കൊടുങ്കാറ്റ്‌
കാർമേഘം
ഒരു മഴ
വെയിൽ
മഴവില്ല്
ഇടി
മിന്നൽ
ഇവയെല്ലാം
പല ഭാഷയിൽ കലമ്പുന്നയൊരേ
യൊരുനേരംപോൽ
ഇന്നെന്നോട് സംസാരിക്കാൻ
ഞാൻ മാത്രമാകുന്നു
എന്നെക്കുറിച്ചറിയുന്നതും
തിരയുന്നതും
ഞാൻ മാത്രമാണ്
തനിയേ മിണ്ടുന്നു
ചിരിക്കുന്നു
ലോകത്തഴകുള്ളതിലെല്ലാം
നിന്നെക്കാണുന്നു
അത്
നീയില്ലാതെ
തെറ്റിവരുന്ന സ്വപ്നമായാൽപ്പോലും
ഇതെല്ലാമെനിക്ക്ഭ്രാന്തല്ല
നീയും കൂടിയുള്ള
ജീവിതമാ

——————————————————————————————————————–

Comments

comments