ആധുനിക സാമൂഹ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം കൗതുകകരമായ ഒരു കാര്യം, ചരിത്രസംഭവങ്ങളെ പ്രവചിക്കാൻ അതിനു ഒരു ശാസ്ത്രമെന്ന നിലയിൽ വരുന്ന പരാജയമാണ് (ശാസ്ത്രത്തിന്റെ ഉരകല്ല് പ്രവചിക്കുവാനുള്ള അതിന്റെ കഴിവാണല്ലോ).സോവിയറ്റ് യൂണിയന്റെ തകർച്ചയും, വിസ്ഫോടനാത്മകമായ അറബ് വസന്തവും രാഷ്ട്രീയ വിശാരദൻമാർക്കും, സാമൂഹ്യ ശാസ്ത്രജ്ഞർക്കും മുൻകൂട്ടി പറയാൻ കഴിയാതെ പോയി. സാമ്പത്തിക ശാസ്ത്രജ്ഞർക്ക് 2009 ലെ സാമ്പത്തിക പ്രതിസന്ധി പ്രവചിക്കാൻ കഴിയാതെ പോയി.

അതുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ആം ആദ്മി പോലെ ഒരു രാഷ്ട്രീയപാർട്ടി ഉയർന്നുവരുന്ന രീതിയിൽ പ്രാധാന്യമുള്ള ചരിത്ര വികാസം മുൻകൂട്ടി കാണാൻ കഴിയാതെ പോയ സാമൂഹ്യ ശാസ്ത്രജ്ഞരുടെ വീഴ്ചയിൽ നാം ആശ്ചര്യപ്പെടെണ്ടതില്ല.എന്നാൽ ഇത്തരം ഒരു രാഷ്ട്രീയ ഉരുത്തിരുവിനു ശേഷവും അത് മനസ്സിലാക്കാൻ കഴിയാതെ വരുന്നത്ആശ്ചര്യ ജനകം തന്നെ.ഒന്നുകിൽ വിപ്ലവത്തോള മടുത്ത പ്രസ്ഥാനമായോ (ആപ്പിന്റെ ഒരു മുദ്രാവാക്യംവിപ്ലവത്തിൽ പങ്കുചേരുക എന്നതാണെന്നും ശ്രദ്ധിക്കുക) അല്ലെങ്കിൽ ഭരണവർഗ്ഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റൊരു യാഥാസ്ഥിതിക പ്രസ്ഥാനമായി കരുതി തള്ളിക്കളയുകയോ ചെയ്യുന്ന ദ്വിമാന നിലപാടുകളാണ് ഭൂരിഭാഗം വിശകലനങ്ങളും.ആം ആദ്മി എന്ന പ്രതിഭാസത്തിന്റെ പ്രമുഖ ഘടകങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഈ രണ്ടു നിഗമനങ്ങൾക്കും വീഴ്ച സംഭവിക്കുന്നു. ഒന്നാമത്തെ വാദത്തെ പരിശോധിക്കുകയാണെങ്കിൽ സമൂഹത്തിലെ അടിസ്ഥാന വിഭജനത്തെ ചോദ്യം ചെയ്യുന്നതിൽ പരാജയപ്പെടുന്ന ഏതൊരു പ്രസ്ഥാനവും വിപ്ലവകരം എന്നേ രേഖപ്പെടുത്താൻ ഒരർത്ഥത്തിലും അർഹമല്ല എന്നത് സുവ്യക്തമാണ്. ഇവിടെ ആപ്പ്, ഇതുവരെ സമൂഹത്തിന്റെ ഘടനാപരമായ ഉച്ചനീചത്വങ്ങളെ വേർതിരിക്കാൻ ചെറിയ ഒരു ശ്രമം പോലും നടത്തിയിട്ടില്ല. വർഗങ്ങളുടെ കാര്യത്തിലൊ ജാതി-ലിംഗ വിഷയങ്ങളിലോ ഉള്ള വിവേചനങ്ങളെ നേരിടാൻ ഒരു പദ്ധതിയെങ്കിലും പേരിനു പോലും അവർക്കില്ല. ആ അർത്ഥത്തിൽ ഉത്തരാനന്തര ദാർശനിക പ്രതിഭാസമായി അറിയപ്പെടാനുള്ള അതിന്റെ നിരന്തരമായ ശ്രമത്തിനപ്പുറം ദർശനത്തിന്റെ പരമമായ അഭാവമാണ് അത് മുന്നോട്ടു വയ്ക്കുന്നത്.