ഒക്ടോബർ വിപ്ലവത്തിൻറെ നൂറാം വാർഷികത്തിന്റെ ഈ നാളുകൾ, നാളിതുവരെയുള്ള വിപ്ലവപ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക സംഭാവനകളുടെയും പ്രയോഗത്തിന്റെയും   വിലയിരുത്തലുകളുടെയും അവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറുന്നതിന്റെയും ഒരു സന്ദർഭമാണ്. പ്രത്യേകിച്ചും മൂലധനശക്തികൾക്കെതിരെ octവൻവെല്ലുവിളികള്‍ ഉയർത്തുകയും സോഷ്യലിസ്റ്റ് ചേരി അതിനെ മറികടന്നു മുന്നേറുമെന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടതിനു ശേഷം കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി വിപ്ലവപ്രസ്ഥാനം നേരിടുന്ന വൻ തിരിച്ചടികളുടെ സാഹചര്യത്തിൽ .

കമ്മ്യൂണിസ്റ് മാനിഫെസ്റ്റോയും മൂലധനത്തെക്കുറിച്ചും മിച്ചമൂല്യ സിദ്ധാന്തത്തെക്കുറിച്ചുമുള്ള ഗഹനമായ പഠനങ്ങളും മുന്നോട്ടു വയ്ക്കുന്നതിന് മുൻപ് തന്നെ മാർക്സ്, ഫിലോസോഫിക്കൽ മാനുസ്ക്രിപ്ട് എന്നറിയപ്പെടുന്ന കുറിപ്പുകളിൽ, മൂലധന ശക്തികൾക്ക് കീഴിൽ വടക്കേ അമേരിക്കയിലും പശ്ചിമ യൂറോപ്പിലും വടക്കേ അമേരിക്കയിലും പ്രകടമായിക്കൊണ്ടിരുന്ന ഭീകര ചൂഷണങ്ങളെക്കുറിച്ചും അവയ്‌ക്കെതിരായി എങ്ങനെ ഒരു 298345_media-0ബദൽ സംവിധാനം കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ചും ചർച്ചചെയ്യുന്നുണ്ട്. അതായത് പിന്നീടുള്ള തന്റെ കൃതികളിലും മാർക്സ് ഊന്നുന്നത് മൂലധനവാഴ്ചയുമായി ഒരുതരത്തിലുള്ള സമരസപ്പെടലും സാധ്യമല്ലെന്നാണ്. മൂലധന വാഴ്ച്ച അനുദിനം ബീഭത്സമായിക്കൊണ്ടിരിക്കുകയും, ലോകത്തെ മുഴുവൻ നിർദ്ദയം അതിന്റെ കാൽക്കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ, എന്ത് ന്യായീകരണങ്ങളുടെ അടിസ്ഥാനത്തിലായാലും അതുമായി ഏതു തരത്തിലെങ്കിലും സമരസപ്പെടാനാവുമോ എന്നാണ് മാർക്സ് ആവർത്തിച്ചു ചോദിച്ചത്. അതുകൊണ്ട് മാർക്സ്സിന്റെയും എംഗൽസിന്റെയും എല്ലാ കൃതികളും, മൂലധന വിശകലനത്തിൽ നിന്ന് തുടങ്ങി അതിനെതിരെ എങ്ങനെ ബദൽ സൃഷ്ടിക്കാനാവും എന്നതിലേക്കാണ് എത്തുന്നത്.

