(ശിൽപി ,ചിത്രകാരൻ – ഗ്രീസിൽ വർഷങ്ങൾ ചിലവിട്ടു. ഇപ്പോൾ കോഴിക്കോട്)
1. വിഷമില്ലാത്ത ഭക്ഷണം കേരളത്തിൽ ലഭ്യമാക്കുക. അതിനായി പഞ്ചായത്ത് കളിൽ വിഷമുക്തമായ പ്രാദേശിക കൂട്ട് കൃഷി സംഘടിപ്പിക്കുക.
2. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക. കുടി വെള്ളം ലാബുകളിൽ ടെസ്റ്റ് ചെയ്തിരിക്കണം.
3. ചെറുകിട കൃഷിക്കാരെ സഹായിക്കുവാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക. അവരുടെ കടം എഴുതി തള്ളുക.
4. സർക്കാർ സ്കൂൾ, ആശുപത്രികൾ തുടങ്ങിയ പൊതു മേഘലാ സ്ഥാപനങ്ങൾ നിലവാരം മെച്ചപ്പെടുത്തി, കുറഞ്ഞ നിരക്കിൽ സാധാരണകാർക്ക് ലഭ്യമാക്കുക. 5. ചെറുകിട നാട്ടുകൂട്ടങ്ങളിൽ തിരഞ്ഞെടുക്കപെട്ടവർ മാസത്തിൽ ഒരിക്കൽ എങ്കിലും പന്ഗെടുത്ത് നാടുകാരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുക.
6. നിലവാരമുള്ള മദ്യം വൃത്തിയുള്ള സൂപ്പർ മാർക്കറ്റിൽ വിൽക്കുക.
7. നഗരം മോടികൂട്ടുന്നതിൽ കലാകാരന്മാരുടെ ( ചിത്രകാരൻ/ ശില്പി ) പങ്കാളിത്തം ഉപയോഗിക്കുക.
8. പൊട്ടി പൊളിയാത്ത റോഡുകൾ നിർമിക്കുവാൻ ശ്രദ്ധിക്കുക. കുറഞ്ഞ കാലം കൊണ്ട് പൊട്ടുന്ന റോഡുകൾ നിർമിക്കുന്ന കോണ്ട്രാക്ടർമാർ തുക തിരിച്ചടക്കാനുള്ള നിയമം കൊണ്ടുവരിക.
9. അനാവശ്യ ഹർത്താലുകൾ നിർത്തലാക്കുക.
10 . മാലിന്യ സംസ്കരണം തമാശക്കളിയാക്കാതെ ഗൗരവത്തോടുകൂടി ശരിയായ രീതിയിൽ നടപ്പിലാക്കുക.
കേരളത്തിനു വേണ്ടി സർക്കാർ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ
ജലസംഭരണം / ജലവിതരണം – ജലസംഭരണവും ജലവിതരണവും ക്രമീകരിച്ചാല്‍ കേരളത്തിലെ കൃഷി മെച്ചപ്പെടുത്താന്‍ സാധിക്കും.
നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കാര്‍ഷികമേഖലയെ പുനരുദ്ധരിക്കുവാനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ക്രമേണയായി കുറയ്ക്കുവാനും ഇതുകൊണ്ട് സാധിക്കും.
മഴവെള്ളസംഭരണം ഊര്‍ജ്ജിതമായി നടപ്പിലാക്കണം, പ്രത്യേകിച്ച് നഗരങ്ങളില്‍.
കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ഒരു പരിധി വരെ ഇതു കൊണ്ട് സാധിക്കും.
മാലിന്യശേഖരണം/ മാലിന്യസംസ്കരണം – ജനപങ്കാളിത്തത്തോടെ മാലിന്യ ശേഖരണവും പബ്ലിക്-പ്രൈവറ്റ് പങ്കാളിത്തത്തില്‍ മാലിന്യ സംസ്കരണവും നടപ്പിലാക്കണം.
പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് citizen policing ലൂടെയും പിഴ ഈടാക്കിയും ഇല്ലായ്മ ചെയ്യണം.
സ്ത്രീ സുരക്ഷ – സ്ത്രീ സുരക്ഷ ഉറപ്പിലാക്കാന്‍ നൈറ്റ് പട്രോളിംഗ് വര്‍ദ്ധിപ്പിക്കുകയും രാത്രികാല ബസ് സര്‍വീസുകളില്‍ മാര്‍ഷല്‍മാരെ നിയമിക്കുകയും വേണം.
വിദ്യാഭ്യാസം – സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തണം. ഇതിനായി പബ്ലിക്- പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പിലോ കോര്‍പറേറ്റ് സ്പോന്‍സര്‍ഷിപ്പിലോ പദ്ധതികള്‍ ആസൂത്രണം ചെയ്യാം.
ആരോഗ്യം – ആരോഗ്യ വികസനത്തിന് ഡല്‍ഹിയില്‍ തുടങ്ങിയിട്ടുള്ള “മോഹല്ല ക്ലിനിക്” മാതൃകയില്‍ ക്ലിനിക്കുകള്‍ തുടങ്ങണം.
പൈലറ്റ് പ്രോജക്റ്റ് ആയി ഓരോ ജില്ലയിലും ഓരോന്ന് വീതം ആയി ആരംഭിച്ച് ക്രമേണ ഓരോ പഞ്ചായത്തിലും ഓരോന്ന് എന്ന രീതിയില്‍ വ്യാപിപ്പിക്കാവുന്നതാണ്.
ഇതിലേക്ക് പ്രൈവറ്റ്- റിട്ടയേഡ് ഡോക്റ്റര്‍മാരുടെ സേവനം ലഭ്യമാക്കാം. Generic Drugs ആശുപത്രികളും ഫാര്‍മസികളും വഴി സുലഭമായി ലഭിക്കാന്‍ അടിയന്തിര നടപടികള്‍ വേണം.
സ്വകാര്യ ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യമായോ കുറഞ്ഞ നിരക്കിലോ ചികിത്സ ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കണം.
Be the first to write a comment.