ന്‍റെ പലായനങ്ങളെ ഞാൻ
ഒരു സ്ഥിരവിലാസത്തിന്‍റെ
തായ്ത്തടിയിൽ
ഗ്രാഫ്റ്റ് ചെയ്തു
പിടിപ്പിച്ചിരിക്കുന്നു…

അനുദിന മരണങ്ങളുടെ
വളക്കൂറുള്ള മണ്ണിൽത്തന്നെ
ജീവിതമെന്നു വീണ്ടും വീണ്ടും
പൂക്കുന്നതുപോലെ………
അനന്തതയുടെ ചേറിൽ
ഞാറു നടുന്ന
പാവം പാവം
നിമിഷങ്ങൾ പോലെ

അതെ, ഇപ്പോൾ
നിഷ്പ്രയാസം എനിക്കു
കഴിയുന്നുണ്ട്
വിരിഞ്ഞു വരുന്ന
ഒരു പ്രളയത്തെ
എന്‍റെ ദുരന്തനിമിഷങ്ങൾ ചായ്ച്ച്
അതിലേക്കു
പടർത്തിവിടാൻ…..

ഒരു ഗ്രാമത്തെ മുഴുവൻ
കിടക്കപോലെ
കൊട്ടിവിരിച്ചിട്ട്
കല്ലുരുട്ടി വരുന്ന
ഒരുരുൾപ്പൊട്ടലിനെ
അതിൽ
കിടത്തിയുറക്കാൻ……
കഴിയുന്നുണ്ട്……കഴിയുന്നുണ്ട്


Comments

comments