അതുകൊണ്ടാണ് ‘പാരീസ് കമ്മ്യൂൺ ‘ അളവിൽ ചെറുതെങ്കിലും മേന്മയിൽ മഹത്തരമെന്ന്
മാർക്സ് ‘സിവിൽ വാർ ഇൻ ഫ്രാന്‍സ്  ‘ എന്ന കൃതിയിൽ വിശേഷിപ്പിച്ചത്. കമ്മ്യൂണാര്‍ഡുകള്‍ നിലനിന്നിരുന്ന വ്യവസ്ഥയെ ഏറ്റെടുക്കുകയല്ല ചെയ്തത്, മറി ച്ച്, അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് നിലവിലുണ്ടായിരുന്ന അധികാര വ്യവസ്ഥയെ തകർത്തു കൊണ്ട്, അതിന്റെ imagesസ്ഥാനത്തു മറ്റൊന്ന്, തൊഴിലാളി വർഗ്ഗ രാഷ്ട്രീയാധികാരം, സ്ഥാപിക്കാനാണ് ശ്രമിച്ചത്. അധികാരം ജനങ്ങളിലേക്ക് പകരുന്ന ഉല്പാദന ശക്തികളുടെയും ഉല്പാദന പ്രക്രിയയുടെയും മേൽ അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ നേതൃത്വം സ്ഥാപിക്കപ്പെടുന്ന കാഴ്ചയാണ് അവിടെ കണ്ടത്.മൂന്നു  മാസങ്ങൾ തികയുന്നതിനു മുൻപ് ശത്രുസേനകളുടെ വൻ ആക്രമണത്തെ തുടർന്ന് തകർക്കപ്പെട്ടെങ്കിലും, പാരീസ് കമ്മ്യൂണിന്റെ സംഭാവനകൾ അനശ്വരമാകുന്നത്‌, അതുയർത്തിയ വിപ്ലവ ബദൽ സങ്കൽപം മൂലമാണ്; ജനകീയ രാഷ്ട്രീയാധികാരം സ്ഥാപിക്കുക എന്ന മുദ്രാവാക്യവും പ്രയോഗവും മൂലമാണ്.

തന്റെ ഭരണകൂടവും വിപ്ലവവും ‘ എന്ന കൃതിയിൽ ലെനിൻ ഈ വിഷയം വിശദമായി പ്രതിപാദിക്കുന്നുണ്ട്. മൂലധനം കുത്തക മൂലധനമായി പരിവർത്തനപ്പെട്ടപ്പോൾ, മുതലാളിത്തം സാമ്രാജ്യത്വമായി മാറിയപ്പോൾ, പുതിയ സാഹചര്യത്തിൽ മൂലധന വ്യവസ്ഥയോട് എടുക്കേണ്ട സമീപനത്തെക്കുറിച്ചു സാർവദേശീയ കമ്മ്യുണിസ്റ് പ്രസ്ഥാനത്തിൽ രൂക്ഷമായ ചേരി തിരിവുണ്ടായി. ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി നേതൃത്വത്തിന് പിന്നിൽ വലിയൊരു വിഭാഗം സാമ്രാജ്യത്വ വ്യവസ്ഥയിൽ അധികാര ശക്തികളുമായി സമരസപ്പെട്ട് സമാധാനപരമായ പരിവർത്തനം തെരഞ്ഞെടുപ്പുകളിലൂടെയും മറ്റും സാധ്യമാകുമെന്ന നിലപാട് മുന്നോട്ടു വച്ചു. ഇതിന്റെ തുടർച്ചയായാണ് ഒന്നാം ലോകയുദ്ധവേളയിൽ തങ്ങളുടെ രാജ്യങ്ങളിലെ സാമ്രാജ്യത്വ ഭരണവുമായി സഹകരിച്ചു യുദ്ധത്തിൽ പങ്കെടുക്കുന്ന ലൈൻ ഈ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികൾ സ്വീകരിച്ചത്. സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളുടെ ഈ അധഃപതനത്തെ ആക്രമിച്ചുകൊണ്ടാണ് സോഷ്യൽ ഡെമോക്രസി എന്നത് വര്‍ഗ വഞ്ചനയുടെ പര്യായമായി മാറി എന്ന് ലെനിൻ ചൂണ്ടിക്കാട്ടിയത്. ലെനിന്റെ സംഭാവനകൾ ഈ വർഗ്ഗ വഞ്ചനയ്‌ക്കെതിരെ സമരം ചെയ്തുകൊണ്ട്, സാമ്രാജ്യത്വ വ്യവസ്ഥയ്ക്ക് കീഴിലും മൂലധന വ്യവസ്ഥയുടെ ചൂഷണവും അടിച്ചമർത്തലും കുറയുകയല്ല പതിന്മടങ്ങു രൂക്ഷമാവുകയാണെന്നുള്ള കണ്ടെത്തലായിരുന്നു. ‘ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം ‘ (Imperialisam the highest stage of capitalism) എന്ന കൃതിയിൽ ലെനിൻ ഇത് വിശദീകരിക്കുന്നുണ്ട്. ലോക സാഹചര്യത്തിലും റഷ്യൻ സാഹചര്യത്തിലും ഉണ്ടായ പരിവർത്തനങ്ങളെ ക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളാണ് 7055b503c091ff6dfe0d7182ac8e1b59അവയ്ക്കനുസരണമായി വിപ്ലവപ്രയോഗത്തെ വികസിപ്പിക്കുന്നതിലേക്കു ലെനിനെ എത്തിക്കുന്നത്. സാമ്രാജ്യത്വ കേന്ദ്രങ്ങൾക്ക് പകരം സാമ്രാജ്യത്വത്തിന്റെ ദുർബല കണ്ണിയായ റഷ്യയിൽ വിപ്ലവം നടത്തിക്കൊണ്ട് മറ്റു സാമ്രാജ്യത്വ രാജ്യങ്ങളിൽ വിപ്ലവത്തിനനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കാമെന്നും, ഉപനിവേശത്തിനു അടിപ്പെട്ട രാജ്യങ്ങളിലെ ദേശീയ വിമോചനത്തിന്റെയും ജനാധിപത്യ മുന്നേറ്റത്തിന്റെയും വിപ്ലവങ്ങൾ അങ്ങനെ സാധ്യമാക്കാം എന്നും ലെനിൻ ചൂണ്ടിക്കാട്ടി. ഒക്ടോബര് വിപ്ലവത്തിന്റെ വിജയത്തിലേക്കെത്തിച്ചത് സൈദ്ധാന്തികവും പ്രായോഗികവുമായ മേഖലകളിൽ കൈവരിച്ച കുതിച്ചു ചാട്ടങ്ങളാണ്‌.

