രു മാന്ത്രിക കവിതയെഴുതുന്നതിൽപ്പരം
എളുപ്പമായൊന്നുമില്ല.
ശക്തമായ സംക്ഷോഭം നിങ്ങൾക്കുണ്ടെങ്കിൽ
കുറഞ്ഞത് നല്ല ഉദ്ദേശങ്ങളെങ്കിലുമുണ്ടെങ്കിൽ.
അതത്ര പ്രയാസമുള്ള കാര്യമല്ല,
നിങ്ങൾക്കു ഞാൻ ഉറപ്പു തരുന്നു
ഒരു കയറെടുത്ത്
ഒരു മേഘവുമായി ബന്ധിപ്പിക്കുക
അതിന്റെ ഒരറ്റം തൂങ്ങിക്കിടക്കട്ടെ
ഒരു കുട്ടിയെപ്പോലെ
ആ കയറിൽ അള്ളിപ്പിടിച്ച്
അറ്റം വരെ കയറുക
എന്നിട്ട് ആ കയർ ഞങ്ങൾക്കെറിഞ്ഞു തരിക
നിങ്ങളെ വെറുതെ
കണ്ടെത്താൻ ശ്രമിക്കാം
ഓരോ കവിതയിലും.


ഫാദിൽ അൽ അസ്സാവി (ഇറാക്ക്)

1940ൽ വടക്കൻ ഇറാക്കിലെ കിർക്കുക് പട്ടണത്തിലാണ് ഫാദി അൽ
അസവി ജനിച്ചത്. ചെറുപ്പം തൊട്ടെ എഴുത്തിൽ സജീവമായ അസവി
രചനയിലെ പരീക്ഷണ വൈവിദ്ധ്യം കൊണ്ട് ആധുനിക അറബി
സാഹിത്യത്തിൽ ഏറെ ശ്രദ്ധേയനാണ്. ഭരണകൂടത്തിനെതിരെ എഴുത്തുകാരെ സംഘടിപ്പിച്ചുവെന്നുമുള്ള കുറ്റാരോപണത്തിൽ അന്നത്തെ ബാത്ത് ഭരണകൂടം മൂന്ന് വർഷത്തോളം
അസവിയെ ജയിലിലടച്ചു.

Comments

comments