ടി ഗോപകുമാറിലെ പത്രപ്രവർത്തകൻ എന്നും ഒരു ലീഡ ആയിരുന്നു. ക്യാപ്റ്റന്‍. നിയന്ത്രണത്തിന്റെയും വിശാലവീക്ഷണത്തിന്റെയും വെളിച്ചത്തി അത് കൂടുത പ്രകാശിച്ചു. കേരളത്തിലെ ഏറ്റവും വലിയ ചാനലായി വളർന്നു പന്തലിച്ച ഏഷ്യാനെറ്റിന്റെ സാങ്കേതിക സൌകര്യങ്ങളെയും സ്റ്റാഫിനെയും നയിക്കുന്ന ചീഫ് എന്നത് ഗോപന് ഒരു സാങ്കേതിക പദവി മാത്രമായിരുന്നു. വാർത്തകളിലേക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകില്‍ വാർത്താപ്രവർത്തകരെ എത്തിക്കുകയും വാർത്തകള്‍ തിരിച്ചു ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു കൊണ്ടിരുന്ന ഒരു ഹൈവെ ആയിരുന്നു ഗോപ. രണ്ടു തലമുറയിലെ വാർത്താപ്രവർത്തകര്‍ ആ ഹൈവേയിലൂടെ നടന്നുഒരു ചെറു ഓർമ്മക്കുറിപ്പിലേക്ക് ഒതുങ്ങാൻ ഭാവമില്ലാത്ത ഒരു സമയരേഖ കൂടിയാണു ഗോപൻ. നാളിതു വരെയുള്ള മലയാളം/ ലോക ടെലിവിഷന്റെ മാറ്റങ്ങള്‍ ഗോപന്റെ ജീവിതത്തി വായിക്കാം.
                    ഗോപന്റെ തിരോധാനത്തോടെ ഒരു വഴി അടയുകയാണ്. ഏഷ്യാനെറ്റ് ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ല; മലയാളം ചാനൽ ലോകവും. മിക്ക ചാനലുകളും മിക്കപ്പോഴും ശബ്ദായമാനമായ അന്തരീക്ഷം കൊണ്ട് ശൂന്യത സൃഷ്ടിച്ചും അസത്യങ്ങളെ അർദ്ധസത്യങ്ങളായും സത്യങ്ങളായും അവതരിപ്പിച്ചും റേറ്റിംഗ് കൂട്ടി. ഏഷ്യാനെറ്റ് ന്യൂസ്‌ ആൻഡ് കറന്റ് അഫയേഴ്സ് ചാന ആ പ്രവണതയി നിന്നു കുറെയൊക്കെ രക്ഷപ്പെട്ടത് ഗോപന്റെ കർക്കശ നിലപാട് മൂലമാണ്. പൂർണ്ണമായും രക്ഷപ്പെട്ടില്ല എന്നത് സത്യസന്ധരായ പത്രപ്രവർത്തകർ എന്നും അനുഭവിക്കുന്ന സ്വകാര്യ ദുരന്തമാണ്. മൂലധനത്തിന്റെ പിടിമുറുക്കലും സമ്മർദ്ദവും അത്രയേറെ വീർപ്പുമുട്ടിക്കുന്ന കാലമാണിത്. അതുമായി വിട്ടുവീഴ്ച ചെയ്യാതെ ധർമ്മവുംർമ്മവുമായ പത്രപ്രവർത്തനം തുടരാനാവില്ല എന്ന അവസ്ഥ. എഡിറ്റര്‍ എന്നത് ഒരു സ്ഥാപനമായിരുന്ന (institution) കാലം അപ്രത്യക്ഷമാവുകയാണ്. എഡിറ്റർക്ക്  സ്വാതന്ത്ര്യത്തിന്റെ ഒരു പ്രത്യേക അവകാശവുമില്ല. കോർപ്പറേറ്റ് മാനേജരുടെ പദവിമാത്രം. ഈയവസ്ഥ ഉരുത്തിരിയുന്ന കാലത്തും ഒരു എഡിറ്ററുടെ അധികാരങ്ങ മൂലധനകമ്പനിയെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു എന്നിടത്താണ് ഗോപ വിജയിച്ചത്. ഒരു പക്ഷെ ചാനല്‍ രംഗത്ത് അത്തരത്തിലെ അവസാനത്തെ ആ. എന്തൊരു സാഹസികമായ ജീവിതം.. ഒരു ഫുട്ബോൾ കളിക്കാരനെയാണ് ഗോപന്‍ ഓർമ്മിപ്പിക്കുന്നത് എന്ന് അടുത്തറിയാവുന്നവര്‍ സമ്മതിക്കും. ഒരു കിക്കെടുക്കും മുൻപ് ഒരു മാത്രയുടെ നൊടിയിടയി ഒരായിരം സാധ്യതക മനക്കണ്ണിണ്ട് നൃത്ത ചുവടുകളോടെ കളിക്കുന്ന, മാന്ത്രികനായ ഒരാള്‍. ഗോപന്‍ പിറന്നത്‌ ഫുട്ബോൾ കളത്തിലേക്കല്ല, ന്യൂസ്‌ റൂമിലേക്കാണു എന്നേയുള്ളൂ. വശ്യത സമാനമാണ്.

———–
കവർഫോട്ടോയ്ക്ക് കടപ്പാട്: ഓ കെ ജോണി, പീപ്പിൾസ് എഡിറ്റർ, നവമലയാളി

Comments

comments