കവിതയെഴുത്തിന്റെ ഒരു ഘട്ടത്തില്‍ മുഖപുസ്തകത്തിലൂടെ കടന്നുപോകുന്ന സമയത്ത് ഇവിടെ ഇംഗ്ലീഷില്‍ എഴുതുന്നവരെ ശ്രദ്ധിച്ചപ്പോഴാണ് റാഷ് ( Ra Sh) എന്ന  പേരും എഴുത്തും പരിചിതമാകുന്നതും N. രവിശങ്കര്‍  അഥവാ `റാഷ്’ എന്ന കവിമനുഷ്യനുമായി സൗഹൃദം ഉണ്ടാകുന്നതും.

എന്റെ  കവിതകളെ ഞാന്‍ മിക്കപ്പോഴും റാഷിന്റെ അടുത്തേക്ക്‌ പറഞ്ഞു വിടാറുണ്ട്. അവയെ കുറേക്കൂടി മെച്ചപ്പെടുത്താന്‍, അല്ലെങ്കില്‍ മൊഴിമാറ്റം ചെയ്യാന്‍. ഇതിനൊക്കെ തിരക്കുകള്‍ക്കിടയിലും ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും റാഷ് സമയം കണ്ടെത്തുന്നത് അതിയായ സന്തോഷം തന്നിട്ടുണ്ട്. അഭിപ്രായങ്ങളുടെ, 14560120_205621889849780_838369744880651289_oവായന എഴുത്തുകളുടെ, പങ്കുവെക്കലുകളില്‍ ഉള്ളില്‍ പതിഞ്ഞിട്ടുള്ളത് തുറന്ന ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്ന ഉയര്‍ന്ന ജനാധിപത്യബോധമുള്ള ഒരു കവിമനസ്സാണ്. അത് കൊണ്ട് തന്നെയാണ് മുംബൈയിലെ പ്രശസ്ത കവിതാ പ്രസാധകരായ പോയട്രിവാല മുന്കൈയ്യെടുത്തു പ്രസിദ്ധീകരിച്ച റാഷിന്റെ കവിതകളുടെ  ആദ്യസമാഹാരമായ  Architecture of Flesh’ അഥവാ `മാംസത്തിന്റെ വാസ്തുവിദ്യ’ എന്ന കൃതിയിലൂടെ  കടന്നുപോവുമ്പോള്‍ കേവലമായ ആസ്വാദനത്തിന് അപ്പുറമുള്ള വായനാനുഭവം  എനിക്ക് കിട്ടുന്നതും ആ അനുഭവത്തെ ഞാന്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നതും.

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റും കോളമിസ്റ്റുമായ മീന കന്തസാമിയാണ് ഈ സമാഹാരത്തിന് ആമുഖകുറിപ്പ് എഴുതിയിട്ടുള്ളത്.

കവിതകള്‍ ഉണങ്ങാത്ത മുറിവുകളായി കൊത്തി വെക്കപ്പെടുന്ന ശരീരമാണ് ഇതിലെ എഴുത്തുകളുടെ ജീവിതപരിസരം. നിരന്തരം വേട്ടയാടപ്പെടുന്ന ശരീരം. ഏതു നിമിഷത്തിലും എവിടെ നിന്നും തുളഞ്ഞു കയറാവുന്ന മരണത്തില്‍ നിന്നും പിടഞ്ഞോടുവാന്‍ കാത്തു കൂര്‍പ്പിക്കുമ്പോഴും ഉള്ളില്‍ ആഴത്തില്‍  തിളയ്ക്കുന്ന  രതികാമനകള്‍, മെരുക്കാനാവാത്ത സ്വാതന്ത്യ്ര ബോധത്തിന്റെ ആദിമ വന്യത; ഇതൊക്കെയും ഈ കവിതകളില്‍ കാണാനാകുന്നു. ഒരേ സമയം ജീവിതത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന വഴികളില്‍ ഒഴുകുമ്പോഴും വഴുതുമ്പോഴുമുള്ള താളവും അതില്‍ നിറയുന്നു. ഇരയുടെ നിലവിളി, മുഴങ്ങുന്ന തോല്‍ വാദ്യവും വേട്ടക്കാരന്റെ  നിയമങ്ങളുടെ പൊളിച്ചെഴുത്ത്മാകുന്നു.

