ടി ടി ശ്രീകുമാര്‍

നാം എപ്പോഴും ആരുടെയോക്കയോ പരീക്ഷണ വസ്തുക്കളായിട്ടാണ് ജീവിക്കുന്നത്. ആരാണ് നമ്മുടെ മനസ്സിനെയും ശരീരത്തെയും ഇങ്ങനെ നിരന്തരം പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതു എന്ന് നാം അറിയുന്നത് പോലുമില്ല.

ലാഭക്കൊതി മൂത്ത  കമ്പനികള്‍ ആവാം. ഭരണകൂടങ്ങള്‍ ആവാം. പ്രസ്ഥാനങ്ങള്‍ ആവാം. നവമാധ്യമ മുതലാളിത്തത്തിന്റെ കാലത്ത് കോടിക്കണക്കിനാളുകളെ അജ്ഞാത പരീക്ഷണങ്ങള്‍ക്ക് ഇരകളാക്കാന്‍  നിമിഷങ്ങള്‍ മതി. നമ്മെക്കുറിച്ചുള്ള വിവരങ്ങള്‍ നാം പകര്‍ന്നിട്ടിരിക്കുന്നത് എവിടെയൊക്കെയാണ് എന്ന് നമുക്ക് പോലും നിശ്ചയമില്ല.

നമ്മെ മാനിപ്പുലേറ്റ് ചെയ്യാനുള്ള മുന്‍‌കൂ അനുവാദം  ഒരു ഇമെയി അക്കൌന്റിനും ഫെയ്സ്ബുക് പ്രോഫൈലിനും പുസ്തകം മുതല്‍ അടിവസ്ത്രങ്ങ വരെ ഓണ്‍ലൈനി വാങ്ങാനും ഒക്കെയായി നാം നല്‍കുന്ന ആ യൂസ എഗ്രിമെന്റ്റ് എന്ന അനിവാര്യമായ സമ്മതപത്രത്തി ഉണ്ട് എന്നത് നമ്മെ വ്യാകുലപ്പെടുതുന്നത് പോലുമില്ല. അല്ലെങ്കില്‍ തന്നെ അനുവാദം ആര്‍ക്ക് വേണം?സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയെ കുറിച്ചുള്ള വാര്‍ത്തകളി ഇപ്പോ നിറഞ്ഞു നില്‍ക്കുന്നത് ഫെയ്സ്ബുക്ക് നടത്തിയ വൈകാരികതാ പരീക്ഷണമാണ്. നൈതികത അല്‍പ്പം പോലും പാലിക്കാത്ത  ഒരു പരീക്ഷണമായിരുന്നു അത്. എന്താണ് സംഭവിച്ചത്?

കുറച്ചു കാലമായി ഫെയ്സ് ബുക്ക് പോസ്റ്റുകളുടെ വൈകാരികമായ സ്വാധീനത്തെ കുറിച്ച് ചില ചര്‍ച്ചക നടക്കുന്നുണ്ടായിരുന്നു. പ്രബലമായ ഒരു വാദം മറ്റുള്ളവരുടെ വിജയങ്ങളും സന്തോഷങ്ങളും നിരന്തരം ഫെയ്സ്ബുക്കി സ്റ്റാറ്റസ് സന്ദേശങ്ങളായി വരുന്നത് അത്തരം അനുഭവങ്ങള്‍ ഇല്ലാത്തവരെ ദോഷകരമായി സ്വാധീനിക്കുകയും അവര്‍ക്ക് അപകര്‍ഷത ഉണ്ടാക്കുകയും ചെയ്യുന്നു എന്നതായിരുന്നു.

ഇത് ശരിയാണോ എന്നതാണ്  ഫെയ്സ്ബുക് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. മറ്റുള്ളവരുടെ സന്തോഷാനുഭങ്ങള്‍ അവ പങ്കുവയ്ക്കുന്നത് മറ്റുള്ളവര്‍ക്ക് അപകര്‍ഷത ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്. അങ്ങനെ ഉണ്ടാവുന്നില്ല എന്ന് സ്ഥാപിക്കാന്‍ ഒരു വ്യഗ്രത ഫെയ്സ്ബുക്കിനുണ്ടാവുകയും അതുമായി ബന്ധപ്പെട്ട സ്വാഭാവികമായ അക്കാദമിക് അന്വേഷങ്ങ ഉണ്ടാവുന്നതിനു മുന്‍പ് തന്നെ ഫെയ്സ് ബുക്കിലെ ഡാറ്റ സയന്റിസ്റ്റ് ആയ ആദം ക്രാമ, യൂണിവേര്‍സിറ്റി ഓഫ് കാലിഫോര്‍ണ്ണിയ സാ ഫ്രാന്‍സിസ്കോയിലെ (UCSF) ഒരു പോസ്റ്റ്‌ ഡോക്  സ്കോളര്‍ ജാമീ ഗുലാരിയും  കോര്‍ണ സര്‍വകലാശാലയിലെ പ്രഫസ്സ ജെഫ്രി ഹാന്കോക്കുമായി ചേര്‍ന്ന് ഒരു പരീക്ഷണം നടത്താ തീരുമാനിക്കുകയും അതിനുള്ള രീതിശാസ്ത്രം വികസിപ്പിക്കുകയും ചെയ്തു.

