വെള്ളാപള്ളിയുടെ സമത്വ മുന്നേറ്റയാത്രയുടെ മുദ്രാവാക്യം നായാടി മുതൽ നമ്പൂതിരി വരെയെന്നാണല്ലോ?

എന്ത് കൊണ്ട് നായാടി മുതൽ നമ്പൂതിരി വരെ.എന്താണ് ഇതിലെ `മുതൽ‘, വരെന്നതൊക്കെ അടയാളപ്പെടുത്തുന്നത് ? താഴെ മുതൽ മുകൾ വരെയുള്ള ഒരു ശ്രേണിയെ ഈ മുതലുംവരെയുമൊക്കെ അടയാളപ്പെടുതുന്നുണ്ടല്ലോ? അംബേദ്‌കർ പറഞ്ഞത് പോലെ താഴേയ്ക്ക് പോവും തോറും അവജ്ഞയും മുകളിലേക്ക് പോവും തോറും ബഹുമാനവും ദ്യോതിപ്പിക്കുന്ന ജാതിയുക്തി ഈ വരികളിൽ ഇല്ലേ? ഈ ജാതിശ്രേണിയെ ഭേദിക്കുന്ന ഒരു യുക്തി പോലുമില്ലാത്തവർ എന്ത് ഐക്യമാണ് സാധ്യമാക്കുന്നത്?

എന്തായാലും നായാടി മുതൽ നമ്പൂതിരി വരെ എന്നാണല്ലോ മുദ്രാവാക്യം.സമത്വ മുന്നേറ്റ യാത്രയുടെ ഇടവേളകളിൽ വെള്ളാപ്പള്ളി നടേശനു വായിക്കാൻ ഒരു പുസ്തകം ശുപാർശ ചെയ്യുന്നുജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവൽ. ഒരു ഐ.എ എസുകാരനായ നായാടിയുടെ അനുഭവങ്ങളാണ്. പ്രയോജനം ചെയ്യും. നിങ്ങളൊക്കെ പറയുന്ന സമത്വത്തിന്റെ സാമ്പിളുകൾഅതിൽ കണ്ടെന്നു വരും.

നോവലിൽ സിവി സര്‍വീസ് ഇന്റര്‍വ്യൂ ബോര്‍ഡിലെ ഒരാളി നിന്ന് ഉദ്യോഗാര്‍ത്ഥിയായ കാപ്പ നേരിടുന്ന ഒരു ചോദ്യമുണ്ട്.
നിങ്ങള്‍ വിധി പറയേണ്ട ഒരു കേസി ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങ എന്തു തീരുമാനമാണ് എടുക്കുക ?

ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിര്‍ത്തുകയാണെങ്കി സമത്വം എന്ന ധര്‍മ്മത്തിന്‍റെ അടിസ്ഥാനത്തിആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവ നിരപരാധിയാണ് എന്നാണ് ഉത്തരം. ചരിത്രപരമായി തന്നെ ഇടത്തരം ജാതികളുടെ താഴെ അടയാളപ്പെടുന്ന ദളിതരും ആദിവാസികളും അനീതിയ്ക്ക് ഇരയായി കഴിഞ്ഞുവെന്നതാണ് അതിന്റെ കാരണം.

കാരണം അധികാരപങ്കാളിത്തത്തിലും വിഭവവിതരണത്തിലുമുള്ള അകറ്റി നിർത്തൽ, ർമ്മം, ശുദ്ധി, കലര്‍പ്പ് തുടങ്ങിയ കാരണങ്ങളാൽ ഈ വിഭാഗങ്ങൾ സമൂഹത്തിലെ അധീശത്വത്തിന്റെ മറുപുറത്താണ് നിൽക്കുന്നത് എന്നത് തന്നെ.

