Common Bluebottle (നീലക്കുടുക്ക) ശാസ്ത്രനാമം: Graphium sarpedon.
ദക്ഷിണ ഏഷ്യയിലും ഓസ്ട്രേലിയലിലും കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നീലക്കുടുക്ക. അരണമരങ്ങള്‍ ധാരാളമുള്ള സ്ഥലങ്ങളിൽ നീലക്കുടുക്ക ശലഭത്തെ കാണപ്പെടുന്നു.വളരെ വേഗത്തിൽ പറക്കുന്ന പൂമ്പാറ്റയാണ് ഇത്.ചിറകിനു നടുവിൽക്കൂടി പച്ചകലർന്ന നീലനിറത്തിലുള്ള വീതി കൂടിയ പട്ടയുണ്ട്.ഈ പട്ട സൂര്യപ്രകാശത്തിൽ തിളങ്ങുകയും നിറം മാറുന്നത് പോലെ തോന്നുകയും ചെയ്യുന്നു.ചിറകിൽ ഇടയ്ക്കിടെ നീലയും ചുവപ്പും പൊട്ടുകൾ കാണപ്പെടുന്നു.

Comments

comments