2015 ൽ റാസി സംവിധാനം ചെയ്ത് പുറത്തിറക്കിയ സിനിമയാണ് വെളുത്ത രാത്രികൾ. (ആ വർഷത്തെ മികച്ച അനുകല്പന സിനിമക്കുള്ള അവാർഡ് ലഭിച്ചത് ഇതിനായിരുന്നു.) മലയാള ലെസ്ബിയൻ പ്രമേയ സിനിമകളുടെ കൃത്യമായ വളർച്ച രേഖപ്പെടുത്തിയ സിനിമയാണിത്. ദസ്തയോത്സ്കിയുടെ ഇതേ പേരിലുള്ള കഥയാണ് സിനിമയാക്കി മാറ്റിയെഴുതിയതെങ്കിലും പ്രമേയത്തെയും പരിചരണത്തെയും രാഷ്ടീയവൽക്കരിക്കാൻ ഇതിവൃത്തത്തിൽ കാര്യമായ മാറ്റം കൊണ്ടുവരികയും അട്ടപ്പാടിയിലെ ഇരുള ജന വിഭാഗത്തിലെ കഥാപാത്രത്തെയും ജീവിത പരിസരത്തെയും സിനിമയിൽ കൊണ്ട് വരികയും ചെയ്തിട്ടുണ്ട്. ദസ്തയോത്സ്കിയുടെ കഥ അനുകൽപ്പനത്തിനായി തെരഞ്ഞെടുക്കുമ്പോൾ ബ്രാഹ്മണ സൗന്ദര്യ ധാരകളെ
velutha-rathrikalറദ്ദ് ചെയ്യുക എന്നത് സിനിമയെ രാഷ്ട്രീയവൽക്കരിക്കാനുള്ള തീരുമാനമാവാനേ സാധ്യതയുള്ളു. കടവുളെ, ഊങ്കൾ തുടങ്ങിയ ഭാഷാപ്രയോഗങ്ങളും, ദ്രാവിഡ ഈണവും ഭാഷയും മലയാള സിനിമയുടെ പശ്ചാത്തലത്തിൽ ദൃശ്യപരിചരണത്തിന് ഉപയോഗിക്കുന്നത് ആദ്യമായിട്ടായിരിക്കില്ല. എന്നാൽ ഗതാനുഗതികമല്ലാത്ത ഗൗരവമേറിയ ഒരു പ്രമേയത്തിന്റെയും സൗന്ദര്യസങ്കല്പത്തിന്റെയും  പശ്ചാത്തലത്തിൽ അതിവിടെ കടന്നിരിക്കുന്നത് ആദ്യമായാണ്. ഇരുള വംശത്തിന്റെ കഥ എഴുതി വെച്ചീടാൻ ഉർവ്വിയിലൊരുവരുമില്ലാതെ പോയല്ലോ എന്ന് ഈ സിനിമ കേട്ടിട്ടുണ്ട്. കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി എന്ന് പൊയ്കയിൽ അപ്പച്ചൻ എഴുതിയത് ഈ സിനിമ വായിച്ചിട്ടുണ്ട്. ഒരു വംശത്തെ അപഹാസ്യരാക്കിയും പരിഹസിച്ചും ചൂഷണം ചെയ്തും വളർന്ന കേരള ജനതക്കു വേണ്ടിയായിരുന്നു മലയാള സിനിമ മുമ്പ് അവരെ സ്ഥാനീയരാക്കിയത് എന്ന് ഈ സിനിമ കണ്ടിട്ടുണ്ട്. ദസ്തയോത്സ്കിയുടെ കഥയിൽ പുരുഷൻ പരാജിതനാണ്, കാമുകനാണ്. പെണ്ണിനാൽ അവളുടെ പെൺസഹയാത്രികക്ക് വേണ്ടി പരിത്യക്തനായ പുരുഷൻ. പരാജിതനായ കാമുകനും പരാജിതനായ പുരുഷനുമാണ് ചെല്ലി ( സ്മിത അമ്പു)യുടെ മനു (ഡെസ്നി ജെയിംസ് )എന്ന കാമുകൻ. അയാൾ സിനിമയുടെ അവസാനം വിലപിക്കുന്നു. നിർവൃതിയുടെ ഒരു മുഴുവൻ നിമിഷം!