അന്താരാഷ്ട്രീയ ഗ്രാമീണരാവാന്‍ പഞ്ചാബി യുവാക്കളെ ആഹ്വാനം ചെയ്യുന്നു. ദേവാംഗ് പടേല്‍, ബാലി ബ്രഹ്മഭട്ട് തുടങ്ങിയ ചില ജനപ്രിയ ഗായകര്‍ ഹിന്ദിയിലും റാപ്പ് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും അവ പഞ്ചാബില്‍ പ്രചാരം നേടിയില്ല. അതെ സമയം കാശ്മീരി റാപ്പ് ഗായകനായ ഹെസ് കെ (Haze Kay) കശ്മീരില്‍ ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്കെതെരിയും 2012 ഡിസംബര്‍ 16 നു നടന്ന മൃഗീയമായ കൂട്ട ബലാല്‍സംഗത്തിനെതിരെയും ശക്തമായ ഗാനങ്ങള്‍ രചിച്ചു.

സംഗീതസംസ്കാരത്തിന്റെ മാറിവരുന്ന വിപണിയും, ശാസ്ത്ര സാമൂഹികതയുടെ മാറുന്ന രൂപങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച സംഗീതത്തിലെ പുതിയ കേള്‍വിസംസ്കാരവും ചേര്‍ന്ന്ആകസ്മികമെങ്കിലും ഒരു ബദല്‍ സംഗീതഭാവനക്ക് ഇടം കൊടുത്തു.റാപ്പും ഹിപ് ഹോപ്പും അടങ്ങുന്ന ബദല്‍ സംഗീതഭാവനകള്‍ സാധ്യമാക്കുന്നതില്‍ പലതരം പ്രക്രിയകളും വ്യവഹാരങ്ങളും പ്രവർത്തിച്ചിട്ടുള്ളതായി കാണാം. ഇതില്‍ ഏറ്റവും പ്രധാനമായ അന്വേഷണം ഈ പുതിയ ശബ്ദസംസ്കാരം സൂചിപ്പിക്കുന്നത് ആഗോള ആധുനികതയുമായി  അടുത്തബന്ധം പുലര്‍ത്തുന്ന ഒരു പുതിയ ആധുനികതയുടെ ഭാഗമാണോ എന്നതാണ്.

