മൂഹത്തിന്റെഅവസാന ആശുപത്രിയാണ് കല. രോഗാതുരവും കലാപകലുഷിതവുമായ സമൂഹങ്ങൾ മിക്കപ്പോഴുംവിസ്മയകരമാം വിധം മനോഹരമായ കലാവിഷ്കരണങ്ങൾ നടത്തുന്നത് അതുകൊണ്ടാണ്.ഇറാനിൽ നിന്നു മികച്ച സിനിമകൾ, ലാറ്റിനമേരിക്കയിൽ നിന്ന് മികച്ച സാഹിത്യം, ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും കറുത്തവരുടെ ഉയിർപ്പുസംഗീതം ഇവയൊന്നും യാദൃശ്ചികതകളല്ല. കല സാന്ത്വനം മുതൽ പ്രതിരോധം വരെഏറ്റെടുക്കുന്ന ഔഷധങ്ങൾ കൊണ്ടു സമ്പന്നമായ ആശുപത്രിയാണ്. സമൂർത്തമായചരിത്രസാഹചര്യം എന്താണോ ആവശ്യപ്പെടുന്നത്, അത് കല നൽകുന്നു. സമൂഹത്തിന്റെഘടനാപരമായ സവിശേഷതകൾ ഏറ്റവും സൂക്ഷ്മമായി കലയിൽ പ്രതിഫലിക്കുന്നു.

പാരമ്പര്യകലകളെനാം കേരളത്തിൽ വിശേഷിപ്പിക്കാറുള്ളത് ക്ലാസിക്കൽ കലകളെന്നാണ്, ഒരുനിലയ്ക്കും ശാസ്ത്രീയമല്ലാത്ത ആ സംജ്ഞ വിട്ട്, പ്രസ്തുതകലകളെ ട്രെഡീഷണൽ തീയറ്റർ എന്നു വിശേഷിപ്പിക്കാം. ആ അർത്ഥത്തിൽ കേരളത്തിലെഎറ്റവും സമ്പന്നമായ പാരമ്പര്യ കലാരൂപങ്ങളിലൊന്നാണ് കഥകളി. ഏതു പാരമ്പര്യകലയും അതിനും മുൻപും പിൻപുമുള്ള അനേകം കലാരൂപങ്ങളുമായി ആദാനപ്രദാനങ്ങളിലേർപ്പെട്ടാണ് വളരുന്നത്. അതുകൊണ്ടുതന്നെ കഥകളിയുടെ ചരിത്രംപതിനാറാം നൂറ്റാണ്ടോടെയാണ് ആരംഭിയ്ക്കുന്നതെങ്കിലും അതിനും അനേകം നൂറ്റാണ്ടുകൾ മുൻപു മുതലേ കേരളത്തിൽ പരിണാമ പ്രക്രിയകളിലൂടെ കടന്നു പോരുന്ന അനേകം കലാരൂപങ്ങളുടെ സൗന്ദര്യഘടകങ്ങൾ ചേർന്നുണ്ടാവുന്ന സംഘാതമാണ് കഥകളി.സവർണ്ണവും അവർണ്ണവുമായ സാമൂഹികാന്തരീക്ഷങ്ങളുടെ നിർമ്മിതികളായ അനേകംസൗന്ദര്യധാരകളുടെ സമാകലനമാണ് കഥകളിയെപ്പോലൊരു ശൈലീകൃതകലയുടെ രൂപപ്പെടലിലൂടെ സാദ്ധ്യമായത്. അതുകൊണ്ടുതന്നെ പലരും കരുതും പോലെ അത്രമേൽ പ്രാചീനമോഅടിമുടി സവർണ്ണമോ ആയ കലാരൂപമല്ല കഥകളി. ഏറെക്കാലും ജന്മിത്തത്തിന്റെ പരിരക്ഷയിലാണ് കഥകളി വളർന്നതും നിലനിന്നതുമെന്നത് ശരിതന്നെ. എന്നാൽകഥകളിയുടെ കലാസങ്കൽപ്പം സവർണ്ണാവർണ്ണഭേദമില്ലാതെ അനേകം ഘടകങ്ങളെ ഏറ്റെടുത്തു സ്വന്തമാക്കി.

