മലയാളത്തിലെ സാഹിത്യ വിമർശന ചരിത്രത്തിൽ അവഗണിക്കാനാവാത്ത സ്ത്രീ സാന്നിധ്യമാണ് ഡോ.എം.ലീലാവതി. സ്വതന്ത്രമായ നിലപാടുകളും വിമർശന രീതിയും ഭാഷയും രൂപപ്പെടുത്തിയ സ്ത്രീ എഴുത്താണ് എം.ലീലാവതിയുടേത്. മലയാളത്തിലെ സ്ത്രീ രചന (woman writing) യുടെ ചരിത്രത്തിൽ എം.ലീലാവതി നേടിയെടുത്ത ഇട (space) ത്തിന്റെ സവിശേഷത സൈദ്ധാന്തികമായി അന്വേഷിക്കുമ്പോൾ മാത്രമേ എഴുത്തിലും വായനയിലും അവർ പുലർത്തിയ സർഗ്ഗാത്മക സ്വാതന്ത്ര്യത്തിന്റെയും നിലപാടുകളുടെയും പ്രാധാന്യം തിരിച്ചറിയാൻ കഴിയൂ. സ്ത്രീയുടെ എഴുത്തിന് സ്വതന്ത്രവും എല്ലാതരം ബാഹ്യ ഇടപെടലുകളിൽ നിന്ന് വിമുക്തവുമായ സാമൂഹിക ഇടം നേടിയെടുക്കാനുള്ള എം.ലീലാവതിയുടെ ശ്രമവും അത് മലയാളത്തിലെ സ്ത്രീരചനാ ചരിത്രത്തിൽ വരുത്തുന്ന സ്വാധീനവും സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. മരുഭൂമികൾ ഉണ്ടാകുന്നത് (കാവ്യാരതി, 1993, പു.166-179), പ്രകൃതി നിയമം (കാവ്യാരതി, 1993, പു.229-239). ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ് പഠനം (മുദ്ര ബുക്‌സ്, കണ്ണൂർ, 1999), അവസ്ഥകളുടെ ആഴങ്ങൾ (മാധ്യമം ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 24, 2014, പു.36-36) എന്നീ നോവൽ പഠനങ്ങൾ മുൻനിർത്തി എം.ലീലാവതിയുടെ വിമർശന രീതിശാസ്ത്രവും നിലപാടുകളും അന്വേഷിക്കാനും സ്ത്രീയും സാഹിത്യമെഴുത്തും തമ്മിലുള്ള ബന്ധത്തെ സൈദ്ധാന്തികമായി വിലയിരുത്താനുമാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.
വായനയും എഴുത്തും – തിരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യം
സർഗ്ഗാത്മക രചന എന്നത് സമൂഹ ജീവിയായ വ്യക്തിയുടെ സാംസ്‌കാരികമായ ഒരവകാശമാണ്. വിമർശനമെന്ന സർഗ്ഗാത്മകക രചനയിൽ പ്രത്യേകിച്ചും, പലതരം സാംസ്‌കാരിക തിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്. വായനയ്ക്കു വേണ്ടി തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടേതും വിമർശനാത്മകമായി വ്യാഖ്യാനിക്കേണ്ട പുസ്തകങ്ങളുടേതുമാണ് പ്രധാനപ്പെട്ടത്; വിമർശനരീതി, ഭാഷ തുടങ്ങിയവ വേറെയുമുണ്ട്. ഇവ തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും പ്രതിഭയുമാണ് മികച്ച വിമർശനത്തിന് നിദാനം. ഈ ലേഖനത്തിനായി പരാമർശിച്ച നോവൽ പഠനങ്ങളെല്ലാം, നിരൂപകയുടെ തിരഞ്ഞെടുക്കൽ എന്ന തികച്ചും വ്യക്തിപരവും രാഷ്ട്രീയവുമായ പ്രക്രിയയുടെ ദൃഷ്ടാന്തങ്ങളാണ്. സ്വതന്ത്രമായ ഈ തിരഞ്ഞെടുപ്പിലൂടെ നേടിയെടുക്കുന്ന സാഹിതീയവും സാംസ്‌കാരികവുമായ മൂലധനമാണ് സാഹിത്യ വിമർശനത്തിന്റെ ആധികാരികത നിർണ്ണയിക്കുത്. എം.ലീലാവതി എന്ന സാഹിത്യ നിരൂപകയുടെ പുസ്തക പ്രപഞ്ചത്തിലൂടെ ഒന്നു കണ്ണോടിച്ചാൽ മാത്രം മതി ഈ മൂലധനത്തിന്റെ വ്യാപ്തിയും വൈപുല്യവും തിരിച്ചറിയാൻ.
