൽ പ്രത്യാശിക്കുന്നു.
——————————
വിവർത്തനം: സ്വാതി ജോർജ്ജ്
original link: http://www.pen-international.org/wp-content/uploads/2015/10/PEN-International.pdf
Be the first to write a comment.