“ജെ എന്‍ യു വില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തില്‍ സജീവമായി പങ്കെടുത്തു പോലീസ് മര്‍ദ്ദനത്തിനു വിധേയനായ വ്യക്തിയാണ് ലേഖകന്‍. ആസ്പത്രിയില്‍ നിന്നാണ് ഈ സമരത്തിന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര പശ്ചാത്തലം വിശദമാക്കുന ഈ ലേഖനം അദ്ദേഹം നവമലയാളിക്ക് വേണ്ടി തയ്യാറാക്കിയത്. വിദ്യാര്‍ഥികള്‍ അവരുടെ സാമൂഹിക ദൌത്യം നിര്‍വഹിക്കുമ്പോള്‍ ആ സമരത്തെ കൂടുതല്‍ ശക്തമായി പിന്തുണക്കാന്‍ ഉള്ള ബാധ്യത പൊതു സമൂഹത്തിനുണ്ട്. കാരണം  ജെ ഏന് യു വില്‍ നടക്കുന്നത് കേവലമായ ഒരു വിദ്യാര്‍ഥി പ്രക്ഷോഭം മാത്രമല്ല. അതിനു അനിഷേധ്യമായ ഒരു പാന്‍ ഇന്ത്യന്‍ സ്വഭാവം ഉണ്ട്.”
ചീഫ് എഡിറ്റർ, TT ശ്രീകുമാർ

കഴിഞ്ഞ മൂന്ന് ആഴ്ചയായി ഇന്ത്യയിലെ പ്രബുദ്ധമായ കേന്ദ്ര സർവകലാശാലയായ JNUവിൽ വിദ്യാർത്ഥികൾ സമരത്തിലാണ്.   പുതുതായി പ്രഖ്യാപിച്ച കരട് ഹോസ്റ്റൽ മാന്വൽ ആണ് തുടക്കത്തിൽ പ്രധിഷേധം ഉയർത്തിയത് എങ്കിലും പിന്നീട് അധികാരികൾ ഒട്ടും ജനാധിപത്യപരമല്ലാത്ത രീതിയിൽ പാസ്സാക്കിയ ഹോസ്റ്റൽ രൂപരേഖക്കെതിരെ ഭൂരിപക്ഷം വിദ്യാർത്ഥികളും അസാമാന്യമായ തരത്തിൽ പ്രതിഷേധിച്ചു. തുടക്കത്തിൽ ക്ലാസുകൾ ബഹിഷ്കരിച്ചും ധർണ നടത്തിയും ഒക്കെ പ്രതിഷേധിച്ച വിദ്യാർഥികൾ പിന്നീട് അതിനെ മുഴുവൻ വിദ്യാർഥികളിലേക്കും എത്തിച്ചു . വലിയ പ്രധിഷേധ സമരങ്ങൾ സർവ്വകലശാലയ്ക്ക് അകത്തും പുറത്തും  തുടരുകയാണ്.

സംഘ് പരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ രണ്ടാമതും അധികാരത്തില് വന്നപ്പോൾ JNU പൂർണ്ണമായും തകർക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂടിയിരിക്കുകയാണ്. ബിജെപി 2014 അധികാരത്തിൽ വന്നപ്പോൾ  ജഗദീഷ് കുമാർ എന്ന ഡെൽഹി ഐഐടി അദ്ധ്യാപകനെ അവരുടെ അജണ്ട കൃത്യമായി നടപ്പിലാക്കാൻ വൈസ് ചാൻസലർ ആയി ചുമതലപെടുത്തിയപ്പോൾ JNU ആകെമൊത്തം തകർക്കാൻ ടിയാൻ നടത്തിയ / നടത്തുന്ന ശ്രമങ്ങൾ കുപ്രസിദ്ധമാണ്. അക്കാദമിക രംഗത്തും  മറ്റിതര സാമൂഹ്യ രംഗത്തും അദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘ് നോമിനീ അദ്ധ്യാപകർ കൃത്യമായി ഇടപെടുകയും അത് ഒരു പരിധിവരെ തകർക്കാനും കഴിഞ്ഞു എന്നത് സുവ്യക്തമാണ്.