സൂക്ഷ്മ പഠനത്തിനായി തിരഞ്ഞെടുക്കുന്ന ഓരോ പുസ്തകത്തിനും അതിന്റേതായ കാരണങ്ങളുണ്ട്. ‘ഉറക്കം നഷ്ടപ്പെടു ഒരനുഭവമാണ് ഈ പുസ്തകം എനിക്കു നൽകുത്. വായിച്ചു തീരും വരെ മാത്രമല്ല, പിന്നീടും. മനുഷ്യാവസ്ഥയുടെ ദാരുണത മറയ്ക്കാൻ സഹായിക്കുന്ന ഉറക്കമാണ് നമ്മുടെ നിലനിൽപിന്റെ ഉണർച്ചയിലും നാം പുലർത്തുത്. ആ ഉറക്കത്തിൽ നിന്ന് മുഖമടച്ചൊരടി കിട്ടുമ്പോഴെന്ന പോലെ ഈ പുസ്തകം വായിച്ച് നാം ഉണരുന്നു.‘ എന്ന് വിവരിച്ച് ‘മരുഭൂമികൾ ഉണ്ടാകുതും ‘ ഓണമുണ്ണാനിരിക്കുമ്പോൾ, കുമ്പിളിൽ കഞ്ഞി പോലും കുടിക്കാനില്ലാത്ത കുഞ്ഞുങ്ങളെ ഓർത്ത് പിടയുന്ന മനസ്സുള്ളവർക്കു വേണ്ടി എഴുതപ്പെട്ടത് ….ഉള്ളിൽ മരവിച്ചു കട്ടയായി കിടക്കു കടലിനെ വെട്ടിപ്പൊളിക്കാൻ കെൽപ്പുള്ള മഴുവാകാൻ കഴിയുന്നതെന്ന് വിശേഷിപ്പിച്ച് പ്രകൃതിനിയമവും വിമർശന രചനയ്ക്കായി തിരഞ്ഞെടുക്കുമ്പോൾ ജീവിതത്തിൽ സാഹിത്യം എങ്ങനെ ശക്തമായി ഇടപെടുന്നു എതാണ് കാരണമായത്. ബുക്കൽ പ്രൈസ് നേടിയ ബെസ്റ്റ് സെല്ലറായ ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സിൽവായനക്കാരെ ആഴത്തിൽ സ്പർശിക്കുന്ന തരത്തിൽ രണ്ടു കുഞ്ഞുങ്ങളുടെ കരുണവും ദാരുണവുമായ ദുരന്തം ചിത്രീകരിച്ചതാണ് തന്റെ തിരഞ്ഞെടുപ്പിനു കാരണമായി പറയുത്. ‘ഉണ്ണിവായിൽ ബ്രഹ്മാണ്ഡം കണ്ടതു പോലെ‘ നിരൂപകയെ വിസ്മയിപ്പിച്ച സ്ത്രീ രചനയാണ് കെ.ആർ.മീരയുടെ ആരാച്ചാർ……….ഇങ്ങനെ വിമർശന രചനയ്ക്ക് വിഷയമായ ഓരോ പുസ്തകത്തിന്റെയും തിരഞ്ഞെടുപ്പിനു പിന്നിലും എം.ലീലാവതിക്ക് തന്റേതായ കാരണങ്ങളുണ്ട്. സ്വാതന്ത്രമുണ്ട്. പഠനത്തിന്റെ തുടക്കത്തിൽത്തന്നെ ഇത് സൂചിപ്പിക്കുകയും ചെയ്യുന്നു. വിമർശക ഇടയ്ക്കിടെ ‘ഞാൻ‘, ‘എനിക്ക്’ എിങ്ങനെ നേരിട്ട്വന്ന് അഭിപ്രായം പറഞ്ഞും അഭിപ്രായവ്യത്യാസങ്ങൾ രേഖപ്പെടുത്തിയും മുന്നോട്ടു പോകുന്ന സംവാദരീതിയിലാണ് നിരൂപണ പാഠം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഏതു പുസ്തം എങ്ങനെ വായിക്കണം, വ്യാഖ്യാനിക്കണം എന്നതിൽ ഇടപെടാൻ പുറമേ നിന്നുള്ള ഒന്നിനെയും അവർ അനുവദിക്കുന്നില്ല. സാഹിത്യ നിർമ്മിതി സമൂഹത്തോട് ഉത്തരവാദപ്പെട്ടപ്രക്രിയയാണെന്നും എഴുത്തുകാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും വിശ്വസിക്കുന്ന എം.