ഈ ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്നില്ലായെങ്കിൽ ആം ആദ്മിയിൽ ഒരു സാധാരണത്വവും (ആം) ഇല്ലതന്നെ. മറിച്ച് അങ്ങനെയുണ്ടെങ്കിൽ ഇരുപത്തിയേഴ് നില കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കു വരെ ആം ആദ്മി ആകുവാൻ ആഗ്രഹിക്കാവുന്നതാണു. ആ അർത്ഥത്തിൽ ആം ആദ്മിക്ക് ഒരു പ്രത്യയശാസ്ത്രമില്ല എന്നത് കപടതയാണു. ആം ആദ്മി എന്ന സങ്കൽപ്പത്തിനെതിരെ ധാർമ്മികമായ ഒരു ആരോപണം ഉണ്ട് എങ്കിൽ അതിനർത്ഥം ആം ആദ്മിക്ക് ആരോഗ്യകരമായ ഒരു പ്രത്യയശാസ്ത്രമുണ്ട് എന്നും കൂടിയാണു.
ചരിത്രം കാണിച്ചു തരുന്നത് ചിന്തകനായ തിയഡോർ അഡോർണോ പറഞ്ഞതു പോലെ ജനങ്ങൾ വീണു കിടക്കുന്നത് “സംസ്കാരത്തിന്റെയും അപരിഷ്കൃതത്വത്തിന്റെയും വൈരുദ്ധ്യാത്മകത”യ്ക്കിടയ്ക്കാണു എന്നതാണു. ഒന്നുമല്ലെങ്കിൽ ഇതേ ജനങ്ങളാണു രാജഭരണത്തെ വലിച്ചെറിയുവാനായി നടന്ന ഫ്രെഞ്ച് വിപ്ലവത്തിൽ ബാസ്റ്റൈൽ തകർത്തത്; ഇതേ ജനങ്ങളാണു അടിമത്തത്തിനെതിരെ ഏറ്റവും വിജയകരമായ അടിമവിപ്ലവം നടത്തി ഹേയ്തിയൻ റിപബ്ലിക് സ്ഥാപിച്ചത്; ഇതേ ജനങ്ങളാണു സ്വയം അഗ്നിക്കിരയാക്കി മരണം വരിച്ച റ്റുണീഷ്യൻ തെരുവുകച്ചവടക്കാരനായ മുഹമ്മദ് ബൂ അസ്സീസിയിലൂടെ ആകമാനം അറബ് ലോകത്തിന്റെയും തീവ്രമായ ജനാധിപത്യാഭിലാഷം വിളിച്ചു പറഞ്ഞതും.
ഭാവിയിലെ ഓഷ്വിറ്റ്സിലേയും റുവാണ്ടയിലേയും നരോദാ പാട്യയിലേയും പരിചാരകരും ഗുമസ്തരും കാവൽക്കാരും അദ്ധ്യാപകരും ഭിഷഗ്വരന്മാരും മാനേജർമാരും ആകുവാൻ വിസമ്മതിക്കുന്ന ആം ആദ്മിക്കു വേണ്ടിയുള്ള അന്വേഷണം നമുക്ക് തുടരാം. നമുക്ക് നമ്മുടേതായൊരു ആം ആദ്മി കെട്ടിപ്പടുക്കാം.
ഡോ. നിസ്സിം മണ്ണത്തൂക്കാരൻ കാനഡയിലെ ഡൽഹൗസി സർവ്വകലാശാലയിൽ ജോലി ചെയ്യുന്നു
(email:[email protected])
പരിഭാഷ : ഗീത ജാനകി
Be the first to write a comment.