രീതിശാസ്ത്രം മറ്റൊന്നുമായിരുന്നില്ല. ഏഴു ലക്ഷത്തോളം ഫെയ്സ്ബുക് പ്രോഫൈലുകളി നിന്ന് തെരെഞ്ഞെടുത്ത ചില  ന്യൂസ്‌ഫീഡുകളി ചില വാക്കുക മാറ്റി അത് വ്യക്തികളുടെ കമന്റുകളെയും ലൈക്കുകളെയും എങ്ങനെ ബാധിക്കുന്നു എന്ന് പരോശോധിക്കുക. അതായത് ഫെയ്സ്ബുക് പ്രൊഫൈല്‍ ഉടമകളുടെ വിചാര വികാരങ്ങളെ ഒരു നിയന്ത്രിത പരീക്ഷണത്തിന്‌ വിധേയമാക്കുക.  അങ്ങന പരീക്ഷിച്ചു ഫെയ്സ്ബുക്ക് അതിനു വേണ്ടത് കണ്ടെത്തി – ഈ ധാരണ ശരിയല്ല.

ഫെയ്സ് ബുക്കിന്റെ പരീക്ഷണം നമ്മെ അത്ഭുതപ്പെടുത്തേണ്ട കാര്യമില്ല. ഇത്തരം പരീക്ഷണങ്ങള്‍ സ്വകാര്യ കോര്‍പ്പോറെറ്റ് സ്ഥാപനങ്ങ നടത്തുന്നത് പുതുമയല്ല. അത് പലപ്പോഴും നമ്മ അറിയുക പോലുമില്ല. എന്നാല്‍ ഇവിടെ ഫേസ്ബുക്ക് ചെയ്തത് എന്താണ്? അതൊരു അക്കാദമിക് പഠനം ആക്കി മാറ്റി. കാരണം അവര്‍ക്ക് നേരത്തെ പറഞ്ഞ വൈകാരിക സാധ്യതയെ ഖണ്ഡിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. അതിനു അവര്‍ക്ക് ഒരു അക്കാദമിക് ലെജിറ്റിമസി വേണ്ടിയിരുന്നു. ഈ പരീക്ഷണം നടത്തി ക്രാമറും ഗുലാരിയും ഹാന്കോക്കും ചേര്‍ന്ന് പ്രശസ്തമായ Proceedings of the National Academy of Sciences of the United States of America എന്ന പ്രസിദ്ധീകരണത്തില്‍ ഒരു പഠനമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.  പ്രസിദ്ധീകരണത്തിന് വേണ്ടി പ്രിന്‍സ്റ്റ സര്‍വകലാശാലയിലെ പ്രഫസ്സ സൂസ ഫിസ്ക് അത് എഡിറ്റ്‌ ചെയ്യുകയും ചെയ്തിരുന്നു.

അപ്പോള്‍ ഇത് വെറും കൊർപ്പറേറ്റ്‌ പരീക്ഷണമല്ല. ഒരു അക്കാദമിക് പരീക്ഷണമാണ്. അക്കാദമിക് പരീക്ഷണങ്ങള്‍ പാലിക്കേണ്ട മര്യാദക ഇതി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യം ആ അര്‍ത്ഥത്തി ആണ് പ്രസക്തമാവുന്നത്. മനുഷ്യര്‍ ഉള്‍പ്പെടുന്ന പരീക്ഷണങ്ങളിലെ ആദ്യത്തെ നൈതികമര്യാദ, പരീക്ഷണത്തില്‍ പങ്കെടുക്കുന്നവരുടെ സമ്മതം വാങ്ങുക എന്നതാണ്. ഇവിടെ അത് ഉണ്ടായില്ല. ആളുകളെ അവര്‍ അറിയാതെ ഒരു പരീക്ഷണത്തിനു അതും വൈകാരികമായ മാനിപ്പുലേഷന് – വിധേയമാക്കുക ആയിരുന്നു. മനുഷ്യരെ കേവലം നിസ്സാര പരീക്ഷണ വസ്തുക്കളാക്കുന്ന ഹീനമായ സമീപനമായിരുന്നു ഫെയ്സ് ബുക്കിന്റെത്. പഠനത്തിലെ നിഗമനങ്ങള്‍ ശരിയാണോ നാം അത് അംഗീകരിക്കണോ എന്നൊക്കെയുള്ള കാര്യങ്ങ അവിടെ നില്‍ക്കട്ടെ. ഇത്തരമൊരു പരീക്ഷണം വ്യക്തികളുടെ സമ്മതമില്ലാതെ മനുഷ്യരില്‍ നടത്താ ആര്‍ക്കും അവകാശമില്ല. ഇതിനു സാധുത നല്‍കാആളുകള്‍ ഫെയ്സ്ബുക്കി ചേരുമ്പോI agree  എന്ന് ടിക്ക് ചെയ്തു കൊടുക്കുന്ന ഏതാണ്ട് 9000  വാക്കുകള്‍ ഉള്ള ആ യൂസര്‍ എഗ്രിമെന്റ് പോര.