 ബിജെപി യുടെ രണ്ടാം സർക്കാർ അധികാരത്തിൽ വന്നപ്പോൾ JNU അധികാരികൾ സാമാന്യം എല്ലാ മേഖലകളിലും കൈ കടത്തി തുടങ്ങി. വിദ്യാർത്ഥികൾ ചേർന്ന് രൂപം കൊടുത്ത JNU ഭരണഘടനാനുസൃതം നടന്നു വന്ന JNU വിദ്യാർത്ഥി യൂണിയൻ  തെരെഞ്ഞെടുപ്പിൽ ആദ്യം ഇടപെട്ടു  ABVP അനുകൂലമായി തീർക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും JNU വിദ്യാർഥികൾ അതിനെ ചെറുത്ത് തോൽപിച്ചു. പിന്നീട് JNU വിദ്യാർത്ഥികൾ ക്രിയാത്മകമായി ഇടപെടുന്ന, പൊതു ഇടങ്ങൾ നശിപ്പിക്കാനും അടച്ചുപൂട്ടാനും ഉള്ള ശ്രമങ്ങൾ ഉണ്ടായി. അതിന്റെ ഭാഗമായി JNUSU ഓഫീസ് അടച്ചുപൂട്ടാൻ അധികാരികൾ നിർദേശം നൽകി. വിദ്യാർഥികൾ സംവദിക്കുന്ന P S R പോലുള്ള സ്ഥലങ്ങൾക്ക് സമയ പരിധി വെച്ചു. ഏറ്റവും ഒടുവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന JNU ലൈബ്രററി രാത്രി 12 മണിക്ക് അടക്കും എന്ന് സർക്കുലർ ഇറക്കി. ഇപ്പോൾ ഹോസ്റ്റൽ മാന്വൽ കൂടി വന്നതോടെ വിദ്യാർത്ഥികൾ സമര മുഖത്തേക്കു ഇറങ്ങാൻ നിര്ബന്ധിതരായി.

പുതിയ ഹോസ്റ്റൽ മാന്വൽ പ്രകാരം 999 % ഫീസ് വർധനയാണ് അധികാരികൾ നിർദേശിക്കുന്നത്. നിലവിലുള്ള ഫീസിൽ നിന്നും അഞ്ചിരട്ടിയോളം വർധന (നിലവിലുള്ള ഫീസും പുതുക്കിയ ഫീസും ചേർത്തുള്ള പട്ടിക താഴെ കൊടുക്കുന്നു). കണക്കുകൾ പ്രകാരം ഇത്തരത്തിലുള്ള ഫീസ് വർധന വരികയാണെങ്കിൽ 40 % വിദ്യാർത്ഥികൾക്കു പഠനം നിർത്തേണ്ടി വരും. സർവ്വകലാശാലകൾ അവർക്ക് വേണ്ട പണം സ്വയം കണ്ടത്തെണം എന്ന പുതിയ മാനവ വിഭവ ശേഷി വകുപ്പിന്റെ ഉത്തരവ് പ്രകാരം തന്നെയാണ് JNU ഇത്തരത്തിലുള്ള ഫീസ് വർധന നടത്തിയിരിക്കുന്നത്.

Sl NoParticularsExisting ChargesRevised charges as Approved
by IHA committee
1Mess BillAs per actual
(2700 average)
As per actual
(2700 average)
2Establishment Charges1100/- per semester1100/- per semester
3Crockery, Utensils250/- annual250/- annual
4News Paper50/- annual50/- annual
5Room Rent (Single Seater)20/- per month600/- per month
6Room Rent (Double Seater)10/- per month300/- per month
7Utility charges
(water, electricity charges)
NilNil
8Service charges (sanitation, maintenance, cook, helper etc.)Nil1700/- per month
9One time mess security (Refundable)5,500/-12,000/-

Source: JNU administration

സാധാരണക്കാരായ നിരവധി വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന വിഷയം തന്നെയാണിത്. സമൂഹത്തിൽ താഴെ തട്ടിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാൻ ആവശ്യമായ ഒരു പുരോഗമന പ്രവേശന സംവിധാനം JNU വിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾക്കും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കും പ്രത്യേക വെയിറ്റെജ് നൽകി അവർക്കു കൂടുതൽ അവസരങ്ങൾ നൽകാൻ ഇത്തരം പോളിസിയുടെ ഭാഗമായി കഴിഞ്ഞിരുന്നു. നിലവിലെ വൈസ് ചാന്സലറും സംഘവും അതൊക്കെ അട്ടിമറിച്ചെങ്കിലും പുതിയ ഹോസ്റ്റൽ മാന്വൽ പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാർക്ക് JNU പഠനം ദുസ്സഹമാവും. 

