രംഗം-1

യുഗങ്ങളായി ചിതൽ മൂടിനില്‍ക്കുന്ന ഒരു  ബസ്റ്റോപ്പ് . അരികിൽ നാല് ചെരുപ്പുകള്‍. രണ്ടു ചെരിപ്പുക ഉപ്പൂറ്റി പൊന്തിയവയാണ്. അരികിൽ ഉള്ള വസ്തുക്കളെയെല്ലാം കാലം എന്ന കൊതിയൻ കടിച്ചീമ്പുന്നതിന്റെ ശബ്ദം കേൾക്കാം.  ഇത്രയും പോരേ, ഒരു ആത്മാവിന് പശ്ചാത്തലമൊരുങ്ങാന്‍?

രംഗം-2 (ഉടന്‍സംഭവിക്കും)

രംഗം രണ്ട്

(ഒരു സംഭാഷണം)


യുക്തി വാദി —ആത്മാവ് ഇല്ല

ആത്മാവ് ഞാ ഉണ്ട്.

യുക്തി വാദി —  നീ ഇല്ല.

ആത്മാവ് –നീ ഉണ്ടോ ?

യുക്തി വാദി ഞാ ഉണ്ട്.
ആത്മാവ് — ആ
 യുക്തി അനുസരിച്ച് ഞാന്‍ ഉണ്ട്.
യുക്തി വാദി – ഹ ഹ ഹ ….

ആത്മാവ് — ഹ ഹ ഹ ….

 

രംഗം മൂന്ന്


ബ്രാഹ്മണ , ക്ഷത്രിയ, വൈശ്യ, ശൂദ്ര പാതകള്‍ സംഗമിക്കുന്ന നാല്‍ക്കവല. ആത്മാവ് അന്തം വിട്ട് നില്‍ക്കുന്നു. അയാം ആത്മാ  ബ്രഹ്മ  ( i am  athma, brahma).. എന്ന് ആലോചിക്കുന്നു. യുക്തിവാദിയെ  നോക്കുന്നു. എന്നാല്‍  അയാൾ നിന്നിരുന്ന ഇടം ഒരു നീല നിറത്താല്‍  മൂടപ്പെട്ടത്‌ കണ്ട് ആത്മാവ് ഒന്ന് വിറയ്ക്കുന്നു. എവിടെ യുക്തി വാദി ? …ഈ ഭൂമിയിലേക്ക്അവതരിക്കുന്നതിനുള്ള തന്റെ മാധ്യമം ….. യുക്തി വാദി ഇല്ലാത്ത ലോകം മോഹന രാഗം ഇണങ്ങാത്ത വീണ പോലെ വിറകുകൊള്ളിയായി എരിയുമെന്ന്  ആത്മാവ് സ്വപ്നം കാണുന്നു. നാല്‍ക്കവലയിലൂടെ   ഒരു  സാലഭഞ്ജിക  നടന്നു പോകുന്നതിന്റെ  മണം ആത്മാവിനു പിടികിട്ടിയപോലെ .. ഇവള്‍ ആണോ എന്റെഅമ്മ ? ആത്മാവ് സംശയം കൊണ്ട് അടിമുടി പൂത്തു …..

രംഗം നാല് 

ആത്മാവ് ആദ്യത്തെ ശ്ലോകം നിര്‍മ്മിക്കുന്നു.

മരിച്ചവര്‍ക്ക് തണുപ്പേകാന്‍
ആത്മാവിന്റെ ഹിമാനികള്‍
ജനിച്ചോര്‍ ചൂട് കിട്ടാനായ്
അഗ്നിഹോത്രം  നടത്തിടും

ചൂട് കിട്ടാ   നായ്  അഗ്നിഹോത്രം  നടത്തിടും ……
(
ശുന ശേഫന്‍ നടന്നുവരുന്നു . ഒരു പട്ടി കുര കേള്‍ക്കാം )

 

 

Comments

comments