വിപ്ലവത്തിന്റെ വിജയത്തെ തുടർന്ന് ‘ എല്ലാ അധികാരവും സോവിയറ്റുകൾക്ക്’  എന്ന മുദ്രാവാക്യം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. റഷ്യയിൽ രൂപം കൊണ്ട സോവിയറ്റുകൾ തൊഴിലാളികളുടെയും കർഷകരുടെയും യുദ്ധരംഗത്തു നിന്നെത്തിയ സൈനികരുടെയും മുന്നണിയായിരുന്നു.
അധികാരം പിടിച്ചെടുക്കുന്നതിലേക്ക് എത്തിച്ചത് ഈ സോവിറ്റുകളുടെ നിരന്തരം വ്യാപിച്ചു കൊണ്ടിരിക്കുന്ന സ്വാധീനമായിരുന്നു. വിപ്ലവത്തെ തുടർന്ന് എല്ലാ എല്ലാ അധികാരവും സോവിറ്റുകളിലേയ്ക്ക് അങ്ങിനെ ജനങ്ങളിലേക്ക്, പകരാനുള്ള നടപടികളാണ് ആരംഭിച്ചത്. അതിനു അനുപൂരകമായിട്ടാണ് വ്യവസ്ഥയെ തകർത്തുകൊണ്ട് ബദൽ വികസന സങ്കൽപ്പങ്ങൾ മുന്നോട്ടു വച്ചത്.

വിപ്ലവത്തെ തുടർന്ന് ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ‘പുത്തൻ സാമ്പത്തിക നയം’ (ന്യൂ ഇക്കണോമിക് പോളിസി ) സ്വീകരിച്ചെങ്കിലും അത് എത്രയും വേഗം അവസാനിപ്പിക്കുകയും സോഷ്യൽ പ്രവർത്തനത്തിന് വേഗത കൂട്ടുകയും ചെയ്യണമെന്ന് ലെനിൻ ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അധികാരം ജനങ്ങളിലേക്ക് പകരുന്ന പ്രക്രിയയും മൂലധനം തകർത്തു സാമൂഹ്യ ഉല്പാദന വികസന പ്രക്രിയയും മുന്നോട്ടു കൊണ്ട് പോവുക എന്നത്, പരസ്പരം ഇഴുകി ചേർന്ന ഒരു സമീപനം ആയിരുന്നു.