ലീലാവതി യാതൊരുവിധ ബാഹ്യ നിയന്ത്രണവും ആ കർമ്മത്തിൽ അനുവദിച്ചില്ല. സമൂഹത്തോട് ഉത്തരവാദിത്വമുള്ള എഴുത്തുകാർ സമൂഹത്തിന്റെ സുസ്ഥിതിക്കു കോട്ടം വരുത്തുന്ന എന്തു കണ്ടാലും അതിനെപ്പറ്റി തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടാകണം എന്ന് തുറന്നു പറഞ്ഞിട്ടുമുണ്ട് (എഴുത്തുകാരന്റെ സ്വാതന്ത്ര്യം, മൂല്യസങ്കല്പങ്ങൾ, 1992, പു.22). ലീലാവതിയുടെ വിമർശന ജീവിതത്തിലുടനീളം ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പ്രാധാന്യമുണ്ട്. അഥവാ എഴുത്തിൽ സ്വയം രൂപപ്പെടുത്തിയ സ്വാതന്ത്ര്യമാണ് ഡോ.എം.ലീലാവതി എന്ന നിരൂപകയെ നിർമ്മിച്ചത് എന്നർത്ഥം.
സാഹിത്യസിദ്ധാന്തസംബന്ധിയായി രൂപപ്പെട്ടിട്ടുള്ള മിക്ക സിദ്ധാന്തങ്ങളും – സ്ത്രീവാദമുൾപ്പെടെ – തന്റെ എഴുത്തിന് വിഷയമായിട്ടുണ്ടെങ്കിലും – സാഹിതീയാവകാശങ്ങളിൽ ഇടപെടുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളെയും എം.ലീലാവതി ബോധപൂർവ്വം അകറ്റി നിർത്തി. തന്റെ ധൈഷണിക ജീവിതകാലത്ത് കേരളത്തിലെ പൊതു മണ്ഡലത്തിൽ സ്ത്രീയും എഴുത്തും, സ്ത്രീയും സൗന്ദര്യശാസ്ത്രവും, സ്ത്രീയും സമൂഹവും തുടങ്ങി സ്ത്രീ സ്വത്വരൂപീകരണശ്രമങ്ങൾ ഊർജ്ജിതമായി നടക്കുമ്പോൾ താൻ കൂടി ഉൾപ്പെടുന്ന ആ പ്രത്യയശാസ്ത്രത്തിന്റെ കെട്ടുപാടുകൾ പോലും എഴുത്തിൽ കടന്നുവരാൻ ലീലാവതി അനുവദിച്ചില്ല. ഒരു സിദ്ധാന്തമുപയോഗിച്ച് പാഠ വിശകലനം നടത്തുന്ന പുതിയ അപഗ്രഥനരീതികളിൽ നിന്ന് ഭിന്നമായി വ്യത്യസ്ത സൈദ്ധാന്തിക തലങ്ങളുടെ തെളിച്ചങ്ങൾ ഒരേ ലേഖനത്തിൽതന്നെ കടന്നുവരുന്നത് ഈ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പിതൃകേന്ദ്രിതകേരളീയ സമൂഹത്തിൽ സ്ത്രീവാദചിന്തകരും പ്രവർത്തകരും സ്ത്രീയ്ക്ക് ചെയ്യാൻ പറ്റുന്നത് / അല്ലാത്തത് എന്നിങ്ങനെയുള്ള വേർതിരിവുകളും