വല്ലപ്പോഴും
കൂട്ടുകാരന്‍റെ
വീട്ടില്‍ പോകുമ്പോള്‍
കാടും പള്ളയും
പിടിച്ചുകിടക്കുന്ന
അടുത്ത പറമ്പിലേക്ക്
നോക്കാതിരിക്കാന്‍
ശ്രദ്ധിക്കാറുണ്ട്

അവിടൊരുവീടും
അതിലൊരമ്മയും
അതിലൊരപ്പനും
ഇല്ലെന്നറിയുമ്പോള്‍
നിറയുന്നകണ്ണുകള്‍
പൊഴിയാതിരിക്കാനും
ശ്രദ്ധിക്കാറുണ്ട്


Comments

comments