കലയിൽ ‘avant-garde’ആയിരുന്നതെല്ലാം മിക്കവാറും മഹാനഗരങ്ങളിലായിരുന്നു സംഭവിച്ചത് എന്നിരിക്കെ എന്തായിരിക്കാം ഒരു ആധുനിക ഇന്ത്യൻ ചിത്രകാരന്റെ /ചിത്രകാരിയുടെ ജീവിതം ഉൾനാടുകളിൽ അല്ലെങ്കിൽ ഗാമപ്രദേശങ്ങളിൽ, പോട്ടെ, ചെറുപട്ടണങ്ങളിൽ ശേഷിപ്പിച്ച മുദ്ര ? തൊട്ടു നിൽക്കുന്ന ജീവിത സാഹചര്യങ്ങളെ പ്രത്യേകമായി കണക്കിലെടുത്ത് എന്ത് തരം ബന്ധമാണു ഒരു ചിത്രകാരൻ/ ചിത്രകാരി എന്ന നിലയ്ക്ക് അത്തരം ആളുകൾ രൂപപ്പെടുത്തിയിട്ടുണ്ടാകുക? ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ആധുനിക ഇന്ത്യയിലെ ഉൾനാടൻ പ്രദേശങ്ങളിൽ കലോപാസനയുമായി കഴിഞ്ഞ ആളുകളുടെ ജീവിതങ്ങൾ തരിക തീർച്ചയായും മറ്റൊരു വർണ്ണ സാധ്യതയാണു. അധികം ഗവേഷണങ്ങളും ഡോക്യുമെന്റേഷനുകളും ഈ ദിശയിൽ ഉണ്ടായിട്ടില്ല. ‘ഇന്ത്യൻ കല’ എന്നതിനെക്കുറിച്ചുള്ള ഒരു പുതിയ ചരിത്ര ദർശനം രൂപപ്പെടുത്തുക എന്നത് അതിനു ആവശ്യമാണു. ആധുനിക ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ഗൗരവമുള്ള കലയുടെ ജനകീയ ഇടങ്ങളുടെ സമൃദ്ധി നമ്മെ കാട്ടി തരാൻ അതൊന്ന് ഉപകരിക്കും. എന്നാൽ ‘ഇന്ത്യൻ കലാചരിത്ര’ത്തെ മനസ്സിലാക്കാൻ കഴിയുന്ന അത്തരം ഒരു ഭാഷ ഈ നിമിഷം വരെ നമുക്കില്ല. അപ്പോൾപ്പിന്നെ കലാലോകത്തെ ജനസാമാന്യത്തിൽ പെടുന്നവൾ എന്ന നിലയ്ക്കുള്ള എഴുത്തുകാരിയുടെ/ ആസ്വാദകയുടെ/ എന്റെതന്നെയും ഇന്ന് വരെയുള്ള പ്രവർത്തനങ്ങളുടെ പൂർവ്വചരിത്രത്തിലും ആ ചരിത്രമില്ലായ്മ പ്രതിഫലിക്കും. എന്നിട്ടും മേൽപ്പറഞ്ഞ അന്വേഷണത്തിനു മുതിരുന്നുവെങ്കിൽ, എത്ര സങ്കീർണ്ണമായിരിക്കാം അത്. ആ ശ്രമം ഒരു കാഴ്ച്ചക്കാരി എന്ന നിലയ്ക്കുംഎഴുത്തുകാരിയെ പരീക്ഷിക്കും. ആ വിധത്തിൽ, കലയെ നോക്കിക്കാണുന്നതിലെ എന്റെ അനുഭവങ്ങളിൽ എങ്ങനെയാണു സി എൻ കരുണാകരൻ എന്ന ചിത്രകാരൻ പ്രസക്തനായത് എന്നത് വിവരിക്കാനുള്ള ഒരു ചെറിയ ശ്രമമാണിത്.
ഒറ്റവാചകത്തിൽ പറഞ്ഞാൽ കലാകാരന്റെ സ്വന്തം കരങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന പെരുമയുടെയും ഗാംഭീര്യത്തിന്റെയും പ്രത്യയശാസ്ത്രമാണു സിഎന്റെ സൃഷ്ടികൾ മുന്നോട്ട് വയ്ക്കുന്നതെന്ന് തോന്നുന്നു. സാംസ്കാരികമായി പല കഷണങ്ങളായിപ്പോയതും, ഉപേക്ഷിക്കപ്പെട്ടതും തകർന്നതുമായ അദ്ധ്വാനസിദ്ധമായ കലാപാരമ്പര്യങ്ങളുടെ കാലത്ത്, ഒരു ചിത്രകാരനായി നിലനിൽക്കുന്നതിനായി അദ്ദേഹം ഉപയോഗിച്ച ഒരു തന്ത്രമായാണു ഞാനതിനെ വായിക്കുന്നത്.പോസ്റ്ററുകൾക്ക് വേണ്ടിയുള്ള തലക്കെട്ടുകളാകട്ടെ, ഇല്ലസ്ട്രേഷനുകളായി ചെയ്ത രേഖാചിത്രങ്ങളാകട്ടെ, പുസ്തകങ്ങളുടെ കവർ ഡിസൈൻ, ചുവർച്ചിത്രങ്ങൾ, കാൻവാസിൽ ചെയ്തവ തുടങ്ങി ഏതിലും എല്ലാത്തിലും ഇതുണ്ട് എന്നെനിക്ക് തോന്നുന്നു.