എന്നത് അസ്വീകാര്യമാണ്. ഇടതു വലതുദർശനങ്ങളുടെ ദ്വിമാന വീക്ഷണങ്ങൾ ഭേദിച്ച്ഉയർന്നുവന്ന ഗുണപരമായപ്രസ്ഥാനമായി അവകാശമുന്നയിക്കുമ്പോഴും, ഇതാണ് ആപ്പിന്റെ നിജസ്ഥിതി. . ഈരാഷ്ട്രീയ സംഘടന ആശയബദ്ധമെന്നതിനെക്കാൾ പ്രശ്ന പരിഹാരത്തിനാണ് ഊന്നൽകൊടുക്കുന്നത്എന്ന മറ്റൊരു  അവകാശവാദത്തിലേക്ക് പ്രകടമായും ഇവ എത്തിചേരുന്നു . ഇവിടെ ചോദ്യം ഇതാണു, പ്രശ്ന പരിഹാരങ്ങൾക്ക് ഉതകുന്ന എന്ത് വീക്ഷണം ആണ്അതിനുള്ളത് ? പ്രത്യേകിച്ച്സമൂഹത്തിലെ അടിസ്ഥാന പരമായ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു ഉയർത്തി കൊണ്ടുവരുന്നത്ഒഴിവാക്കാൻ സുവ്യക്ത ശ്രമങ്ങൾ അതിനുള്ളിൽ നടക്കുന്ന സാഹചര്യത്തിൽ ? മറ്റൊരു കാര്യം, ആധിപത്യസ്വഭാവമുള്ള അക്രമപരമായ ദേശീയ വാദം, വിദേശികളോട് പുലർത്തുന്ന വിദ്വേഷം, വർണവെറി തുടങ്ങിയ ഹീനമായ ആൾക്കൂട്ട ലഹരിയുമായി ചേർന്നു പോകുവാനുള്ള പാർട്ടിയുടെ പ്രകടമായ ത്വര. ഇവിടെ ആളെ കൂട്ടുന്നത് എന്താണെന്ന് വിശദമായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നത് സുവ്യക്തമാണ്. ഒരു പാർട്ടിയെന്ന നിലയിൽ, അത്തരമൊരു ഉരുത്തിരിയൽ ഘട്ടത്തിൽ, സമൂഹത്തിലെ അപ്രമാദിതമായ മറ്റു പാർട്ടികളെ വെല്ലു വിളിക്കുമ്പോൾ, ഒരു പരിധി വരെ നമുക്ക് മനസ്സിലാക്കാൻ കഴിയും ആപ്പിനു സമൂഹത്തിലെ ഇത്തരം തീവ്ര ഭിന്നതകളിൽഒരു നിലപാടെടുക്കുവാൻ താല്പര്യമില്ലെന്നു. അങ്ങനെ ചെയ്താൽ സ്വയം പ്രതിഷ്ഠിക്കുന്നതിനു മുൻപ് ജനങ്ങളിൽ നിന്നും അന്യവല്ക്കരിക്കപ്പെട്ടു പോകാൻ അത്തരം നീക്കം ഇടയാക്കും എന്നും നമുക്ക് മനസ്സിലാക്കാം. അഴിമതി , ആം ആദ്മി (സാധാരണക്കാർ) ജനങ്ങൾ എന്ന അവ്യക്തമായ ആശയങ്ങൾ ഈ പാർട്ടിയുടെ കേന്ദ്രസ്ഥാനത്തു എത്തപ്പെട്ടത് ഇത്തരം ഒരു നിലപാടുകളുടെ സാംഗത്യം മൂലമാണ്. അവർ ഊന്നൽ കൊടുക്കുന്ന മറ്റു കാര്യങ്ങൾ, കാര്യക്ഷമത, സുതാര്യത, ഭരണപരമായ കഴിവ് എന്നിവ മുഖ്യമായും ഇടതു പക്ഷ വിമർശകർക്ക്, ആപ്പിന്റെനിലപാടുകൾ ഭരണത്തിന്റെ സാങ്കേതികവശങ്ങളിലെ പിഴവുകളെ പ്രഹരിക്കുക മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും , അസമത്വത്തിൽ ഊന്നിയ സാമൂഹ്യ ബന്ധങ്ങളെ അടിസ്ഥാനപരമായി മാറ്റി തീർക്കുവാനുള്ള ശ്രമങ്ങൾ അല്ല എന്നും പറയുവാൻകഴിയുന്നത്.