നിമിഷത്തിനു വേണ്ടിയാണല്ലോ ഞാൻ കാതോർത്തത്. ഈ ഒരു ആയുഷ്കാലത്തെക്ക് ഇത് മതിയാവാതെ പോവുന്നതെന്ത് ? ജ്യോതി ( സരിത കുക്കു )യുമായുള്ള ചെല്ലിയുടെ സഹജീവനത്തിന് അയാൾ തടസ്സം നിൽക്കുന്നേ ഇല്ല എന്നു മാത്രമല്ല അതിന്നുള്ള വഴി ഒരുക്കി കൊടുക്കുന്നതും അയാൾ തന്നെ. നാല് രാത്രിvelutha-rathrikal-mwgfxകളിലും തങ്ങളുടെ പ്രിയപ്പെട്ട സൗഹൃദത്തിന്റെ പൂക്കാലത്തിനൊടുവിൽ അഞ്ചാമത്തെ രാത്രി അയാൾ തന്റെ പ്രേമം ചെല്ലിയോട് തുറന്ന് പറയുന്നു. ഒന്നാമത്തെ രാത്രി ചെല്ലി അയാളോട് പറഞ്ഞിരുന്നു. നിങ്ങളോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നിപ്പോവുന്നു. ഞാൻ കണ്ട പുരുഷൻമാരെല്ലാം പ്രേമവുമായി അടുത്ത് വരും. എന്നാൽ നിങ്ങൾ അങ്ങിനെയല്ല. അഞ്ചാമത്തെ രാത്രി ചെല്ലി അയാളോടുള്ള പ്രണയത്തിന്റെ പാരസ്പര്യത്തിൽ പറഞ്ഞു പോവുന്നു. ‘അവൾ നിങ്ങളായിരുന്നെങ്കിൽ…. അല്ലെങ്കിൽ നിങ്ങൾ അവളായിരുന്നെങ്കിൽ….’ ജ്യോതിയിലേക്ക് തന്നെയാണ് അവളുടെ പിൻമടക്കം. മറ്റൊരു പുരുഷനുമൊത്തുള്ള ജീവിതം നൽകിയ കയ്പ് നിറഞ്ഞ അനുഭവത്തിന്റെ പാഠമല്ല മനുവിൽ നിന്നും razi-muhammadജ്യോതിയിലേക്കുള്ള ചെല്ലിയുടെ പ്രയാണത്തിന് ഹേതു. സാമ്പ്രദായികാർത്ഥത്തിൽ മനു സ്ത്രൈണമായ ഗുണങ്ങൾ ഉള്ള കാല്പനിക കാമുകനാണ്. ജ്യോതി എന്ന പെണ്ണിൽ മനു എന്ന ആണിന്റെ ഗുണങ്ങളും മനു എന്ന പുരുഷനിൽ ജ്യോതി എന്ന പെണ്ണിന്റെ ഗുണങ്ങളും അന്വേഷിച്ച ചെല്ലി ബൈസെക്ഷ്വൽ കാമുകിയാവാനെ തരമുള്ളു. അവൾക്ക് ആണിനെയും പെണ്ണിനെയും പ്രണയിക്കാൻ സാധിക്കും. മനു എന്ന കാമുകൻ പെണ്ണിന്റെ ലിംഗ പദവിയിലേക്കുയർത്തപ്പെട്ട് പെണ്ണിനെ പുൽകാൻ കൊതിച്ച് പരാജിതനായ കാമുകന്റെ പ്രതിബിംബമാണ്. പെണ്ണും ആണും പങ്കിടുന്ന ലിംഗ പദവിയുടെ സമാനത ഇല്ലായ്മയിൽ നിന്നുള്ള പിൻമടക്കം കൂടി ലെസ്ബിയൻ രാഷ്ട്രീയ സൂചനയായി ഉൾച്ചേർക്കാൻ വെളുത്ത രാത്രികൾക്ക് സാധിക്കുന്നുണ്ട്. സഹയാത്രികർ എന്ന ലിംഗ പദവിയിൽ ഉൾച്ചേർന്ന സമാനത പാരമ്പര്യ ഭാര്യാ – ഭർതൃ പദവികൾ ഉൾക്കൊള്ളുന്നുണ്ടോ എന്നത് മറ്റൊരു അന്വേഷണ വിഷയമാണ്.