MA വിദ്യാർഥികൾക്ക് നിലവിൽ ഹോസ്റ്റൽ ഫീസ് ആയി ശരാശരി നൽകേണ്ടി വരുന്നത് 2500 മുതൽ 3000 രൂപ വരെ ആണ്. അവർക്ക് JNU നൽകുന്നത് 2000 രൂപ MCM ഫെലോഷിപ്പ് ആണ് . പുസ്തകങ്ങൾ വാങ്ങാനോ മറ്റ് ആവശ്യങ്ങൾക്കോ ബഹുപൂരിപക്ഷം വിദ്യാർത്ഥികളും പാർട്ട് ടൈം ജോലിക്കു പോയി പണം കണ്ടെത്തുകയാണ് പതിവ്. വീട്ടിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാത്തവരെ സംബന്ധിച്ചു പുതുക്കിയ ഫീസ് വർദ്ധനവിൽ 5000 മുതൽ 6000 രൂപ വരെ പ്രതിമാസം നൽകേണ്ടി വരും. അത്തരമൊരു സാഹചര്യത്തിൽ പഠനം നിർത്തുകയല്ലാതെ മറ്റു വഴികൾ ഉണ്ടാവില്ല.

എംഫിൽ വിദ്യാർഥികൾക്കു 5000 രൂപയാണ് നോൺ-നെറ്റ് ഫെൽലോഷിപ്പ് ആയി JNU നൽകുന്നത്. പലർക്കും വീട്ടിൽ പ്രതികൂല സാഹചര്യങ്ങൾ ഉള്ളത് കൊണ്ട് തന്നെ കുടുംബം പുലർത്തേണ്ട അവസ്ഥ ഉണ്ടാവാറുണ്ട്. നിലവിൽ 3000 രൂപ ഹോസ്റ്റൽ ബില്ല് അടച്ചു 2000 രൂപ വീട്ടിലേക്ക് അയച്ചു കൊടുക്കുന്ന നിരവധി വിദ്യാർത്ഥികൾ JNU വിൽ ഉണ്ട്. ഫീസ് വർധന വന്നാൽ ഇത് സാധ്യമാവാതെ പോവുകയും പാതിവഴിയിൽ പഠനം നിർത്തേണ്ടി വരുമെന്നും വിദ്യാർത്ഥികൾ പറയുന്നു.

PHD വിദ്യാർത്ഥികളെ സംബന്ധിച്ചും ഇതേ അവസ്ഥയാണുള്ളത്. പലരും ജീവിത സാഹചര്യങ്ങൾ കൊണ്ട് തന്നെ ജോലിക്ക് പോവുകയും തുടർ പഠനം അസാധ്യമാവുകയും ചെയ്ത സാഹചര്യത്തിൽ JNU നൽകുന്ന ഫെലോഷിപ്പും കുറഞ്ഞ ചെലവിലെ വിദ്യാഭ്യാസം രീതിയും കണ്ട് മാത്രം തുടർ പഠനത്തിന് മുതിരുന്നവരാണ്. അത്തരത്തിലുള്ള വിദ്യാർത്ഥികൾക്കാണ്   ഫീസ് വർധന കൃത്യമായി ബാധിക്കുന്നത്.