ഒക്ടോബർ വിപ്ലവത്തെ കുറിച്ചും അതിന്റെ വിജയത്തെ കുറിച്ചും ജനകീയ വികസന സങ്കല്പത്തെ കുറിച്ചും മുന്നോട്ടു വച്ച കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിൽ തന്നെയാണ്       ‘കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ‘ (കോം ഇന്റേൺ) രൂപീകരിക്കുമ്പോൾ അതിന്റെ സൈദ്ധാന്തിക നിലപാടുകളും പ്രായോഗിക പരിപാടികളും ലെനിൻ വിശദീകരിച്ചത്. ഉദാഹരണത്തിന് ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിthird-international-communist-meeting കോമിന്റേൺ ആഹ്വനം ചെയ്തതത് ദേശീയ വിമോചന സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സഖ്യ ശക്തികളുടെയും നേതൃത്വം സ്ഥാപിക്കുക  അങ്ങിനെ ദേശീയ വിമോചനത്തെയും ജനാധിപത്യ വിപ്ലവത്തെയും വിജയത്തിലേക്ക് നയിക്കുക അതിലൂടെ സാമ്രാജ്യത്വ വ്യവസ്ഥയുടെയും അത് കോളനി രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിച്ച ഭരണ സമ്പ്രദായങ്ങളുടേയും കടപുഴക്കുക എന്ന നിലപാടായിരുന്നു. ഈ നിലപാടിനു അനുപൂരകമായി ഓരോ രാജ്യങ്ങളുടേയും സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് മാര്‍ക്സിസം പ്രയോഗിക്കേണ്ടതെന്നും പഠിപ്പിച്ചു.

റഷ്യന്‍ ഡ്യൂമയിലെ ബോള്‍ഷെവിക്കുകളുടെ പ്രവര്‍ത്തനം ഹൃസ്വകാലത്തേക്ക് മാത്രമായിരുന്നു. അതിനേയും പാര്‍ലമെന്ററി പ്രവര്‍ത്തനം നിലവിലുണ്ടായിരുന്ന മറ്റ് രാജ്യങ്ങളിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എടുത്തിരുന്ന നിലപാടുകളുടെ സകാരാത്മകവും നിഷേധാത്മകവുമായ അനുഭവങ്ങള്‍ വിശദീകരിക്കുന്നതിനും പാര്‍ലമെന്ററി പ്രവര്‍ത്തനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളെ എങ്ങിനെ വര്‍ഗ്ഗസമരത്തെ വികസിപ്പിക്കുന്നതിന് സഹായകമായി ഉപയോഗിക്കാമെന്നും വിശദീകരിക്കുന്നതിന് വേണ്ടിയാണ് ‘ഇടതുപക്ഷ കമ്മ്യൂണിസം ഒരു ബാലാരിഷ്ടത’ എന്ന പഠനം ലെനിന്‍ മുന്നോട്ട് വെച്ചത്. അതില്‍ മൂലധനവ്യവസ്ഥയ്ക്കെതിരായ സമരത്തില്‍ പാര്‍ലമെന്ററി
പ്രവര്‍ത്തനത്തെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പ്രകടമായിരുന്ന ഇടതുപക്ഷ-വലതുപക്ഷ പ്രവണതകളെmaxresdefault ലെനിന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇതില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ ബഹിഷ്കരിക്കുകയെന്ന ഇടതുപക്ഷ ബാലാരിഷ്ടതയ്ക്കെതിരെ ലെനിന്‍ നടത്തിയ കടുത്ത
വിമര്‍ശനങ്ങള്‍ മാത്രമാണ് ഇ. എം. എസ്സിന്റേയും മറ്റും ഏകപക്ഷീയമായ നിലപാടുകള്‍ മൂലം മലയാളികള്‍ക്കിടയില്‍ പരിചിതമായത്. അതേസമയം പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടികള്‍ വരുത്തുന്ന വീഴ്ച്ചകള്‍ മാര്‍ക്സിസത്തിന് എങ്ങിനെ വന്‍വിനാശമായി തീരുമെന്ന് ലെനിന്‍ ആവര്‍ത്തിച്ച് ചൂണ്ടികാട്ടിയിട്ടുണ്ട്.