ഇത്തരം പഠനങ്ങള്‍ നടത്തുന്നതിന് മുന്‍പ് പാലിക്കേണ്ട ചില ചിട്ടവട്ടങ്ങ ഉണ്ട്. അതിനായി എല്ലാ വിദ്യാഭാസ-ഗവേഷണ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ഇന്‍സ്റ്റിറ്റ്യൂഷണ റിവ്യൂ ബോര്‍ഡ് എന്നൊരു സമിതി ഉണ്ടായിരിക്കും. അവര്‍ അംഗീകാരം നല്‍കിയാലേ ഇത്തരം പഠനങ്ങള്‍ നടത്താ പാടുള്ളൂ. ആ സമിതി അംഗീകാരം നല്‍കുക ആരിലാണോ പരീക്ഷണം നടത്തുന്നത് അവരുടെ സമ്മതം വാങ്ങിക്കൊണ്ടാണ് പരീക്ഷണം നടത്തുന്നത് എന്നത് ഉറപ്പു വരുത്തിയിട്ടാണ്. അതും വെറും സമ്മതമല്ല, എന്താണ് പഠിക്കുന്നത്, ഈ പരീക്ഷണം തങ്ങളെ എങ്ങനെയൊക്കെ ബാധിക്കും, അതില്‍ എന്തെല്ലാം റിസ്ക്‌ അടങ്ങിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങ അവരെ ബോധ്യപ്പെടുത്തിയ ശേഷം വേണം സമ്മതം വാങ്ങാ.

ഇവിടെ അതൊന്നും ഉണ്ടായില്ല. ഇതില്‍ പങ്കെടുത്ത കോര്‍ണ സര്‍വകലാശാല തങ്ങളല്ല ഡാറ്റ ശേഖരിച്ചത്, തങ്ങളുടെ ഫാക്കല്‍റ്റി ഫെയ്സ്ബുക് നല്‍കിയ വിവരങ്ങഉപയോഗിച്ചതെ ഉള്ളു എന്ന് പറഞ്ഞു കൈകഴുകി. ഫെയ്സ്ബുക്കില്‍ ഒരു റിവ്യൂ മെക്കാനിസം ഉണ്ടത്രേ. എന്നാല്‍ അതിന്റെ ഘടനയെക്കുറിച്ചോ തീരുമാനങ്ങളുടെ  സുതാര്യതയെ കുറിച്ചോ അത് സ്വീകരിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ചോ പുറം ലോകം അറിയുന്നില്ല. സുതാര്യത ഒട്ടുമില്ലാത്ത ആ സംവിധാനത്തിനു യാതൊരു അക്കാദമിക് വിശ്വാസ്യതയും ഇല്ല.

വ്യക്തികളെ അവരറിയാതെ വൈകാരിക മാനിപ്പുലേഷന് വിധേയമാക്കിയ കൊടിയ നൈതികരാഹിത്യം ഞെട്ടിപ്പിക്കുന്നതാണ്. നവ മുതലാളിത്തത്തിന്റെ ലിബറല്‍ മുഖം എന്ന് പറയപ്പെടുന്ന പുതിയ സാമൂഹികമാധ്യമ സ്ഥാപനങ്ങളും സ്വന്തം നിലനില്‍പ്പിനും ലെജിറ്റിമസിക്കും വേണ്ടി ധാര്‍മ്മികരാഹിത്യതിന്റെ ഏതറ്റം വരെയും പോകും എന്ന് ഒന്നുകൂടി നമ്മെ കണ്ണ്‍ തുറപ്പിക്കാന്‍ ഈ സംഭവത്തിന്‌ കഴിഞ്ഞു. അതിനപ്പുറം നമ്മുടെ സ്വകാര്യതകള്‍ എങ്ങനെ ഒക്കെ ഭാവിയില്‍ വില്‍ക്കപ്പെടും, നാം ഏതൊക്കെ തരം പരീക്ഷണങ്ങള്‍ക് ഇരകളാവും എന്നതൊന്നും ഇപ്പോള്‍ പ്രവചിക്കാകൂടി കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Comments

comments