JNU രൂപം കൊണ്ടത് ഒരു പ്രത്യേക പാർലിമെന്റ് ആക്ട് പ്രകാരം ആണ്. പൂർണമായും പ്രത്യേക പദവി നൽകി സാധരണക്കാരായ വിദ്യാർഥികൾക്കു ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതൾ തുറന്ന് തരുന്ന ഒരു കേന്ദ്ര സർവകാലശാലയായാണ് അതിനെ വിഭാവനം ചെയ്തിരിക്കുന്നത്. JNU വിൽ ലഭിക്കുന്നതും സബ്‌സിഡിയോട് കൂടിയ വിദ്യാഭ്യാസം തന്നെയാണ്. ഇന്ത്യ മൊത്തം പ്രവേശന പരീക്ഷ നടത്തി ചുരുക്കം ചില വിദ്യാർത്ഥികളെ മാത്രം തെരഞ്ഞെടുക്കയും അതിൽ തന്നെ റിസെർവഷനും മറ്റു വെയിറ്റേജും വിദ്യാഭ്യാസം ചരിത്രപരമായി നിഷേധിക്കപെട്ടവർക് നൽകാനും ഉള്ള വ്യവസ്ഥകൾ തുടക്കത്തിൽ തന്നെ JNU വിൽഉണ്ടായിരുന്നു. അതുകൊണ്ടാണ് കുറഞ്ഞ ഫീസിൽ എല്ലാവര്ക്കും ഉന്നത വിദ്യാഭ്യാസം ലഭിക്കണം എന്ന മഹത്തായ ആശയം ഇക്കാലമത്രയും JNU പിന്തുടർന്നത്. അതിനെയാണ് ഒരു സർക്കാരും ചില അധികാര കേന്ദ്രങ്ങളും കൂടി ഇല്ലാതാകുന്നത്. 

ഇത് കൂടാതെ പുതിയ ഹോസ്റ്റൽ മാന്വൽ 11 .30 മുന്നേ ഹോസ്റ്റലിൽ തിരിച്ചെത്താനും മാന്യമായ വസ്ത്രധാരണ രീതിയും നിർദേശിക്കുന്നു. തികച്ചും ജനാധിപത്യപരമല്ലാതെ പാസ്സാക്കിയ ഈ മാന്വൽ പൂർണ്ണമായും പിൻവലിക്കുന്നതുവരെ  സമരം തുടരുമെന്ന് സ്റ്റുഡൻറ് യൂണിയൻ വ്യക്തമാക്കിട്ടുണ്ട്.

ഇത്തരത്തിൽ ഉള്ള മാന്വൽ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളിൽ ഏറ്റവും ചെലവേറിയതായി JNU മാറും (കണക്കുകൾ ചുവടെ). കൃത്യമായി അടിസ്ഥാന മൗലിക അവകാശമായ വിദ്യാഭ്യാസ അവകാശത്തെയാണ് സംഘ് പരിവാറും JNU അധികാരികളും ഇല്ലാതാക്കുന്നത്. 

Central University Annual Hostel Fees structure
UniversityAll India Ranking (NIRF)Hostel Fees (anual)Mess deposit / caution depositMess Bill 
(per month)
JNU2Old: 2740 single 2620 double
New* – 11400
Single – 7800
Double – 5,500
2500
BHU33000NA2700
HCU4185025001800
AMU112100NA1100
JMI1267505002250
DU135500 TO 55000**5000 TO 10000**1500 TO 4000
Comparisons of Hostel fees in central universities
UniversitiesAnnual Fees + Mess Fees
JNUCurrent fess- 27600-32000
New Fees- 55000-61000
Delhi University40000 to 55000 (on an average)
Jamia Millia Islamia21600 to 30400
Viswa Bharati University21600 to 30400
Allahabad University28500
Banaras Hindu University27400
Pondichery University12000 to 15200
Aligarh Muslim University14400
Hyderabad Central University14400
Source: The Print 14, November,2019.

സമരങ്ങൾ JNU വിൽ എല്ലാ വിദ്യാർത്ഥികളും സജീവ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ദേശീയ മാധ്യമങ്ങൾ സമരത്തെ ശ്രദ്ധിച്ചത് JNU കോൺവെക്കേഷൻ നടന്നപ്പോൾ അതിലേക്ക് സ്റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ മാർചോടു കൂടിയാണ്. അതിന് മുന്നേ തന്നെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് സ്തംഭിപ്പിച്ചും  പരിപാടികൾ ബഹിഷ്കരിച്ചും ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ മുന്നോട്ട് പോയിരുന്നു. ഒരു സമയത്തു അസിസ്റ്റന്റ് ഡീൻ വന്ദന മിശ്രയെ 48 മണിക്കൂറോളം ഘരാവോ ചെയ്തു. അവസാനം jnu അധികാരികൾ എക്സിക്യൂട്ടീവ് കമ്മീറ്റീ കൂടി നാമമാത്രമായ രീതിയിൽ ഫീസ് കുറച്ചു. പക്ഷെ വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കാതെ ശ്കതമായി തിരിച്ചുവന്നു. മറ്റു സമരങ്ങളെ അപേക്ഷിച്ച് വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ഈ  സമരം ശ്രെദ്ധേയമാണ്.