ഉഭയലൈംഗികതയുടെ തുറന്നിടലുകള്‍

സ്വന്തം ഉഭയ ലൈംഗികസ്വഭാവം അഭിമാനപൂര്‍വം  വെളിപ്പെടുത്തുന്ന  കവിതാശരീരം നമ്മള്‍  നോക്കിക്കാണേ പരസ്പരം പിളര്‍ന്നു പുണരുകയും പടര്‍ന്നു  വളരുകയും  ചെയ്യുന്നു. എന്നാലത് തുടിച്ചുയരുന്നത് സ്ത്രൈണലൈംഗികതയുടെ വേലിയേറ്റങ്ങളില്‍ ആണെന്നും  കാണാം. ഈ സ്വഭാവം The Story of YY എന്ന കവിത കൊണ്ട് സൂചിപ്പിക്കാമെന്നു  കരുതുന്നു. YY എന്നാല്‍ ചൈനീസ് തത്ത്വശാസ്ത്രപ്രകാരമുള്ള യിന്നും യാങ്ങും.

(യിന്ന്‍- പ്രകൃതി, യാങ് – പുരുഷന്‍). ആഘോഷപൂര്‍വ്വം എന്നതിനേക്കാള്‍ ആടിത്തിമിര്‍ത്തു കൊണ്ട് എന്ന പ്രയോഗമാണ് യിന്നിന്റെ ജനനത്തിനു ചേരുക. പര്‍വതങ്ങള്‍ പൊറാട്ട്കളി നടത്തുകയും സൂര്യന്‍ `ക്രോസ്-ഡ്രസ്സിംഗ്’ നടത്തുകയും ചെയ്യുന്ന സമയം.യിന്നിനു ശേഷം മാത്രമാണ് യാങ്ങ്‌ എത്തുന്നത്. ഒരു പ്രണയയന്ത്രത്തില്‍ (Love Machine) – അഥവാ  ഒരു സ്ട്രെട്ച്ചറില്‍ – യാങ്ങ്‌ യിന്നിന്റെ രതിവേഗം അറിയുന്നു. എന്നാല്‍, ഇടവേള സമയത്ത് യിന്നില്‍ നിന്നും ഒളിച്ചോടുന്നവന്‍ ആണ് അയാള്‍. പക്ഷെ, യിന്നില്‍ നിന്ന് അയാള്‍ക്ക്‌ മോചനമില്ല. മരണം എത്താറായെന്നു അറിയുന്ന സമയത്ത് യാങ്ങ്‌ യിന്നിനെ കാത്തിരിക്കുന്നു. യിന്നാകട്ടെ  യുഗങ്ങളോളം  അകലെയും. യാങ്ങ്‌ ഏകാന്തമായ മരണത്തിലേക്ക് അടുക്കുമ്പോള്‍ യിന്നിന്റെ ശക്തമായ തിരിച്ചുവരവറിയിച്ചുകൊണ്ട് കവിത അവസാനിക്കുന്നു.

The air bloomed with the faint scent
Of a throbbing vulva.

(Yinnamma, what took you so long?!)

(The Story of YY)

പുരുഷാധികാരത്തിന്റെ അഹന്തയെ വിഴുങ്ങുന്ന, പൂര്‍ണതയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന സ്ത്രീസത്തയെ വെളിപ്പെടുത്തുന്ന, ഇതേ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന കവിതകളാണ് From a male cannibal’s journal of love, From a female cannibal’s journal of love, Nakli Nakli Girl എന്നീ കവിതകള്‍.

My Nakli nakli girl,

Of the marbles and the seeds

And nakli nakli kisses

So tamarind-ly sweet,

You take the cosmic form,

A nibli ribli avatar,

A Devi in her kaavu. ***

(Nakli Nakli Girl)

സ്വതന്ത്ര ശരീരം – ഗന്ധങ്ങള്‍, ഒഴുക്കുകള്‍.

ഈ പുസ്തകത്തിന്റെ `ഗന്ധം ശ്വസിക്കുമ്പോള്‍’ എന്നെഴുതിയാല്‍, അത് ത്രസിക്കുന്ന ശരീരം സ്വന്തമായുള്ള എഴുത്തുകള്‍ എന്ന നിലയ്ക്ക് ഏറ്റവും അര്‍ത്ഥവത്താകുന്നു എന്ന് കാണാം. നേര്‍ത്ത ശ്വാസം പോലും അറിയുന്ന സ്പര്‍ശിനികള്‍, നിയമങ്ങളും വിലക്കുകളും മുറുകുന്ന കെട്ടുകള്‍ ഉലച്ചുകൊണ്ട് കടന്നെത്തുന്ന കാറ്റുകള്‍, വിയര്‍പ്പിന്റെ രതിയുടെ രക്തത്തിന്റെ ഗന്ധങ്ങളെല്ലാം അന്വേഷിച്ചു പോകുന്ന ചടുലമായ നീരൊഴുക്കുകള്‍, രഹസ്യ വഴിത്താരകളെല്ലാം നിറച്ചു കൊണ്ടവ ഒഴുകിയെത്തുന്നത് തുറന്ന ആകാശത്തിനു താഴെ സ്വതന്ത്രമായ ജലപ്പാതകളെ ലക്‌ഷ്യം വെച്ചുകൊണ്ടാണ്‌.