എന്നാൽ ആശയത്തിന്റെ ഈ പുകപടലം തുടരുകയാണെങ്കിൽ, വരുന്ന മാസങ്ങളിൽ പ്രകടനപത്രിക പ്രകാശനത്തിനും ഒരു പദ്ധതി ആവിഷ്കാരത്തിനു ശേഷവും, തുടരുകയാണെങ്കിൽ, അപായ മണി മുഴങ്ങാൻ അത് കാരണമായി തീരും . ആപ്പിന്റെ മുഖ്യ ചിന്തകനായയോഗേന്ദ്ര യാദവിന്റെ വാക്കുകളിൽ, ആപ്പ് , ”അത്തരംമറ്റു ജനകീയപ്രസ്ഥാന മാതൃകകൾക്ക് കുടവിരിച്ച ആഫ്രിക്കൻ നാഷണൽ കൊൺഗ്രസ്സിനെയാണ് മാതൃക ആക്കുന്നത്”. ഇത് ആശങ്കയ്ക്ക് കാരണമാകുന്നില്ല , എന്നിരുന്നാലും വളരെ പ്രധാനമായ ഒന്ന് അത് അവഗണിക്കുന്നു , എന്തെന്നാൽ എ എൻസി അതിന്റെ ദേശീയവല്ക്കരണം എന്ന യഥാർത്ഥ സാമ്പത്തിക പരിപാടി വെടിഞ്ഞ്കറുത്തവരായ ഭൂരിപക്ഷം ജനങ്ങളെ മാരകമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു, വളരെ മുൻപേ നവഉദാരവൽക്കരണത്തിനു അനുകൂലമായ നിലപാട് എടുത്ത ഒരു പ്രസ്ഥാനം ആണെന്നത്.

ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും ഹീനമായ അസമത്വവും ഇല്ലായ്മയും നിലനില്ക്കുന്ന രാജ്യത്ത്, വിപണിയധിഷ്ടിത വളർച്ച രണ്ടു പതിറ്റാണ്ടായി നടപ്പാക്കിയിട്ടും ഈ അസമത്വങ്ങളും ഇല്ലായ്മയും ഇല്ലാതാക്കാൻ കഴിയാത്ത രാജ്യത്ത്, പ്രശ്നപരിഹാരം കണ്ടെത്താൻ കഴിയാതതാണോ പ്രശ്നം ? ആപ്പ് ധരിക്കുന്നത് പോലെ ആശയങ്ങളുടെ അതിപ്രസരത്തിൽ ശ്രദ്ധ ചെലുത്തുന്നത് കൊണ്ടാണോ, അതോ സമൂഹത്തിലെ ഏറ്റവും ചൂഷിതരായ വിഭാഗത്തിനു വേണ്ടി വാദിക്കുവാൻ ആശയങ്ങൾ ഇല്ലാത്തത് കൊണ്ടാണോ നമുക്കതിനു കഴിയാതെ പോയത്? സമസ്ത ലോകവും ഇരതേടി നടക്കുന്ന ഊഹക്കച്ചവട മൂലധനത്തിന്റെ കുത്തകയ്ക്ക് കീഴിൽ, അതിന്റെ പ്രസരം നാടുകളിൽ നിന്നും നാടുകളിലേക്ക് ദുരിതപൂർണമായി പടരുന്നത് പ്രകടമായി കാണപ്പെടുമ്പോൾ  ഇടതു പക്ഷത്തെ യുക്തി യുക്തമായ സാമ്പത്തികപരിപാടി ഇല്ല എന്നപേരിൽ തള്ളിക്കളയുകയാണോ യാദവ് വാദിക്കുന്നത് പോലെവേണ്ടത് അതോ ഇടതു രാഷ്ട്രീയം മുൻപത്തേക്കാൾ പ്രസക്തമാകുകയാണോ ?

ഇത് കൊണ്ട് സുവ്യക്തമാകുന്നത്, ആപ്പ് അവശ്യമായും ജനപ്രിയ വിപ്ലവമല്ല ഒരു അർത്ഥത്തിലും മുന്നോട്ടു വയ്ക്കുന്നത്. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വ്യാമോഹവും വേണ്ട. അതെ സമയം, ”ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒഴിവാക്കാനാവാത്ത ഒഴുക്ക് എന്ന രണ്ടാമത്തെ നിലപാട്, ദേശത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പകർത്തുകയാണെങ്കിൽ ജനാധിപത്യം ഊർജസ്വലമായി ശക്തി പ്രാപിക്കുന്നതിന് പകരം ശുഷ്കമായി വിളർച്ച പ്രാപിക്കുകയെഉള്ളൂ എന്നാ പ്രഭാത് പട്നായിക്കിന്റെ വാദം, ആം ആദമി എന്ന പ്രതിഭാസത്തെ ഉയർത്തിക്കൊണ്ട് വന്ന സാഹചര്യങ്ങളെ ശരിയായി വായിക്കാത്തതു കൊണ്ടാണ്.