ജെ.എൻ യുവിൽ കഴിഞ്ഞ മൂന്നാഴ്ചക്കാലമായി സമരം തുടരുകയാണ്. ഇത് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലെ സാധാരണക്കാരായ ഫസ്റ്റ് ജനറേഷൻ വിദ്യാർത്ഥികൾക്ക് ഇനി രാജ്യത്തെ പ്രാധനപ്പെട്ട സർവ്വകലാശാലകളിൽ കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസം സാധ്യമാവരുത് എന്നത് തന്നെയാണ് ഇത്തരം ഫീസ് വർദ്ധനവിലൂടെ അധികാരികൾ ലക്ഷ്യം വെക്കുന്നത്. പ0നത്തിനാവശ്യമായ എല്ലാ വിഭവങ്ങളും കുട്ടികളിൽ നിന്നു തന്നെ കണ്ടത്തുക എന്ന കേന്ദ്ര സർക്കാരിന്റെ പുത്തൻ വിദ്യഭ്യാസ നയത്തിന്റെ ആദ്യ പ്രതിഫലനം കൂടി ആണ് ഇവിടുത്തെ ഫീസ് വർദ്ധന. ഇതൊരു തുടക്കം മാത്രമാണ് പുതിയ ഹോസ്റ്റൽ മാന്വൽ നിഷ്കർഷിക്കുന്നത് വർഷംതോറുമുള്ള ആനുപാതിക ഫീസ് വർദ്ധന കൂടി ആണ്. 

ജെ.എൻ യുവിൽ നിലവിൽ സംവരണത്തിന്റെയും കുറഞ്ഞ ഫീസ് കൊണ്ടും നിരവധി സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ അത്തരം വിദ്യാർത്ഥികൾ അവരുടെ ഗവേഷണത്തിലൂടെ അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കാര്യമായി ശ്രമിക്കുന്നുമുണ്ട്. അത്തരത്തിലുള്ള ശ്രമത്തെ സംഘ് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ കൃത്യമായി ഭയക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. ജെ. എൻ. യു വിൽ നിലവിൽ ഉള്ള റിസോർസും അധ്യാപകരും പഠനരീതികളും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നത് കേവലം അക്കാഡമിക്ക് സ്പുൺ ഫീഡിങ്ങ് അല്ല മറിച്ച് സാമുഹത്തിലെ നിലനിൽക്കുന്ന വ്യവസ്ഥികൾക്കെതിരെ ചോദ്യങ്ങളുയർത്താനുതകുന്ന തരത്തിലുള്ള വിമർശനാത്മ പഠന രീതിയാണ് ഇവിടെ പിന്തുടരുന്നത്. കഴിഞ്ഞ കുറെ കാലങ്ങളിൽ ഇന്ത്യൻ പൊതു സമൂഹത്തിന് മുന്നിൽ ഉയർത്തിയ നിരവധിയായ വിഷയങ്ങൾ, നിലവിലെ സാമ്പത്തിക നോബൽ ജേതാവടക്കം ജെ. എൻ.യു ലോകത്തിന് സംഭാവന ചെയ്ത അനവധിയായ പൂർവ്വ വിദ്യാർത്ഥികൾ ഒക്കെ വിരൽ ചൂണ്ടുന്നത് ജെ. എൻ.’ യു മോഡൽ ഏറെ പ്രസക്തമാണ് എന്നത് തന്നെയാണ്.