സുരക്ഷിതഭൂമി കലാപരഹിതമായ കല
കേരളത്തിന്റെപാരിസ്ഥിതികവ്യവസ്ഥ ഒരു പ്രത്യേകതരം റീജിയണൽപ്രതിഭാസമാണ്. കേരളം എന്നറീജിയന്‍ കണക്കിലെടുത്താൽ കിഴക്ക് സഹ്യപർവ്വതവും ചുരങ്ങളും പടിഞ്ഞാറും തെക്കും കടലുമാണ് അതിര്. ഈ പ്രകൃതിവിധാനം സുരക്ഷിതത്വബോധം വളർത്തു ന്ന ഒരുഘടനയാണ്. ചുരങ്ങള്‍ കിഴക്കൻ ഭൂമേഖലകളിലേക്ക് ബന്ധമുറപ്പിയ്ക്കുന്നു. കടല്‍‌വാണിജ്യം പോർച്ചുഗീസുകാരുമായി ഇണക്കുന്നതിനു മുൻപ്ആഭ്യന്തരവാണിജ്യമായിരുന്നു പ്രമുഖം. അതിനിണങ്ങിയ ആഭ്യന്തര വിപണിശ്രേണിയും വിപണനസംഘങ്ങളും ഈ ഭൂമേഖലയിൽ ഉണ്ടായിവന്നു. ചുരങ്ങള്‍ പ്രകൃതിസഹജമായസൗകര്യങ്ങൾ ഒരുക്കിയതിനാല്‍ ആക്രമിച്ചു കീഴ്പ്പെടുത്താനൊന്നും അധികമാരുംഎത്തുന്നില്ല. അക്രാമകമായ ഒരന്തരീക്ഷത്തിന്റെ, തകർക്കുഎന്നആഹ്വാനത്തിന്റെ അന്തരീക്ഷം നിലവിലില്ലാത്തതു കൊണ്ടു തന്നെ കേരളീയ കലാപ്രതിഭാസങ്ങളിൽ മിക്കതിലും അത്തരമൊരു ഭീതി കാണാനുമില്ല.കടലോരയുദ്ധങ്ങളുടെ പശ്ചാത്തലം ഉയരുമ്പോഴാണ് ഇതിനൽപ്പമെങ്കിലും പൗരാണികാഖ്യാനങ്ങൾ കൊണ്ടുള്ളതെങ്കിലും ആയി യുദ്ധം ഒരു പ്രശ്നമായിചിത്രീകരിക്കപ്പെടുന്നത്. (എഴുത്തച്ഛന്‍ കൃതികള്‍)


ധർമ്മാധർമ്മങ്ങളുടെ
അടിസ്ഥാനത്തിൽ, ശിഥിലമാക്കപ്പെടുന്ന രാജശക്തിയെപ്പറ്റിയുള്ള ഉൽകണ്ഠകൾ  പങ്കുവെയ്ക്കാനാണ് പലപ്പോഴും ഉപരിവർഗ്ഗം, കലകളിലൂടെ ശ്രമിച്ചത്. ആ ശ്രമംപലപ്പോഴും ആഭ്യന്തരഘടനയിലെ വിള്ളലുകളുടെ പ്രതിപ്രവർത്തനമായി വന്നതാണുതാനും. നമ്മുടെ ഞാറ്റുവേല സായിപ്പിന് കൊണ്ടുപോവാനാവില്ലഎന്ന് മലബാറിലെഒരു സ്വരൂപം പറഞ്ഞ പഴമൊഴി ശ്രദ്ധേയമാണ്. കൊടുങ്ങല്ലൂരും മറ്റും ഡച്ചുകാര്‍കഠിനമായ ആക്രമണം നടത്തുമ്പോൾ സാമൂതിരി വൈദേശികവേലിയേറ്റത്തെ എത്രലാഘവത്തോടെയാണ് എതിരിട്ടത് എന്നു ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. ഇതേശാന്തമായ ഒരു സമീപനമാണ് മൈസൂർ പട വടക്കുവരുമ്പോള്‍ മാമാങ്കംആഘോഷിച്ചുകൊണ്ടിരുന്ന സാമൂതിരിയും എടുക്കുന്നത്. ഇതൊരു സുരക്ഷിതബോധമാണ്.ഇളക്കാനാവാത്ത സ്ഥിരതഎന്ന ബോധമാണ് ഇതിന്റെ രാഷ്ട്രീയതലപാപ്പരത്തം. ഈസുരക്ഷിതത്വബോധവും സ്ഥിരതാബോധവുമാണ് കടുത്ത സ്വകാര്യബോധത്തില്‍ മലയാളിയെ തളക്കാൻ സഹായിച്ച പ്രധാനഘടകം. രാഷ്ടീയസാഹചര്യങ്ങളുടെ വ്യത്യാസങ്ങമൂലംവ്യതിരിക്തമെങ്കിലും, കഥകളിയുടെ സുരക്ഷിതമായ രക്ഷാകർതൃത്വത്തിനുംകടുത്ത അനുഭവമാത്രാപരമായ വികസനത്തിനും ഈ സാഹചര്യം കളമൊരുക്കി.ബൃഹദ്‌പാരമ്പര്യധാരകളോട് ഇടഞ്ഞും ഇണങ്ങിയും നിലകൊണ്ട അനേകം പാരമ്പര്യങ്ങളുടെ സമുച്ചയമായിരുന്നു കേരളസംസ്കാരം. ഈ ബഹുസ്വരത കലയിലുംർണ്ണപരാജികൾ സൃഷ്ടിച്ചു. കഥകളിയുടെ ഉൽഭവം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ ചരിത്രസാഹചര്യത്തെ പ്രതിഫലനങ്ങൾ ദർശിക്കാം.

Comments

comments