സാമ്രാജ്യഭരണത്തിന് ശേഷം, കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ രാഷ്ട്രീയത്തിനു ഭവിച്ച അപചയത്തോടുള്ള പൂർണമായ നൈരാശ്യത്തിൽ നിന്നും ഉയർന്നു വന്ന പ്രതികരണം ആണ് എന്ന സത്യത്തെ അത് അവഗണിക്കുന്നു. പതിവ് രീതികളോടെ യാന്ത്രികമായ കൊടുക്കൽ വാങ്ങൽ, വോട്ടു ബാങ്ക്നിർമാണ രാഷ്ട്രീയത്താൽ ജനാധിപത്യ പ്രതീക്ഷകൾ വന്ധ്യംകരിക്കപ്പെട്ട പൊതുജനങ്ങൾ ഏതു നിരീക്ഷന്റെയും ഭൂതകണ്ണാടിയിൽ നിന്നും രക്ഷപെടില്ല. മുഖ്യധാര കമ്മ്യൂണിസ്റ്റു പാർട്ടികളുടെ ഗതി വിഗതികൾ നിരീക്ഷിക്കുന്ന ഒരാൾക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ വിപ്ലവ ശക്തികൾ ആയിരുന്നവർ ഒരിക്കൽതിരഞ്ഞെടുപ്പ് രാഷ്ടീയത്തിന്റെയും ഭരണകൂട അധികാരത്തിന്റെയും ആൾത്താരയിൽ സർവസ്സ്വവും സമർപ്പിച്ചു കഴിഞ്ഞാൽ രാക്ഷസീയമായി പരിണമിക്കുന്നത് എങ്ങിനെ എന്ന്. വിമർശനാത്മകമായി കണ്ണുകൾ ഉയർന്നു വരുന്ന ആം ആദ്മി പാർട്ടിയിലേക്ക് തിരിച്ചാൽ, വിമർശകരായ നമ്മെ മുറിവേൽപ്പിക്കുന്നത് തൊഴിലാളി വർഗത്തെപ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന പാർട്ടികളുടെ വിസ്മയിപ്പിക്കുന്ന പരാജയവും, സമീപ കാലങ്ങളിൽ അവർക്കുണ്ടായ പരിണാമവും ആയിരിക്കും.

അഴുകിത്തുടങ്ങിയ  ഇടതുപാർട്ടികൾ സൃഷ്ടിച്ച ഭീമമായ ശൂന്യതയിൽ ആപ്പിനു കിട്ടിയ വർദ്ധിച്ച ബഹുജന പിന്തുണ ആശ്ചര്യജനകമല്ല. സമ്പത്തും, ബലപ്രയോഗവും കൊണ്ട് മേലാളർ നിയന്ത്രിച്ചു കൈയടക്കി വച്ചിരുന്ന തിരഞ്ഞെടുപ്പ് സംവിധാനം തകർക്കുവാൻ ഒരു രാഷ്ട്രീയകൂട്ടായ്മയ്ക്ക് കഴിഞ്ഞൂ എന്നത് ശ്രദ്ധാർഹമാണ്. ജാതി, മത, വംശ വിഭാഗീയതകളുടെ നിലനില്ക്കുന്ന സ്വത്വ ബോധത്തെ ആശ്രയിക്കാതെ ഇത് നേടിയെടുത്തൂ എന്നത്  അതിനേക്കാൾ പ്രാധാന്യമർഹിക്കുന്നൂ. തീർച്ചയായും ജാതി, മത, വംശ ഭിന്നതകൾ രൂമൂലമായ സമൂഹത്തിൽ അതിനുള്ളിൽ നിന്ന് തന്നെ ഒരു രാഷ്ട്രീയനീക്കം ഇത്തരം സ്വത്വബോധത്തോടെ ഉരുത്തിരിയുക അനിവാര്യമാണ്, അതിൽ തമോഗമനമായി ഒന്നുംതന്നെ അടങ്ങിയിട്ടില്ല, പക്ഷെ അത്തരം നീക്കങ്ങൾ, പഴയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അഴുകിയ പ്രവണതകൾക്ക് ഇരയായി തീരുമ്പോൾ, ഒരു പുതിയ മതേതര സ്വത്ത്വം ഒന്നിൽ പരിപ്രേക്ഷ്യപ്പെടുക  എന്നത് പുരോഗമനാത്മകമാണ്,  അതിനു ഭൂരിപക്ഷ പ്രീണനങ്ങളെയും വീക്ഷണ വൈകല്യങ്ങളെയും പൂർണമായി തള്ളികളയുവാൻവുന്നില്ലെങ്കിലും.