ഉദാഹരണത്തിന് , കഴിഞ്ഞ ആറു വർഷക്കാലമായി JNU വിൽ വയനാട്ടിലെ തോട്ടം തൊഴിലാളികളെ കുറിച്ചാണ് ഞാൻ ഗവേഷണം നടത്തുന്നത്. വയനാട്ടിൽ ഏറെ പിന്നോക്കം നിൽക്കുന്ന തേറ്റമല എന്ന പ്രദേശത്തു നിന്നും ഉന്നത വിദ്യാഭാസത്തിനായി JNU എത്തുന്ന ആദ്യ വിദ്യാർത്ഥിയാണ് ഞാൻ. ഇതെന്റെ മാത്രം അനുഭവം ആയിരിക്കില്ല എന്ന് വർഷങ്ങളായുള്ള JNU സൗഹൃദങ്ങൾ സാക്ഷ്യം വെക്കുന്നുണ്ട്. ഞങ്ങളോക്കെ പ്രതിനീകരിക്കുന്ന തോട്ടം മേഖലയെ കുറിച്ചു ഗവേഷണം നടത്തി ഒരു മുഖ്യധാരാ അക്കാഡമിക് വ്യവഹാരത്തിന്റെ ഭാഗമായി അവരെ അവതരിപ്പിക്കുക എന്ന സാമൂഹിക ദൗത്യം  കൂടി എനിക്ക് മുന്നിൽ ഉണ്ട്. നിലവിലെ ഫീസ് വർധന വന്നാൽ എന്റെ നാട്ടിൽ നിന്നും ഇനി ഒരാൾക്കും ഇവിടെ വരാനോ പഠിക്കാനോ കഴിയാത്ത അവസ്ഥയാകും. ഞങ്ങൾ ഉന്നയിക്കുന്ന ഗവേഷണ വിഷയങ്ങൾ ഭരണകൂടത്തെയും നില നിൽക്കുന്ന വ്യവസ്ഥിതികളെയും കൃത്യമായി ചോദ്യം ചെയ്‌യുന്നത് കൊണ്ടാണ് ഫീസ് ഉയർത്തി കുറഞ്ഞ ചെലവിലെ ഉന്നത വിദ്യാഭാസം സാധാരണക്കാർക്ക് അന്യമാക്കാമെന്നും, വിജ്ഞാനത്തിന്റെ ഉത്പാദന കുത്തക സമൂഹത്തിലെ എലൈറ്റ് വിഭാഗത്തിനു മാത്രം സാധ്യമാക്കാമെന്ന രാഷ്ട്രീയ തന്ത്രം തന്നെയാണ് കേന്ദ്ര സർക്കാരും സംഘ് പരിവാറും ലക്‌ഷ്യം വെക്കുന്നത്.

ഒരു സാധാരണ കുടുംബ പശ്ചാലത്തിൽ വളർന്നു വന്ന വിദ്യാർത്ഥിയെ സംബന്ധിച്ച ജെ എൻ  യു ഹോസ്റ്റൽ ഒരു പ്രതീക്ഷ തന്നെയാണ്. ഡൽഹി പോലുള്ള ഒരു അർബൻ എലൈറ്റ് സ്പേസിൽ JNU ഹോസ്റ്റൽ മെസ്സും ഭക്ഷണവും നൽകുന്ന ആത്മവിശ്വാസം വാക്കുകൾക്ക് അതീതമാണ്,  അതെത്ര മോശം ഭക്ഷണം ആണെങ്കിലും. അധികാരികളുടെ അജണ്ട വളരെ വ്യക്തമാണ്. സാധാരണക്കാരായ വിദ്യാർഥികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കുക എന്നത് തന്നെയാണ് . വിദ്യാഭ്യാസം കൃത്യമായ സോഷ്യൽ മൊബിലിറ്റിക് കാരണമാകുമെന്ന അടിസ്ഥാന തത്വത്തെയാണ് സംഘപരിവാറും അതിന്റെ കുഴലൂത്തുകാരായ JNU അധികാരികളും പേടിക്കുന്നത്. നിലവിലുള്ള ഉയർത്തിയ നിരക്കിൽ JNU വിദ്യാഭ്യാസം നേടുക എന്നത് എന്നെ പോലെ  ഉള്ള ഫസ്റ്റ് ജനറേഷൻ learners ന് അസാദ്ധ്യമാവും. ഡെൽഹിലെ JNU വിൽ പഠിക്കുമ്പോൾ കേവലം ഡിഗ്രികൾക്ക് അപ്പുറം അത് നൽകുന്ന സോഷ്യൽ ആൻഡ് cultural capital കൂടി ഒരു പ്രത്യേക വിഭാഗത്തിന് അന്യമാക്കാൻ ആണ് അധികാരികൾ ശ്രമിക്കുന്നത്. JNUവിനെ ഇല്ലാതാക്കാനുള്ള ശ്രമത്തെ വിദ്യാർത്ഥികൾ തകർക്കുക തന്നെ ചെയ്യും.

Comments

comments