വിധവയെ കാണാന്‍
നിലാവു വന്നു
കഥയുമായ് പൂമണം
കൂടെ വന്നു
ഇരുളിന്റെ കമ്പിയില്‍
രാക്കിളിക്കൂട്ടങ്ങള്‍
നുണയുടെ തിരക്കഥ
നെയ്തിരുന്നു.
വിധവയെ കേള്‍ക്കുവാന്‍
കാറ്റു വന്നു
വിധവന്റെ നെടുവീര്പ്പി-
ലേറി വന്നു
ഒരു തിരിച്ചറിവിന്റെ സാക്ഷിയായി
പുരയില്‍ ശലഭങ്ങള്‍
കാത്തിരുന്നു.
വിധവയുടെ നെഞ്ചിലെ
പിഞ്ചുകുഞ്ഞ്
പുരുഷന്റെ താരാട്ടു
കേട്ടുറങ്ങി.
പുതിയ സായാഹ്നത്തില്‍
കടലോരത്ത്
ഇരു കുടുംബങ്ങളും
ചേര്‍ന്നിരുന്നു.
വിധവന്‍ സഭാര്യനായ്
സന്തുഷ്ടനായ്
വിധവ സനാഥയായ്
സംതൃപ്തയായ്.
തിരകളില്‍ നുരകളില്‍
മുങ്ങി നീര്ന്നു
വിധിയുടെ ചീഞ്ഞ
മൃതശരീരം.
Comments
comments
ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന് പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി കൊല്ലത്ത് ജനിച്ചു.ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും ദേശീയ കവിമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011) കീഴാളൻ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു
Be the first to write a comment.