ഇന്ത്യന്‍ ഭരണ ഘടനയുടെ ആത്മാവ് ഒരു ഉദാര ജനാധിപത്യ സമത്വ മത നിരപേക്ഷരാഷ്ട്രത്തിലാണ് കുടികൊള്ളുന്നത്. അതിന്റെ ശരീര ഗാത്രം ഏകവും അനേകവുമായ സംസ്കാരങ്ങളുടെ വര്‍ണ്ണ ശബളമായ സമന്വയമാണ്. സ്വതന്ത്രാനന്തര ഇന്ത്യ സ്വീകരിച്ച ഈ സംസ്കാരം ലോകത്ത് മറ്റെവിടെയും കാണാനാവില്ല. നമ്മുടെ ജനാധിപത്യത്തിന് വേറിട്ട ഒരു മുഖം നല്‍കുന്ന മൂല്യമാണിത്. India at its best is a joyous cacophony of peoples and faiths , of holy men and rebels [Economist, Apr 2014 ] . ഒരാധുനിക സ്വതന്ത്ര രാഷ്ട്രമാവും മുന്നേ തന്നെ ഇന്ത്യ എന്ന് വിളിക്കുന്ന ഭൂമികയുടെ സാംസ്കാരിക മണ്ഡലത്തിലും വിശാലമായ സിന്ധു ഗംഗാ സമതല സംസ്കാരത്തിലും ഈ ധാര ഉണ്ടായിരുന്നു. ഇന്ത്യയെ ഒറ്റ തൂണില്‍ പടുത്ത സംസ്കാരമാക്കാന്‍ , ഇന്ന് ഹിന്ദു എന്ന് വിളിക്കപ്പെടുന്നവര്‍ , എത്ര വട്ടം ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ല. ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമായിരുന്നിട്ടില്ല. വ്യത്യസ്ത കാഴ്ചപ്പാടുള്ള ദാര്‍ശനിക അതിനു അനുവദിച്ചിട്ടില്ല. നമ്മള്‍ കേട്ടിട്ട് പോലുമില്ലാത്ത അനേകം ദൈവങ്ങളെ ആരാധിക്കുന്ന ജനവിഭാങ്ങള്‍ ഇന്ത്യയിലുണ്ട്. ഏതാണ്ട് ആയിരത്തി മുന്നൂറോളം ഭാഷകളുണ്ട്. എത്രയോ ആചാരങ്ങള്‍ ബ്രാമാണിക്കഹിന്ദു മതത്തിന് പുറത്താണ്. ദൈവങ്ങളേ ഇല്ലാത്ത മതങ്ങളുമുണ്ട്. ബുദ്ധനും ജൈനനും സിഖും പോലുള്ള പ്രമുഖ മതങ്ങളൊന്നും ഹൈന്ദവം അല്ല. എന്നാല്‍ ഒരു ന്യൂനപക്ഷം സവർണ്ണരുടെ ബ്രാമണിക്കമതം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോ നടക്കുന്നത്. മത സംശുദ്ധി എന്നാ ഫാഷിസ്റ്റ്‌ വാദം വീണ്ടും ഉന്നയിക്കപ്പെടുമ്പോ നാം ഹിറ്റ്റെ ഓര്‍ത്ത്‌ ഭയപ്പെടുന്നത് വെറുതെയാണോ ?

ഇപ്പോള്‍ ഭൂപരമായ അതിര്‍ത്തിക ഒട്ടേറെ മാറിപ്പോയി. സംസ്കാരങ്ങള്‍, സംസ്കൃതികള്‍ സ്വതന്ത്രമല്ലാതായി. ഭരണം ഒരു നടപ്പ് നിയമമായി.എന്നാല്‍ ഇന്ത്യ എന്ന ആധുനിക ജനാധിപത്യ സങ്കല്പം വീണും പിടഞ്ഞും കുതറിയും ഒരു യാഥാർത്ഥ്യമാക്കാന്‍ നടന്ന , നടക്കുന്ന ശ്രമങ്ങളെ തടയുക എളുപ്പവുമല്ല . ഇന്ത്യന്‍ രാജ്യാതിര്‍ത്തിയുടെ ഭരണം ഒരു പുലരിയി ഏകമത വാദികളായ തീവ്ര വര്‍ഗീയ പക്ഷം ഹിറ്റ്ലറുടെ ഫാഷിസ്റ്റ്‌ മാതൃകയി പിടിച്ചെടുത്തതിന്റെ പശ്ചാത്തലമാണ് ഇത്രയും പറയാന്‍ കാരണം . അത് ഉല്‍പ്പാദിപ്പിക്കുന്ന ഭീതി ചെറുതല്ല . കാരണങ്ങള്‍ എല്ലാം എവിടെയുമായി പറഞ്ഞു കഴിഞ്ഞതും എല്ലാവരും അറിയുന്നതുമാണ് . ഫാഷിസത്തിന്റെ മനശാസ്ത്രം ഇന്ത്യയെ പിടിമുറുക്കുന്നത് എങ്ങിനെ എന്നും പരിശോധിച്ച് കഴിഞ്ഞു . പക്ഷേ അതിനെ എങ്ങിനെ ചെറുക്കാം എന്നതിനെ കുറിച്ച് ആരും പറയുന്നില്ല . വോട്ടിന്റെയും സീറ്റിന്റെയും കണക്കുകളില്‍ അഭിരമിക്കുന്നവർ ഫോര്‍മുലക ആവര്‍ത്തിക്കുകയാണ് . പക്ഷെ ഫോര്‍മുലകള്‍ക്കു വഴങ്ങാത്ത ഒന്നാണ് ഫാഷിസത്തിന്റെ രീതി ശാസ്ത്രം . എത്ര സുന്ദരമായാണ് മധുരവുമായി മന്ത്രിമാരും അനുചര വൃന്ദവും നമ്മോടു സംസാരിക്കുന്നത് ? ആര്‍ എസ്സ് എസ്സ് അതിന്റെ പ്രത്യയശാസ്ത്രം മാറ്റി എന്നോ ?

