കാടിറങ്ങുന്ന പുളളിപ്പുലിക്ക് ഇരുട്ടിനാല്‍ കരിമ്പുലിയാകാം
നിശബ്ദത പണിത കാല്‍വയ്പ്പുകളാകാം
മുരള്‍ച്ചകള്‍ക്ക് മറ്റുമൃഗങ്ങളുടെ ശബ്ദങ്ങളിലൊളിക്കാം
ഒരു ഗ്രാമത്തോളം ചുറ്റളവുകളുളള ഭയമാകാം
തന്റെ ഇല്ലായ്മയില്‍പ്പോലും ഭയമായി നിറയാം
ഒരുപിടി പര്യായങ്ങളാകാം.
കാട്ടില്‍നിന്ന് കുടിയിറക്കപ്പെട്ട് അലയുന്ന വിശപ്പാണ് പുലി
കട്ടാളന്‍
നാട്ടുനിയമങ്ങളും അറിവുകളും ഇല്ലാത്തവന്‍
അരോരുമില്ലാതായ കുട്ടി
നാട്ടുമതിലുകളുടെ കളങ്ങളില്‍ പെട്ടവന്‍
നാടിനെ വളയുന്ന കാട്
ഗ്രാമങ്ങളെ നഗരങ്ങള്‍ വളയുമ്പോള്‍
ഗ്രാമങ്ങള്‍ കാടുകളെ വളഞ്ഞു
ഗ്രാമങ്ങളെ കാടും വളയുന്നു
അതിനാല്‍ അവസാനത്തെ വെടിയുണ്ടയും അങ്ങോട്ട് പുറപ്പെട്ടുകഴിഞ്ഞു
Be the first to write a comment.