Unwashed hair always smells of wood smoke.
Mouth smells of eaten fruits, forest herbs, juices of the hunt and jugular blood.
Neck smells of yesterday’s flowers and today’s bite-marks.
Breasts smell of the pastures, haystacks, butter and brass bells.
Armpits smell of bush fires and roasted fireflies.
Navel smells of a cool pool in a stone quarry.
(Scents of Love)

Red Star Resort എന്ന കവിതയില്‍ രണ്ടു പേരും പ്രണയത്തിലൂടെ കടന്നുപോകുന്നത് മുഴുവന്‍ മനുഷ്യരുടെയും വിഹ്വലതകളെ അഗാധമായി ആലിംഗനം ചെയ്തുകൊണ്ടാണ്.

We made love for all suffering women.

We died in ecstasy for all deprived men.

In Red Star resort.

(Red Star Resort)

 എന്നാല്‍, പ്രണയം സംഭവിക്കുന്നത്‌ റെഡ് സ്റ്റാര്‍ റിസോര്‍ട്ടില്‍ വെച്ചായതിനാല്‍, ചുവന്ന നക്ഷത്രവും പ്രണയത്തിന്റെ ചോരയും മറച്ചു വെക്കാനാകുന്ന കച്ചവടതിളക്കമുള്ള ഒഴിവിടങ്ങളില്‍ ഒതുങ്ങുമോ നമ്മുടെ അന്വേഷണങ്ങള്‍ എന്ന ചോദ്യത്തിനും ഈ കവിത കാരണമാകുന്നുണ്ട്. പക്ഷെ, തീവ്രപ്രണയത്തില്‍ മാത്രം സാധ്യമാകുന്ന പ്രതീക്ഷയില്‍ ഈ കവിത ജീവിക്കുന്നു.

 We will meet again one day

My comrade,

In a houseboat night

In sea food frenzy

In an orgy of camaraderie

You dead/ me alive

Me dead/ you alive

We dead/world alive

World dead/we alive,

In Red Star Resort.

രാഷ്ട്രീയം, പ്രതിരോധം, അടയാളമൊഴികള്‍

സ്ത്രീയുടെ സര്‍ഗാത്മകമായ ശക്തി സാന്നിധ്യമാണ് റാഷിന്റെ കവിതകള്‍ ലക്‌ഷ്യം വെക്കുന്നതും ആഘോഷിക്കുന്നതും. ചില രചനകള്‍ സ്ത്രീ-പുരുഷ ദ്വന്ദങ്ങളുടെ പുറന്തോടുകള്‍ പൊളിച്ചു കളഞ്ഞു കൊണ്ട് യിന്ന്‍-യാങ്ങ്‌ നൈരന്തര്യത്തിന്റെ ഘട്ടവും കടന്ന് സംയോജനത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങള്‍ ആകുന്നുമുണ്ട്.

She left leaving not a

Farewell note, but this time

I found the tattoo stuck

Around my nipples like

Two waxing and waning moons.

My eyes brimmed over with

The oil of love as they

Slowly grew big and

Two droplets of milk

Hung precariously

From their

Peaks.

(The case of the Girl with the slippery tattoo)

അതേ സമയം, സ്വതന്ത്രമായ സ്ത്രീസത്തയിലേക്ക് ഒഴുകുമ്പോഴും പുരുഷ സ്വത്വത്തിന്റെ സാമൂഹ്യനിര്‍മ്മിതിയില്‍തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ചില പരിമിതികളും സംഭവിക്കുന്നുണ്ട് ചില രചനകളില്‍. My Plump Girl എന്ന കവിതയും മറ്റു ചില കവിതകളില്‍ കാണപ്പെടുന്ന പാട്രിയാര്‍ക്കല്‍-വ്യവസ്ഥാപിത പുരുഷാഭിരുചികള്‍ക്ക് രസിക്കുന്ന തരം (കവി ഒരു പക്ഷെ അതാഗ്രഹിക്കുന്നില്ലെങ്കില്‍പ്പോലും) പ്രയോഗങ്ങളും ഉദാഹരണങ്ങള്‍.