ഈയവസ്ഥക്കു ജനതയെ കുറ്റം പറയുന്നത് ഭരണം മോശമാവുമ്പോ ജനത്തെ മാറ്റുന്നത് പോലെയാണ് . ഫാഷിസ്റ്റ്‌ മനോവ്യാപാരം സമൂഹത്തി ഹിസ്ടീരിയ പോലെ പടര്‍ത്താ എളുപ്പമാണ് . ചില അണുക്കള്‍  പടരാന്‍ പ്രത്യേക പാടവം കാണിക്കുമ്പോലെ . അതതു കാലത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളിലൂടെ , മേജര്‍ ഹിസ്ട്ര്യോണിക്സിലൂടെ [ റോഡ്‌ ഷോ പോലെ ] അത് രാഷ്ട്ര ഗാത്രത്തെ ബാധിക്കും . ഫാസിസ്റ്റ് സൈക് അഥവാ റയിക്ക് പടരുമ്പോള്‍ വിവേകത്തിനു പകരം വികാരം ജനക്കൂട്ടത്തെ കീഴടക്കും . ഈ അനിവാര്യതയാണ് നാം കാണുന്നത്. അതിനു അനുകൂലമായ ഘടകങ്ങള്‍ — a pre authoritarian kind of situation — ഇന്ത്യയില്‍ നേരത്തെ സംജാതമായിരുന്നു.

അമാനുഷിക വേഗമാര്‍ന്ന വിവര വിനിമയ സംവിധാനം മനുഷ്യന്റെ ജീവിതം മാറ്റിക്കളഞ്ഞു . ഇന്ത്യന്‍  ഗ്രാമന്തരങ്ങൾക്ക് ഇതൊക്കെ ഇന്നും അപ്രാപ്യമായ ഒന്നാണ് എന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ, ഈ ഗ്രാമങ്ങളെ ഭരിക്കുന്നത്‌ പട്ടണങ്ങ ആണെന്ന് നാം മറന്നു കൂടാ . ഈ വേഗം ജീവിക്കാനുള്ള മത്സരത്തിലേക്കും മത്സരം മാത്രമായ ജീവിതത്തിലേക്കും നമ്മെയും മാറ്റിയിട്ടുണ്ട് . ഇന്നലകളുടെ വേരുകള്‍ ഇല്ലാതെ —പുതിയ ഭാഷയില്‍ ചുമടുക ഇല്ലാതെ  ഇന്നിനു വേണ്ടി ഈ നിമിഷത്തെ നേട്ടത്തിന് വേണ്ടി പരക്കം പായുന്നവരുടെ ഒരു ക്ലാസ് ഉടലെടുത്തിട്ടുമുണ്ട് . സാമ്പ്രദായിക മിഡില്‍ ക്ലാസ് നിര്‍വചനത്തി ഒതുങ്ങാത്ത ഒരു നിര . അവര്‍ യുവാക്കളാണ്. അവര്‍ക്ക് വേണ്ടത് സൌകര്യങ്ങളാണ് . അതിനവര്‍ വികസനമെന്ന് പേരിട്ടു. ഉടനടി കിട്ടുന്ന വികസനം. അത് മാര്‍ക്കറ്റി ഒതുങ്ങുന്ന ഒന്നാണെന്ന് അവർക്കറിയാതെ പോയി. ഇവര്‍ക്കിടയി ആശയങ്ങള്‍ക്കോ അതിലുപരി വ്യക്തിക്കോ സമ്മതി നിര്‍മ്മിച്ചെടുക്കുക സാധാരണ രാഷ്ട്രീയ കാലവസ്ഥയെക്കാള്‍ താരത്യമേന എളുപ്പമാണ് . മോഡി തന്നെ ഉദാഹരണം. അയ്യായിരം കോടി രൂപ പ്രതിഫലത്തില്‍ ഒരു വിദേശ പി ആ ഓ കമ്പനിയാണ് ഇന്ന് കാണുന്ന മോഡിബിംബം നിര്‍മ്മിച്ചെടുത്തത്.