ലൈംഗികതക്ക് വലിയ തിരുത്താണ് വെളുത്ത രാത്രികൾ നൽകാൻ ശ്രമിക്കുന്നത്. ആണും പെണ്ണും ഇണചേർന്നാൽ ലഭ്യമാവുന്ന അലൗകിക സൗഖ്യസ്ഥായി മാത്രമല്ല ലൈംഗികത എന്ന താക്കോൽ പഴുതാവുന്നു ചെല്ലിയും അവളുടെ കൂട്ടുകാരിയും തമ്മിലുള്ള ആലിംഗനം, അവരുടെ കൂട്ടുനടപ്പ്, അവരുടെ നാടുകാണിയാത്ര, അവരുടെ സതീർത്ഥ്യത്വം, സിനിമയിലെ അവസാനത്തിലുള്ള അവരുടെ ഇല്ലാതാവലും. അവർ ഞാനല്ലോ എന്ന് സിനിമ കാണുന്ന അവളോട് അവർ താദാത്മ്യപ്പെടുന്നു പോലുമുണ്ട്.

image

സംഭാഷണ പ്രധാനമാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഒറ്റ ഷോട്ടുകൾ. ആണും പെണ്ണും രണ്ടല്ലാതെ ഒന്നായി മാറി ചെല്ലിയും കൂട്ടുകാരിയും ഉരിയാടുന്ന രണ്ട് പേരുടെയും ആത്മഭാഷണങ്ങൾ പോലെ അത് കേട്ടിരിക്കാം. വെളുത്ത രാത്രികളുടെ സിനിമാ ഭാഷയും നിറവും സൗന്ദര്യ മാനദണ്ഡങ്ങളും കലയെ കുറിച്ചുള്ള സങ്കല്പവും വ്യതിരിക്തമാവുന്നതും, വിപണി മൂല്യങ്ങളോടു പേർ പിരിയുന്നതും സത്യസന്ധമായ ആഖ്യാന പരിസരത്തിനെപ്പറ്റിയുള്ള ആലോചനകളിൽ നിന്നാണ്. അനുകൽപനത്തിലെ സാക്ഷാത്കാരം എന്ന തലത്തിലേക്ക് തന്റെ സിനിമയെ റാസിക്ക് ഉയർത്താൻ സാധിച്ചു എന്നുള്ളതും എടുത്തു പറയേണ്ടതാണ്. ഒരു സാഹിത്യകൃതി തികച്ചും വ്യത്യസ്തവും ദേശീ പ്രാധാന്യമുള്ളതുമായ പശ്ചാത്തതലത്തിൽ ആഖ്യാനം ചെയ്യുകയും അതിനെ രാഷ്ട്രീയ മൂല്യവും നൂതനപ്രമേയമൂല്യമുള്ളതും ആക്കി തീർക്കാൻ സാധിച്ചു എന്നിടത്താണ് ഈ സിനിമ കലാമൂല്യമുള്ളതായി മാറുന്നത്.

