ഇരുണ്ട നഗരത്തില്‍ നഷ്ടപ്പെട്ട

കുറ്റാന്വേഷകരെ ഞാന്‍

സ്വപനം കണ്ടു.

ഞാന്‍ അവരുടെ ഞരക്കങ്ങ കേട്ടു,

അവരുടെ വെറുപ്പ്‌,

അവരുടെ രക്ഷപ്പെടലിന്റെ നേര്‍മ്മ.

കൊളംബസ് അമേരിക്ക കണ്ടെത്തുമ്പോള്‍

40 പോലും തികയാത്ത രണ്ടു ചിത്രകാരന്മാരെ

ഞാന്‍ സ്വപനം കണ്ടു.

(ഒരാള്‍ ക്ലാസ്സിക്, അനശ്വരം,

മറ്റേ ആള്‍ എപ്പോഴും മോഡേൺ,

തീട്ടത്തിന്റെ ഒരു കൂന പോലെ)

ജ്വലിക്കുന്ന ഒരു കാലടി ഞാന്‍ സ്വപ്നം കണ്ടു.

തീര്‍ത്തും ആശയറ്റ കുറ്റാന്വേഷകരാ

സമയാസമയങ്ങളില്‍ നിരീക്ഷിക്കപ്പെട്ട

സര്‍പ്പങ്ങളുടെ  വഴിത്താരകള്‍.

വിഷമകരമായ  ഒരു കേസ്,

ഞാന്‍ സ്വപ്നം കണ്ടു,

കുറ്റിക്കാടു നിറഞ്ഞ ഇടനാഴികള്‍ കണ്ടു,

പരിഹരിക്കാതെ  ഉപേക്ഷിക്കപ്പെട്ട

ചോദ്യവിസ്താരങ്ങള്‍ കണ്ടു,

ലജ്ജ തോന്നുന്ന ചരിത്രാലയങ്ങള്‍.

പിന്നെ അക്ഷോഭ്യനായി, ഒറ്റക്ക്‌,

കുറ്റം നടന്ന സ്ഥലത്തേക്ക് മടങ്ങുന്ന

കുറ്റാന്വേഷകനെ ഞാന്‍  കണ്ടു.

അത്യന്തം നീചമായ പേക്കിനാവുകളിലെന്ന പോലെ,

അതിരറ്റ രാത്രിയിലൂടെ ക്ലോക്കിലെ  സൂചികള്‍

ദുര്‍ബലമായി  സഞ്ചരിക്കുമ്പോള്‍

ചോരയില്‍ കുതിര്‍ന്ന

ഒരു കിടപ്പുമുറിയില്‍, നിലത്ത്

അയാള്‍ പുക വലിച്ചു കൊണ്ടിരിക്കുന്നതു കണ്ടു

Comments

comments