“മാഹീല്ത്തെ പെങ്ക്ട്ട്യോളെ കണ്ടിക്കാ” എന്ന യൂ ട്യൂബ് വീഡിയോ കടുത്ത എതിര്‍പ്പോടെയാണ് കേരളത്തിലെ പൊതുസമൂഹം സ്വീകരിച്ചത്. രോഷം നിറഞ്ഞതും പരിഹാസപൂര്‍ണവുമായ പ്രതികരണങ്ങള്‍ യു ട്യൂബിലാകെ പ്രചരിക്കുമ്പോഴും അതിനു പക്ഷെ കാഴ്ചക്കാരും കേഴ്വിക്കാരും കൂടിക്കൊണ്ടിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഇത്തരം പുതിയ ദൃശ്യതരംഗങ്ങള്‍ സൃഷ്ടിക്കുന്ന സന്ദര്‍ഭങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചുള്ള അന്വേഷണം, നവമാധ്യമങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ സാധ്യതകളെ കുറിച്ചും, അവ നല്‍കുന്ന പ്രതിരോധസാധ്യതകളെ കുറിച്ചും സൂചിപ്പിച്ചു കൊണ്ട് മാത്രമേ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയൂ.
നവമാധ്യമങ്ങളുടെ ആവിര്‍ഭാവം ജനപ്രിയ സംഗീതാവിഷ്ക്കാരങ്ങള്‍ക്ക് നല്‍കിയ ഉണർവ്വു അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും അതിന്റെ സാംസ്കാരിക രാഷ്ട്രീയത്തിന്റെ പഠനരീതികളെ കുറിച്ചുമുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.ഇന്ത്യയിലെ ജനപ്രിയസംഗീത സംസ്കാരം 1990-കളുടെ മധ്യത്തോടെ പ്രധാനപ്പെട്ട രണ്ടു മാറ്റങ്ങള്‍ക്കു വിധേയമായി.ടെലിവിഷന്‍ മാധ്യമത്തിന്റെ വികാസവും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവവുമാണ് ഇതിന്‍റെ ചാലകശക്തികള്‍. സാമ്പത്തിക ഉദാരവത്കരണത്തെ തുടര്‍ന്നു ടെലിവിഷന്‍ രംഗത്തുണ്ടായ മാറ്റങ്ങള്‍ പരിപാടികളുടെ വൈവിധ്യവല്ക്ക്കരണത്തിലേക്ക് നയിച്ചത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗതമായി സിനിമയുടെതായിരുന്ന പ്രമേയങ്ങള്‍ ടെലിവിഷന്‍ കൈയാളാന്‍ തുടങ്ങി. ഡിജിറ്റല്‍ സാങ്കേതികതയാവട്ടെ ഡി.വി.ഡി, എം.പി.3 തുടങ്ങിയ പുതിയ രൂപങ്ങളില്‍ അവയെ പുനരുത്പാദിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സാഹചര്യമൊരുക്കി.
ആധുനിക സാങ്കേതികവിദ്യയുടെ ആവിര്‍ഭാവം, വിദേശമൂലധനത്തിന്റെ കടന്നുവരവ് തുടങ്ങിയവയോടൊപ്പം, ഉദാരവത്കരണത്തിനു ശേഷമുള്ള കാലഘട്ടത്തില്‍ യുവാക്കള്‍ സാമ്പത്തികവും സാമൂഹികവുമായ മാനങ്ങളുള്ള സംവര്‍ഗമായി രൂപം കൊണ്ടതായി സാമൂഹികശാസ്ത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്ന.ഉദാരവത്കരണ ശേഷമുള്ള ഇന്ത്യന്‍നഗരങ്ങളും ചെറുപട്ടണങ്ങളും, ഉപഭോഗവസ്തുക്കളാലും, വിവരസാങ്കേതികവിദ്യയുടെ ചടുലഗതിക്ക് സഹായകമായ ടെലിഫോണ്‍ ബൂത്തുകള്‍, ഇന്റര്‍നെറ്റ് കഫെകള്‍ തുടങ്ങിയവയാല്‍ നിറയുകയായിരുന്നു. സാങ്കേതികവിദ്യയുടേയും യുവത്വത്തിന്റെയും ഈ സങ്കലനം സാംസ്കാരികമായി സൃഷ്ടിച്ച സാധ്യതകളുടെ സന്ദര്‍ഭം വളരെവേഗം കേരളത്തെയും ലോകത്തിലെ ഇതരപ്രദേശങ്ങളിലെ പരീക്ഷണങ്ങളുമായി ചേര്‍ത്ത് നിര്‍ത്തി.