മൗലികവാദികൾ  ന്ന് വിവക്ഷിക്കപ്പെടുന്ന  ആപ്പിന്റെ വിമർശകർ വരുത്തുന്ന ഏറ്റവും വലിയ പിശക്,  പുതിയ രാഷ്ട്രീയ ആവിർഭാവവും, അതിനു കാരണക്കാരായവരെയുംസങ്കീർണഭാവത്തിൽ നിന്ന് അടർത്തി ലളിതസമസ്യകളിലൂടെ വീക്ഷിക്കുന്നതിലാണ്. ബഹുജനങ്ങൾ കല്ലുപോലെ വാർക്കപ്പെട്ടവരായതിനാൽ അവരെ മാറ്റിതീർക്കാൻ ഇടപെടുന്നതിനു പരിമിതിയുണ്ട് ; മാറ്റത്തിനു വിധേയമായ, ആയിത്തീരുന്ന  ഒരു പ്രതലമായി രാഷ്ട്രീയത്തെ കാണുന്നതിൽ അർത്ഥമില്ല; രാഷ്ടീയം വിദ്യാപ്രക്രിയ ആയി കരുതരുത്. അതിനു പകരം ആളുകളെ ജന്തുതുല്യമായ അടിസ്ഥാനവാസനകളുടെയും സാമ്പത്തിക താല്പര്യങ്ങളുടെയും  പരിമിതവൃത്തത്തിൽ കാണുക. ലോകചരിത്രത്തിൽ ഒരു പുരോഗമന രാഷ്ട്രീയവും പാർശ്വവല്ക്കരിപ്പെട്ടവരുടെയും, അടിച്ചമർത്തപ്പെട്ടവരുടെയും മാത്രം പിന്തുണ കൊണ്ട് ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. ചൂഷകരിലെയും  ,മർദകരിലെയും ഒരു വിഭാഗത്തിന്റെ പിന്തുണ കൂടാതെ ഭാവിയിലെ ഒരു പുരോഗമനരാഷ്ട്രീയത്തെ വിഭാവനചെയ്യാൻ കഴിയില്ലതാനും.

ആം ആദ്മി പ്രതിഭാസം ഭരണവർഗ രാഷ്ട്രീയത്തിന്റെ വെറുമൊരു തുടർച്ച ആണെന്ന്കാണുന്നതു,  ഉപരിമധ്യ വർഗങ്ങളുടെ കൈയൂക്ക്തുടരുന്നതിന്റെ ഭാഗമാണെന്നു കാണുന്നതു, തികച്ചും ലളിതവല്കരിക്കലായി ഇവിടെ നമുക്ക്ചൂണ്ടികാണിക്കാൻ കഴിയും. ഈ രാഷ്ട്രീയത്തിന്റെ രൂപഭാവങ്ങൾ തേച്ചുമിനുക്കപ്പെടെണ്ടതുണ്ട്. തു സംഭവിക്കണമെങ്കിൽ ജനങ്ങളും അവരുടെ ആഗ്രഹങ്ങളും, എണ്ണമറ്റ വൈരുധ്യങ്ങളോടുള്ള അവരുടെ പ്രതികരണങ്ങളും, സങ്കീർണ്ണതകളുമായി അവർ പൊരുത്തപ്പെടെണ്ടതുണ്ട്. ത്വാതിക വീക്ഷണം ഉൾകൊണ്ട പുരോഗമന വിപ്ലവ രാഷ്ട്രീയത്തിന്റെ രൂപരേഖകളുമായി പൊരുത്തപ്പെടുന്നില്ല എന്ന് മുൻകൂട്ടിക്കണ്ടു തള്ളിക്കളയേണ്ടതല്ല അവരെ. മധ്യവർഗം അവരുടെ ഇടുങ്ങിയ സാമ്പത്തിക താല്പര്യങ്ങൾക്ക് ഉപരി ഉയരാൻ പ്രാപ്തരല്ല എന്ന രീതിയിലാണ് മൗലിക നിരൂപണങ്ങളിൽ കൂടുതലും എഴുതപ്പെടുന്നത്‌.  രാഷ്ടീയ താല്പരരല്ലാത്ത  മധ്യവർഗം എന്തുകൊണ്ട് ഇപ്പോൾ തെരുവിൽ ഇറങ്ങുന്നു എന്ന മാതൃകയിലുള്ള ചോദ്യം ഇവർ ചോദിക്കുന്നില്ല. മധ്യവർഗത്തിന്റെ  വിവിധങ്ങളായ നാമ്പുകൾ  ഞെക്കിക്കൂട്ടുന്നതിനു പകരം  വിമർശകർ കാണാതെ പോകുന്നത്  അവരുടെ വേറിട്ട, വൈവിധ്യമാർന്ന സ്വഭാവ വൈചിത്രങ്ങളാണ്.  മധ്യവർഗത്തിലെ ചില വിഭാഗങ്ങളിൽ നിലനില്ക്കുന്ന മൗലികമായ മാറ്റത്തിനുള്ള സാധ്യതകൾ അവർ കാണാതെ പോകുന്നൂ. സാമ്പത്തികവും സാമൂഹ്യവുമായ ഘടന രാഷ്ട്രീയപരിതസ്ഥിതി സൃഷ്ടിക്കുകയെയുള്ളൂ , അതിനെ  യാന്ത്രികമായി നിജപ്പെടുത്തുന്നില്ല. തുടക്കത്തിൽ അണ്ണാഹസാരെ ഘട്ടത്തിലെ ആം ആദ്മി പ്രതിഭാസത്തെ  മൗലികവാദികൾ വിമർശിച്ചിരുന്നത് ആ പ്രസ്ഥാനത്തിൽ  മധ്യവർഗങ്ങൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്ന് പറഞ്ഞായിരുന്നു. നിർണായകമായ ഒരു വലിയ വിഭാഗം ദരിദ്രരുടെയും അദ്ധ്വാനവർഗത്തിന്റെയും ഭാഗഭാഗിത്വം കണ്ടു നിലതെറ്റിയ വിമർശകർ, മധ്യവർഗ പ്രലോഭനങ്ങൾക്ക് വശംവദരായി ഇതിൽ പങ്കുചേരുന്നതാണ്എന്ന് താത്വികവല്ക്കരിക്കുന്നൂ. അസത്യബോധം പോലെ ത് തികച്ചും അപരിഷ്കൃതമായ  മറ്റൊരു വാദമുഖമാണ്,  ജനങ്ങൾ ശുദ്ധാത്മാക്കൾ ആയി  സ്വയം ഇത്തരമൊരു ചൂഷണത്തിനു വിധേയമാകുന്നൂ എന്നും,  ദരിദ്രർ ഉപരിവർഗങ്ങളുടെ അപ്രമാദിത്വത്തിനു വഴങ്ങുന്നൂ എന്നതുപോലെ. ജനങ്ങളുടെ ബോധത്തിന്റെ പരസ്പരവിരുദ്ധമായ സ്വഭാവമാണ് ഇവിടെ ഇവർ മനസ്സിലാക്കാതെ പോകുന്നത്, പ്രതീക്ഷകളുടെ പുതിയ പാതകൾ അടയുമ്പോൾ, അധീശത്വത്തിന്റെ ഘടനയെ ചോദ്യം ചെയ്യാനുള്ള ജനങ്ങളുടെ പ്രാപ്തിയും സ്തൈര്യവുമാണ്. ഒരു പക്ഷം പിടിച്ചും ലളിതമായും ജനങ്ങളുടെ ഇശ്ചാശക്തിയെ തമസ്കരിക്കുന്നത് നിർഭാഗ്യവശാൽ ഒരുതരം അല്പത്തരമാണ്. യാഥാർത്ഥലോകത്തോട്ഇടപെടാനുള്ള വൈമുഖ്യമാണ്, മാത്രമല്ല  ഈ പുതിയ രാഷ്ടീയത്തിന്റെ നാമ്പുകൾ ഉയർത്താൻ ജനങ്ങളെ പ്രേരിപ്പിച്ച ഒരു നിരാശയുടെ വ്യാപ്തി കുറച്ചു കാണലാണ്. ഞാൻ ചെയ്യാൻ ശ്രമികുന്നത് ഒരു വർണാഭമായ ചിത്രം വരയ്ക്കുവനല്ല, അങ്ങനെ വരയ്ക്കത്തക്കതായി ഒന്നുമില്ല. പീനപാതയാണു മുന്നിലുള്ളത്  ,ചെയ്തു തീർക്കുവാനുള്ളതോ ഭീമമായ കടമകളുംഒന്നുമില്ലെങ്കിലും, വാസസ്ഥലങ്ങുളുടെ ചില്ല് കണ്ണാടിയിലൂടെ ലോകത്തെ നോക്കിക്കാണുന്ന, പാർപ്പിട ഗുണഭോക്തകൂട്ടായ്മയിലെ അംഗങ്ങൾ, അല്ലെങ്കിൽ രാക്ഷസീയവും അപകടകരവുമായ മുൻവിധികൾ പുരോഗമനരാഷ്ട്രീയത്തെ കുറിച്ച് പുലർത്തുന്ന ഖാപ്പ് പഞ്ചായത്തുകൾഎന്നിവ കടന്നുകയറുക ഏറെ ദുഷ്കരവൃത്തിയാണ് . അതെ സമയം ആന്റോണിയോ ഗ്രാംഷി വാദിച്ചിരുന്നത് പോലെ, ”നാം നിലനിൽക്കുന്ന പഴയ ഭാഷയുമായി ഇടപെട്ടില്ലെങ്കിൽ ,  അതെത്ര തന്നെ വെറുക്കപ്പെട്ടതായി തോന്നുന്നെങ്കിലും, എങ്ങനയാണ് ഒരു പുതിയ ഭാഷ ഉയർന്നു വരിക