വിവേചനങ്ങളും വെളിപ്പെടുത്താനും ബോധവൽക്കരണ, ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ സമത്വസമൂഹ നിർമ്മിതിക്കായും ശ്രമിച്ചപ്പോൾ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത് സ്ത്രീയുടെ എഴുത്തിന് സ്വതന്ത്രവും എല്ലാതരം ബാഹ്യ ഇടപെടലുകളിൽ നിന്ന് വിമുക്തവുമായ സാമൂഹിക ഇടം നേടിയെടുക്കാനാണ്. വൈയക്തികവും രാഷ്ട്രീയവുമായ മൂല്യങ്ങളിൽ ഏറ്റവും വിലമതിപ്പുള്ള സ്വാതന്ത്ര്യം കൊണ്ടു മാത്രമേ ധൈഷണികമായ ഒരിടം നേടാൻ സാധിക്കൂ എന്നവർ തിരിച്ചറിഞ്ഞു. രചനാലോകത്തെവിടെയും സ്ത്രീ എന്ന തന്റെ സ്വത്വത്തെക്കുറിച്ചോ രണ്ടാം കിട പൗരത്വത്തെക്കുറിച്ചോ സാമൂഹിക പരിഗണനയില്ലായ്മയെക്കുറിച്ചോ ഉള്ള സൂചനകൾ അവർ അവശേഷിപ്പിക്കുന്നില്ല. സാമൂഹിക ലിംഗപദവീനിയമങ്ങൾ ഈ എഴുത്തിലെവിടെയും ഇടപെടുന്നില്ല എർത്ഥം. സമൂഹത്തിലെ ലിംഗ പദവീ നിയമങ്ങളിൽ നിന്നെല്ലാം മാറി തന്റെ സർഗ്ഗാത്മക വ്യക്തിസത്ത സ്വതന്ത്രമായി വിനിയോഗിച്ച എം.ലീലാവതിയുടെ രചനാജീവിതം, എഴുത്ത് എന്ന സർഗ്ഗ പ്രക്രിയയിൽ സ്ത്രീപുരുഷ വ്യത്യാസം ഇല്ല എന്നാണ് തെളിയിക്കുന്നത്.
ഞാനൊരു സ്ത്രീ എഴുത്തുകാരിയല്ല
മലയാളി വിമർശന ചരിത്രത്തിന് എം.ലീലാവതിയെ തള്ളിക്കളയാനാവാത്തവിധം നിരന്തരവും പ്രസക്തവുമായ എഴുത്തിലൂടെ അവർ ഇടം നേടിയെടുക്കുകയാണ് ചെയ്തത്. മലയാളത്തിലെ സ്ത്രീ എഴുത്തിന്റെ ചരിത്രത്തിലും എം.ലീലാവതിയെ ഒഴിവാക്കാനാവില്ല. അതേസമയം, സ്ത്രീവാദത്തിന്റെ വെളിപാടുകൾ കൊണ്ട് അത് പൂർണ്ണമായും അളക്കാനുമാവില്ല. ലിംഗപദവി (gender) അടിസ്ഥാനമാക്കി ലീലാവതിട്ടീച്ചറിന്റെ എഴുത്തും നിലപാടുകളും വിലയിരുത്തുമ്പോൾ ഫെമിനിസത്തിനുള്ളിൽ നിന്നുകൊണ്ട് സ്ത്രീയും കലയുടെ ഉല്പദാനവും തമ്മിലുള്ള ബന്ധം കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നു. പുസ്തകവായന, എഴുത്ത് എന്നീ പ്രക്രിയയിൽ സ്ത്രീ എന്ന തിരിച്ചറിവോടു കൂടി എം.ലീലാവതി പ്രവർത്തിച്ചത് എങ്ങനെയാണ്? ഈ അന്വേഷണത്തിനു മാത്രമേ എഴുത്തിന്റെയും
Be the first to write a comment.