മതം മാറിയത് കൊണ്ട് പോലും ഈ വിവേചനം മാറുന്നില്ല. അതുകൊണ്ടാണ് പൊയ്കയിൽ അപ്പച്ചൻ
അപ്പനൊരു പള്ളി മകനൊരു പള്ളി
വീട്ടുകാർക്കൊക്കെയും വെവ്വേറെ പള്ളി
തമ്പുരാനൊരു പള്ളി അട്യാനൊരു പള്ളി
അക്കൂറ്റും ഇക്കൂറ്റും വെവ്വേറെ പള്ളി
പുലയന്റെ പള്ളി പറയന്റെ പള്ളി
മീൻപിടുത്തക്കാരൻ മരക്കാനൊരു പള്ളി
പള്ളിയോടു പള്ളി നിരന്നിങ്ങു വന്നിട്ടും
വ്യത്യാസം മാറി ഞാൻ കാണുന്നതല്ല” എന്ന് പാടിയത്.

ചരിത്രപരമായ ഇത്തരം വിവേചനങ്ങളെ മറികടക്കാൻ നായാടികളെയും സമാന വിഭാഗങ്ങളെയും സഹായിക്കുംവിധം വെള്ളാപള്ളി നടത്തിയ ഇടപ്പെടൽ എന്താണ് എന്നതാണ് ചോദ്യം. നടത്താമായിരുന്ന ഇടപെടൽ എന്താണ് എന്നാണ് തിരിച്ചു ചോദ്യമെങ്കിൽ വിശദിക്കരിക്കാം.

കേരളത്തിലെ ഇടത്തരം ജാതികളെയും ന്യൂനപക്ഷങ്ങളെയും ശാക്തീകരിക്കുന്നതിൽ വിദ്യാഭ്യാസ മേഖലയിലെ ഇവരുടെ സംഘടനകൾ ആരംഭിച്ച സ്ഥാപനങ്ങൾ വഹിച്ച പങ്ക് വിസ്മരിച്ചു കൂടാ. ഇതുവഴി സമുദായത്തിലെ വലിയൊരു വിഭാഗത്തിനു തൊഴിൽ ലഭിക്കാനുള്ള അവസരം ഉണ്ടായി വന്നു. എന്നാൽ പട്ടിക – ജാതി പട്ടികവർഗക്കാർ സാമ്പത്തികവും സാമൂഹികവുമായി ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ഒഴിച്ച് നിർത്തപ്പെട്ടു.

ആദ്യ പടിയായി, എസ്.എൻ.ഡി.പി നടത്തുന്ന സ്കൂളുകളിൽ സർക്കാർ അനുശാസിക്കുന്നതും കോളേജുകളിൽ യു ജി.സി നിർദ്ദേശിക്കുന്നതുമായ അധ്യാപക – അനധ്യാപക സംവരണം നടപ്പിലാക്കിയാൽ മതി. പ്രത്യേകിച്ചും എയിഡഡ് സ്ഥാപനങ്ങൾ സംവരണം പാലിക്കാൻ കോടതി പറഞ്ഞിട്ടുണ്ട് എന്നതുകൊണ്ട്.

 

ശരിയാണ് കേരളത്തിലെ മുസ്ലിം കൃസ്ത്യൻ മാനേജ്മെന്റുകൾ ഇത് നടപ്പിലാക്കിയിട്ടുണ്ടോ എന്ന് മറു ചോദ്യം ചോദിക്കാം. ശരിയാണ് അവർ നടപ്പിലാക്കിയിട്ടില്ല. പക്ഷേ അവർ നടത്തുന്ന വിവേചനങ്ങൾക്കെതിരെയല്ലേ നിങ്ങളുടെ ഐക്യപ്പെടൽ ആഹ്വാനം. അതുകൊണ്ട് തന്നെ ഇത്തരം വിവേചനങ്ങങ്ങളുടെയും മറുപുറമാവണ്ടേ നിങ്ങൾ? പ്രത്യേകിച്ചും എല്ലാ ഭൂരിപക്ഷ സമുദായങ്ങളുടെയും ശക്തികരണമാണ് ലക്ഷ്യം എങ്കിൽ.

Comments

comments