പ്രാചീനക്കൽ  ഗുഹക്കുള്ളിൽ
വെട്ടം വീഴാത്ത  ഭിത്തിയിൽ
കളിപ്പാട്ടങ്ങളെപ്പോലെ
തോന്നും ചിത്രങ്ങൾ കാണുക.

തൊട്ടാലോടുന്ന വണ്ടിയോ,
ഞെട്ടിപ്പിക്കുന്ന സിംഹമോ,
കുരങ്ങോ, ചെണ്ടയോ അല്ല.
ബീഭത്സത്തിന്റെ മാസ്കുകൾ.

അവയിൽ  കണ്ണുകൾ, മൂക്ക്
കൊന്ത്രമ്പല്ലുകളെന്നിവ
കനത്ത വരകളാൽത്തന്നെ.
വളരെനന്നായ് വരച്ചവ.

ഇരുട്ടിൽ  അവ വെച്ചിട്ട്
അട്ടഹാസം മുഴക്കിയാൽ
വെട്ടിയിട്ട മരം പോലെ
ദൈവവും താഴെ വീണിടാം.

കുട്ടികൾ  അവയാൽ കാട്ടിൽ
കാട്ടിക്കൂട്ടിയ നാടകം
ഇപ്പൊഴും ഓർമ്മയിൽവന്ന്
ചിരിക്കുന്നുണ്ട്  മാസ്കുകൾ.

Comments

comments