1970-കളുടെ അവസാനത്തില്‍ തുടങ്ങിയ ഓഡിയോ കാസ്സെറ്റ് വിപ്ലവത്തിന്റെ സ്ഥലപരവും സാങ്കേതികപരവുമായ ഫലങ്ങള്‍ ഇന്നും പൂര്‍ണമായും വിലയിരുത്തപ്പെട്ടിട്ടില്ല. ഇത്തരം സാങ്കേതിക വിദ്യയുടെ ഇന്ത്യയിലേക്കുള്ള വരവ് തെക്ക്-കിഴക്കന്‍ ഏഷ്യയിലെ സിങ്കപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ നഗരങ്ങളും, പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളുമായിരുന്നു. മധ്യവര്‍ഗത്തിലും ഉയര്‍ന്ന മധ്യവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആഗോളവത്കരണം ഉപഭോഗ സംസ്കാരത്തിന്റെ പുതിയ ഇടങ്ങള്‍ തുറന്നു. കാര്‍, സെല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, പബ്ബുകള്‍, തുടങ്ങിയ വസ്തുക്കളും ഇടങ്ങളും അടങ്ങിയ സങ്കീര്‍ണമായ ഈ ആധുനിക ഇന്ത്യന്‍ അവസ്ഥയെ ചില സാമൂഹിക ശാസ്ത്ര വിദഗ്ധര്‍ ആധുനികതയുടെ പുനരുപയോഗമായി (Recycled Modernity) കണക്കാക്കുകയോ ഒളിച്ചുകടത്തപ്പെട്ട ആധുനികതയായി (Pirated Modernity) വിശേഷിപ്പിക്കുകയോ ചെയ്തിരുന്നു. ഈ പുതിയ ഉപഭോക്തൃസമൂഹം പുതിയ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വീടിനകത്തും, പൊതുനിരത്തിലും, വാഹനത്തിന്റെ സ്വകാര്യതയിലോ ഒക്കെ ആയിരുന്നു. ഇത് സാങ്കേതിക വിദ്യയുടെ ഈ ചലനാത്മകത നിത്യജീവിതവും സാങ്കേതികതയും തമ്മില്‍ ഉണ്ടായി വരുന്ന സങ്കീര്‍ണ്ണമായ ബന്ധത്തെ സൂചിപ്പിക്കുന്നു. വീടിന്നകത്തെ സാങ്കേതികവിദ്യയുടെയും വസ്തുക്കളുടെയും സാന്നിധ്യം പുതിയ മധ്യവര്‍ഗ്ഗ ഗൃഹങ്ങളുടെ ഒരു പ്രധാന സ്വഭാവമാവുകയും, അതിലൂടെ ആഗോളവത്കൃത സമൂഹത്തിന്റെ ഒരു പ്രധാന കണ്ണിയാവുകയും ചെയ്യുന്നു. സാങ്കേതിക വിദ്യയുടെ ഈ ചംക്രമണത്തെ ആഗോളവത്കരണത്തിന്റെ ഒരു സവിശേഷമായ ഇന്ത്യന്‍ അനുഭവമായി പലരും വിശേഷിപ്പിച്ചിട്ടുണ്ട്. സാങ്കേതികതയും സാമൂഹികതയും ഒരു പോലെ നിര്‍ണ്ണായകമായ വ്യക്തിത്വങ്ങളായി ഏഷ്യന്‍ സമൂഹങ്ങളെ ചിലരെങ്കിലും വിലയിരുത്തുന്നു.
നഗര-ഗ്രാമ അന്തരങ്ങളെ നിരാകരിക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇന്ത്യയിലെമ്പാടും വ്യാപകമാവുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മത്സ്യബന്ധനം പോലെയുള്ള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ സാമ്പത്തികസാമൂഹിക ശൃംഖലകളെ നവീകരിക്കുന്നതിനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
സംഗീതവും ഉപഭോഗ പൌരത്വവും
ആഗോളവത്കരണത്തിനും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തിനും ശേഷം കേരളത്തിലെ സംഗീതവിപണി വൈവിധ്യമാര്‍ന്ന സംഗീതജനുസ്സുകള്‍ കൊണ്ട് സമ്പന്നമായി.ലോക സിനിമയിലെ ഡി.വി.ഡി പകര്‍പ്പുകള്‍ കേരളത്തിലെ ചെറിയ വീഡിയോകടകളില്‍ പോലും ലഭ്യമായത് പോലെ, റാപ്പ്, റെഗ്ഗെ, ജാസ്സ്, റോക്ക്, തുടങ്ങി വിവിധയിനം സംഗീതജനുസ്സുകള്‍ ഇവിടെ ലഭ്യമാവാന്‍ തുടങ്ങി. എം.പി.3 പ്ലയെര്‍, ഐപോഡ്, തുടങ്ങിയ
Be the first to write a comment.