കേരളത്തിലെ റാപ്പ്,ഹിപ് ഹോപ്‌ സംഗീതത്തിന്റെ പ്രധാന ശ്രോതസ്സു ഇന്റര്‍നെറ്റ്‌ ആണ്. യു ട്യൂബ്, ടോറെന്റ് സൈറ്റ്കള്‍, ഫെയ്സ്ബുക് ഒക്കെപ്പോലെയുള്ള സാമൂഹിക മാധ്യമങ്ങളുമാണ് ഹിപ് ഹോപ്‌സംഗീതത്തിന്റെ വേദികള്‍. താരതമ്യേന കുറഞ്ഞ തോതിലുള്ള സെൻസർഷിപ് സമ്പ്രദായങ്ങള്‍ ഇന്റര്‍നെറ്റിനെ പ്രധിരോധ സ്വഭാവമുള്ള സംഗീതത്തിന്റെ ആതിഥേയരാവാന്‍ കെല്പുള്ളതാക്കുന്നു. ഉദാഹരണത്തിന് മുഹ്സിന്‍ പരാരി സംവിധാനം ചെയ്ത നേറ്റീവ് ബാപ്പ (Native Baappa) എന്ന വീഡിയോക്കു വേണ്ടിയുള്ള ആദ്യ തിരച്ചില്‍ തന്നെ നിങ്ങളെ 20,000ല്‍ പരം ഹിറ്റുകളിലേക്ക് നയിക്കുന്നു. ഈ വീഡിയോകള്‍ ഒറ്റതിരിഞ്ഞല്ല, ആസ്വാദനതിന്റെയും, വിമര്‍ശനത്തിന്റെയും ലിഖിതങ്ങളാല്‍ ചുറ്റപ്പെട്ട സങ്കീര്‍ണ്ണമായ ഒരു പാഠമായാണ് മനസ്സിലാക്കപ്പെടെണ്ടത്. മാധ്യമങ്ങള്‍  എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതിന്റെ വിപുലമായ രേഖകള്‍ ഉള്‍ക്കൊള്ളുന്ന സംഗീതമായാണ് അവ നമ്മുടെ മുന്‍പില്‍ വരുന്നത്. ദേശീയം/വിദേശീയം/പ്രാദേശികം, രാഷ്ട്രീയം/സാങ്കല്‍പ്പികം, ചരിത്രം/വര്‍ത്തമാനം, വാര്‍ത്ത‍/വിനോദം തുടങ്ങിയ നിരവിധി ദ്വന്ദ്വങ്ങളെ യു ട്യൂബ്‌ ഘടന പ്രശ്നവത്കരിക്കുന്നു. സംഗീതവും, ദൃശ്യപാഠങ്ങളും, വാക്കുകളുംചേര്‍ന്ന സങ്കീര്‍ണമായ യുട്യൂബ് ദൃശ്യങ്ങള്‍ പുതിയ വിനോദ പുനരുത്പാദനസങ്കേതങ്ങളില്‍ പ്രധാനമാണ്. വീഡിയോകളും, അവയോടുള്ള പ്രതികരണങ്ങളും ചര്‍ച്ചകളും പുതിയ ചര്‍ച്ചകളിലെക്കുള്ള തുടര്‍ക്കണ്ണികളും ചേര്‍ന്ന് യു ട്യൂബ് ഒരുക്കുന്ന ശൃംഖലാ രൂപം ഒരു പൊതു പുസ്തകശാലയെക്കാള്‍ വൈവിധ്യമാര്‍ന്നതാകുന്നു.

ഓഗസ്റ്റ്‌ 2011ല്‍ കോഴിക്കോട് ആസ്ഥാനമായ സ്ട്രീറ്റ് അക്കാദമിക്സ് (Street Acdemics) എന്ന ഹിപ് ഹോപ്‌ ബാന്‍ഡ രചിച്ച Rest in Peace ആണ് ജനശ്രദ്ധ ആകര്‍ഷിച്ച ആദ്യ ഹിപ് ഹോപ്‌ വീഡിയോ.

Street Academics Vandi Puncture Official Video

സ്വയം ഒരു സര്‍റിയലിസ്റ്റ് പ്രസ്ഥാനമായി കാണുന്ന സ്ട്രീറ്റ് അക്കാദമിക്സ്, ഹിപ് ഹോപ്‌ സംഗീതത്തെ കേരളത്തിലെയും ഇന്ത്യയിലെയും തെരുവ് സംഗീതത്തിന്റെ ഒരു ഭാഗമായി കാണാന്‍ ആഗ്രഹിക്കുന്നു. സ്വന്തം മാനിഫെസ്റ്റോ പോലെ ചില വരികള്‍ ആത്മാസ്ഫിയര്‍ (Aatmasphere) എന്നആല്‍ബത്തിലെ ഒരു ഗാനത്തില്‍ കാണാം:

My name is self-defined
a soul hard to fight
a rhyme hard to write
My life
s a can of napalm
man I don
t stay calm
I
ll shut your lungs down
a lyrical storm
A bomb I
ll explode every minute
in a verbal clinic

നമ്മുടെ ശ്വാസകോശത്തെ അടപ്പിക്കുന്ന ഒരു ലിറിക്കല്‍ കൊടുങ്കാറ്റാണ് തങ്ങളെന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു. അറിവ്, ചുവര്‍ചിത്ര കല (Graffiti), ബ്രേക്ക്‌ ഡാന്‍സ്, ഡിസ്കോ ജോക്കി, തുടങ്ങിയ പല സങ്കേതങ്ങളെ

Comments

comments