ആം ആദ്മി തൊപ്പി ധരിച്ചതുകൊണ്ടോ സ്വയം ആം ആദ്മിയാണെന്ന് പ്രഖ്യാപിച്ചതുകൊണ്ടോ ഈ ചോദ്യങ്ങൾക്കു നേരെ കണ്ണടയ്ക്കാൻ നമുക്കാവില്ല. വ്യത്യസ്തതകളും സങ്കീർണ്ണതകളും വൈരുദ്ധ്യങ്ങളും അല്ലെങ്കിൽ വർഗ്ഗ-ലിംഗ-ജാതി-ഗോത്ര രഹിതമായാലും ‘ജനങ്ങൾ’എന്നത് സ്വത്വമാകില്ല. ഈ വിഭജനങ്ങളെ അംഗീകരിച്ചില്ലെങ്കിൽ, ഈ വൈരുദ്ധ്യങ്ങളെ രാജിയാക്കുവാൻ ഒരു ജനാധിപത്യരീതി അംഗീകരിച്ചില്ലെങ്കിൽ ജനാധിപത്യം വെറും പൊള്ളയാകും, ജനങ്ങളുടെ ഭരണം എന്നത് സൈദ്ധാന്തികരായ മൈക്കൽ ഹാർട്ടും അന്റോണിയോ നെഗ്രിയും വാദിക്കുന്നത് പോലെ ‘പലരുടെ’മേലുള്ള ‘ഒരാളു’ടെ ഭരണമാവും. ഇങ്ങനെ ഒരു വ്യക്തി എന്നതിനപ്പുറം ജനം എന്ന കൂട്ടായ്മ്മയ്ക്ക് ഏറ്റവും ഹീനമായ കുറ്റകൃത്യം നിറവേറ്റുവാൻ കഴിയുന്ന സ്വേച്ഛാധിപതിയും അധികാരിയും ആകാനുള്ള കഴിവിലാണു ഈ വൈരുദ്ധ്യം നിലനിൽക്കുന്നത്.
അപകടകരമായ ഈ സാധ്യതയാണു ഡെൽഹിയിൽ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ കീഴിൽ ആഫ്രിക്കൻ ജനതയ്ക്കു നേരെയുള്ള ഒരു പ്രത്യേകതരം ജാഗ്രതയിലേക്കും പൊലീസിംഗിലേക്കും പൊട്ടിത്തെറിക്കുവാൻ ആം ആദ്മിയെ പ്രാപ്തരാക്കുന്നത്. വെളുത്തവർഗ്ഗക്കാരനെ ആം ആദ്മി ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നാട്ടിൽ കറുത്താവർഗ്ഗക്കാരനു നീതി ലഭിക്കുന്നതിനുള്ള സാധ്യത തുലോം കുറഞ്ഞതാകില്ലേ? അവരെ ജനങ്ങളായി പോലും കണക്കിലെടുക്കുവാനുള്ള സാധ്യതയും കുറവായിരിക്കും.
കശ്മീർ പ്രശ്നത്തിൽ ജനഹിതപരിശോധനയെപ്പറ്റിയുള്ള ചോദ്യം ഉയർന്നപ്പോൾ ഒരു ജനാധിപത്യരീതിയിലേക്കുള്ള ചർച്ചകളിലേക്ക് നയിക്കുന്നതിനു പകരം അത് അതിശക്തമായി അടിച്ചമർത്തപ്പെടുകയാണുണ്ടായത്. ഇങ്ങനെയുള്ള കാര്യങ്ങൾ പരാമർശിക്കുവാൻ പോലുമുള്ള സാഹചര്യം ഇല്ല എന്നതാണു കാരണം. ഇവിടെയും മുൻപറഞ്ഞ അപകടസാധ്യത വ്യക്തമാണു. ദേശീയസ്വത്വം പോലുള്ള പ്രശ്നങ്ങൾ, ഒരുപക്ഷേ അത് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് ഒരു വിഭാഗം ജനങ്ങളുടെ തൃഷ്ണകളെ പടിപടിയായി നിശ്ശബ്ദമാക്കിയിട്ടാണു എന്നുവന്നാൽ പോലും, ദേശീയ സ്വത്വത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ ആം ആദ്മിക്ക് കൂടിയാലോചിച്ച് പരിഹരിക്കാവുന്നതല്ല എന്നു കരുതേണ്ടി വരും. ഒരുപക്ഷേ ഇവിടെയും ഇത്തരം പ്രശ്നങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ ജനങ്ങളായി പോലും കണക്കിലെടുത്തേക്കില്ല.
ഇങ്ങനെ ജനങ്ങളുടെ ഈ ഉദയം ആഘോഷമാക്കുന്നതിൽ പതിയിരിക്കുന്ന ഒരു അപകടം ജനങ്ങളേയും ഏറ്റം ജനകീയരേയും ബന്ധിപ്പിക്കുന്ന ഒരു സമവാക്യമാണു. ജനാധിപത്യമെന്നാൽ ഒരു ഫോൺ-ഇൻ പരിപാടി പോലെ ജനങ്ങളോട് “നിങ്ങൾ എന്തു പറയുന്നു?” (ഒരു ടീവി ആങ്കർ ദിവസവും രാത്രി ഭീഷണിപ്പെടുത്തുന്നതു പോലെ) ജനകീയമായതിനെ പിൻപറ്റുകയാണെങ്കിൽ ടീവിയിലെ ‘ബിഗ്ബോസ്സ്’എന്ന പരിപാടി ഏറ്റവും ജനകീയമായ പ്രവർത്തനമാണു (എന്തെന്നാൽ അതിലും വോട്ടെടുപ്പുണ്ട്) എന്ന നിഗമനത്തിൽ എത്തേണ്ടി വരും. കുറച്ചു വർഷങ്ങൾക്കു മുൻപ് യുകെയിൽ ബിഗ്ബ്രദർ (നമ്മുടെ ബിഗ്ബോസ്സിന്റെ പിതാവ്) എന്ന റിയാലിറ്റി ഷോ ടെലിവിഷൻ രംഗം അടക്കിവാണപ്പോൾ പൊതുതെരഞ്ഞെടുപ്പിലേതിനെക്കാൾ കൂടുതലായി യുവാക്കൾ ഈ പരിപാടിയിൽ വോട്ട് ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ വാദപ്രതിവാദങ്ങൾ നടന്നിരുന്നു.
ഒരു ജനാധിപത്യത്തിൽ ജനങ്ങൾ എന്നത് പ്രയോഗപരമായ (empirical) ഒരു വിഭാഗം മാത്രമല്ല ഒരു ധാർമ്മിക (ethical) വിഭാഗമാണു. നമ്മൾ ജനങ്ങളായി ജനിക്കുകയല്ല ജനങ്ങളായി മാറുകയാണു ചെയ്യുന്നത്. നമ്മുടെ സാമൂഹ്യപരിസ്ഥിതികൾ വെച്ചു നോക്കുമ്പോൾ നമ്മൾ എല്ലാവരും ആം ആദ്മിയല്ല; അങ്ങനെയുള്ളവരിൽ തന്നെ ആ, ആദ്മിയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉണ്ടാകണമെന്നില്ല. എന്നാൽ നമുക്കെല്ലാവർക്കും ആം ആദ്മി ആകുകയും ചെയ്യാം. ഏതു തരത്തിലുള്ള ആം ആദ്മി ആകണം എന്നതാണു പ്രധാനം. എന്തെന്നാൽ ഒരു തരത്തിലല്ല, പല തരത്തിലുള്ള ആം ആദ്മി ഉണ്ട്.
Be the first to write a comment.