പാര്‍ലമെന്ററി പ്രവര്‍ത്തനം വര്‍ഗ്ഗസമരത്തിന്റെ ഒരു ഭാഗമായിരിക്കണം; അത് വര്‍ഗ്ഗസമരത്തെ തീക്ഷ്ണമാക്കുന്നതിന് സഹായിക്കണം; അത് മൂലധനവ്യവസ്ഥയെ തകര്‍ത്തെറിയുകയെന്ന വിപ്ലവതന്ത്രത്തിന് എപ്പോഴും അനുപൂരകമായ ഒരടവ് മാത്രമായിരിക്കണം – ഇതാണ് ലെനിന്‍ പഠിപ്പിക്കുന്നത്.

ഈ മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ് കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ വിപ്ലവത്തിന്‍റെ ഈ നൂറാം വാര്‍ഷിക വേളയില്‍ ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനം നേരിടുന്ന
വെല്ലുവിളികളെ പരിശോധിക്കേണ്ടത്. അങ്ങിനെ പരിശോധിക്കുമ്പോള്‍ ഒരു ഭാഗത്ത് തൊഴിലാളികളേയും കര്‍ഷകരേയും മറ്റ് ജനവിഭാഗങ്ങളേയും സംഘടിപ്പിക്കുന്നതിലും അവരെ സമരപാതയില്‍ അണിനിരത്തുന്നതിലും 1920കള്‍ മുതല്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിലെ സമൂര്‍ത്തസാഹചര്യങ്ങളെ വിലയിരുത്തുന്നതിലും
അവയ്ക്കനുസരണമായി വിപ്ലവപ്രയോഗം വികസിപ്പിക്കുന്നതിലും വരുത്തിയ വീഴ്ച്ചകള്‍ കാണാന്‍ കഴിയും.

ഒന്നാമതായി, കോളനിരാജ്യമായിരുന്ന ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്‍റെ നേതൃത്വത്തിലേക്ക്
തൊഴിലാളിവര്‍ഗ്ഗത്തേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും കൊണ്ടുവരുന്നതിന് അത് ഒരിക്കലും ശ്രമിച്ചില്ല; മറിച്ച് ആ ഉത്തരവാദിത്വം ഫലത്തില്‍ കോണ്‍ഗ്രസ്സിനും മുസ്ലിം ലീഗിനും ഏല്‍പ്പിച്ച് കൊടുക്കുകയായിരുന്നു. മാര്‍ക്സ് ചൂണ്ടിക്കാണിച്ചഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന്‍’ എന്താണെന്ന് വിശകലനം ചെയ്യാനോ അതനുസരിച്ച് ഒരു പാര്‍ട്ടി പരിപാടി ഉണ്ടാക്കാനോcarl-marx
ശ്രമിച്ചില്ല അഥവാ അതില്‍ പരാജയപ്പെട്ടു. ഇന്ത്യയിലെ സവിശേഷതയായി ജാതിവ്യവസ്ഥയെ തിരിച്ചറിയാനോ വർഗ്ഗസമരത്തിന്റെ ഭാഗമായി ജാതി ഉന്മൂലന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ പ്രധാന്യത്തിലും ഊന്നാനോ കഴിഞ്ഞില്ല. രണ്ടാം ലോക യുദ്ധ സമയത്ത് ഒരു സാമ്രാജ്യത്വ ചേരിയുമായി സോവിയറ്റ് യൂണിയനുണ്ടാക്കിയ സഖ്യത്തിന്റെ സ്വഭാവം തിരിച്ചറിയുന്നതിലും ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ മുന്നണിയിൽ എപ്പോഴും നിൽക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിലും പരാജയപ്പെട്ടു.