ആം ആദ്മി എന്ന പ്രതിഭാസം ഇപ്പോൾ ഒരു ദശാസന്ധിയിലാണ്,   ഒരു മാസത്തിനുള്ളിൽ, അതിശയിപ്പിക്കുന്ന നിലയിൽ  ഒരു കോടി അഗത്വംവരിച്ച ഒരു പ്രസ്ഥാനം, വൈവിധ്യമാർന്ന സാമൂഹ്യ സംഘങ്ങളെയും, വിവിധ സാമ്പത്തിക താല്പര്യങ്ങൾ  ഉള്ള വർഗങ്ങളെയും പ്രതിനിധാനം ചെയ്യുമ്പോൾ വൈരുദ്ധ്യങ്ങൾ  ഉടലെടുക്കാത്തിരിക്കാനാവില്ല. ഭീമൻ മുതലാളിമാരെയും , വിപ്ലവകാരികളായ പൌരസാമൂഹ്യ പ്രവർത്തകരെയും, ഉപരിവർഗ്ഗ തൊഴിൽവിദഗ്ധരെയും, മുഖ്യധാരാ കമ്മ്യൂണിസ്റ്റു പ്രവർത്തകരെയും ആകർഷിക്കുവാൻ അതിനു കഴിഞ്ഞു. ആ പ്രസ്ഥാനത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങൾ ഇപ്പോഴും രൂപീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അതിന്റെ സാമ്പത്തികയുക്തി, നവറിബലൽ സ്വഭാവം പ്രകടിപ്പിക്കുന്നൂ എന്നോ അതിന്റെ രാഷ്ട്രീയം വലതുപക്ഷ അധികാര കേന്ദ്രീകരണമാണു ലക്ഷ്യം വയ്ക്കുന്നതെന്നോ, അതിലെ നിർണായകമായ വിഭാഗം മോഡിയെ പിന്തുണയ്ക്കുന്നു എന്നോ, മുൻപ് പിന്തുണച്ചിരുന്നൂ എന്നോ മൗലികവാദികളായ വിമർശകർ ആരോപിക്കുന്നതു പോലെ എളുപ്പത്തിൽ തീരുമാനിക്കാൻ കഴിയില്ല. എന്നിരുന്നാലും സാമ്പത്തികമായും രാഷ്ട്രീയമായും അത്തരം വലതുപക്ഷ ഹൈജാക്കിംഗിനുള്ള സാധ്യത എപ്പോഴും നിലനിൽക്കും എന്നത് വസ്തുതയാണു.

ഇപ്പോൾ പ്രകടമാകുന്നത്  വൈരുദ്ധ്യങ്ങളാണ്. വ്യവസായ താല്പരരായ പ്രതിനിധികളെ കൂടുതൽ ഉൾകൊള്ളിച്ചു ആപ്പ് രൂകരിച്ച സമിതിയിൽ, നേരിട്ടുള്ള വിദേശനിക്ഷേപം നിരോധിച്ചു കൊണ്ടുള്ള ദില്ലി സർക്കാർ തീരുമാനത്തിൽ പുറമേക്ക് മുഖം തിരിച്ചിക്കുന്ന ദേശീയമുതലാളിമാർക്ക് കടുത്ത ആശങ്ക ഉളവാക്കി. നവലിബറൽ യുക്തിചിന്തയും ,അച്ചടക്കവും ഉള്ളടങ്ങിയതെന്നു  കരുതിയിരുന്ന ഒരു പ്രസ്ഥാനം, അരാജകവും, അസന്തുലിതവുമായി കരുതിയെക്കാവുന്ന ഒന്നായി മാറിയപ്പോൾ , ത് വരെ അതിന്റെ ഏറ്റവും വലിയ പിന്തുണക്കാരായിരുന്ന വലിയ മാധ്യമങ്ങൾക്ക് അത്  അപഹാസ്യമായ  ആശങ്കയ്ക്ക് കാരണമായി .

ത് പോലെ അഴിമതി എന്ന ആശയംആപ്പിന്റെ മുഖ്യ ചാലകം അതാണല്ലോ, ത് സമൂഹത്തിലെ മറ്റു പ്രധാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒന്നായി മൗലികവാദികൾ ആരോപിക്കുന്നുണ്ടല്ലോ, അത് അവർ പറയുന്നത് പോലെ അത്ര നിസ്സാരവല്ക്കരിക്കേണ്ട കാര്യമല്ല. ത്ത് തന്നെയായാലും പലതരത്തിലുള്ള അഴിമതി നടമാടുന്നൂ. പൊതുവിഭവ സമൃദ്ധി സ്വകാര്യ കരങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നതു മറ്റൊരുതരത്തിലുള്ള പ്രാകൃത കൈയടക്കലും, പാർശ്വവല്ക്കരിക്കപ്പെട്ട സമുദായങ്ങൾക്കും ർഗ്ഗങ്ങൾക്കും ദുരന്തപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നുമാണു ദുഷിച്ച ചങ്ങാത്ത മുതലാളിത്തം. ഇവിടെയാണു പരിഷ്കരണവാദികളുടെ ആവശ്യങ്ങൾക്കും അതിന്റെ പ്രത്യാഘാതങ്ങളെ കടന്നു നില്ക്കുന്ന വസ്തുതകൾ ഉണ്ടെന്നത്  വിമർശകർ മനസ്സിലാക്കാതെ പോകുന്നത്.