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന അവസ്ഥയിഇവ പറയുന്ന സാമ്പത്തികവും വര്‍ഗീയവുമായ വികസനം ഒരു കുമിള മാത്രമാണ്. എന്നിട്ടും യുവാക്കളൊക്കെത്തന്നെ ഒരു കോസ്മെറ്റിക് വികസനം വാഗ്ദാനം ചെയ്യുന്ന മതാധിപത്യ വാഴ്ചക്ക് തന്നെ വോട്ടു ചെയ്തു എന്നർത്ഥമില്ല . കാരണം ഇന്ത്യയിലെ വോട്ടര്‍മാരി ഭൂരിപക്ഷവും മുപ്പത്തഞ്ചു വയസ്സി താഴെ ഉള്ള യുവാക്കള്‍ തന്നെ . പക്ഷെ ഒരു മാസ് ഹിസ്ടീരിയ ആയി വികസനം എന്ന അവ്യക്ത സുന്ദര സ്വപ്നം പരന്നു. ഇതിനെ മാസ് മീഡിയ ഒന്നാകെ എതിര്‍ത്തും തുണച്ചും വ്യാപകമാക്കി . അതിന്റെ ഉൾക്കാമ്പിലേക്ക് കടക്കാന്‍ സോഷ്യ മീഡിയ എന്ന് വിളിക്കുന്ന ഒന്നിനും വ്യാപ്തിയില്ല. മറു വഴികള്‍ ആരും ശ്രമിച്ചുമില്ല . അതും ഏകാധിപത്യ പൂര്‍വ്വ കാലത്തിന്റെ പ്രത്യേകതയാണ് . ജനവുമായി നേരിട്ട് ബന്ധപ്പെടാന്‍ വിസമ്മതിക്കുന്ന നേതാക്ക. എല്ലാം ചേര്‍ന്ന് ഇന്ന് കേന്ദ്രത്തി കാണുന്ന സംവിധാനം നിലവില്‍ വന്നു . സുന്ദര വാഗ്ദാനങ്ങളുടെ കാലം കഴിയുമ്പോള്‍  ഇനിയെന്ത് എന്ന ചോദ്യമാണ് നമ്മെ തുറിച്ചു നോക്കുന്നത് . സാമ്പത്തിക രംഗം ആശാവമല്ല . വളര്‍ച്ചാ നിരക്ക് അഞ്ചില്‍ താഴെയാണ് . ഈയവസ്ഥയില്‍ സാമ്പത്തിക വാഗ്ദാനങ്ങ പരാജയപ്പെട്ടാല്‍ മോഡിക്ക് തന്‍റെ പ്ലാ — ബി പുറത്തെടുക്കേണ്ടി വരും . അല്ലെങ്കിലും മോഡിക്ക് പിന്നിലെ നിഴല്‍ രൂപങ്ങള്‍ നില കൊള്ളുന്നത്‌ ആ വര്‍ഗീയ അജണ്ട നടപ്പാക്കാ ആണല്ലോ . മോഡിയെ മുന്നില്‍ നിര്‍ത്തി അത് നടപ്പാക്കുക എന്ന അവരുടെ അജണ്ട . മുപ്പതു കൊല്ലമായി ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന് ആസൂത്രിതമായ ക്രമീകരണങ്ങളുമായി പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് വീണു കിട്ടിയ ഒരു ടൂള്‍ മാത്രമാണ്  മോഡി. കരുത്തിന്റെ കൃതിമമായ പുറം മോടി . ഗുജറാത്തിലെ വംശഹത്യക്ക് കോടതി പ്രതികൂട്ടില്‍ നിര്‍ത്തിയ ആ . ജനാധിപത്യ മര്യാദകളുടെ മുഖം മോടി പോലുമില്ലാത്ത , ഫാഷിസ്റ്റ്‌ മൃഗ തൃഷ്ണകളി രമിക്കുന്ന മാതൃകാ ആഎസ്സ് എസ്സ്.
ഇന്ത്യന്‍ വോട്ടര്‍മാരി
മുപ്പതു ശതമാനം പക്ഷെ തങ്ങളുടെ നിസ്സഹായാവസ്ഥയില്‍ വികസനമെന്ന മായാ മരീചികയി വീണു പോയി . ഒരു ദശാബ്ദക്കാലം ഇന്ത്യ ഭരിച്ച കൊൺഗ്രസ്സിന്റെ രാക്ഷസീയമായ സാമ്പത്തിക നയങ്ങളും അഴിമതിയും ഇത്തരം തെറ്റായ ഒരു ശരി ചെയ്യാന്‍ അവരെ പ്രേരിതരാക്കി എന്നും പറയാം .