Her body a warm water bed in which

I sank and surfaced sank and surfaced.

Wherever my prick rolled,her cunt followed

And swallowed and bellowed and jellowed.

Plomp plomp I plodded on navigating her plumpness

As I was sucked in creamed on and battered to messy plasma.

When I emerged, she lay there glowing like a pool of egg yolk.

(My plump girl)

സ്ത്രീയ്ക്ക് സ്വന്തം ശരീരത്തെ കുറിച്ചു അപകര്‍ഷതാബോധം ഉണ്ടാക്കുന്ന തരത്തില്‍ സമൂഹത്തില്‍ നിലവിലിരിക്കുന്ന വാര്‍പ്പ് മാതൃകകളെ ചോദ്യം ചെയ്യുന്നതില്‍ ഒരളവു വരെ വിജയിക്കുന്നുണ്ട് My Plump Girl എന്ന കവിത. എന്നാല്‍, ശരീരത്തില്‍ തുടങ്ങി, അതില്‍ രമിച്ച്, ശരീരം മാത്രമായൊതുങ്ങുന്നതും സ്ത്രീയെന്ന സാമൂഹ്യ മനുഷ്യ ജീവിയുടെ മറ്റു സാധ്യതകളിലേക്ക് വളരുന്നില്ല എന്നതും ഇത്തരം രചനകളുടെ പരിമിതിയാണ്. സദാചാരപ്പോലീസ്മനസ്സുകളെ വിറളി പിടിപ്പിക്കുന്ന എഴുത്തുകള്‍ തന്നെയാണിവ. എന്നാല്‍, കവിയുടെ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍, കവിതകള്‍ മുന്നോട്ടു വെക്കുന്ന ചോദ്യങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ കേള്‍പ്പിക്കാന്‍ പലപ്പോഴും ഈ ശരീര സ്വഭാവവും അതില്‍ അഭിരമിച്ചു പോകുന്ന ഇടങ്ങളും തടസ്സമാകുന്നുണ്ട് എന്ന് തോന്നുന്നു. ശരീരം ഒരേ സമയം സ്വാതന്ത്ര്യവും പരിമിതിയുമാകുന്ന അവസ്ഥ.

എന്നാല്‍, തെളിവുകളെല്ലാം തുടച്ചു നീക്കപ്പെട്ടിട്ടും തെറിച്ചു നില്‍ക്കുന്ന രക്തത്തുള്ളികള്‍ പോലെ റാഷിന്റെ ചില കവിതകള്‍ ദേശരാഷ്ട്രം ജനങ്ങള്‍ക്കെതിരെ നടത്തുന്ന യുദ്ധങ്ങള്‍ക്കെതിരെ, ബലാല്‍സംഗം ആയുധമാക്കിയ പുരുഷാധിപത്യ-ജാതി വ്യവസ്ഥയ്ക്കെതിരെ രേഖപ്പെടുത്തുന്ന സാക്ഷിമൊഴികള്‍ ആകുന്നു.

Pins driven into his nails,
he was hung from a thorn tree and asked,
“Who are you? From which clan? Who, your chief?”

Reeds plunged into her holes,
she was laid on a red ant heap and asked,
“Who are you? From which clan? Who is he?”

(Here Lie)

In Khairlanji, you
are torn flesh, stripped meat on cart wheels,
skewered genitals, broken legs, Exhibit number one
not not not to one million. ‘Lowly mouse holes’
pried open with upper caste crowbars.

(Architecture of Flesh)

ഈ എഴുത്തുകളിലാണ് റാഷ് കവിതകളുടെ ഹൃദയം വെളിപ്പെടുന്നത്.

Exhibit number one million one.
The blood is not the thing.
Nor the searing wolf bites.
Nor the ripped intestines.
It is the gloat in the eyes
that bore into the flesh
that day, this day, every damn day.

(Architecture of Flesh)

വാക്കുകളുടെ രാഷ്ട്രീയം, വാക്കുകള്‍ വില്‍പ്പനച്ച്ചരക്കുകള്‍ ആകുന്ന വര്‍ത്തമാനകാലം ഇവയൊക്കെ വ്യക്തമാക്കുന്നു Words and Their Cure എന്ന കവിതയില്‍.

Then, I met a Word Cleaner who worked in a
Word Asylum who told me words didn’t like detergents.
No prill or thrill for them, said he, continuing in a
Conspiratorial note that the dirtiest word he ever had to clean
Was God.

(Words and their cure)

കേരളത്തില്‍ നടന്ന ചുംബന സമരമെന്ന സമകാലീന പ്രതിഷേധസമരത്തെ അടയാളപ്പെടുത്തുന്നു ഈ വരികള്‍-

They settled into a long kiss wet with the mist

And mysterious hums resonating from throats.