ഇവിടെ ചർച്ചക്കെടുത്ത നാല് സിനിമകളും വ്യത്യസ്ത തലത്തിൽ പെൺകൂട്ടിന്റെ ലെസ്ബിയൻ രാഷ്ട്രീയം പ്രമേയവൽക്കരിച്ചവയാണ്. ഒളിയാഖ്യാനം (Hidden Narration) എന്ന സൗന്ദര്യമാണ് ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുടെ കലാമൂല്യത്തിൽ പ്രധാനമെങ്കിൽ വെളുത്ത രാത്രികളിൽ  താരതമ്യേന പുതിയ പ്രമേയമായ ലെസ്ബിയൻ രാഷ്ട്രീയം കുറെ കൂടി വിവൃതമായി ആഖ്യാനം ചെയ്യുകപ്പെടുകയും ആത്മനിഷ്ഠമായ കാവ്യം പോലെ ഉറഞ്ഞ് കൂടുകയും ചെയ്യുന്നു. മുഖ്യധാരാ – ജനപ്രിയ സൗന്ദര്യ സങ്കല്പമനുസരിച്ച് നിർമ്മിച്ചതുമല്ല അത്.

frida-kahlo-two-nudes-in-the-forest                                Two Nudes in the Forest –  Painting by Frida Kahlo

ലെസ്ബിയനിസത്തിലെ രാഷ്ട്രീയമായ അന്വേഷണങ്ങൾ ആണ് അതിനെ ലൈംഗികതയുമായി ബന്ധപ്പെട്ടു മാത്രം നിലനിൽക്കുന്നത് എന്ന ധാരണയെ തിരുത്തിയത്. സമൂഹ അബോധത്തിൽ നിലനിൽക്കുന്ന പുരുഷബോധ മേൽക്കോയ്മകൾക്ക് നേരെയുള്ള ഒരു പ്രതിരോധം കൂടിയായി അത് വളർന്നു വരികയും ലൈംഗിക ബന്ധത്തിൽ പോലും പ്രവർത്തിക്കുന്ന പുരുഷസങ്കല്പത്തിലെ കരുത്തിന്റെയും സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷ മേലധികാര ബന്ധത്തിന്റെയും രാഷ്ട്രീയപ്രതിരോധത്തെ കൂടി അത് ഉൾവഹിക്കുകയും ചെയ്യുന്നുണ്ട്. അധികാര മനോഭാവത്തെ  പ്രതിസ്ഥാനത്ത് നിർത്തി വിചാരണക്കെടുക്കാൻ ലെസ്ബിയൻ രാഷ്ട്രീയത്തിലെ വ്യാഖ്യാനങ്ങൾക്ക് സാധിക്കുന്നുണ്ട്.  ലൈംഗികതയിലെ പുരുഷ മേൽക്കോയ്മാ രാഷ്ട്രീയത്തെ അത് നിരാകരിക്കുകയും പുരുഷന്റെ അധികാരമണ്ഡലത്തെ പുറന്തള്ളി പുതിയ സാമൂഹിക സമ്പ്രദായത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീവാദ കാഴ്ചപ്പാടിലൂടെയാണ് ലെസ്ബിയനിസത്തിന്റെ വികാസം സാധ്യമാവുന്നത്. സാമൂഹിക കാരണങ്ങളാൽ നിർമ്മിക്കപ്പെടുന്ന വ്യക്തി സങ്കല്പങ്ങങ്ങളെ അട്ടിമറിക്കുവാനായി വ്യത്യസ്തവും സ്വയം നിർമ്മിതവുമായ ഒരു ലൈംഗിക സ്വത്വം ഉണ്ടാക്കിയെടുക്കുക എന്ന നിലയിലാണ് കിറ്റ്സിംഗർ ലെസ്ബിയനിസത്തെ maxresdefaultകാണുന്നത്. (The social construction of lesbianism) സാമ്പ്രദായിക സ്ത്രീ-പുരുഷ ബന്ധങ്ങളിലെ മേൽ സൂചിപ്പിച്ച അധികാര ബന്ധങ്ങൾക്കുള്ള ബദൽ എന്നതുമാത്രമല്ല, ഇതിനെ പ്രസക്തമാക്കുന്നത്. ലെസ്ബിയനിസത്തിന്റെ കർതൃത്വം  സ്ത്രീക്കാണ് എന്നതും ബന്ധത്തിലെ ഉടമ ഭാവത്തെ  നിഷേധിക്കുന്നതും അതിനെ പ്രസക്തമാക്കുന്നു.  ലൈംഗിക സംതൃപ്തിക്കും പ്രത്യുൽപാദനത്തിനും പുരുഷന്റെ ആവശ്യം സ്ത്രീക്ക് വേണ്ടി വരും. എന്നാൽ അതൊരു അനിവാര്യതയായി ലെസ്ബിയനുകൾ കരുതുന്നില്ല എന്ന് മാത്രമല്ല, സ്ത്രീ പുരുഷ ലൈംഗിക ബന്ധം ലൈംഗിക പ്രക്രിയയിലെ ഒരു സമ്പ്രദായം മാത്രമാണെന്നും അവർ വാദിക്കുന്നു. കുടുംബഘടനക്കകത്തെ സ്ത്രീ പദവി നിരവധി ആൺബോധ അധീശ വ്യവഹാരത്തിനകത്ത് പ്രവർത്തിക്കുന്ന ഒന്നാണ് എന്ന 51uqwfbzwql-_sx321_bo1204203200_സ്ത്രീബോധ കാഴ്ചപ്പാടുകളുടെ വികാസം കൂടിയാണ് പെൺ സഹയാത്രാ സഹജീവനം എന്ന ചിന്തയുടെ സാധ്യതകളിൽ ഒന്ന്. സാമ്പ്രദായിക കുടുംബ ഘടനക്കുള്ളിലെ അധികാര ബന്ധത്തിനുള്ളിൽ നിന്നുള്ള പുറത്ത് കടക്കൽ കൂടിയാണ് പെൺ സഞ്ചാരത്തിന്റെയും കൂട്ടു ജീവിതത്തിന്റെയും ഈ വഴി. ആൺബോധം എന്നപരമ്പരാഗത ആശയ അബോധം  പൊതുബോധത്തിൽ നേടുന്ന മേൽക്കോയ്മ എന്ന അർത്ഥത്തിൽ അധീശ വർഗത്തിന്റെ ബോധം എന്ന ഹെജിമണി ക്കെതിരെ ഉള്ള രാഷ്ട്രീയം കൂടിയായി ലെസ്ബിയൻ രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടതുണ്ട് .