ജനാധിപത്യ രാഷ്ട്രീയത്തിൽ, ആൾക്കൂട്ടത്തിന്റെ സ്ഥിതിസമത്വ സങ്കൽപ്പങ്ങൾ ഒരിക്കൽ കെട്ടഴിച്ചു വിട്ടാൽ  അതിന്റേതായ പരിപ്രവൃത്തികളെ പ്രാപിക്കുന്നത്വളരെ ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. അങ്ങനെ നോക്കുമ്പോൾ തുടക്കത്തിൽ ആരോപിക്കപെട്ടത് പോലെവിദേശപണം ലഭിക്കുന്ന  സർക്കാർ ഇതര സംഘടനകൾ (NGO) ലോക ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങൾ  രാജ്യത്തിന്മേൽ  അടിച്ചേൽപ്പിക്കാൻ നടത്തുന്ന പ്രക്ഷോഭം ആണിത്എന്ന ജനങ്ങളുടെ ആശങ്ക, അത്തരം പരിധികളും ചക്രവാളങ്ങളും കടന്നു കഴിഞ്ഞു. ശരിയാണ്, നിതാന്ത  സമരത്തിലൂടെയും, ആശയ  താത്വിക തെളിമ നേടിയാൽ മാത്രമേ  തു സാക്ഷാത്കരിക്കാൻ കഴിയൂ. സംവേദനം നഷ്ടപ്പെടുന്നതും ചലനാത്മകവുല്ലാത്ത ദ്വന്ദ്വവാദത്തെമറികടന്നു, പ്രത്യയശാസ്ത്രത്തിന്റെ പരിശുദ്ധി തേടുന്നത് ഗുണപരമായ ഒന്നാണെന്ന് ചിലർക്ക് വാദിക്കാൻകഴിയും,. യഥാർത്ഥലോകത്തിൽ പരിശുദ്ധമായ ഒന്നും തന്നെ ഇല്ല, എന്നാൽ  വൈരുദ്ധ്യങ്ങളും വിമലീകരണങ്ങളും മാത്രമാണ് ഉള്ളത്ന്നതാണു വസ്തുതാപരം. തേസമയം ഇത്തരം ആശയക്കുഴപ്പങ്ങൾ, പ്രത്യയശാസ്ത്ര ശൂന്യതയെന്ന തലത്തിലേക്ക് വലിച്ചു നീട്ടപ്പെടരുത്. ആം ആദ്മി പാർട്ടി ഇന്നെന്താണു എന്നതല്ല, എങ്ങനെ അതിന്റെ ആദ്യകാല ലക്ഷ്യങ്ങളിൽ നിന്ന് ജനങ്ങൾക്ക് അതിനെ മാറ്റിയെടുക്കാൻ കഴിയും എന്നതിലാണു പ്രതീക്ഷ വയ്ക്കുവാൻ കഴിയുക. നിശ്ചയദാർഢ്യത്തോടെയുള്ള സമ്മർദ്ദങ്ങളിലൂടെ അതിനെ പുരോഗമനദിശകളിലേക്ക് തള്ളിവിടാൻ ഈ കാലങ്ങളിലാകും കഴിയുക എന്നതിനാൽ ഈ ആദ്യത്തെ അൽപ്പമാസങ്ങൾ നിർണ്ണായകമാണു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ബഹുവർണ്ണരാശിയുടേയും പാർട്ടിസാമൂഹ്യ മുന്നേറ്റ ദ്വന്ദ്വങ്ങളുടേയും ഇടതുപക്ഷത്തും ഒരു വലിയ ശുന്യതയുണ്ട്. ആ ശൂന്യത നിറയ്ക്കാൻ ആപ്പിനു കഴിയുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണു. അതു വരെ ആപ്പിനു നൽകുന്ന പിന്തുണ നോം ചോംസ്കി ബറാക്ക് ഒബാമയ്ക്ക് നൽകിയതു പോലെ സോപാധികമായിരിക്കും –മിഥ്യാബോധങ്ങൾ ഇല്ലാതെ.  ആം ആദ്മി പ്രതിഭാസം ചിലപ്പോൾ അമ്പേ പരാജയപ്പെട്ടു പോകുന്ന ഒന്നായി മാറിയേക്കാം. എന്നാൽ അതിന്റെ പരാജയങ്ങളൊന്നും ഇന്ത്യയിലെ കോളനിവാഴ്ച്ചാനന്തര കാലത്തെ ദുരിതങ്ങൾക്കു എന്നേ കാരണമായ മഹാദുരന്തങ്ങളോളം എത്തില്ല.

(Dr. Nissim Mannathukkaren is with Dalhousie University, Canada, and the author of The Rupture with Memory: Derrida)

വിവർത്തനം : രജിത് ദാനവൻ

Comments

comments