വിനോദോപാധികളുടെയും പരമ്പരാഗത പ്രേക്ഷകസമൂഹം സിനിമയുടെ കാഴ്ചക്കാരായി പരിണമിക്കുകയായിരുന്നു. കീഴാളജനവിഭാഗങ്ങളുടെ പ്രിയപ്പെട്ട ഇടമായി സിനിമാപ്രദര്‍ശനങ്ങളെയും പ്രദര്ശനഇടങ്ങളേയും അക്കാലത്തെ പത്രമാസികകള്‍ വിവരിക്കുന്നുണ്ട്. കീഴാളസദസ്സുകളുടെ ആരോഗ്യം നശിപ്പിക്കുകയും സമ്പാദ്യം ക്ഷയിപ്പിക്കുകയും ചെയ്യുന്ന അപകടകരമായ വിനോദരൂപമായാണ് പലപത്രമാസികകളും ചലച്ചിത്രപ്രദര്‍ശനത്തെ വിലയിരുത്തിയത്. സാംക്രമികരോഗങ്ങള്‍ പരത്തുന്ന ‘മലിന‘ ഇടമായും പ്രദര്‍ശനകേന്ദ്രങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. ആലപ്പുഴയില്ഒരു തമിഴ് നാടകട്രൂപ്പിന് നഗരസഭപ്രദര്ശനാനുമതി നല്‍കിയതിനെ രൂക്ഷമായിവിമര്ശിച്ചുകൊണ്ട് 1928 നവംബര്‍ 16ന് പുറത്തിറങ്ങിയ നസ്രാണിദീപികഇങ്ങനെ എഴുതുന്നു. ”ദക്ഷിണതിരുവിതാംകൂറുകാരുടെ നിര്‍ഭാഗ്യാവസ്ഥ നിമിത്തംഅവിടെ പടര്‍ന്നുപിടിച്ച് ജനങ്ങളെ അതിഭയങ്കരമാംവണ്ണം സംഹരിച്ചുകൊണ്ടിരിക്കുന്ന കോളറ ഇക്കൂട്ടരുടെ സദ്കര്‍മ്മം നിമിത്തം ഇവിടെകടന്നിട്ടില്ലെങ്കിലും ഇവിടെ യാതൊരുവിധ പകര്‍ച്ചവ്യാധികളും ഇല്ലെന്നുപറവാന് നിവൃത്തിയില്ല. ഈ വിവരം തങ്ങള്‍ക്ക് അറിവുള്ളതും പൊതുജനങ്ങളും പൊതുജന നാവുകളായ പത്രങ്ങളും ഈ വിഷയത്തില്‍ കേവലം ആക്ഷേപകരമായ ഒരു നിലപാടാണ്കൈകൊണ്ടിട്ടുള്ളത്…” പ്രദര്‍ശന ഇടങ്ങളെ മലിന ഇടങ്ങളായി കാണുന്നതിന്പലകാരണങ്ങളുണ്ട്. യഥാര്‍ത്ഥ ആശങ്കകളെ മറച്ചു വെച്ചുകൊണ്ടാണ് ‘ഇടത്തെക്കുറിച്ചുള്ള ഇത്തരം ഉല്കണ്ഠകള്‘ ഉന്നയിക്കപ്പെട്ടിരുന്നത്.സിനിമാ പ്രദര്‍ശന ഇടങ്ങള്‍ ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങളെ സമനിരപ്പാക്കുന്നവയായി മാറുന്നുണ്ടോ എന്ന ഉല്കണ്ഠയായിരുന്നു ഈ വാര്‍ത്തകളുടെ അന്തര്‍ധാര. അല്പനേരത്തേക്കെങ്കിലും ഉച്ചനീചത്വങ്ങളെ മായ്ച്ചുകളയുംവിധം ശരീരങ്ങളുടെ കൂടിക്കലരല്‍ സാധ്യമായേക്കാവുന്ന ഇടമായിരുന്നു നാടക/സിനിമാ പ്രദര്‍ശനശാലകള്‍. അതിനെ മലിന ഇടങ്ങളായും സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുന്ന കേന്ദ്രങ്ങളായും പ്രചരിപ്പിക്കുകവഴി മേല്‍ജാതി സമുദായങ്ങളെ ഇത്തരം പ്രദര്‍ശന ഇടങ്ങളില്‍ നിന്നും മാറ്റി നിര്ത്താനാവുമായിരുന്നു. എന്നാല്‍ കാഴ്ചയുടെ പ്രലോഭനത്തെ വരുതിയിലാക്കാന്‍ മാത്രം ശക്തമായിരുന്നില്ല ഈ പ്രചരങ്ങളെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. കാഴ്ചയുടെ ഇടങ്ങളെ ജാതിവ്യവസ്ഥക്ക് അനുകൂലമായി ക്രമപ്പെടുത്തുകയായിരുന്നു പിന്നീടുള്ള മാര്‍ഗ്ഗം. നാടകചരിത്രവും പത്രമാസികകളും നല്കുന്ന സൂചനകളുമനുസരിച്ച് ജാതീയമായ ഉച്ചനീചത്വങ്ങള്‍ പാലിക്കുംവിധം ക്രമീകരിക്കപ്പെട്ടവയായിരുന്നു ആദ്യകാല നാടകപ്രദര്ശനഇടങ്ങള്. നാടകപ്രദര്ശനവേദികളുടെ സംഘാടനരീതിയോട് സമാനമായാണ് ആദ്യകാല സിനിമാപ്രദര്ശനവേദികളും വികസിച്ചുവന്നത്. ഈ സംഘാടനം പ്രദര്ശനസ്ഥലങ്ങളുടെ സാമൂഹ്യക്രമത്തോട് ബന്ധപെട്ടതായിരുന്നു. ചിലയിടങ്ങളില്‍ സ്ത്രീകളെയും പുരുഷന്മാരേയും വേര്‍തിരിച്ചും, മറ്റു ചിലയിടങ്ങളില്‍ വ്യത്യസ്തജാതിയില്‍ പെട്ടയാളുകളെ ക്രമീകരിച്ചും ജാതിക്രമത്തെ ടിക്കറ്റ് നിരക്കിനോട് ബന്ധിപ്പിച്ചും ഇടങ്ങള്‍ ക്രമീകരിക്കപ്പെട്ടിരുന്നു. വ്യത്യസ്ത ജാതിവിഭാഗങ്ങളില്‍ പെട്ടവർ പ്രേക്ഷകരായിരുന്നുവെങ്കിലും സിനിമയും നാടകവും തൊഴിലാളികളുടെയും താഴ്ന്ന വിഭാഗക്കാരുടെയും വിനോദരൂപമായാണ് മിക്ക പത്രറിപ്പോര്‍ട്ടുകളും ചിത്രീകരിച്ചിട്ടുള്ളത്.3
സിനിമ ഉള്‍പ്പെടെയുള്ള സാംസ്കാരിക വിനോദ ഉപാധികളെ നിയന്ത്രിക്കുന്നതിനും വരുതിയിലാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യപൂര്‍വ്വ ഘട്ടത്തില്‍ തന്നെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്. തിരുവിതാംകൂറില്‍ 1927ല്‍ നിലവില്‍ വന്ന സിനിമാട്ടോഗ്രാഫ് റഗുലേഷന് പ്രദര്‍ശന ഇടങ്ങളെ നിയന്ത്രിക്കാനാണ് പ്രധാനമായും ശ്രമിച്ചത്. ജാതിസങ്കലനം, ശുചിത്വം, സുരക്ഷ, ആരോഗ്യം തുടങ്ങിനിരവധി ആശങ്കകള്‍ക്കും സിനിമയുടെ വര്‍ദ്ധിച്ചുവരുന്ന പ്രചാരത്തിനുനിടയിലാണ് സിനിമാട്ടോഗ്രാഫ് റഗുലേഷന് നിലവില്‍ വരുന്നതെന്നതും ശ്രദ്ധേയമാണ്. തുടര്‍ന്ന് 1936ല്‍ തിരുവിതാംകൂറില്‍ താല്‍ക്കാലിക പ്രദര്‍ശനശാലകളിലെ സിനിമാപ്രദര്‍ശനങ്ങള്‍ നിരോധിച്ചു. അതോടെ, കൃത്യമായി നിയന്ത്രിക്കപ്പെട്ട പ്രദര്‍ശന ഇടങ്ങളിലേയ്ക്ക് സിനിമമാറുന്നു. കീഴാള ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്ന ഇടങ്ങളെ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രിത / നിര്‍ണ്ണയാവകാശമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി. അതായത് കാഴ്ചയും ആസ്വാദനവുമെല്ലാം അധികാര വ്യവസ്ഥയുടെ
Be the first to write a comment.