ലൈംഗികതയിലധിഷ്ഠിതമായ സ്വാതന്ത്ര്യങ്ങൾ ബന്ധങ്ങൾ എന്നതിലുപരി സ്ത്രീയുടെ വ്യക്തിത്വവും സ്വാതന്ത്രവും ആയി ബന്ധപ്പെട്ട സാമൂഹിക ക്രമത്തെപ്പറ്റിയുള്ള അന്വേഷണങ്ങളും പുതുവഴി തേടലുമൊക്കെയായി പെൺകൂട്ടുകളെ സംബന്ധിച്ച രാഷ്ട്രീയം അതിന്റെ തുറസ്സുകൾ അന്വേഷിക്കുന്നു.

പാശ്ചാത്യ സമൂഹത്തിൽ ലെസ്ബിയൻ സാമുഹിക ക്രമങ്ങളും സിനിമകളും കുറവല്ല. ഇന്ത്യൻ സിനിമ  സമീപകാലത്താണ് ഇവ്വിഷയം അന്വേഷിച്ചത് എന്ന് പറയാം. ദീപാ മേത്ത സംവിധാനം ചെയ്ത ഫയർ (1996) കരൺ റസ്ദീൻ സംവിധാനം ചെയ്ത ഗേൾഫ്രണ്ട് (2004) രാജ് അമിത് കുമാറിന്റെ ബ്ളമിഷിങ്ങ് ലൈറ്റ് (2014) എന്നിവയാണ് ലെസ്ബിയനിസം പ്രമേയമാക്കിയ ഇന്ത്യൻ സിനിമകൾ.

Comments

comments