From behind a bush

Eyes watched.

They held stones

In their free hands.

(Kisses of Love)

വ്യവസ്ഥാപിത മാതൃകകളെ ചോദ്യം ചെയ്യുന്ന സ്നേഹത്തെ, ശരീരങ്ങളെ,സമരങ്ങളെ അടിച്ചമര്‍ത്താനൊരുങ്ങി നില്‍ക്കുന്ന വര്‍ത്തമാന കാലത്തിനെതിരെ നില കൊള്ളുന്ന മറ്റൊരു കവിതയാണ് Black.

Black is an eyeless raven

A  coitus without candles

A sound without sight

A tear lost on the road.

Black is the womb of love

Where a one  eyed baby

Swims in future’s fluid

Turning densely densely  densely  dark.

(Black)

ഈ സമാഹാരത്തിലെ മറ്റു പല കവിതകളെകുറിച്ചും ഇനിയും എഴുതേണ്ടതുണ്ടെന്നു ഓര്‍ക്കുന്നു. In the beginning was a Worm, Of Dogs and Men, Dogs Day 2- Mating Season, Gundanur Gunda – An Anthem, Eagle’s I, Buddha Goes Fishing എന്നിവ അവയില്‍ പ്രധാനപ്പെട്ടത്. ആശുപത്രി മണങ്ങള്‍ക്കും തീവ്രമായ വേദനകള്ക്കുമിടയില്‍  മിടിക്കുന്ന ജീവിതാസക്തിയുടെയും മരണത്തിന്റെ വിരല്‍ത്തുമ്പ്‌ തൊട്ടുകൊണ്ടുള്ള തിരിച്ചുവരവുകളില്‍ മാത്രമുണ്ടാവുന്ന അറിവുകളുടെയും രേഖാചിത്രങ്ങളാകുന്ന Intensive Care Unit –I, Intensive Care Unit II, War Trophies, Seizure എന്നീ കവിതകളും Law and Justice, Faith and Fact എന്നിങ്ങനെ ദ്വന്ദങ്ങളെ മുന്‍ നിര്‍ത്തിയുള്ള അന്വേഷണങ്ങളും എടുത്തു പറയേണ്ടവ തന്നെ.

Aphrodisiac എന്ന കവിതയില്‍ പ്രത്യയശാസ്ത്രപ്രയോഗങ്ങളില്‍ സംഭവിച്ച വീഴ്ച്ചകളെ പ്രശ്നവല്‍ക്കരിക്കുന്നു.

Eyes, nose, ears and lips carved to ribbons,
Marx’s head, in a pine box, jostles for space
near a crate of weepy onions.

(Aphrodisiac)

വലിയൊരു വാണിഭകേന്ദ്രം മാത്രമായി ചുരുങ്ങുന്ന ലോകത്തില്‍ പ്രത്യാശകളെ വേരോടെയറുത്ത് വില്‍പ്പനയ്ക്ക് വെക്കുന്ന മൂലധന ശക്തികളുടെ അധികാര പ്രയോഗങ്ങളെ ചെറുക്കുന്നതിന് പുതിയ വഴികള്‍ തേടുന്ന കാലത്തില്‍ റാഷ്കവിതകളിലെ ശരീരങ്ങള്‍ തകര്‍ക്കാന്‍ ഉന്നം വെക്കുന്നത് ജാത്യാധിപത്യത്തിന്റെ, പുരുഷാധിപത്യ വ്യവസ്ഥയുടെ അടിത്തറയെയാണ്.

She, a taut bow
Me, an arrow
Ram’s Foot, the target.

(A Fish named Ram)

പ്രതിരോധങ്ങളുടെ ഭൂപടങ്ങള്‍ വരച്ചിട്ട തോല്‍ചുരുളുകള്‍ ആകുന്നു ഈ എഴുത്തുകള്‍. ഇരുണ്ട വാക്കുകളുടെ ചോരപ്പാടുകള്‍ ചേര്‍ത്തുവെച്ചു തീര്‍ത്ത ചിത്രങ്ങള്‍. അതിനാല്‍, റാഷ് കവിതകള്‍ ഞാന്‍ സൂക്ഷിച്ചുവെക്കുന്നു.

Book Review: Architecture of Flesh

By Ra Sh (Ravi Shanker N)

Published by Poetrywala, an imprint of Paperwall Media and Publications, Mumbai.

Pages: 79

Price: Rs 225/-

 

Comments

comments