ബഹുദേശീയമായ ബ്രിട്ടീഷ് ഇന്ത്യയിലെ ദേശീയതകളുടെ സ്വയം നിർണ്ണയാവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു യഥാര്‍ത്ഥ ഫെഡറൽ ഇന്ത്യ എന്ന കാഴ്ചപ്പാട് മുന്നോട്ടു വെക്കാനോ അതിന്റെ അടിസ്ഥാനത്തിൽ എല്ലാ വിഭജന ശ്രമങ്ങളേയും എതിർക്കാനോ കഴിഞ്ഞില്ല. ഇതെല്ലാം കാരണം ദേശീയ വിമോചന സമരത്തിന്റെ ഘട്ടത്തിൽ ഫലത്തിൽ പാർടി നേതൃത്വം നോക്കുകുത്തിയായി മാറുകയായിരുന്നു. ഇതൊക്കെ സംഭവിച്ചത് തേഭാഗ, തെലുങ്കാന, പുന്നപ്ര, വയലാർ പോലെ നിരവധി മഹത്തായ ജനകീയ സമരങ്ങള്‍ക്ക് പാര്‍ട്ടി അണികൾ നേതൃത്വം നൽകുമ്പോഴായിരുന്നു എന്നതാണ് നമ്മുടെ ദൌർഭാഗ്യം.

രണ്ടാമത് അധികാര കൈമാറ്റത്തെ തുടര്‍ന്ന് കൽക്കട്ട തിസ്സീസ്സ് എന്ന ഇടതുപക്ഷ വ്യതിയാനം സൃഷ്ടിച്ച തകർച്ചയ്ക്കു ശേഷം 1957 ൽ പൊതുവേ ശരിയായ ഒരു പരിപാടിയും അടവുപരമായ ലൈനും പാര്‍ട്ടി സമ്മേളനത്തിൽ അംഗീകരിക്കപ്പെട്ടു. പക്ഷേ 1952 ലെ തെരഞ്ഞെടുപ്പിനോടുള്ള സമീപനത്തിൽത്തന്നെ ഈ കാഴ്ചപ്പാട് അംഗീകരിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ചിഹ്നം നൽകുന്നതിനും പാര്‍ട്ടിയുടെ മേലുള്ള നിയന്ത്രണം നീക്കുന്നതിനും നെഹ്‌റു സർക്കാർ ആവശ്യപ്പെട്ടത് തെലുങ്കാന സമരം പിന്‍വലിക്കുക സൈന്യത്തിലും പോലീസിലും മറ്റുമുണ്ടായിരുന്ന രഹസ്യ പാര്‍ട്ടി ഗ്രൂപ്പുകൾ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു.
ഫലത്തിൽ പാർലമെന്ററി പ്രവര്‍ത്തനത്തിനുവേണ്ടി വർഗ്ഗ സമരത്തെ കയ്യൊഴിയുന്നതിലേക്ക് നയിക്കുന്ന ഈ നിര്‍ദേശങ്ങൾ പാര്‍ട്ടി സ്വീകരിക്കുകയും തെലുങ്കാന ഉള്‍പ്പെടെയുള്ള സമരങ്ങൾ പിൻവലിക്കുകയും ചെയ്തു. മൂലധനാധിപത്യത്തിനെതിരെയുള്ള സമരം കയ്യൊഴിയുന്നതിന്റെ അടുത്ത ഘട്ടമായിരുന്നു സോവിയറ്റ് യൂണിയനിൽ അധികാരം കവർന്നെടുത്ത മുതലാളിത്ത പാതക്കാരുടെ നേതാവ് ക്രൂഷ്ചേവ് മുന്നോട്ടുവെച്ച Khrushchevസമാധാനപരമായ പരിവർത്തനം എന്ന ലൈൻ സ്വീകരിക്കൽ. ഇതോടെ കോൺഗ്രസ്സുമായി സഹകരിച്ച് ജനാധിപത്യ വിപ്ലവം പൂർത്തീകരിക്കാമെന്ന ദേശീയ ജനാധിപത്യ വിപ്ലവ ലൈൻ സ്വീകരിക്കപ്പെട്ടു. ഫലത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കുന്ന ഈ ഡാങ്കേയിസ്റ്റ് ലൈനിനെതിരായിട്ടാണ് 1964 ൽ പാര്‍ട്ടി പിളരുന്നതും സി പി എം രൂപീകരിക്കപ്പെടുന്നതും.
മൂന്നാമതായി സി പി ഐ എം ജനകീയ വിപ്ലവ ലൈനിനനുസരണമായി വിപ്ലവ പ്രയോഗം വികസിപ്പിക്കുമെന്ന് അവർ വാദമുന്നണികളുണ്ടാക്കി ബംഗാളിലും കേരളത്തിലും അധികാരത്തിലെത്തുകയായിരുന്നു. 1957 ൽ കേരത്തിൽ അധികാരത്തിൽ വന്നപ്പോൾത്തന്നെ പ്രകടമാക്കിയ വലതുപക്ഷ അവസരവാദ ലൈൻ തുടര്‍ന്നു കൊണ്ട്  മണ്ണിൽ പണിയെടുക്കുന്നവർക്ക് ഭൂമി വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള നയങ്ങൾ ഏറ്റെടുക്കാൻ സിപിഎം സർക്കാരുകൾ വിസമ്മതിച്ചു. അത്തരം നയങ്ങൾ പാർലമെന്ററി പ്രവർത്തനത്തിനും അതിലൂടെ നേടിയ അധികാരം നിലനർത്തുന്നതിനും തടസ്സമാകുമെന്നായിരുന്നു വാദം. ഇതുവരെ എത്തിച്ചത്  വലതുപക്ഷ അവസരവാദത്തിലേക്കും പാർലമെന്ററിസത്തിലേക്കുമാണ്.
അവരുടെ പാര്‍ട്ടി പരിപാടിയിലും ഇടയ്ക്കിടയ്ക്കുള്ള പ്രസ്താവനകളിലും പാർലമെന്റേതര പ്രവര്‍ത്തനങ്ങൾക്കാണ് മുഖ്യസ്ഥാനം നല്കേണ്ടതെന്ന് പറയുമെങ്കിലും ഫലത്തിൽ സംഭവിക്കുന്നത് എല്ലാം പാർലമെന്ററി പ്രവര്‍ത്തനത്തിനുവേണ്ടി എന്നതാണ്.

