സിബി പുൽപ്പള്ളി

വയനാട്ടിലെ പുൽപ്പള്ളി സ്വദേശിയാണു പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ സിബി പുൽപ്പള്ളി. സ്ക്കൂൾ പഠന കാലം മുതലേ ഫോട്ടോഗ്രാഫിയിൽ താൽപ്പര്യം . കോളേജ് പഠന കാലം മുതലേ ഒരു ഉപജീവന മാർഗ്ഗമായി ഫോട്ടോഗ്രാഫി തെരഞ്ഞെടുത്തു.2009-ൽ കാലുകൾ ഉറങ്ങുന്നില്ല എന്ന ചിത്രത്തിന് കേരള ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ചു. 2016-ൽ നിശ്ശബ്ദ ചക്രങ്ങൾ എന്ന ചിത്രത്തിന് പ്രേം ജി ഫൗണ്ടേഷൻ പുരസ്കാരവും ലഭിച്ചു. ഡോക്യുമെന്ററികളിലും ചലച്ചിത്രങ്ങളിലും സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. 2016-ൽ സ്ത്രീ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശനം നടത്തി. സമകാലീക മാധ്യമങ്ങളിലും ഓൺലൈൻ മാസികകളിലും ഫോട്ടോകളും  എഴുത്തും പ്രസിദ്ധീകരിക്കാറുണ്ട്. ഇപ്പോൾ പുൽപ്പള്ളിയിൽ സ്ററുഡിയോ നടത്തുന്നു.

ചിത്രങ്ങൾ വലുതായി കാണാൻ അവയിൽ ക്ലിക്ക് ചെയ്യുക.

Comments

comments