ആധുനികജീവിതത്തിലെ ചെറുവകകളുടെ ശൂന്യതകളെ അദ്ദേഹം പൊടുന്നനെ പ്രൗഢ ഗംഭീരമായ എന്തൊക്കെയോ ആക്കിത്തീർക്കുന്നു. പുസ്തകങ്ങൾക്കോ ചലച്ചിത്രങ്ങൾക്കോ ചെറുകഥകൾക്കോ വേണ്ടി അതിസൂക്ഷ്മതയോടെ സി എൻ വരച്ച് ഡിസൈൻ ചെയ്ത തലക്കെട്ടുകൾ അതിവേഗത്തിൽ നമ്മുടെ കണ്ണുകളെ ഒരു ദീപ്തമായ അനുഭവത്തിലേക്ക് ഉയർത്തുന്നു; ആ അലങ്കാരങ്ങളില്ലാത്ത പക്ഷം ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കയ്യൊപ്പ് പോലെ.
പേനയോ ബ്രഷോ തൊടുന്നിടത്തെല്ലാം ഈ ഗാംഭീര്യം എന്തുകൊണ്ടാണു അദ്ദേഹം നിറച്ചത്?
ഇക്കാര്യം നോക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ചിത്രഭാഷയ്ക്ക് നേരിട്ടുള്ള കാരണങ്ങളല്ലാ അവയെങ്കിൽ കൂടി പലവക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നാട്ടിൻപുറങ്ങളിലും ചെറുപട്ടണങ്ങളിലും ചടുലമായി പ്രത്യക്ഷപ്പെടുന്ന, ദീർഘലോലമായ ഒരു ജീവിതമാണു അദ്ദേഹം ജീവിച്ചത്. ആദ്യം തന്നെ, ഒരു നാട്ടിൻപുറത്തിന്റെ സംക്രമണ സ്ഥലത്ത്, കൃത്യമായി പറഞ്ഞാൽ എറണാകുളം നഗരം വടക്ക് അതിന്റെ മുഖം തെളിച്ചു വരുന്ന മാമംഗലമാണു ഒരു വീട് വെയ്ക്കാനും ജീവിക്കാനുമായി അദ്ദേഹം തെരഞ്ഞെടുത്തത്. ഇടതുപക്ഷ രാഷ്ട്രീയത്തെയാണു അദ്ദേഹം പിന്തുണച്ചിരുന്നത്. നമ്മളുടെ കണ്ണുകളെ കലാസൃഷ്ടികളുടെ മനോഹാരമായ അനുഭവങ്ങൾ കൊണ്ട് സ്ഥിരമായി അനുഗ്രഹീതമാക്കുമായിരുന്നു എന്നതിനപ്പുറം ഒരു ശരാശരി മദ്ധ്യവർഗ്ഗ മലയാളി എന്നതിനപ്പുറം ഉജ്ജ്വലമായി ഒന്നും തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇല്ലായിരുന്നു. മനോഹരങ്ങളായ സൃഷ്ടികൾക്കപ്പുറം ഉയർന്നതും താഴ്ന്നതെന്നും വേർതിരിച്ചുള്ള കലാഭിരുചികളുടെ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹം അലോസരപ്പെട്ടിരുന്നില്ല (അതോ അലോസരപെടാൻ അദ്ദേഹത്തിനു കഴിയുമായിരുന്നിരിക്കില്ല?). കറുപ്പിലും വെളുപ്പിലും ചാരത്തിലും ചെയ്യുന്ന അതേ അവധാനതയോടെ സമൃദ്ധമായി വർണ്ണങ്ങളും നിറച്ചു. ഒരു കലാകാരനെന്ന നിലയ്ക്ക് ബ്ലോക്ക് പ്രിന്റിംഗിന്റെയും ഓഫ് സെറ്റ് അച്ചടിയുടെയും കാലങ്ങളിലൂടെ ദിനംപ്രതി അദ്ധ്വാനിച്ചു. അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ നോക്കിക്കണ്ടവർക്ക്, കേരളത്തിൽ ജീവിക്കുകയും കലാപ്രവൃത്തിയിലേർപ്പെടുകയും ചെയ്ത നിരവധി കലാകാരന്മാരെ പോലെ , സി എന്നും അടിസ്ഥാനപരമായി
Be the first to write a comment.