നാലാമതായി ഈ സമീപനം അവരെ എത്തിക്കുന്നത് ഫലത്തിൽ ഭരണവർഗ്ഗ സാമ്പത്തിക നയങ്ങൾ പിന്തുടരുന്നതിലേക്കാണ്. അതുകൊണ്ട് 1991 ൽ നവ ഉദാര നയങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടപ്പോൾ സംസ്ഥാന സർക്കാരുകൾക്ക് അവ പിന്തുടരുകയല്ലാതെ മറ്റൊരു പോംവഴി ഇല്ല എന്നാവർത്തിച്ചുകൊണ്ട് ബംഗാളിലെ ഇടതു മുന്നണി സർക്കാർ സിഗൂർ നന്ദിഗ്രാം അരങ്ങേറിയത്. തുടര്‍ന്ന് 34 വർഷത്തെ തുടർച്ചയായ ഭരണം തകര്‍ന്ന് സി പി ഐ എം ഇന്ന് ബംഗാളിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. പിടിച്ചുനിൽക്കാൻപോലും കോൺഗ്രസ്സുമായി ഐക്യപ്പെടുകയല്ലാതെ മറ്റൊരു പോംവഴി ഇല്ല എന്ന നിലപാടിലേക്ക് എത്തിയിരിക്കുകയാണ്. ഇതൊക്കെയായിട്ടും കേരളത്തിൽ അധികാരത്തിൽ വന്ന സി പി എം മുന്നണി ഭരണവും മൂലധന വീഴ്ചയെ എതിർക്കുന്നതിനു പകരം അതുമായി സമരസപ്പെടുകയാണ്.
ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ ഹിന്ദുരാഷ്ട്രവാദവുമായി വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ അധികാരത്തിൽ എത്തുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വലതുപക്ഷ അവസരവാദലൈൻ എന്ത് പങ്കുവഹിച്ചു എന്ന പ്രശ്നം പരിശോധിക്കേണ്ടത്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ ഇപ്പോൾ സി പി എം മുന്നണി എത്തിയിരിക്കുന്ന സമീപനം ഫാസിസത്തെ എതിർക്കാനെന്ന പേരിൽ കോൺഗ്രസ് നയിക്കുന്ന ബി ജെ പി വിരുദ്ധ സഖ്യത്തിന്റെ പിന്നിൽ ഇഴയുകയെന്ന സമീപനമാണ്. മൂലധനാധിപത്യത്തിനെതിരായ സമരത്തെ കൈയൊഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഈ അധ:പതനമാണ് സോവിയറ്റ് യൂണിയന്റേയും ചൈനയുടെയും മറ്റും ജീർണതയിലേക്കും ഇന്ത്യയിൽ സി പി എം മുന്നണി പാര്‍ട്ടികളുടെ അവസരവാദത്തിലേക്കും മറ്റുമെത്തിക്കുന്നത്.
അപ്പോൾ കേന്ദ്ര പ്രശ്നം മൂലധനവാഴ്ചയെ എതിർത്ത് പരാജയപ്പെടുത്തിക്കൊണ്ട് എങ്ങനെ ജനകീയ രാഷ്ട്രീയാധികാരത്തിലേക്ക് മുന്നേറുമെന്നതാണ്. CPI-ML റെഡ്സ്റ്റാർ അതിന്റെ പരിപാടിയിലും വിപ്ലവപാതയിലും മുന്നോട്ടുവെക്കുന്നത് ഈ നിലപാടാണ്. ബി ജെ പി യെ പരാജയപ്പെടുത്തുക എന്നത് കേന്ദ്ര മുദ്രാവാക്യമായി മുന്നോട്ടുവെക്കുമ്പോൾത്തന്നെ അത് സാധ്യമാകണമെങ്കിൽ അതോടൊപ്പം മൂലധന വാഴ്ചയെ, ഭരണ വർഗ്ഗ രാഷ്ട്രീയാധികാരത്തെ തകർത്തെറിയണമെങ്കിൽ തൊഴിലാളി വർഗ്ഗ നേതൃത്വത്തിൽ ഭരണവർഗ്ഗ വിരുദ്ധ ജനകീയ പ്രസ്ഥാനങ്ങളേയും സർക്കാരുകളേയും സമന്വയിപ്പിക്കുന്ന ഒരു വിശാല ജനകീയ ജനാധിപത്യ ബദൽ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കണമെന്ന് അത് വിശദീകരിക്കുന്നു. സി പി എം മുന്നണി പറയുന്നത് പോലെ ഫാസിസത്തെ എതിർക്കാനെന്ന പേരിൽ തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തെ കയ്യൊഴിഞ്ഞാൽ സംഭവിക്കുക ഫാസിസം കൂടുതൽ ശക്തിപ്പെടുമെന്നതാണ് ഫാസിസം തന്നെ മൂലധനവാഴ്ചയുടെ പ്രതിഫലനമാകുമ്പോൾ ഫലത്തിൽ സംഭവിക്കുക മൂലധനവാഴ്ച ശക്തിപ്പെടുക എന്നതാണ്. ഈ സന്ദർഭത്തിലാണ് വർത്തമാനകാല സാഹചര്യങ്ങളെ വിലയിരുത്തുന്നതിലും വിപ്ലവ ബദൽ വികസിപ്പിക്കുന്നതിലും റെഡ്സ്റ്റാർ എടുത്തിട്ടുള്ള നിലപാടിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന ഈ വേളയിൽ ഈ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടൂള്ള ഗൗരവതരമായ ചർച്ചകൾ ഉണ്ടാകുമെന്ന് ഞങ്ങൾ ആശിക്കുന്നു.

Comments

comments