ന്തുമായം കൊടുത്തു നീ
മയക്കിയെൻ കണവനെ!
അവനിപ്പോളെന്നെ വേണ്ട
നിന്നെ മാത്രം മതിയല്ലോ.
എനിക്കില്ലാ വാക്കുകളിൽ
തേൻ മധുരം തണുതണു-
പ്പെനിക്കെന്റെയുടലെല്ലാം
തണുക്കലും മരയ്ക്കലും.

തേൻ മധുരമാണു പോലും
നിൻ ചൊടിയിൽ പൊലാടിച്ചീ.
നീ തലോടിയിരിക്കുമ്പോൾ
മുറി കൂടും നോവകലും.
മൺചെരാതിൽനിന്നുകത്തി
യുടലാകെപ്പടരും പോൽ
അവനിലേക്കാളിയാളി –
പ്പടരുകയാണുപോൽ നീ.
നിനക്കുണ്ടോ കൂർമുലകൾ
എന്റെ പോലെ പെരുഞ്ചന്തി
ഇരുട്ടുപോൽ മറച്ചമ്പേ
കിടക്കുന്ന കരിഞ്ചായൽ ?
കാട്ടു തേനിൻ നിറമാർന്നോൾ
കാട്ടുപൂക്കളണിവോൾ ഞാൻ
നിനക്കെന്തുണ്ടെന്നൊടേൽക്കാൻ
നാട്ടുകാരിപ്പെൺകൊടിയേ!

കാട്ടുചുള്ളിൽ പോലെയേറ്റം
മെലിഞ്ഞവൾ വിളർത്തവൾ
ചോരയില്ലാ നീരുമില്ലാ
കാണുവാനോ ചന്തമില്ല
എന്തു മായം കൊടുത്തെന്റെ
പുരുഷനെ കറക്കി നീ!

അവനൊന്നു നോക്കിടുമ്പോൾ
മുല്ലവള്ളിയായിടും നീ
അവനൊന്നു തൊട്ടു പോയാൽ
പൂത്തുലഞ്ഞു നിൽക്കുമത്രേ
നിന്റെ കണ്ണിൽ താരകങ്ങൾ
കതിരു തൂകി നിൽക്കുമെന്നും.
നിൻ ചിലമ്പിൻ നാദമേറ്റാൽ
ഫണമുയർത്തും നാഗമവൻ
നിന്റെ നോട്ടം വിലങ്ങിയാൽ
ചീറിനിൽക്കും തീ തെറിക്കും
നീ വിരൽത്തുമ്പാലൂഴിഞ്ഞാൽ
പിണയും പോൽ നിനക്കൊപ്പം
എന്തു മന്ത്രം ജപിച്ചു നീ
മെരുക്കിയെൻ ഉടയോനെ!

മാരമന്ത്രമറിഞ്ഞോൾ ഞാൻ
വശ്യയന്ത്രമണിഞ്ഞവൾ
നടക്കുമ്പോൾ തുളുമ്പുവോൾ
കിടക്കുമ്പോൾ നിറയുവോൾ
കിടക്കപ്പാനിവർത്തുമ്പോൾ
നാണമെല്ലാം തെറുക്കുവോൾ
രാവിരുണ്ടാൽ തിമർപ്പവൾ
മടുക്കാതെ രമിപ്പവൾ

അടക്കം തെല്ലറിയാതെ
ആണു പെണ്ണു നോട്ടമില്ലാ-
തൊരുമ്പെട്ടു നടപ്പോൾ നീ
നാട്ടുകാരിപ്പൊലാടിച്ചീ.
ഏതു മായം കറക്കിയെന്റെ
കരുത്തനെയടക്കി നീ

Comments

comments