അത് കൊണ്ട് പാര്‍ലമെന്റി പ്രതിപക്ഷത്താര് എന്ന ചോദ്യം ഏറ്റവും ഉറക്കെ ചോദിക്കേണ്ട സന്ദര്‍ഭം ഇത് തന്നെയാണ്. അതിനു ഒരു പാര്‍ട്ടിക്കും ഇന്ന് കരുത്തില്ല . അത് സമാന സാഹചര്യങ്ങളില്‍ ഉണ്ടാകാറുമില്ല . ഒരു ഫെഡറല്‍ മുന്നണി ഉണ്ടാക്കുന്നതിനെ കുറിച്ച് ഒക്കെ ചര്‍ച്ചക ഇപ്പോഴും മുന്നേറുകയാണ് . ചില തട്ടിക്കൂട്ടുകള്‍ നടന്നും കഴിഞ്ഞു . പക്ഷെ ഇന്ത്യയെ ചൂഴ്ന്ന് നില്‍ക്കുന്ന വിപത്തിന് ഇത്ര ഉദാസീനമായ പ്രതികരണങ്ങ പോര . കാരണം, ചോദ്യം ചെയ്യപ്പെടുന്നത് നമ്മുടെ ജനാധിപത്യവും സ്വാതന്ത്ര്യവും ആണ് . വിശ്വാസ വൈവ്യധ്യത്തിനുള്ള ജന്മാവകാശമാണ് . ഭരണ ഘടനയാണ് . കപട ഏറ്റുമുട്ടലുകളുടെയും കൊലപാതകങ്ങളുടെയും  അണിയറശില്‍പ്പികഭരണത്തില്‍ വരുമ്പോ ഇത് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടവും ആയിത്തീരുന്നു. ഇന്നത്തെ നമ്മുടെ ഭരണ കക്ഷിയുടെ തെരഞ്ഞെടുപ്പു വാഗ്ദാന പത്രികയില്‍ അത് അക്കമിട്ടു പറയുന്നുണ്ട് . അത് കൊണ്ട് നാം ഇപ്പോള്‍ കേള്‍ക്കുന്ന മധുര ഭാഷങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട് . ഇല്ലെങ്കില്‍ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങഒന്നൊന്നായി നിർജ്ജീവമാവും ഫാഷിസം കീഴടക്കുന്നത്‌ അങ്ങിനെയാണ്. അത് കൊണ്ട് ഇപ്പോള്‍ പ്രതിപക്ഷത്തു ജനങ്ങളാണ്. ഭരണ ഘടനാ സ്ഥാപനങ്ങള്‍ ആണ്.സംരക്ഷിക്കപ്പെടേണ്ടത് അതാണ്‌ . പാര്‍ട്ടിക അത് കാണാ സമയമായി . ഇന്ത്യന്‍ കക്ഷി രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ന്യൂനത നേതാക്കളില്‍ നിന്ന് അണി കളിലെക്കാണു അധികാരം പ്രയോഗിക്കപ്പെടുന്നത് എന്നതാണ് . അഭിപ്രായം അടിച്ചേല്പിക്കപ്പെടുന്നത് എന്നതാണ്. ആ കാലം കഴിഞ്ഞു എന്ന് ഈ സ്വച്ചേധിപതികളുടെ മുന്നില്‍ പരുങ്ങുമ്പോ എങ്കിലും നേതാക്കമനസ്സിലാക്കണം . ജനവികാരം പരിഗണിച്ചു കൊണ്ട് , ജനാധിപത്യ സ്ഥാപനങ്ങളെ രക്ഷിച്ചു പൊരുതി നില്‍ക്കാ സന്നദ്ധമായാ ഇന്ത്യക്ക് ഭാവിയുണ്ട് . അല്ലെങ്കില്‍ ഇന്ത്യ എന്നാ സങ്കല്പം മാറി മറിയും . ഫാഷിസം പിടി മുറുക്കിയാല്‍ പിന്നെ കൂട്ടക്കുരുതി കൊണ്ടേ ഒഴിഞ്ഞു പോകൂ എന്ന് ചരിത്രം പഠിപ്പിക്കുന്നു . ഇന്ത്യ അത് വീണ്ടും ഓര്‍മിപ്പിക്കട്ടെ.

Comments

comments