താങ്കളുടെ മനസ്സിനുള്ളിൽ ഇപ്പോൾ എന്താണ്?
– മുളച്ച ഊന്നുവടികൾ പേറുന്ന മനുഷ്യർ
– ആ ആളുകളുമായി താങ്കൾ എന്താണ് ചെയ്യുക?
-അവർ അവരുടെ ഊന്നുവടികൾ താഴെയിടുന്നത് വരെ കാത്തിരിക്കണം.
– നമ്മുടെ സമീപത്തേക്ക് നടന്നു വരുന്ന ആ വ്യക്തി ആരാണ്?.
– മുഖമില്ല, ആ വ്യക്തിക്ക്
– സായഹ്നങ്ങളിൽ എന്താണ് വളരുന്നത്?
– നിഴലുകൾ
– തുരുമ്പിച്ച ട്രാക്കുകളുടെ അറ്റത്ത് ആരാണ് കാത്തിരിക്കുന്നത്?
– ഇരുട്ട് അല്ലെങ്കിൽ മൂടൽമഞ്ഞ്
– ഈ കയറ്റം എപ്പോൾ അവസാനിക്കും
– നമ്മൾ മരിക്കുമ്പോൾ അത് അവസാനിക്കുന്നു.
– ഒരു പ്രാവിനും പാമ്പിനുമിടയിൽ ഏതാണ് താങ്കൾ തിരഞ്ഞെടുക്കുക
– പ്രാവിനും പാമ്പിനും ഇടയിലാണ് സത്യം കിടക്കുന്നത്
– ഈ അസാധ്യമായ വ്യഞ്ജനാക്ഷരങ്ങൾ
– താങ്കൾ എങ്ങനെയാണ് ഉച്ചരിക്കുന്നത്?
– തുപ്പൽ പോലെ സ്വരാക്ഷരങ്ങൾ കലർത്തി
– എന്നാൽ എന്താണ് താങ്കൾ വഹിക്കുന്നത് ?
– മുളയോടുകൂടിയുള്ള ഒരു ഊന്നുവടി
– അപ്പോൾ ഏത് വരെ താങ്കളാ ഊന്നുവടി വഹിക്കും?
– അത് ഇനി മുളയ്ക്കാത്തത് വരെ.

ലാ ഹീഡക്ക് (ദക്ഷിണ കൊറിയ)  1966-ൽ തെക്കൻ കൊറിയയിലെ നോൻസാനിൽ ജനനം. മാതാപിതാക്കൾ മിഷനറി പ്രവർത്തകരായിരുന്നതിനാൽ ഇരുപത് വയസ്സുവരെ പല അനാഥശാലകളിലായിരുന്നു പൊറുതി. സർവകാലശാല പഠനകാലം മാതാപിതാക്കളിൽ നിന്നും മതത്തിൽ നിന്നും വേർപ്പെടൽ സൃഷ്ടിച്ചു. രാഷ്ട്രീയത്തിലും കവിതയിലും ആകൃഷ്ടയായി. ചോസുൻ സർവ്വകലാശാലയിലെ സാഹിത്യ അധ്യാപികയും ശ്രദ്ധേയ കവി കൂടിയായ ലാഹീഡക്കിന്റേതായ് ഒമ്പത് കവിതാ സമാഹരങ്ങൾ, രണ്ട് കവിതാ സിദ്ധാന്ത ഗ്രന്ഥങ്ങൾ, മൂന്ന് ഉപന്യാസ ഗ്രന്ഥങ്ങൾ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

****************************************************************

Comments

comments